ലഹരി മുക്ത മഹല്ല് ശാക്തീകരണത്തിന് സ്ക്വാഡ് രൂപീകരിച്ച് തെക്കുപുറം മഹൽ മാതൃകയായി
തെക്കുപുറം: തെക്കുപുറം മഹല്ല് ജമാഅത്തും മിസ്ബാഹുൽ ഉലൂം മദ്രസ പൂർവ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് തെക്കുപുറം മഹല്ലിനെ ലഹരി മുക്ത മഹല്ല് ആക്കുന്നതിന്റെ ഭാഗമായി സ്ക്വാഡ് രൂപീകരിക്കുകയും പ്രത്യേക വിങ്ങ് രൂപീകരിച്ച് ലഹരി മാഫിയയുടെ വലയിൽ നിന്ന് നാടിനെ സംരക്ഷിക്കാൻ വേണ്ടി സംശയാസ്പദമായ അവസ്ഥയിൽ കാണുന്നവരെ നിരീക്ഷണം നടത്താനും നിയമപാലകരോടൊപ്പം ചേർന്ന് മഹല്ലിനെ സംരക്ഷിക്കുവാനും തീരുമാനമെടുത്തു.
മറ്റുള്ള മഹല്ലുകൾക്ക് മാതൃകയാക്കാൻ പറ്റുന്ന ന്യൂതന പദ്ധതികൾ ആവിഷ്ക്കരിക്കാനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ സ്ഥലം ഖത്തീബ് നുഹ്മാൻ നവാസ് നിസാമി ഉൽബോധന പ്രസംഗം നടത്തി പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ, ടി പി കുഞ്ഞബ്ദുള്ള,ടിപി കുഞ്ഞ് അഹമ്മദ് ഹാജി, ടിപി അബ്ദുറഹ്മാൻ ഹാജി, റഫീഖ് മൗലവി എന്നിവർ സംസാരിച്ചു.
ലഹരി മുക്ത സ്കോഡിന്റെ ഭാരവാഹികളായി നവാസ് നിസാമി( മുഖ്യ ഉപദേശകൻ ), പി കെ അബ്ദുറഹ്മാൻ മാസ്റ്റർ, അബ്ബാസ് മെമ്പർ, ടി പി കുഞ്ഞഹമ്മദ് ഹാജി( മുഖ്യ രക്ഷാധികാരികൾ), ടിപി കുഞ്ഞബ്ദുള്ള ഹാജി( ചെയർമാൻ), ടിപി അബ്ദുറഹ്മാൻ ഹാജി (കൺവീനർ), അബ്ദുറഹ്മാൻ പി (കോഡിനേറ്റർ), ഇർഷാദ് മാസ്റ്റർ( സബ് കോഡിനേറ്റർ), കബീർ, നിസാമ്,ശിഹാബ്,യാസൽ ഷാമിൽ( സോൺ ക്യാപ്റ്റൻമാർ ) എന്നിങ്ങിനെ തിരഞ്ഞെടുത്തു.
ജമാഅത്ത് സിക്രട്ടറി ടി.പി അബ്ദുൽ ഖാദർ നന്ദി പറയുകയും ചെയ്തു
Comments
Post a Comment