കൊലപാതക്കേസിൽ UAE യിൽ അറസ്റ്റിലായ 2 കണ്ണൂർ സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി
ന്യൂഡൽഹി : കൊലപാതക്കേസുകളിൽ അറസ്റ്റിലായി യുഎ ഇയിൽ ജയിലിൽ കഴിഞ്ഞിരുന്ന രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കിയെന്ന് സ്ഥിരീകരണം. കണ്ണൂർ തയ്യിൽ പെരുംതട്ട വളപ്പിൽ മുരളീധരൻ (43), തലശ്ശേരി നെട്ടൂർ അരങ്ങിലോട്ട് തെക്കേപ്പറമ്പിൽ മുഹമ്മദ് റിനാഷ് (29) എന്നിവരുടെ വധശിക്ഷ കഴിഞ്ഞ മാസം 15നു നടപ്പാക്കിയെന്ന് യുഎഇയിലെ ഇന്ത്യൻ എംബസി യിൽ ഔദ്യോഗിക വിവരം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മറ്റൊരു കേസിൽ യുപി സ്വദേശിനി ഷെഹ്സാദി ഖാൻ്റെ (33) വധശിക്ഷ 15നു നടപ്പാക്കിയിരുന്നു. അൽഐനിൽ 2009ൽ തിരൂർ സ്വദേശി മൊയ്തീനെ കൊലപ്പെടുത്തിയ കേസിലാണ് മുരളീധര നു വധശിക്ഷ ലഭിച്ചത്.2023ൽ അൽഐനിൽ യുഎഇ പൗരനെ കൊലപ്പെടുത്തിയ കേസിലാണു മുഹമ്മദ് റിനാഷിന് വധശിക്ഷ. റിനാഷിന്റെ ബന്ധുക്കൾ യുഎഇയിൽ എത്തിയിട്ടുണ്ട്. കബറടക്കം ഇന്നു നടക്കും
Comments
Post a Comment