വേനലിന് മുമ്പ് ടൂവീലറിൽ ഈ കാര്യങ്ങൾ പരിശോധിക്കുക, ഇല്ലെങ്കിൽ വഴിയിൽ കുടുങ്ങും
സംസ്ഥാനത്തെ പല ഇടങ്ങളിലും ചൂട് കടുത്ത് തുടങ്ങിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ ഇരുചക്ര വാഹനവും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ടൂവീലറും ചൂട് കാലവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളെ കുറിച്ച് അറിയാം.
‣എഞ്ചിൻ ഓയിൽ: ശൈത്യ കാലത്തെ അപേക്ഷിച്ച് വേനൽ കാലത്ത് മോട്ടോർ സൈക്കിളിന്റെ എഞ്ചിൻ ചൂടാകും. അതിനാൽ വേനൽ കാലത്ത് ബൈക്ക് ഓടിക്കുമ്പോൾ എഞ്ചിൻ ഓയിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. കാരണം എഞ്ചിൻ ഓയിൽ കുറയുന്നത് എഞ്ചിനെ ബാധിക്കുകയും നിങ്ങളുടെ ബൈക്ക് നടുറോഡിൽ നിന്ന് പോകുന്നതിനും ഇടയാക്കിയേക്കാം.
‣ബ്രേക്കുകൾ: നിങ്ങൾ ബൈക്കിന്റെ ബ്രേക്കുകളും ഇടയ്ക്കിടെ പരിശോധിക്കണം. വേനലിൽ ബ്രേക്കുകളിൽ സമ്മർദ്ദം കൂടും. അതുകൊണ്ട് കഠിനമായ ചൂട് ആരംഭിക്കുന്നതിന് മുമ്പ് ബ്രേക്കുകൾ പരിശോധിക്കുകയും ആവശ്യമെങ്കിൽ അവ മാറ്റി സ്ഥാപിക്കുകയും ചെയ്യുക.
‣ടയറുകൾ: എഞ്ചിൻ പോലെ തന്നെ പ്രധാനമാണ് ടയറുകൾ. ടയറിൻ്റെ ഗുണനിലവാരം മികച്ചത് ആണെങ്കിൽ, ബൈക്ക് റോഡിൽ നന്നായി ഓടും. അതേസമയം, ഗുണനിലവാരം മോശമാണെങ്കിൽ, ടയർ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് വേനൽ കാലത്ത് ബൈക്ക് ടയറുകൾ കൂടുതൽ തവണ പൊട്ടാറുണ്ട്. അതിനാൽ വേനൽച്ചൂട് രൂക്ഷമാകുന്നതിന് മുമ്പ്, ടയറുകൾ പരിശോധിക്കുക. കേടുപാട് സംഭവിച്ചിട്ട് ഉണ്ടെങ്കിൽ മാറ്റി സ്ഥാപിക്കുക.
‣ബാറ്ററി: വേനൽക്കാലത്തിന് മുമ്പ് ബാറ്ററി പരിശോധിക്കണം. സാധാരണയായി ബാറ്ററിയുടെ ടെർമിനലുകൾ വൃത്തിയുള്ളത് അല്ലെങ്കിൽ അത് ശരിയായി പ്രവർത്തിക്കുന്നില്ല. അതുകൊണ്ട് തന്നെ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ സമയം എടുക്കുകയോ ഓട്ടത്തിന് ഇടയിൽ പാതി വഴിക്ക് നിന്ന് പോകുകയോ ചെയ്യാനും സാധ്യതയുണ്ട്.
Comments
Post a Comment