Posts

Showing posts from January, 2025

പാമ്പുരുത്തി മാപ്പിള എ യു പി സ്കൂൾ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി.

Image
  നാറാത്ത്: കൊളച്ചേരി ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാമ്പുരുത്തി മാപ്പിള എ യു പി സ്കൂളിൽ 2025 ജനുവരി 2,3 തീയതികളിൽ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. പി ടി എ പ്രസിഡണ്ട് എം അൻവറിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ പി അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. സ്വീറ്റ് ഇംഗ്ലിഷ്, ശാസ്ത്ര കൗതുകം, ചാന്ദ്രദൗത്യം-3, ക്യാമ്പ് ഫയർ, നടക്കാം പ്രകൃതിയോടൊപ്പം , റിലാക്സ്, നാടിനെ അറിയാൻ അഭിമുഖം, കഥയും കവിതയും എന്നീ സെഷനുകൾ യഥാക്രമം ഉനൈസ് മാസ്റ്റർ, സുരേഷ് ബാബു, നന്ദു ഒറപ്പടി, കെ പി ഇബ്രാഹിം, റന ഫാത്തിമ കെ പി, എം മമ്മു മാസ്റ്റർ, മനോമോഹനൻ മാസ്റ്റർ എന്നിവർ നിയന്ത്രിച്ചു. സ്കൂൾ മാനേജർ എം എം അമീർ ദാരിമി, പി എം ജെ സെക്രട്ടറി സലാം എം, എസ് ആർ ജി കൺവീനർ കെ സന്ധ്യ എന്നിവർ സംസാരിച്ചു. ജിതിൻ സി, അദീബ എം, മുഹമ്മദ് സഫ്‌വാൻ എം, ഹർഷ സി വി, ജസീല കെ പി, ധിഷണ ടി സി, ഋത്വിക് പി പി, ജംസീറ ജെ, സുമയ്യ എം പി, ബുഷ്‌റ വി പി പി, സഹല ടി വി, റഹീന ടി വി എന്നിവർ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ്സ് ഗീത ഇ പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുസമ്മിൽ എം നന്ദിയും പറഞ്ഞു.

നാറാത്ത് : ചിദഗ്‌നി സനാതന ധര്‍മ്മ പാഠശാല 200 വീടുകളില്‍ സൗജന്യ ഭഗവദ്ഗീത വിതരണം ചിദഗ്നി പുരസ്കാര വിതരണവും നടത്തി

Image
  കണ്ണൂര്‍: നാറാത്ത് ചിദഗ്‌നി സനാതന ധര്‍മ്മ പാഠശാലയുടെ ആഭിമുഖ്യത്തില്‍ 200 വീടുകളില്‍ സൗജന്യമായി ഭഗവദ്ഗീത വിതരണവും ചിദഗ്‌നി പുരസ്‌കാര സമര്‍പ്പണവും ആദരായണവും നടന്നു.ആധ്യാത്മിക രംഗത്ത് നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ചിദഗ്നി സനാതന ധർമ്മ പാഠശാല ഇരുന്നൂറ് വീടുകളിലാണ് സൗജന്യമായി ശ്രീമദ് ഭഗവത്ഗീത വിതരണം ചെയ്തത്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നാറാത്ത് ഭാരതി ഹാളിൽ നടന്നു. ചിദഗ്‌നി ചെയര്‍മാന്‍ കെ.എന്‍. രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.സി. സോമന്‍ നമ്പ്യാര്‍ ഗീതാമൃതം പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. അഴീക്കോട് ശാന്തി മഠം മഹാധിപതി സ്വാമി ആത്മ ചൈതന്യ പുരസ്കാര സമർപ്പണവും ഭഗവദ്ഗീതാ വിതരണവും നടത്തി.സേവാഭാരതി സംസ്ഥാന സെക്രട്ടറി എം. രാജീവന്‍, പാപ്പിനിശ്ശേരി സബ്ബ് ജില്ലാ എഇഒ കെ. ജയദേവന്‍, ആര്‍ഷ സംസ്‌കാര ഭാരതി ജില്ലാ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണ വാര്യര്‍ പട്ടാനൂര്‍, ജില്ലാ സെക്രട്ടറി ദൈവജ്ഞതിലകം മുരളീധര വാര്യര്‍ കല്ല്യാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.   എടയാര്‍ കെ.ഇ. ശങ്കരന്‍ നമ്പൂതിരി(സംഗീത രത്‌ന പുരസ്‌ക...

പൂക്കോയ തങ്ങൾ ഹോസ്പിസ് നടത്തുന്നത് നിസ്തുലമായ പ്രവർത്തനം : *പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ.*

Image
  പൂക്കോയ തങ്ങൾ ഹോസ്പിസ് നടത്തുന്നത് നിസ്തുലമായ പ്രവർത്തനം :   *പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ.*  പള്ളിപ്പറമ്പ് : കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള വിവിധ പൂക്കോയ തങ്ങൾ ഹോസ് പീസ് കേന്ദ്രങ്ങൾ നടത്തുന്നത് നിസ്തുലമായ പ്രവർത്തനങ്ങൾ ആണെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.  അശരണരായ രോഗികൾക്ക് ഏറെ ആശ്വാസം നൽകുന്ന രീതിയിലാണ് പി ടി എച്ചിന്റെ പ്രവർത്തനങ്ങൾ. പ്രതിഫലം ആഗ്രഹിക്കാതെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണ്. ചുരുങ്ങിയ കാലം കൊണ്ട് അഭിമാനകരമായ പ്രവർത്തനങ്ങളാണ് കൊളച്ചേരി മേഖല പി ടി എച്ച് നടത്തുന്നതെന്ന് അറിയാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം ഉണ്ടെന്നും തങ്ങൾ കൂടിച്ചേർത്തു. പി ടി എച്ച് കൊളച്ചേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപറമ്പ് കാരക്കുണ്ടിൽ ആരംഭിക്കുന്ന ''പി ടി എച്ച് പീസ് വാലി" ഐ പി സെന്ററിന്റെ ബ്രോഷർ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങൾ . പള്ളിപ്പറമ്പ് പി ടി എച്ച് സെൻറിൽ നടന്ന ചടങ്ങിൽ പി ടി എച്ച് കൊളച്ചേരി മേഖലാ പ്രസിഡണ്ട് കോടി പോയിൽ മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി പി അബ്ദുസമദ് ഹാജി സ്വാഗതവും ഹാഷിം കാട്ടാമ്പള്ളി ന...

നണിയൂർ നമ്പ്രം പുന്നേരി മഠത്തിൽ ശ്രീമതി ലക്ഷ്മിക്കുട്ടി ബ്രാഹ്മണിയമ്മ നിര്യാതയായി.

Image
  നണിയൂർ നമ്പ്രം പുന്നേരി മഠത്തിൽ ശ്രീമതി ലക്ഷ്മിക്കുട്ടി ബ്രാഹ്മണിയമ്മ നിര്യാതയായി. സംസ്കാരം വൈകുന്നേരം 4 മണിക്ക് പാടിക്കുന്ന് സമുദായ ശ്മശാനത്തിൽ.

കണ്ണൂർ : യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.

Image
  പഴയങ്ങാടി: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ഏഴോം ചെല്ലരിയന്‍ വീട്ടില്‍ സി.എച്ച്.സുരേഷിന്റെ മകള്‍ അനുശ്രീ(22)നെയാണ് ഇന്നലെ രാവിലെ 9.40 മുതല്‍ കാണാതായത്. വീട്ടില്‍നിന്നും പഴയങ്ങാടിയിലെ യൂനിവാക്ക് എന്ന സ്ഥാപനത്തിലേക്ക് ക്ലാസിന് പോകുന്നതായി പറഞ്ഞ് പുറത്തുപോയതില്‍ പിന്നെ തിരികെ വന്നില്ലെന്ന പിതാവ് സുരേഷിന്റെ പരാതിയില്‍ പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

വളപട്ടണം :റസിയ നിര്യാതയായി.

Image
വളപട്ടണം മന്നാ മായിച്ചാൻക്കുന്നിലെ എസ് എൽ പി റസിയ(58) മരണപ്പെട്ടു....ബി.പിസൈനുദ്ധീന്റെ ഭാര്യയാണ്.....മക്കൾ: നവാസ്, റീനസ്..

നാറാത്ത് :മഹിളാ സാഹസ് കേരള യാത്ര നാറാത്ത് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നാളെ

Image
  മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്ര നാറാത്ത് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം ജനുവരി 19, ഞായറാഴ്ച‌ വൈകു : 3 മണിക്ക് നാറാത്ത് ബസാർ ഉദ്ഘാടനം: വി.എ നാരായണൻ AICC മെമ്പർ

63 ആം മത് സ്കൂൾ കലോത്സവത്തിൽ സംസ്ഥാന തലത്തിൽ അറബിക് പ്രസംഗത്തിൽ A ഗ്രേഡോടെ ഫസ്റ്റ് നേടിയ ഹാഫിൾ മുഹമ്മദ് റസിൻ നാറാത്ത് നെ സ്നേഹോപഹാരം നൽകി.

Image
 63 ആം മത് സ്കൂ ൾ കലോത്സവത്തിൽ സംസ്ഥാന തലത്തിൽ അറബിക് പ്രസംഗത്തിൽ A ഗ്രേഡോടെ fast നേടിയ ഹാഫിൾ മുഹമ്മദ് റസിൻ നാ റാത്തിന് ഫ്രെണ്ട്സ് കോർണർ നാ റാത്തിൻ്റെ സ്നേഹോപഹാരം ഷൗക്കത്ത് എ പി നൽകി . സത്താർ PK C.റഹൂഫ് . kV. നജീബ് ശിഹാബ് എന്നിവർ പങ്കെടുത്തു.

കണ്ണൂർ : കണ്ണൂർ കാൾടെക്സിന് അടുത്ത് കാറും സ്കൂട്ടറും ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ പാപ്പിനിശ്ശേരി സ്വദേശിക്ക് പരിക്ക്.

Image
 കണ്ണൂർ കാൾടെക്സിന് അടുത്ത് കാറും സ്കൂട്ടറും ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ പാപ്പിനിശ്ശേരിയിലെ റഷീദ് ടി പി യുടെ മകൻ ഷിറാസിനെ സാരമായ പരുക്കുകളോടെ കണ്ണൂർ എ കെ ജി . ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു , ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ ഷിറാസിന് വലത് കയ്യിലും കാലിലും വയറ്റിലുമാണ് പരിക്കേറ്റത് , പിണറായിലെ ഒരു ടൂറിസ്റ്റ് ടാക്സിയുമായാണ് ഇടിച്ചത് ,

മയ്യിൽ: നണിയൂർ നമ്പ്രത്ത് ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് കൂലിപ്പണി ചെയ്യുകയായിരുന്ന സ്ത്രീ മരിച്ചു.

Image
  മയ്യിൽ നണിയൂർ നമ്പ്രത്ത് ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് കൂലിപ്പണി ചെയ്യുകയായിരുന്ന സ്ത്രീ മരിച്ചു. മയ്യിൽ കണ്ടക്കൈയിലെ കെ ഷീല (55) ആണ് മരിച്ചത്. നണിയൂർ നമ്പ്രത്ത് മരം മുറിക്കുന്നതിന് ഇടയിലാണ് അപകടം നടന്നത്. മരം വീണ് ഇലക്ട്രിക് പോസ്റ്റ് കടപുഴകി ഷീലയുടെ ദേഹത്ത് വീഴുകയായിരുന്നു.

കൊല്ലത്തിരിക്കൽ : നാടിനെ കണ്ണീരിലാഴ്ത്തി നിഹാലിന്റെ വിയോഗം

Image
   കൊല്ലത്തിരിക്കൽ സ്വദേശി നിഹാലിന്റെ വിയോഗം  നാടിനെ കണ്ണീരിലാഴ്ത്തി. കുറച്ചു ദിവസങ്ങൾക്കു മുമ്പ് വളപട്ടണത്ത് അപകടത്തിൽ പെട്ട്  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലായിരുന്നു നിഹാൽ. കൊല്ലതിരിക്കൽ മദ്രസ പരിസരത്തു ഉച്ചയ്ക്ക് ശേഷം ഭൗതിക ശരീരം പൊതു ദർശനത്തിന് വെച്ച ശേഷം കമ്പിൽ മൈദാനി പള്ളി പരിസരത്തു പൊതു ദർശനം വെച്ചതിന് ശേഷം  കമ്പിൽ മൈദാനി പള്ളി കബർ സ്ഥാനിൽ കബറടക്കം നടന്നു. ഒട്ടനവധി പേർ ജനാസ കാണാൻ ഉണ്ടായിരുന്നു സ്കൂൾ ടീച്ചർ സ്കൂൾ സഹപാഠികൾ എന്നിവർ. രാജാസ് സ്കൂളിലെ plus two വിദ്യാർത്ഥി ആണ് നിഹാൽ. പിതാവ് : നൗഷാദ്. മാതാവ് : നസീമ  സഹോദരിമാർ : നിമ,നബ 

കണ്ണൂർ : ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടെയും മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

Image
  കണ്ണൂർ: സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച 20കാരൻ അറസ്റ്റില്‍. ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച വായന്നൂർ സ്വദേശി അഭയ് ആണ് അറസ്റ്റിലായത്. കണ്ണൂരിലെ പേരാവൂർ സ്റ്റേഷൻ പരിധിയിലെ ഒരു പ്രദേശത്തെ സ്ത്രീകളുടെ ചിത്രമാണീ വിരുതല്‍ മോർഫ് ചെയ്തത്.  ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റിന്റെതുള്‍പ്പെടെ ചിത്രങ്ങള്‍ മോർഫ് ചെയ്തിട്ടുണ്ട്. ഇതോടെ, രാത്രി തന്നെ നാട്ടുകാർ സംഘടിതരായി പേരാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഭയ് ആണ് ഇത് ചെയ്തതെന്ന് തിരിച്ചറിഞ്ഞത്. വയനാട് പടിഞ്ഞാതെത്തറയില്‍ നിന്നാണ് അഭയെ പൊലീസ് അറസ്റ്റ് ചെയ്തതത്. ഇയാള്‍ക്കെതിരെ നേരത്തെ രണ്ട് കേസുകള്‍ ഉണ്ടായിരുന്നു. ഒന്ന്, തീവെപ്പ് കേസും മറ്റൊന്ന് സ്ത്രീയെ കയറിപ്പിടിക്കാൻ ശ്രമിച്ച കേസുമാണുള്ളത്. ഈ കേസില്‍ നേരത്തെ വാറന്റ് ഉണ്ടായിരുന്നു. നിലവില്‍ ഈ കേസില്‍ കൂടി അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് ഡിലീറ്റ് ചെയ...

കണ്ണപുരം : ബൈക്ക് മോഷണം കൗമാരക്കാരൻ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ

Image
  കണ്ണപുരം : റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട രണ്ടര ലക്ഷം രൂപ വിലവരുന്ന ബുള്ളറ്റ് ബൈക്ക് മോഷണം നടത്തിയ കൗമാരക്കാരൻ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. കാസർ ക്കോട് ആലമ്പാടി റഹ്മാനിയ നഗർ മിനി എസ്റ്റേറ്റിലെ സി എം മൊയ്തീൻ ഫാസിൽ, ചെർക്കള എടനീരിലെ എച്ച്.മുഹമ്മദ് മുസ്തഫ, വിദ്യാനഗർ സ്വദേശിയായ 17 കാരൻ എന്നിവരെയാണ് കാസറഗോഡ് വിദ്യാനഗർ പോലീസിൻ്റെ സഹായത്തോടെ വിദ്യാനഗറിൽ വെച്ച് കണ്ണപുരം പോലീസ് പിടികൂടിയത്. പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും മോഷ്ടിച്ച ബൈക്കുമായി കടന്നു കളയവേയാണ് പിടിയിലായത്.കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ചെറുകുന്ന് ഇട്ടമ്മലിലെ വളപ്പിലെ പീടികയിൽ ഹസീബിൻ്റെ ബൈക്ക് ആണ് മോഷണം പോയിരുന്നത്.പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്തിരുന്നു.   മലപ്പുറത്തേക്ക് പോകാനായി റെയിൽവേസ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സഹോദരൻ അസീബിൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ. 13. എ. ഡബ്ല്യു.1095 നമ്പർ ബുള്ളറ്റ് ബൈക്കാണ് മോഷണം പോയിരുന്നത്. പഴയങ്ങാടി നീലേശ്വരം എന്നിവിടങ്ങളിൽ നിന്നും ഇവർ ബൈക്ക് മോഷ്ടിച്ചിട്ടുണ്ട്. കണ്ണപുരം എസ്.ഐ.  കെ. രാജീവൻ, സി.പി.ഒ മാരായ മഹേഷ്, മജീഷ്, അനൂപ്, വിജേഷ് എന്നിവരടങ്ങുന്...

അഴീക്കോട്: സി എച്ച് ബാലകൃഷ്ണൻ (74) നിര്യാതനായി.

Image
  അഴീക്കോട് വൻകുളത്ത് വയലിലെ റിട്ടയേഡ് എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അഡീഷണൽ ഡിസ്ട്രിക്ട് ഓഫീസർ സി എച്ച് ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ പരേതയായ ജാനകി. മക്കൾ:- ബിജു ( മൃഗ സംരക്ഷണ വകുപ്പ് ), ബീന. മരുമകൻ ജയപ്രകാശൻ.സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് പയ്യാമ്പലത്ത്.

കണ്ണൂരിൽ കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു.

Image
   കണ്ണൂർ ശ്രീകണ്ഠാപുരത്താണ് സംഭവം. കേരള ബാങ്കിന്റെ ശ്രീകണ്ഠപുരം ശാഖയിലെ കലക്‌ഷൻ ഏജന്റായ ചേപ്പറമ്പിലെ ചേരൻവീട്ടിൽ മധുസൂദനനാണ് പൊള്ളലേറ്റത്. ബാങ്ക് റോഡിലെ ചായക്കടയിൽ വച്ചാണു സംഭവം. കീ പാഡ് ഫോണാണ് പൊട്ടിത്തെറിച്ചത്. ചെറിയ തോതിൽ തീ പടർന്ന ശേഷം ഷർട്ട് കത്തുകയായിരുന്നു. ചായക്കടയിലുണ്ടായിരുന്നവർ ഉടനേ വെള്ളമൊഴിച്ചു തീ അണക്കുകയായിരുന്നു. പിന്നാലെ 68കാരൻ കൂട്ടുമുഖം സിഎച്ച്സിയിൽ ചികിത്സ തേടുകയായിരുന്നു. പൊള്ളൽ ഗുരുതരമല്ലെന്നാണ് വിവരം. എന്നാൽ ഷർട്ട് കത്തി നശിച്ചു.

പുതിയതെരു കാട്ടാമ്പള്ളി മയ്യിൽ പ്രധാന റോഡിലെ കുഴി അടക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകി.

Image
  *റോഡിലെ കുഴികൾ അടക്കണം കോൺഗ്രസ്സ് : പുതിയതെരു കാട്ടാമ്പള്ളി മയ്യിൽ പ്രധാനറോഡിലെ കുഴി അടച്ച് യാത്രക്കാരെ അപകടങ്ങളിൽ നിന്ന് രക്ഷിക്കണമെന്ന് കോൺഗ്രസ്സ് ചിറക്കൽ. ബ്ലോക്ക്. കമ്മിറ്റി അംഗം മനീഷ് കണ്ണോത്ത് ഉത്തരവാദിത്തപ്പെ ട്ടവരോടാവശ്യപ്പെട്ടു. നിരവധി യാത്രക്കാർക്കാണ് ഇതിനകം കുഴിയിൽ വീണ് ഗുരുതരമായി പരിക്ക് പറ്റിയത്. ചില ആളുകൾ ഇപ്പൊഴും ചികിൽസയിലാണ്. കുഴി അടക്കുമ്പോൾ റോഡിന് സമാന്തരമായിതന്നെ. ചെയ്യണമെന്നും ഉയരം കൂടിയാൽ.വാഹനങ്ങൾ തെന്നി നിയന്ത്രണം തെറ്റി അപകടങ്ങൾ സംഭവിക്കുമെന്നും അദ്ധേഹം അറിയിച്ചു. പല. സ്ഥലങ്ങളിലും. റോഡ് നീളത്തിൽ വിണ്ട് കീറിക്കിടക്കുന്നും ഉണ്ട്. താർ ചെയ്യുമ്പോൾ ദീർഘകാലം നീണ്ടുനിൽക്കുന്ന രീതിയിൽ ചെയ്യാനുള്ള സംവിധാനവും ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് തന്നെ കുഴികൾ അടച്ച് ജനങ്ങൾക്ക് സുഖമമായി യാത്ര ചെയ്യുവാനുള്ള സൗകര്യം ഉണ്ടാക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് നിവേദനവും സമർപ്പിച്ചു. നൗഫൽ നാറാത്ത് (അഴീക്കോട് ബ്ലോക്ക്‌ സെക്രട്ടറി ), മെഹറൂഫ് (അഴീക്കോട് ബ്ലോക്ക്‌ സെക്രട്ടറി) എന്നിവർ നേതൃത്വം നൽകി.

പാപ്പിനിശ്ശേരി വെസ്റ്റ് : എം. അബ്ദുൽ റഹ്മാൻ സാഹിബ് നിര്യാതനായി.

Image
  മുതിർന്ന കോൺഗ്രസ് നേതാവും അൻസാറുൽ ഇസ്ലാം സംഘം പാപ്പിനിശ്ശേരി വെസ്റ്റ് മഹല്ലിൽ പ്രസിഡന്റായും ദീർഘകാലം ഭാരവാഹിയായും പ്രവർത്തിച്ച ഇപ്പോൾ ഇല്ലിപ്പുറം കരിക്കൻ കുളം റോഡിൽ *ആന വളപ്പിൽ* താമസിക്കുന്ന എം. അബ്ദുൽ റഹ്മാൻ സാഹിബ് നിര്യാതനായി. ഖബറടക്കം 12 മണിക്കുള്ളിൽ പാപ്പിനിശ്ശേരി വെസ്റ്റ് ജൂമാമസ്ജിദ് ഖബർസ്ഥാനിൽ.

കർഷക സംഘം വേശാല വില്ലേജ് കമ്മറ്റി അഭിവാദ്യപ്രകടനം നടത്തി

Image
  ചട്ടുകപ്പാറ-വന നിയമ ഭേദഗതി പിൻവലിച്ച കേരള സർക്കാറിന് അഭിവാദ്യമർപ്പിച്ച് കർഷക സംഘം വേശാല വില്ലേജ് കമ്മിറ്റി ചട്ടുകപ്പാറയിൽ പ്രകടനവും സമാപന യോഗവും നടത്തി കെ.കെ ഗോപാലൻ മാസ്റ്റർ ,കെ.രാജൻ, പി.വി.ജയരാജൻ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ വില്ലേജ് സെക്രട്ടറി കെ. ഗണേശൻ സ്വാഗതം പറഞ്ഞു. ഏരിയ വൈസ് പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണൻ സംസാരിച്ചു.

കണ്ണൂർ : മാലിന്യം വലിച്ചെറിയൽ : 20000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Image
  ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിയാരം ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിനു 3 കേസുകളിലായി 20000 രൂപ പിഴ ചുമത്തി. അമ്മനപ്പാറയിലെ ചെങ്കൽ പണയിൽ വീട്ടിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളിയതിനു പ്രീത, പ്രേമരാജൻ എന്നീ വ്യക്തികൾക്ക് 5000 രൂപ വീതം സ്‌ക്വാഡ് പിഴ ചുമത്തി. പാച്ചേനി തിരുവട്ടൂർ റോഡിൽ പൊതു റോഡിനോട് ചേർന്ന് കാട് കേറി കിടക്കുന്ന കരിങ്കൽ ക്വാറിയിൽ മാലിന്യങ്ങൾ തള്ളിയതിനു ഐ. എഫ്. എം ഇന്ത്യ എന്ന സ്ഥാപനത്തിന് സ്‌ക്വാഡ് 10000 രൂപ പിഴയിട്ടു. സ്ഥാപനത്തിൽ നിന്നുള്ള നിലം തുടക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഡീറ്റെർജന്റ് സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുമടക്കമുള്ള മാലിന്യങ്ങളാണ് സംഭവ സ്ഥലത്ത് തള്ളിയത്.മാലിന്യങ്ങൾ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് എടുത്തു മാറ്റാൻ 3 കക്ഷികൾക്കും സ്‌ക്വാഡ് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പരിയാരം ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഞ്ജലി എം. വി തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂർ :വ്യാജ ബയോ ക്യാരിബാഗുകൾ വ്യാപകം; അസിസ്റ്റൻറ് കലക്ടറുടെ നേതൃത്വത്തിൽ എൻഫോഴ്സ്മെൻ്റ് പരിശോധന

Image
  വ്യാജ ബയോ ക്യാരിബാഗുകൾ വ്യാപകം; അസിസ്റ്റൻറ് കലക്ടറുടെ നേതൃത്വത്തിൽ എൻഫോഴ്സ്മെൻ്റ് പരിശോധന  കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ പ്ലാസ്റ്റിക് മൊത്ത വ്യാപാരികളുടെ കടകളിൽ അസിസ്റ്റൻറ് കലക്ടർ ഗ്രന്ഥേ സായ് കൃഷ്ണ ഐഎഎസ്ൻ്റെ നേതൃത്വത്തിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി. രഹ്നാ പ്ളാസ്റ്റിക്',ടി.കെ സുലെെമാൻ ആൻ്റ് സൺസ്, മാരുതി ട്രെയ്ഡേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ഗോഡൗണുകളും സംഘം പരിശോധിച്ചു. വിൽപനയ്ക്കായി സൂക്ഷിച്ച വിവിധ ബയോ ക്യാരി സാമ്പിളുകൾ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധിച്ചു. റിയോ , ഭാരത്, എക്കോ ഈ-ടി ടെക് എന്നീ ബ്രാൻ്റുകളിൽ ലഭ്യമായവ വ്യാജ ബായാേ ക്യാരീബാഗുകൾ ആണെന്ന് കണ്ടെത്തി. മൂന്നു ബ്രാൻ്റുകളിൽ നിന്നുള്ള സാമ്പിളുകളും ഡൈക്ളോറോ മീ ഫൈൻ ടെസ്റ്റിൽ പരാജയപ്പെട്ടു. പരിശോധനയിൽ ഹാജി റോഡിലെ രഹന പ്ലാസ്റ്റിക്സിൽ നിന്നും നിരോധിത ഉൽപ്പന്നങ്ങളായ പേപ്പർ വാഴയില തെർമോകോൾ പ്ലേറ്റുകൾ , പേപ്പർ പ്ലേറ്റ് എന്നിവയും സംഘം പിടിച്ചെടുത്തു. '10000 രൂപ പിഴ ചുമത്തി തുടർന്ന് നടപടികൾ എടുക്കാൻ കണ്ണൂർ നഗരസഭ കോർപ്പറേഷന് സ് ക്വാഡ് നിർദ്ദേശം നൽകി. അസിസ്റ്റൻ്റ് കലക്ടർ ഗ്രന്ഥേ സായ് കൃഷ്ണ ഐഎഎസിനോടൊപ്പം സ്ക്വാഡ് ലീഡർ ലജി...

പാപ്പിനിശ്ശേരി: ബഡ്ഡിങ് റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു

Image
  പാപ്പിനിശ്ശേരി : സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം വരെ നടപ്പിലാക്കുന്ന ഗുണമേന്മ പദ്ധതിയായ ബഡ്ഡിങ് റൈറ്റേഴ്സ് എഴുത്തുകൂട്ടം - വായനാകൂട്ടം പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി അധ്യാപക ശില്പശാല സംഘടിപ്പിച്ചു. പാപ്പിനിശ്ശേരി , തളിപ്പറമ്പ് സൗത്ത് ബി ആർ സി പരിധിയിലെ അധ്യാപകർക്കുള്ള പരിശീലനം വളപട്ടണം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. വളപട്ടണം ഗ്രാമ പഞ്ചായത്ത് ലൈബ്രേറിയനും സാംസ്കാരിക പ്രവർത്തകനുമായ ബിനോയ് മാത്യു ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി ബി ആർ സി ബ്ലോക്ക് പ്രൊജക്ട് കോ ഓർഡിനേറ്റർ കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് സീന എം ആശംസകളർപ്പിച്ചു സംസാരിച്ചു. ബി ആർ സി ട്രെയ്നർ സീമ സി സ്വാഗതവും  സി ആർ സി കോ ഓർഡിനേറ്റർ രാരീഷ് കെ നന്ദിയും പറഞ്ഞു. റിസോഴ്സ് പേഴ്സൺമാരായ ജിഷ സി ചാലിൽ , ശില്പ എം എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.

Image
പാപ്പിനിശ്ശേരി പഴയ പോസ്റ്റ് ഓഫീസിനടുത് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് 2പേർ മരിക്കുകയും 2 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തൂ. പരിക്കേറ്റവരെ കണ്ണൂർ ഉള്ള മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കണ്ണപുരം കള്ള് ഷാപ്പ് റോഡിനടുത്തുള്ള റഷീദ, കണ്ണപുരം കോളനി റോഡിലുള്ള അലീമ എന്നിവരാണ് മരണപ്പെട്ടത്. Auto ഡ്രൈവർ ഷാനി ചുങ്കം, സൗജത്ത് ഫാത്തിമ (7) വയസ്സ് എന്നിവർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ.

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

Image
    കൊല്ലത്തിരിക്കൽ സ്വദേശി നിഹാൽ (16) വയസ്സ് ആണ് മരണപ്പെട്ടത്. ഉപ്പ :നൗഷാദ് ( ഇലക്ട്രീഷ്യൻ  ദാറുൽ ഹസനാത്ത്) ഉമ്മ : നസീമ.(കൊല്ലതിരിക്കൽ ) സഹോദരിമാർ : നിമ,നബ  കബറടക്കം : നാളെ  18.01.2025 ശനി ഉച്ചയ്ക്ക്  കമ്പിൽ മൈതാനി പള്ളി കബർസ്ഥാനിൽ.

പാമ്പുരുത്തി പാലം നിർമ്മാണം ; പ്രതിപക്ഷ ഉപനേതാവിന് നിവേദനം നൽകി

Image
  കണ്ണൂർ : പാമ്പുരുത്തിയിൽ പുതിയ പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഫയൽ നീക്കം ദ്രുതഗതിയിലാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പാമ്പുരുത്തി വാർഡ് മെമ്പർ കെ.പി അബ്ദുൽസലാം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലികുട്ടിക്ക് നിവേദനം നൽകി.           കഴിഞ്ഞ 2 വർഷവും പാമ്പുരുത്തി പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ബജറ്റ് നിർദ്ദേശം വന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ സ്ഥലം വിട്ടുനൽക്കുകയും സർവ്വേ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. മാത്രമല്ല പാലത്തിൻ്റെ പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയാറാക്കി സർക്കാറിന് സമർപ്പിക്കുകയും സർക്കാറിന് നബാർഡിനു കൈമാറുകയും ചെയ്തിരുന്നു. എന്നാല് അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് നിവേദനം നൽകിയത്. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള, കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി എന്നിവർ സന്നിഹിതരായിരുന്നു.

കണ്ണൂരിൽ ആംബുലൻസിന് വഴി നൽകാതെ കാർ തടസം നിന്നതിന് പിന്നാലെ ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു.

Image
  മട്ടന്നൂരിൽ ആംബുലൻസിന് വഴി നൽകാതെ കാർ തടസം നിന്നതിന് പിന്നാലെ ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. കണ്ണൂർ: മട്ടന്നൂരിൽ ആംബുലൻസിന് വഴി നൽകാതെ കാർ തടസം നിന്നതിന് പിന്നാലെ ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന മട്ടന്നൂർ സ്വദേശി റുക്കിയ ( 61) ആണ് മരിച്ചത്. മട്ടന്നൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന ആംബുലൻസിനെയാണ് കാർ വഴിമുടക്കിയത്. ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശ്ശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് കാർ സൈഡ് നൽകാതിരുന്നത്. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

കളിക്കുന്നതിനിടെ കുട്ടികൾ പുഴയിൽ വീണു; രക്ഷിക്കാനിറങ്ങിയ ദമ്പതികളടക്കം നാലുപേർ മുങ്ങിമരിച്ചു

Image
ചെറുതുരുത്തി: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേർ മുങ്ങിമരിച്ചു. ചെറുതുരുത്തി ഓടക്കൽ വീട്ടിൽ കബീർ (47), ഭാര്യ, ഷാഹിന (35), മകൾ സൈറ (10), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനു (12) എന്നിവരാണ് മുങ്ങിമരിച്ചത്. പാത്താൾ പഞ്ചായത്തിലെ പൈങ്കുളം ശ്മശാനം കടവിന് സമീപത്താണ് വ്യാഴാഴ്‌ച വൈകിട്ടാണ് അപകടം. ഒഴുക്കിൽപെട്ട ഷാഹിനയെ പ്രദേശവാസികൾ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഷൊർണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മറ്റുമൂന്നുപേരുടേയും മൃതദേഹം കണ്ടെടുത്തത്. ഭാരതപ്പുഴയുടെ തീരത്ത് കുട്ടികൾ കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രക്ഷിക്കാനാൻ ഇറങ്ങിയ കബീറും ഷാഹിനയും ഒഴുക്കിൽ പെടുകയായിരുന്നു

കണ്ണപുരം: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കണ്ണപുരം പോലീസ് കേസെടുത്തു

Image
  കണ്ണപുരം: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കണ്ണപുരം പോലീസ് കേസെടുത്തു. ഒഴക്രോത്തെ പഴശ്ശിക്കണ്ടി കുന്നില്‍ വീട്ടില്‍ പി.കെ.രാജീവന്റെ മകള്‍ പി.കെ.അളക(23)നെയാണ് കാണാതായത്. ജനുവരി 16 ന് രാവിലെ 8.45 ന് തളിപ്പറമ്പിലെ ജി-ടെക് കമ്പ്യൂട്ടര്‍ സ്ഥാപനത്തിലേക്ക് ക്ലാസിന് പോയ അളക തിരിച്ച് വന്നില്ലെന്ന അമ്മ സി.പ്രീജയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്

പുതിയതെരുവിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ പ്രാഥമിക പരിശോധന നടത്തി

Image
  ദേശീയപാതയിൽ പുതിയതെരു മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കുന്നതുമായി ബന്ധപ്പെട്ട് കെ.വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ ആർടിഒയുടെയും പോലീസിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മേഖലയായ പുതിയതെരുവിലെ പ്രശ്‌നം പഠിക്കുന്നതിനു വേണ്ടി ജില്ലാ ഭരണകൂടം ആർടിഒയെ നേരത്തെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് എം.എൽ.എ യുടെ നേതൃത്വത്തിൽ പുതിയതെരു ടൗണിൽ ആർ.ടി.ഒ, പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പരിശോധന നടത്തിയത്. പരിശോധന പൂർത്തിയാക്കിയതിനു ശേഷം താൽക്കാലിക ഗതാഗത പരിഷ്‌കരണ നടപടികൾ ആലോചിക്കുമെന്ന് എം.എൽ.എ പറഞ്ഞു. മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്ന വളപട്ടണം പാലത്തിൽ ഗതാഗത പരിഷ്‌കരണത്തിനു ശേഷം കുരുക്ക് അനുഭവപ്പെടാതെ വേഗതയിൽ വാഹനങ്ങൾക്ക് പോകാൻ സാധിക്കുന്നുണ്ടെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വൈസ് പ്രസിഡന്റ് പി.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.വി സതീശൻ, കണ...

മട്ടന്നൂർ: ബസിടിച്ച് യുവതി മരണപ്പെട്ടു.

Image
  മട്ടന്നൂർ:മട്ടന്നൂർപത്തൊൻപതാംമൈലിൽസ്വകാര്യ ബസ്സിടിച്ച് കാൽനട യാത്രക്കാരി യുവതി മരിച്ചു. പത്തൊൻപതാം മൈൽ സ്വദേശിനി പി ദീഷ്മ (38) ആണ് മരിച്ചത്. റോഡ്മുറിച്ച്കടക്കുന്നതിന്ഇടയിലാണ്അപകടം. ചാവശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരൻ മാവില കമലാക്ഷൻ്റെ ഭാര്യയാണ് ദീഷ്മ.

ഖാഈദെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് മാങ്കടവ് വാടകയില്ലാതെ താമസത്തിന് വീട് നൽകുന്നു.

Image
 ഖാഈദെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് മാങ്കടവ് വാടകയില്ലാതെ താമസത്തിന് വീട് നൽകുന്നു.

കുറുമാത്തൂർ : ജിവിഎച്ച്എസ്എസ് കുറുമാത്തൂരിൻ്റെ നേതൃത്വത്തിൽ സംസ്ഥാന ജില്ലാ സ്കൂൾ കലാ കായിക മേളയിൽ വിജയികളായ പ്രതിഭകൾക്ക് നൽകിയ സ്വീകരണവും അനുമോദനവും ശ്രീമതി വി.എം സീന (കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്) ഉൽഘാടനം ചെയ്തു

Image
 സംസ്ഥാന ജില്ലാ സ്കൂൾ കലാ കായിക മേളയിലെ  പ്രതിഭകൾക്ക് സ്വീകരണവും അനുമോദനവും കുറുമാത്തൂർ :  ജിവിഎച്ച്എസ്എസ് കുറുമാത്തൂരിൻ്റെ നേതൃത്വത്തിൽ സംസ്ഥാന ജില്ലാ സ്കൂൾ കലാ കായിക മേളയിൽ വിജയികളായ പ്രതിഭകൾക്ക് നൽകിയ സ്വീകരണവും അനുമോദനവും ശ്രീമതി വി.എം സീന (കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്) ഉൽഘാടനം  ചെയ്തു സി.എം സബിത (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) അധ്യക്ഷത വഹിച്ചു. പ്രവീഷ് പി വി . പ്രിൻസിപ്പൽ സ്വാഗതവും സി.വി പ്രഭാകരൻ. പ്രസി ഡണ്ട് PTA' എം വി വിജയൻ ചെയർമാൻ SMC ഇന്ദുമതി പി.ഒ .എച്ച് എം ഹൈസ്കൂൾ രമ വി .എച്ച് എം. വിഎച്ച്എസ് ഇ രതി ടി പി . മദർ PTA എന്നിവർ ആശംസാപ്രസംഗവും സ്റ്റാഫ് സെക്രട്ടറി മണി നമ്പൂതിരി നന്ദിയും പറഞ്ഞു

എറണാകുളത്ത് 3 പേരെ വെട്ടിക്കൊലപ്പെടുത്തി.ഒരാൾ കസ്റ്റഡിയിൽ.

Image
  എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തി. വേണു, വിനീഷ, എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. കൊലപാതകത്തിൽ റിതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.

കണ്ണൂരിൽ ബസ്സിടിച്ച് യുവതി മരിച്ചു

Image
  മട്ടന്നൂർ:മട്ടന്നൂർപത്തൊൻപതാംമൈലിൽസ്വകാര്യ ബസ്സിടിച്ച് കാൽനട യാത്രക്കാരി യുവതി മരിച്ചു. പത്തൊൻപതാം മൈൽ സ്വദേശിനി പി ദീഷ്മ (38) ആണ് മരിച്ചത്. റോഡ്മുറിച്ച്കടക്കുന്നതിന്ഇടയിലാണ്അപകടം. ചാവശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരൻ മാവില കമലാക്ഷൻ്റെ ഭാര്യയാണ് ദീഷ്മ.

നാറാത്ത് : സ്നേഹോപഹാരം നൽകി

Image
  മെഗാ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയ ഡോ.മുഹമ്മദ്‌ സിറാജ് കെ ടി MBBS-D.ORTHOPEDICന് KVVES ജില്ല ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത്, ഡോ. ജയലക്ഷ്മി എസ് MBBS-GENERAL PRACTITIONERന് KVVES കമ്പിൽ പ്രസിഡണ്ട് അബ്ദുല്ല നാറാത്ത്, മിസ്ഹബ്ന് യൂണിറ്റ് ജനറൽ സെക്രട്ടറി ഇ.പി ബാലകൃഷ്ണൻ എന്നിവർ സ്നേഹോപഹാരം നൽകി, ‎

കമ്പിൽ : കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഭവത് മാനവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സ്‌കൂളിലെ 3 അധ്യാപകരെ സസ്പെൻഡ് ചെയ്ത് ഉത്തരവായി.

Image
  കമ്പിൽ : കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഭവത് മാനവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സ്‌കൂളിലെ 3 അധ്യാപകരെ സസ്പെൻഡ് ചെയ്ത് ഉത്തരവായി.  ഹയർ സെക്കൻ്റ്റി വിഭാഗം ആർ ഡി ഡി ആണ് സസ്പെൻഡ് ചെയ്‌ത് ഉത്തരവ് ഇറക്കിയത്. വിദ്യാർത്ഥിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണങ്ങളെ തുടർന്നാണ് നടപടി. ഹയർ സെക്കൻ്ററി വിഭാഗം ഫിസിക്‌സ് അധ്യാപകൻ ഗിരീഷ് ടി.വി, ബോട്ടണി അധ്യാപകൻ ആനന്ദ് എ.കെ, ഗണിതശാസ്ത്ര അധ്യാപകൻ അനീഷ് ഇ.പി എന്നിവരെയാണ് 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. ജനുവരി 8 ന് ആയിരുന്നു ഭവത് മാനവ് ആത്മഹത്യ ചെയ്‌തത്. കുട്ടിയെ വീടിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് വിദ്യാർത്ഥി ജീവനൊടുക്കിയത് എന്ന് ആരോപിച്ച് കുടുംബം നൽകിയ പരാതിയെ തുടർന്നാണ് നടപടി.

പാപ്പിനിശ്ശേരി പഴഞ്ചിറ ഓടുന്ന സ്കൂട്ടറിന് തീപിടിച്ചു ഹോണ്ട ഡിയോ സ്കൂട്ടറിനാണ് തീപിടിച്ചു.

Image
  പാപ്പിനിശ്ശേരി പഴഞ്ചിറ ഓടുന്ന സ്കൂട്ടറിന് തീപിടിച്ചു ഹോണ്ട ഡിയോ സ്കൂട്ടറിനാണ് തീപിടിച്ചത്. ആളപായമില്ല

കക്കാട് : കിടപ്പ് രോഗികൾക്ക് കിറ്റ് കൈമാറി

Image
  കക്കാട്: കേരള പാലിയേറ്റീവ് കെയർ ദിനത്തിൽ ഡോ.അബ്ദുസ്സലാം ഓലയാട്ട് ചെയർമാനായ കണിയാങ്കണ്ടി അബൂബക്കർ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റിന്റെ സഹകരണത്തോടെ ബദർ പള്ളി ദയ ചാരിറ്റബിൾ സൊസൈറ്റി പുഴാതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ കീഴിലുള്ള കിടപ്പ് രോഗികൾക്കുള്ള കിറ്റ് കൈമാറ്റം യു എ ഇ നോർത്തേൺ എമിറേറ്റ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, യു എ ഇ കക്കാട് മഹൽ കൂട്ടായ്മ (യു കെ എം കെ) ജനറൽ സെക്രട്ടറിയുമായ പി വി ജംഷീർ നിർവഹിച്ചു. പുഴാതി പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ:ഷൈനി എസ് ഏറ്റുവാങ്ങി. പാലിയേറ്റീവ് കെയറിൻറെ പ്രാധാന്യം ഡോക്ടർ വിശദീകരിച്ചു. കണ്ണൂർ കോർപറേഷൻ കൗൺസിലർമാരായ ടി രവീന്ദ്രൻ, എം ശകുന്തള, കൂക്കിരി രാജേഷ്  ബദർ പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികളായ സി ഉസ്മാൻ, കെ ടി ഇസ്മായിൽ, കെ വി ബഷീർ, ദയ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ കെ മഹമൂദ്, വി സി സലീം, ടി കെ ജലീൽ,ബദർ പള്ളി സി എച്ച് സെൻ്റർ ചെയർമാൻ കെ ടി ഹാഷിം, ടി. അബ്ദുൽ അസീസ്, എം പി അബ്ദുൽ അസീസ്,  തുടങ്ങിയവർ സംബന്ധിച്ചു. പാലിയേറ്റീവ് രംഗത്ത്, അടിയന്തിര ഘട്ടങ്ങളിൽ ആംബുലൻസ് സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതർ ബദർപളളി ...

ചേലേരി :സംസ്ഥാന കലോത്സവത്തിൽ കാവ്യകേളിയിൽ എ ഗ്രേഡ് നേടിയ സനുഷ ഇ.വി യെ മാരാർ ക്ഷേമ സഭ ചേലേരി യൂണിറ്റ് അനുമോദിച്ചു.

Image
  സംസ്ഥാന കലോത്സവത്തിൽ കാവ്യകേളിയിൽ എ ഗ്രേഡ് നേടിയ സനുഷ ഇ.വി യെ മാരാർ ക്ഷേമ സഭ ചേലേരി യൂണിറ്റ് അനുമോദിച്ചു. മുതിർന്ന അംഗം ഗംഗാധര മാരാറും പ്രസിഡണ്ട് ഗോപാലകൃഷ്ണണമാരാറും ചേർന്ന് ഉപഹാരം നൽകി. ചടങ്ങിൽ ശ്രീധര മാരാർ, വേണുഗോപാല മാരാർ, ചന്ദ്ര ഭാനു മാരാർ, വിജയൻ മാരാർ, സുജിത്ത് മാരാർ, അശോകൻമാരാർ എന്നിവർ ആശംസ അറിയിച്ചു. ഉപഹാരം ഏറ്റുവാങ്ങിയതിനു ശേഷം സനുഷ കാവ്യകേളി ആലപിച്ചു.

വയനാട്ടിലെ അമ്പലവയൽ കാർഷിക കോളേജിലെ ബി എസ് സി അഗ്രികൾച്ചറൽ അവസാന വർഷ വിദ്യാർത്ഥികൾ പാപ്പിനിശ്ശേരിയിലെ കാട്യത്തുള്ള കെ വി ദാമോദരൻ്റെ പച്ചക്കറി കൃഷിത്തോട്ടം സന്ദർശിച്ചു

Image
 വയനാട്ടിലെ അമ്പലവയൽ കാർഷിക കോളേജിലെ ബി എസ് സി അഗ്രികൾച്ചറൽ അവസാന വർഷ വിദ്യാർത്ഥികൾ പാപ്പിനിശ്ശേരിയിലെ കാട്യത്തുള്ള കെ വി ദാമോദരൻ്റെ പച്ചക്കറി കൃഷിത്തോട്ടം സന്ദർശിച്ചപ്പോൾ

കണ്ണൂർ :വിവാഹംആഘോഷിക്കാനായി പടക്കം പൊട്ടിച്ചു;ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അയൽ വീട്ടിലെ നവജാത ശിശു ആശുപത്രിയിൽ

Image
കണ്ണൂർ: കണ്ണൂർ പാനൂരിനടുത്ത് വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് അയൽവീട്ടിലെ 18 ദിവസം പ്രായമായ കുഞ്ഞിന് ഗുരുതര ആരോഗ്യപ്ര​ശ്നം. ഞായറാഴ്ച രാത്രി 10 മണിക്ക് ശേഷവും തിങ്കളാഴ്ച പകലുമായാണ് കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ വിവാഹത്തോടനുബന്ധിച്ച് പടക്കം പൊട്ടിച്ചത്. കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണിപ്പോൾ. തലേന്ന് രാത്രി ബാൻഡ് മേളവും ചെറിയ തോതിലുള്ള പടക്കം പൊട്ടിക്കലും ഉണ്ടായിരുന്നു. ഈ ശബ്ദം കേട്ട് ​കുഞ്ഞ് പേടിച്ച് വിറക്കുകയും പ്രത്യേക ശബ്ദം ഉണ്ടാക്കുകയും ചെയ്തതായി കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറഞ്ഞു. ഏറെനേരം കഴിഞ്ഞപ്പോൾ കുഞ്ഞ് സാധാരണ അവസ്ഥയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. എന്നാൽ പി​റ്റേന്ന് വൈകീട്ട് വീടിനടുത്തുള്ള വയലിൽ വീണ്ടും ഇവർ പടക്കം പൊട്ടിച്ചു. സാധാരണ പടക്കങ്ങളേക്കാൾ വൻ ശബ്ദമാണുണ്ടായതെന്നും ഇത് കേട്ട് കുഞ്ഞ് അനക്കമറ്റ് ആകെ കുഴഞ്ഞ നിലയിലായെന്നും വീട്ടുകാർ പറഞ്ഞു. ആകെ ഭയന്നുവിറച്ച വീട്ടുകാർ കുഞ്ഞിന്റെ കാൽ വെള്ളയിൽ അടിച്ചപ്പോൾ കുഞ്ഞ് കരഞ്ഞെങ്കിലും പിന്നീട് വീണ്ടും തളർന്ന് കിടന്നു. ഗർഭിണിയായ കുഞ്ഞിന്റെ മാതൃസഹോദരിക്കും പടക്കങ്ങളുടെ ശബ...

🚒പൂച്ചയെ രക്ഷിക്കാനിറങ്ങി കിണറിൽ കുടുങ്ങിയ ആളെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Image
 തളിപ്പറമ്പ്: പൂച്ചയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ മധ്യവയസ്ക്കനെ തളിപ്പറമ്പ് അഗ്നിശമന സേന രക്ഷപ്പെടുത്തി. കാവുമ്പായി കൂട്ടുംമുഖത്തെ കരുവാൻ വളപ്പിൽ കെ.വി.അൻസാർ (42) ആണ് കിണറിൽ കുടുങ്ങിയത്. ഇന്ന് പുലർച്ചെ 12.20നാണ് സംഭവം. ചിറ്റുപറമ്പിൽ കെന്നഡി എന്നയാളുടെ കിണറിലാണ് പൂച്ച വീണത്. പൂച്ചയെ കരയിലേക്ക് കയറ്റിയെങ്കിലും ക്ഷീണം അനുഭവപ്പെട്ട അൻസാറിന് കയറാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമന നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ എം.ബി.സുനിൽകുമാറിൻ്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഇയാളെ സുരക്ഷിതമായി കരയിൽ എത്തിച്ചത്.

കൊളച്ചേരി : ഗുരുസ്വാമിയെ ആദരിച്ചു

Image
  സേവാഭാരതി കൊളച്ചേരി പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ നാല്പത് വർഷമായി തുടർച്ചയായി ശബരിമല ദർശനം നടത്തിയ ശ്രീ പവിത്രൻ കൊളച്ചേരിയെ ആദരിച്ചു. കൊളച്ചേരി പറമ്പിൽ സംഘടിപ്പിച്ച മകരസംക്രമ ഹോൽസവത്തിൻറെ വേദിയിൽ വെച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘം കണ്ണൂർ വിഭാഗ് വ്യവസ്ഥ പ്രമുഖ് ശ്രീ സജീവൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ സജീവൻ ആലക്കാടൻ അധ്യക്ഷത വഹിച്ചു ബിബി കൊളച്ചേരി നന്ദി പ്രകാശിപ്പിച്ചു.