പുതിയതെരു: എം.കെ ഫൈസിയുടെ അന്യായ അറസ്റ്റ്; SDPI പ്രതിഷേധം സംഘടിപ്പിച്ചു




പുതിയതെരു: 

എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസിയെ അന്യായമായി ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെ എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മറ്റി പുതിയതെരു ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. 

പുതിയതെരു മാഗ്നറ്റ് ഹോട്ടലിന് എതിർവശത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി സ്റ്റൈലോ കോർണറിൽ സമാപിച്ചു.


അറസ്റ്റ് ചെയ്തും തടവറ കാണിച്ചും സംഘപരിവാര ഫാഷിസത്തിനെതിരെയുള്ള ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാമെന്നത്‌ 

ആർ എസ് എസ് 

വ്യാമോഹം മാത്രമാണെന്നും, സർക്കാറിനെ വിമർശിക്കുന്നവരെ മുഴുവൻ ജയിലിൽ അടക്കുന്നത്‌ ഇന്ത്യൻ ജനത അംഗീകരിക്കില്ലെന്നും

പ്രതിഷേധം വ്യക്തമാക്കി.   

പരിപാടിക്ക്‌ എസ് ഡി പി ഐ അഴീക്കോട്‌ മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്, വൈസ് പ്രസിഡന്റ്‌ റഹീം പൊയ്തുംകടവ്,

സെക്രട്ടറി ഷുക്കൂർ മാങ്കടവ്, സംസാരിച്ചു ഓർഗനൈസിംഗ്‌ സെക്രട്ടറി ശിഹാബ് നാറാത്ത്, ജോ: സെക്രട്ടറി അൻവർ പിഎം, ട്രഷറർ ഇസ്മായിൽ പൂതപ്പാറ, കമ്മിറ്റി അംഗങ്ങളായ മഷ്ഹൂദ് കണ്ണാടിപ്പറമ്പ്, റാഷിദ് പുതിയതെരു.നൗഫൽ കപ്പക്കടവ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.