Posts

Showing posts from August, 2022

കല്യാശ്ശേരി ഗവൺമെൻ്റ് ഹൈസ്ക്കൂൾ റിട്ടേർഡ് ടീച്ചർ 'A. ആശാലത നിര്യാതയായി.

Image
കല്യാശ്ശേരി ഗവൺമെൻ്റ് ഹൈസ്ക്കൂൾ റിട്ടേർഡ് ടീച്ചർ 'A. ആശാലത നിര്യാതയായി.  കല്യാശ്ശേരി ഗവൺമെൻ്റ് ഹൈസ്ക്കൂൾ റിട്ടേർഡ് ടീച്ചർ 'A. ആശാലത നിര്യാതയായി. (ഇളയാവൂർ മകളുടെ വിട്ടിൽ)  ഭർത്താവ് : പരേതനായ മനോഹരൻ നമ്പ്യാർ ( Rtd.സുബേദാർ മേജർ).  മക്കൾ : മനോജ് (ബാംഗളൂർ), ശ്രീലത ( ചിമ്മയ വിദ്യാലയം, കണ്ണൂർ),  മരുമകൻ :അനിൽ മേനോൻ കെൽട്രോൺ'  സംസ്ക്കാരം 1.9.2022 വ്യാഴാഴ്ച ഉച്ചക്ക് 2 മണി പയ്യാമ്പലം

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങൾ അന്തരിച്ചു

Image
 സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങൾ അന്തരിച്ചു മര്‍കസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങൾ അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വെെകീട്ട് ആറരയോടെയായിരുന്നു വിയോഗം. രാത്രി ഒമ്പത് മണിക്ക് മർകസിൽ നിന്ന് ജനാസ നിസ്‌കാരം കഴിഞ്ഞ് തിരൂരിലെ നടുവിലങ്ങാടിയിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് നാളെ രാവിലെ 9 മണിക്ക് നിന്ന് കൊയിലാണ്ടിയിലേക്ക് ജനാസ കൊണ്ട് പോകും. 11 മണി മുതൽ കൊയിലാണ്ടിയിൽ ജനാസ നിസ്കാരം ഉണ്ടാകും. തുടർന്ന് ഉച്ചക്ക് 2 മണിക്ക് കൊയിലാണ്ടി വലിയകത്ത് മഖാമിൽ ഖബറടക്കം നടക്കും. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെയും ശരീഫാ ഖദീജ ബീവിയുടെയും മകനായി 1941 മാര്‍ച്ച് 10 ന് ജനനം. മുപ്പത് വർഷത്തോളം മലേഷ്യയിൽ സേവനമനുഷ്ടിച്ച തങ്ങൾ മലയാളികൾക്ക് മലയാളികൾക്ക് മാത്രമല്ല, തദ്ദേശീയർക്കും അഭയകേന്ദ്രമായിരന്നു. മലേഷ്യൻ മുൻ പ്രധാന മന്ത്രി മഹാദിർ മുഹമ്മദടക്കം പല ഉന്നതരുമായി നേരിട്ട് ബന്ധം പുലർത്തി. തൊണ്ണൂറോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. മക്കൾ: സയ്യിദ് സഹൽ ബാഫഖി, ശരീ

പാപ്പിനിശ്ശേരിയിൽ മാരക മയക്കുമരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

Image
 പാപ്പിനിശ്ശേരിയിൽ മാരക മയക്കുമരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയിൽ പാപ്പിനിശ്ശേരി : മാരക മയക്കുമരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. 5.73 ഗ്രാം മെത്താം ഫിറ്റാമിനും,7.141 ഗ്രാം നൈട്രസം ഗുളികകളും ആണ് പിടിച്ചത്. കല്യാശ്ശേരി മുണ്ടവളപ്പ് സ്വദേശി കെ വി ഷാനിഫിനെ അറസ്റ്റ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്.

കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട

Image
 കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട കണ്ണൂരിൽ  61 കിലോ കഞ്ചാവ് പിടികൂടി  ചൊവ്വ എട ചൊവ്വ യു.പി. സ്കൂൾ റോഡിലെ ഷാഗിൽ നിവാസിൽ നിന്ന് ആണ് പിടികൂടിയത്. ഉളിക്കൽ കേയാ പറമ്പ് സ്വദേശി ഇ റോയിയെ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹൻ അറസ്റ്റ് ചെയ്തു മുഖ്യ പ്രതി ഷാഗിൽ ഓടി രക്ഷപ്പെട്ടു

ആകാശം തൊട്ട്‌ ഗോപിക ; പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള ആദ്യ എയർഹോസ്റ്റസായി കണ്ണൂർ ആലക്കോട്‌ സ്വദേശിനി

Image
  ആകാശം തൊട്ട്‌ ഗോപിക ; പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള ആദ്യ എയർഹോസ്റ്റസായി കണ്ണൂർ ആലക്കോട്‌ സ്വദേശിനി വീട്ടിലിരുന്ന്‌ വിമാനംനോക്കി സ്വപ്‌നങ്ങൾ നെയ്‌ത ഗോപിക ഗോവിന്ദ്‌ ഇനി വിമാനത്തിലിരുന്ന്‌ വീട്‌ കാണും. ‘ഹലോ നമസ്‌കാർ’... എന്ന അഭിവാദ്യത്തോടെ യാത്രക്കാരെ പുഞ്ചിരിച്ച്‌ കൈകൂപ്പി എയർ ഇന്ത്യ വിമാനത്തിലേക്ക്‌ വരവേൽക്കുമ്പോൾ അവർക്കൊപ്പം പറന്നുയരുന്നത്‌ ഒരുനാടിന്റെ സ്വപ്‌ന സാക്ഷാത്‌കാരംകൂടിയാണ്‌. കേരളത്തിലെ പട്ടികവർഗ വിഭാഗക്കാരിയായ ആദ്യ എയർഹോസ്റ്റസ്‌ ഗോപികക്കിനി എയർ ഇന്ത്യയിൽ മുംബൈയിൽ ഒരു മാസത്തെ പരിശീലനം കൂടിയുണ്ട്‌. കണ്ണൂർ ആലക്കോട്ടെ കണിയഞ്ചാൽ ഗവ. ഹൈസ്കൂളിൽ എട്ടിൽ പഠിക്കുമ്പോഴേ ഗോപിക മനസ്സിൽ താലോലിച്ച സ്വപ്‌നമാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ കരുതലിൽ യാഥാർഥ്യമാക്കിയത്‌. പട്ടികവർഗ വിഭാഗക്കാർക്ക്‌ അയാട്ട എയർലൈൻസ് കസ്റ്റമർ സർവീസ്‌ കോഴ്‌സ്‌ പഠിക്കാനുള്ള സർക്കാർ സഹായമാണ്‌ ഗോപികയുടെ ‘ആകാശജീവിതം’ സാക്ഷാത്‌കരിച്ചത്‌. വയനാട്ടിലെ ഡ്രീംസ്‌കൈ ഏവിയേഷൻ ട്രെയിനിങ്‌ അക്കാദമിയിലായിരുന്നു പരിശീലനം. കോഴ്‌സ്‌ പൂർത്തിയാകും മുമ്പേയാണ്‌ ജോലി ലഭിച്ചത്‌.  സർക്കാരൊരുക്കിയ സഹായംകൊണ്ടുമാത്രമാണ്‌ താനുൾപ്പെടെയുള്ള പിന്നാക്ക വിഭാ

ബൈക്കിടിച്ച് യുവാവ് മരണപ്പെട്ട കേസിൽ ബൈക്ക് യാത്രികൻ കുറ്റ്യാട്ടൂർ സ്വദേശി അറസ്റ്റിൽ.

Image
 ബൈക്കിടിച്ച് യുവാവ് മരണപ്പെട്ട കേസിൽ ബൈക്ക് യാത്രികൻ കുറ്റ്യാട്ടൂർ സ്വദേശി അറസ്റ്റിൽ. ബൈക്കിടിച്ച് യുവാവ് മരണപ്പെട്ട കേസിൽ ബൈക്ക് യാത്രികൻ മൂന്ന് മാസങ്ങളുടെ അന്വേഷണത്തിന് ഒടുവിൽ അറസ്റ്റിൽ. കുറ്റ്യാട്ടൂർ ചെക്കിക്കുളം കുണ്ടിലക്കണ്ടി എ.പി മുഹമ്മദ് മുനവറിനെ (20) ആണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ ബിനു മോഹൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ അജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ റിയേഷ് എന്നിവർ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് 25 ന് രാത്രിയിൽ ആയിരുന്നു അപകടം. എളയാവൂർ കറുവൻ വൈദ്യർ പീടികക്ക് സമീപം വെച്ച് വഴിയാത്രികനായ വാരം വലിയന്നൂരിലെ അസീമ മൻസിലിൽ മുഹമ്മദ് റഫീഖിനെ (42) ഇടിച്ചിട്ട ശേഷം ബൈക്കുമായി കടന്ന് കളയുക ആയിരുന്നു. കേസെടുത്ത ടൗൺ പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുനവിർ പിടിയിലായത്. അപകടം വരുത്തിയ ബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു.

കണ്ണൂരിൽ തമിഴ് യുവതിയെ ജ്യൂസിൽ ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേരെ പ്രതി ചേര്‍ത്തു

Image
 കണ്ണൂരിൽ തമിഴ് യുവതിയെ ജ്യൂസിൽ ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേരെ പ്രതി ചേര്‍ത്തു കണ്ണൂർ: കണ്ണൂരിൽ തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജോലി വാഗ്ദാനം നൽകി ഒപ്പം കൂടിയവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ‌ പൊലീസ് കേസെടുത്തു. ശനിയാഴ്ചയാണ് സംഭവം. ജ്യൂസിൽ ലഹരിമരുന്ന് നൽകി മയക്കി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ കാഞ്ഞങ്ങാട് സ്വദേശിയായ വിജേഷ് (28), തമിഴ്നാട് സ്വദേശി മലര്‍(26) എന്നിവരേയും കണ്ടാലറിയാവുന്ന മറ്റൊരാളേയും പ്രതി ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. പീഡനത്തിനിരയായ യുവതിയുടെ ഭർത്താവിന്റെ ബന്ധുവാണ് മലർ. ഓഗസ്റ്റ് 23നാണ് യുവതി മലരിന്റെ അടുത്തെത്തിയത്. മലരിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. ശനിയാഴ്ച പുതിയ വീട്ടിലേക്ക് താമസം മാറാമെന്നു പറഞ്ഞ് മലർ യുവതിയെ മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ജ്യൂസ് നൽകി മയക്കി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികൾക്കായി കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു

പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയുടെ കയ്യിൽ പിടിച്ച് അപമാനിക്കാൻ ശ്രമിച്ച യുവാവിനെ ആറളം പോലീസ് പിടികൂടി

Image
പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയുടെ കയ്യിൽ പിടിച്ച് അപമാനിക്കാൻ ശ്രമിച്ച യുവാവിനെ ആറളം പോലീസ് പിടികൂടി  പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയുടെ കയ്യിൽ പിടിച്ച് അപമാനിക്കാൻ ശ്രമിച്ച യുവാവിനെ ആറളം പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോൾ യുവാവ് വിവിധ സ്റ്റേഷനുകളിലായി 16 കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തി. കാക്കയങ്ങാട് ബന്ധുവീട്ടിൽ താമസിച്ചിരുന്ന കുറ്റിയാടി തൊട്ടിപ്പാലം കായക്കൊടി സ്വദേശി വണ്ണത്താൻ വീട്ടിൽ പി.കെ. റഷീദ് (36) ആണ് പോലീസ് പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ വിവിധ കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയത്. പ്രദേശത്തെ ഒരു വീട്ടിൽ ബൈക്കിൽ എത്തി വീട്ടിലുണ്ടായിരുന്ന വീട്ടമ്മയോട് ഭർത്താവിനെ അന്വേഷിച്ച് ഫോൺ നമ്പർ വാങ്ങിയശേഷം വെള്ളം ആവശ്യപ്പെടുകയായിരുന്നു. വെള്ളവുമായി എത്തിയ വീട്ടമ്മ വെള്ളം നല്കുന്നതിനിടെ കയ്യിൽ കയറിപ്പിടിച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു എന്നതായിരുന്നു പരാതി. ഒരു പരിചയവുമില്ലാത്ത അഞ്ജാതനെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ആറളം പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുന്നത്. സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാൾ 16 കേസുകളിൽ പ്രതിയാണ് എന്ന് കണ്ടെത്തുന്നത്. ഇതിൽ അടുത്തിടെയായി നാദാപുരത

അഗതികൾക്ക് ഓണസദ്യ നൽകി

Image
 അഗതികൾക്ക് ഓണസദ്യ നൽകി കണ്ണൂർ നഗരത്തിലുള്ള അഗതികൾക്ക് കണ്ണൂർ കോളേജ് ഓഫ് കൊമേഴ്‌സിൽ ഓണസദ്യ നൽകി. ഇരുപതോളം പേർ ഇലയിട്ട് ഊണ് കഴിച്ചു. നഗരത്തിൽ 200 പേർക്ക് ഭക്ഷണ പൊതികളും നൽകി. കോളേജിൽ ഒരാഴ്ചത്തെ ഓണാഘോഷത്തിന് തുടക്കമിട്ട് അത്തം നാളിലാണ് ഓണസദ്യ ഒരുക്കിയത്. അധ്യാപകരായ എസ്.ജി ഷീബ, മുനീറ റാസി, പി.കെ വിനോദ്കുമാർ, കെ ദിനേശ്, ഇ സ്വരൂപ്, വിദ്യാർഥികളായ അക്ഷയ്, മുഹമ്മദ് അർഷാദ്, ഷഹീം എന്നിവർ നേതൃത്വം നൽകി.

പൊലീസ് വേഷത്തിൽ ആൾമാറാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ.

Image
  പൊലീസ് വേഷത്തിൽ ആൾമാറാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ.  പരിയാരം: പൊലീസ് വേഷത്തിൽ ആൾമാറാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. കടന്നപ്പള്ളി ചന്തപ്പുരയിലെ കെ ജഗദീഷിനെയാണ് ( 40)  പരിയാരം പൊലീസ് ചൊവ്വാഴ്ച രാത്രി എട്ടോടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാൾ  പൊലീസ് വേഷത്തിൽ റോഡിൽ  വാഹന പരിശോധനയും, ബോധവൽക്കരണവും ഉൾപ്പടെ നടത്തി വരികയായിരുന്നു.   പരിയാരം സി ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വാഹന പരിശോധനയും മറ്റും നടത്തിവരുന്നത്. പയ്യന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഇപ്പോൾ ഡ്രൈവറായി ജോലി ചെയ്യുകയാണ്.   നിലവിൽ പരിയാരം സ്റ്റേഷനിൽ സിഐ ഇല്ല. ഇത് ശ്രദ്ധയിൽ പെട്ട ചിലരാണ് സ്റ്റേഷനിൽ വിവരമറിയിച്ചത്.  പൊലീസ്  യൂണിഫോം ധരിച്ച് അതിനുമുകളിൽ കോട്ടുമിട്ടാണ് ഇയാളുടെ ബൈക്ക് യാത്ര. പരിശോധന സമയത്ത് കോട്ട് അഴിച്ചുമാറ്റും. സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

കടമ്പേരി കവലക്ക് സ്മീപം താമസിക്കുന്ന പി ഖജീദ 66 നിര്യാതയായി

Image
കടമ്പേരി കവലക്ക് സ്മീപം താമസിക്കുന്ന പി ഖജീദ 66 നിര്യാതയായി   ബക്കളം ക്ഷിരോല്പാദക സഹകര ണ സംഘം മുൻ ഭരണ സമിതി അംഗമായിരുന്നു. ഭർത്താവ് പരേതനായ എം.കെ.അബൂബക്കർ (മുൻ ആന്തുർ പഞ്ചായത്ത് മെമ്പർ ) മക്കൾ ഷാജിത്ത് (കച്ചവടം എം.കെ. സ്റ്റോർ കടമ്പേരി ) ഷെറീന(ചൊർക്കള ) മരുമക്കൾ അബ്ദുൾ സലിം (ചൊർക്കള ) പരേതയായ ആയിഷബി സഹോദരങ്ങൾ അബ്ദുള്ള (ചുടല ) മുഹമ്മദ് (ചുടല ) അബ്ദുൾ ഖാദർ (നെ രു വമ്പ്രം ) അസീസ് (ഓണ പ്റ മ്പ് ) മറിയം (ചുടല ) ആമിന (വെള്ളാവ് ) സുബൈദ (ചിതപ്പിലെ പൊയ്യിൽ ) കബറടക്കം ബുധനാഴ്ച രാവിലെ 8 മണിക്ക് കടമ്പേരി ജുമ മസ്ജിത് കബർസ്ഥാനിൽ

വെള്ളിക്കീൽ ഇക്കോ പാർക്ക് ദേശീയ നിലവാരത്തിലേക്ക്

Image
 വെള്ളിക്കീൽ ഇക്കോ പാർക്ക് ദേശീയ നിലവാരത്തിലേക്ക് തളിപ്പറമ്പ്:- തളിപ്പറമ്പ് മണ്ഡലത്തിലെ വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക് ദേശീയ നിലവാരത്തിലേക്ക്. ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരും വിനോദസഞ്ചാര വകുപ്പും ചേർന്ന് എട്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ട് ഘട്ടമായി ഇവിടെ നടപ്പാക്കുന്നത്.  ആദ്യഘട്ടത്തിൽ ഒരു വർഷം കൊണ്ട് പാർക്കിന്റെ സാധ്യതകൾ ഉപയോഗിച്ച് 'കണ്ടൽ ടൂറിസം' പദ്ധതി, കണ്ടൽ നടപ്പാത, പാർക്കിൽ നിന്ന് വയലിലൂടെയുള്ള നാല് കിലോമീറ്റർ നടപ്പാത, സൈക്കിൾ വേ, കുട്ടികൾക്കായുള്ള അഡ്വഞ്ചർ പാർക്ക് എന്നിവ ഒരുക്കും. രണ്ടാം ഘട്ടത്തിൽ സഞ്ചാരികൾക്കും കലാകാരന്മാർക്കും ഒത്തുകൂടാനും കൂടിക്കാഴ്ചകൾ നടത്താനും ആംഫി തിയേറ്റർ, മഡ് ഫുട്ബോൾ സൗകര്യം, പെഡൽ ബോട്ട് സർവീസ്, കയാക്കിങ്, ഫ്ളോട്ടിംഗ് ഡൈനിങ്ങ്, അമ്പതോളം പേർക്ക് ഒരേ സമയം പ്രയോജനപ്പെടുന്ന മെഡിറ്റേഷൻ സ്പേസ്, ഗവേഷകർക്കായി കണ്ടൽ ഗവേഷണ കേന്ദ്രം എന്നിവ സജ്ജമാക്കും. പദ്ധതിയുടെ ടെൻഡർ നടപടി പുരോഗമിക്കുകയാണ്. 2014ലാണ് രണ്ട് കോടി രൂപ ചെലവിൽ ഡി ടി പി സി യുടെ നേതൃത്വത്തിൽ വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക് പ്രവർത്തനം തുടങ്ങിയത്. പാർക്കിനെ ദേശീയ നിലവ

വിവാഹ നിശ്ചയത്തിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു; പ്രതിശുതവരൻ അറസ്റ്റിൽ

Image
 വിവാഹ നിശ്ചയത്തിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു; പ്രതിശുതവരൻ അറസ്റ്റിൽ വിവാഹം നിശ്ചയത്തിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതിശുതവരൻ അറസ്റ്റിൽ. മാനസിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റം എന്നിവ ചുമത്തിയാണ് മലപ്പുറം നോർത്ത് കീഴുപറമ്പ് കൈതമണ്ണിൽ അശ്വിനെ അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്. തൃക്കളിയൂർ സ്വദേശിനി മന്യ(22) ആത്മഹത്യചെയ്ത സംഭവത്തിലാണ് അറസ്റ്റ്.ആറ് മാസം മുൻപാണ് വീട്ടിലെ കിടപ്പുമുറിയിൽ മന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബത്തിന്റെ പരാതിയിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അശ്വിനെ അറസ്റ്റ് ചെയ്തത്.

കണ്ണൂർ സ്വദേശിയായ ഭർത്താവും ഭാര്യയും സുഹൃത്തുക്കളും കൂടി വ്യവസായിയെ ഹണിട്രാപ്പിൽപെടുത്തി പണം തട്ടിയ കേസിൽ മുഴുവൻ പ്രതികളും പിടിയിൽ

Image
 കണ്ണൂർ സ്വദേശിയായ ഭർത്താവും ഭാര്യയും സുഹൃത്തുക്കളും കൂടി  വ്യവസായിയെ ഹണിട്രാപ്പിൽപെടുത്തി പണം തട്ടിയ കേസിൽ മുഴുവൻ പ്രതികളും പിടിയിൽ പാലക്കാട് സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ് നടത്തിയ ആറ് പേർ പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയിൽ നിന്ന് പണവും ആഭരണങ്ങളും, എടിഎം കാർഡുകളും തട്ടിയ കേസിലാണ് അറസ്റ്റ്.  കൊല്ലം സ്വദേശിനി ദേവു, ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുൽ ദ്വീപ്,  കോട്ടയം പാല സ്വദേശി ശരത്, ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ് എന്നിവരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.  പ്രതികളിലൊരാളായ ദേവു വ്യവസായിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും നേരിൽ കാണാൻ പാലക്കാട്ടേക്ക് എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. പാലക്കാട്ടേക്കെത്തിയ ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പണവും സ്വർണവും എടിഎം കാർഡുകളും ദേവും സംഘവും ചേർന്ന് തട്ടിയെടുത്തു. തുടർന്ന് ഇദ്ദേഹത്തെ മറ്റൊരിടത്തേക്ക് മാറ്റാൻ സംഘം ശ്രമിക്കുന്നതിനിടയിൽ വാഹനത്തിൽ നിന്ന് പുറത്തേക്കോടി പാലക്കാട് സൗത്ത് പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. അങ്ങനെ  പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ ഇപ്പോൾ പിടികൂടാനായത്.  തേൻ കെണി എന്ന് കൃത്യമായി പറയാവുന

ടി.മുഹമ്മദ് ഹൃദയാഘാതം മൂലം നിര്യാതനായി.

Image
അഴീക്കോട് പുന്നക്കപാറയിലെ.മുഹമ്മദ് ഹൃദയാഘാതം മൂലം നിര്യാതനായി.   അഴീക്കോട് പുന്നക്കപാറയിലെ ടി.മുഹമ്മദ് ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂരിലെ അബ്ദുൾ സത്താർ ടിമ്പർ ജീവനക്കാരാണ് ന്യൂനപക്ഷ ട്രസ്റ്റ് കൊളച്ചേരി LC മെമ്പറും, CPM ചെറുക്കുന്ന് ബ്രാഞ്ച് അനുഭാവി ഗ്രൂപ്പ് മെമ്പറുമാണ് ഭാര്യ : സുബൈദ(കമ്പിൽ  മക്കൾ : ഫർഹാൻ മുഹമ്മദ്,ഫാത്തിമ സുബുഹാൻ

ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം കണ്ണാടിപ്പറമ്പ പുല്ലൂപ്പി സ്വദേശി മരണപ്പെട്ടു

Image
  ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം കണ്ണാടിപ്പറമ്പ പുല്ലൂപ്പി സ്വദേശി മരണപ്പെട്ടു കണ്ണാടിപ്പറമ്പ്: ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം കണ്ണാടിപ്പറമ്പ പുല്ലുപ്പി സ്വദേശി മരണപ്പെട്ടു. പുല്ലുപ്പി പുളിക്കൽ വാരാംവളപ്പിൽ ഹനീഫയാണ് മരണപ്പെട്ടത്. പാലങ്ങാട് അബൂബക്കർ സൈനബ ദമ്പതികളുടെ മകനാണ്. 48 വയസ്സായിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു ശേഷം ഹൃദയാഘാതം അനുഭവപ്പെട്ടതിനെതുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ഭാര്യ: ഹലീമ (കമ്പിൽ). മക്കൾ: ഹനാൻ,ഹന, ആദിൽ. സഹോദരങ്ങൾ ഖദീജ മുഹമ്മദ്, സമീറ,ഷബീന.  മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം ഇന്ന് രാത്രിയോടെ നാട്ടിൽ കൊണ്ടുവരും

ഒമാനിൽ ബസ് യാത്രക്കിടെ കണ്ണൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

Image
 ഒമാനിൽ ബസ് യാത്രക്കിടെ കണ്ണൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു മസ്‌ക്കറ്റ്: ഒമാനിൽ ബസ് യാത്രക്കിടെ കണ്ണൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ചെമ്പിലോട് മൗവ്വഞ്ചേരി സ്വദേശി കൊല്ലൻചാലിൽ മഹ്മൂദ് ആണ് മരിച്ചത്: മിസ്ഫയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഗോബ്രയില്‍ നിന്ന് മസ്കത്തിലേക്ക് വരാനായി മുവാസലാത്ത് ബസില്‍ കയറിയ ഉടന്‍ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. 

മനം നിറഞ്ഞ് ടോപികൻസ്

Image
 മനം നിറഞ്ഞ് ടോപികൻസ് പ്രൗഢ ഗംഭീരമായി  അബുദാബി കെ.എം.സി.സി  ടോപിക കോൺവോക്  അബുദാബി: അബുദാബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ചരിത്ര, സാംസ്‌കാരിക, രാഷ്ട്രീയ പഠനത്തിനും പരിശീലനത്തിനുമായി സംഘടിപ്പിച്ച ടോപിക റീഡിങ് ആന്റ് ലേണിംഗ് കോഴ്‌സിന് പ്രൗഢ സമാപനം.  രണ്ട് വർഷം നീണ്ടുനിന്ന നിരന്തര പഠനത്തിനും പരിശീലനത്തിനും ശേഷമാണ് ടോപിക പാഠ്യപദ്ധതിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കായി കോൺവോക് ചടങ്ങ് സംഘടിപ്പിച്ചത്.  രണ്ട് സെമസ്റ്ററുകളിലായി നടന്ന കോഴ്‌സിന്റെ അവസാന ഘട്ട പരീക്ഷകൾക്ക് ശേഷം വിജയികളായവരെ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന കോൺവോക് പരിപാടിയിൽ ആദരിച്ചു.  ചരിത്രവും സമകാലിക ഇന്ത്യയുടെ നേർചിത്രങ്ങളും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയും സാംസ്‌കാരിക മുന്നേറ്റങ്ങളും നാഗരികതകളുടെ പഠനവും വ്യക്തി വികാസ പദ്ധതികളുമെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു ടോപിക്ക പാഠ്യപദ്ധതി. 67 പഠിതാക്കളാണ് ടോപികയിൽ പരീക്ഷയെഴുതി സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്.  നസീർ രാമന്തളി ഒന്നാം റാങ്കും അബ്ദുല്ല ചേലക്കോട്, സുനീർബാബു ചുണ്ടമ്പറ്റ, നൗഷാദലി നാഷ്മഹൽ എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല് റാങ്കുകളും നേടി. റാങ്ക് ജേതാക്കളെ ചടങ്ങ

കൊല്ലടിക്കല്‍ പത്മാവതി അമ്മ നിര്യാതയായി.

Image
 കൊല്ലടിക്കല്‍ പത്മാവതി അമ്മ നിര്യാതയായി. അഴീക്കോട് പരേതനായ കക്കൂക്കൽ അനന്തന്‍ നമ്പ്യാരുടെ ഭാര്യ കൊല്ലടിക്കല്‍ പത്മാവതി അമ്മ (85) നിര്യാതയായി. മക്കള്‍: സലില, ലീന, സജീവന്‍. മരുമക്കള്‍: ഭാസ്കരന്‍ നമ്പ്യാര്‍, ബാബു, സിന്ധു. സഹോദരങ്ങള്‍: പരേതയായ പത്മനാഭന്‍ നമ്പ്യാര്‍, കൃഷ്ണൻ നമ്പ്യാര്‍. സംസ്കാരം നാളെ 30.08.2022 രാവിലെ പള്ളിക്കുന്നുംപുറം സമുദായ ശ്മശാനത്തില്‍.

വളപട്ടണം സ്വർണ്ണക്കപ്പ് ഫുട്ബാൾ ടൂർണ്ണമെൻറ് ജനുവരി അവസാന വാരത്തിൽ

Image
 വളപട്ടണം സ്വർണ്ണക്കപ്പ് ഫുട്ബാൾ ടൂർണ്ണമെൻറ് ജനുവരി അവസാന വാരത്തിൽ വളപട്ടണം ടൌൺ സ്പോർട്സ് ക്ലബ്ബിന്റെ 49 ാമത് വാർഷിക ജനറൽ ബോഡി യോഗം ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ചുചേർന്നു. പ്രസിഡന്റ് ടി.വി.അബ്ദുൽ മജീദ് ഹാജി അധ്യക്ഷം വഹിച്ചു.2023 ക്ലബ്ബിന്റെ ഗോൾഡൻ ജൂബിലി വർഷമായി വിവിധ പരിപാടികളോടെ കൊണ്ടാടാൻ യോഗംതീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള എ.കെ.കുഞ്ഞി മായൻ ഹാജി സമരക ഗോൾഡ് കപ്പു അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ജനുവരി അവസാന വാരത്തിൽ വളപട്ടണം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വച്ച് നടത്താൻ തീരുമാനിച്ചു. അടുത്ത മൂന്നു വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് ടി.വി.അബ്ദുൽ മജീദ് ഹാജി,വൈസ് പ്രസിഡന്റ് സി.അബ്ദുറഹിമാൻ ഹാജി, സിക്രട്ടറി എളയടത്ത് അഷ്‌റഫ്, ജോയിന്റ് സിക്രട്ടറി ഡിജി ഇ.കെ, കേപ്റ്റൻ കെ.എ.ഹമീദ് ,വൈസ് കേപ്റ്റൻ പി.പി.അബ്ദുൽ നാസർ, ട്രഷറർ കെ.നസീർ ഹാജി, പ്രവർത്തക സമിതി അംഗംങ്ങൾ ടി.അബ്ദുറഹിമാൻ ,കെ.അബ്ദുൽ ജബ്ബാർ ,ജൗഹർ എളയടത്ത്, എം.ബി.മുസ്തഫb, കെ.ടി.അബ്ദുൽ നാസർ,ബി.പി.സിറാജുദ്ധീൻ, അശ്രഫ് കല്ലിങ്കിൽ വി.കെ.സി.ഇസ്മായിൽ വി.എൻ.കബീർ, ടി.സാജിദ്.  ഗെയിംസ് കമ്മിറ്റി അംഗങ്ങൾ പി.ജയദേവ
Image
പെരിങ്കോന്നിന്റെ അഭിമാനതാരം ഷനിലയ്ക്ക്  അഭിനന്ദനങ്ങൾ.  ഹരിയാനയിൽ വെച്ചു നടന്ന നാഷണൽ റഫറി ടെസ്റ്റിൽ നാഷണൽ കുറാഷ്  റഫറി ആയി തിരഞ്ഞെടുക്കപ്പെട്ട  ഷനിലയ്ക്ക്  അഭിനന്ദനങ്ങൾ.  വ്യാപാരി വ്യവസായി ഏകോപന സമിതി ചെങ്ങളായി യൂണിറ്റ് പ്രസിഡന്റ് സി. സുരേന്ദ്രൻ ന്റെ മകളാണ് ഷനില . ചെറുപ്പം മുതലേ കായിക രംഗത്ത്  മികച്ച കഴിവു തെളിയിച്ച മിടുക്കി..നാട്ടിലെ കുട്ടികൾക്കു കുറാഷിൽ വിദഗ്ദ്ധ പരിശീലനം നൽകുന്ന കുറാഷ് അ ക്കാദമി നടത്തി വരുന്നുണ്ട്. പഠനത്തിലും വളരെ മികവ് പുലർത്തിയിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ വലിയ സ്ഥാനങ്ങളിലേക്ക് കടന്ന് നാടിനുതന്നെ അഭിമാനമായ ഷനിലയ്ക്ക്  ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..  

താവം മേൽപ്പാലത്തിൽ വാഹനാപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

Image
 താവം മേൽപ്പാലത്തിൽ വാഹനാപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്  വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. രാമന്തളിയിൽ നിന്ന് കണ്ണൂർ എയർപോർട്ടിലേക്ക് പോവുകയായിരുന്ന KL 86 A3875 നമ്പർ കാറിൽകണ്ണൂർ ഭാഗത്ത് നിന്ന് മാട്ടൂലിലേക്ക് പോവുകയായിരുന്ന KL 13 AG 7988 നമ്പർ കാർ ഇടിക്കുകയായിരുന്നു.  രാമന്തളി സ്വദേശികളായ രണ്ട് പേരെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  വടക്കും ബാട്സ്വദേശി പി.എം.കെ ജാബിർ (42) ഇ എം.പി മുഹാഷിർ 2 1 എന്നിവർക്കാണ് പരിക്ക് പറ്റിയത്.ഇരുവരും രാമന്തളി വടക്കുബാട് സ്വദേശികളാണ്.  നാട്ടുകാരും ടാക്സി ബസ് ജീവനക്കാരും കണ്ണപുരം പോലീസും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്..

അഴീക്കോട് : പുന്നക്കപ്പാറയ്ക്കടുത്ത് പരക്കാട്ടിൽ വേണുഗോപാലൻ ( 76 ) നിര്യാതനായി .

Image
 അഴീക്കോട് : പുന്നക്കപ്പാറയ്ക്കടുത്ത് പരക്കാട്ടിൽ വേണുഗോപാലൻ ( 76 ) നിര്യാതനായി . ഭാര്യ : സുമതി മക്കൾ : ബീന ( SFI മുൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി , കോഴിക്കോട് ), ഉഷ , ബിന്ദു ( പട്ടാമ്പി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി )  മരുമക്കൾ : വി മധൂസൂദനൻ  ( വടകര, SFl മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, DYFI മുൻ സംസ്ഥാന കമ്മിറ്റി മെമ്പർ ) , സുനിൽകുമാർ ( അഴീക്കോട് ) , സുരേഷ് കുമാർ ( SFI മുൻ സംസ്ഥാന കമ്മിറ്റി മെമ്പർ, DYFI മുൻ  പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് , CPIM പട്ടാമ്പി ഏരിയാ കമ്മിറ്റിയംഗം )

ട്രെയിൻ തട്ടി മരിച്ചു

Image
 ട്രെയിൻ തട്ടി മരിച്ചു ‍ കാസർഗോഡ് . തൃക്കരിപ്പൂർ :  തൃക്കരിപ്പൂർ തങ്കയം സ്വദേശി വിപിൻ (32) ട്രെയിൻ തട്ടി മരിച്ചു. ഇളമ്പച്ചി രാമവില്യം ഗേറ്റിന് സമീപത്താണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ തൊഴിലാളിയാണ് . അച്ഛൻ വിജയൻ  ചന്തേര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു.     

പാപ്പിനിശ്ശേരി എൽ പി സ്കൂളിന് സമീപം വൈദ്യുതി പോസ്റ്റിൽ പെരുമ്പാമ്പ് ..

Image
  പാപ്പിനിശ്ശേരി എൽ പി സ്കൂളിന് സമീപം വൈദ്യുതി  പോസ്റ്റിൽ പെരുമ്പാമ്പ് .. വൈദ്യുതി പോസ്റ്റിൽ പെരുമ്പാമ്പ് .. പാപ്പിനിശ്ശേരി എൽ പി സ്കൂളിന് സമീപം കെ .എസ് .ഇ.ബി. പോസ്റ്റിലാണ് പെരുമ്പാമ്പിനെ കണ്ടത്

വളക്കൈ കിരാത്ത് താമസിക്കുന്ന സൂര്യ പി നിര്യാതയായി

Image
 വളക്കൈ കിരാത്ത് താമസിക്കുന്ന സൂര്യ പി നിര്യാതയായി  വളക്കൈ കിരാത്ത് താമസിക്കുന്ന തയ്യിൽ ഷൈജുവിൻ്റെ ഭാര്യ സൂര്യ നിര്യാതയായി. തളിപ്പറമ്പ് മാരുതി സുസുക്കി ഷോറൂം sales work ആയിരുന്നു... മക്കൾ: ദിയ ഷൈജു ആരോൺ ഷൈജു നാളെ 30/8/22 ന് രാവിലെ 7 മണിക്ക് വീട്ടിൽ കൊണ്ടുവരും.  വൈകീട്ട്  നെടുമുണ്ട പള്ളിയിൽ സംസ്കാരം

കുടയത്തൂരിൽ ഉരുൾപൊട്ടൽ; മൂന്ന് മരണം, രക്ഷാപ്രവർത്തനം തുടരുന്നു

Image
 കുടയത്തൂരിൽ ഉരുൾപൊട്ടൽ; മൂന്ന് മരണം, രക്ഷാപ്രവർത്തനം തുടരുന്നു തൊടുപുഴ: തൊടുപുഴ കുടയത്തൂര്‍ സംഗമം കവലക്ക് സമീപം ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ 3 പേര്‍ മരിച്ചു. കുടയത്തൂര്‍ സ്വദേശി സോമന്‍, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകള്‍ ഷിമ, ഷിമയുടെ മകന്‍ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയില്‍ പെട്ടത്. ഇവരില്‍ തങ്കമ്മ കൊച്ചുമകന്‍ ദേവാനന്ദ്, ഷിമ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ശക്തമായ മഴക്ക് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നാണ് അപകടമുണ്ടായത്. വീട് പൂര്‍ണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഇതുവരെ മൂന്ന് മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുക്കാന്‍ കഴിഞ്ഞത്. വീടിരുന്ന സ്ഥലത്തിന് താഴെ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. കാണാതായ രണ്ട് പേര്‍ക്കായി രക്ഷാപ്രവ‍ര്‍ത്തനം തുടരുകയാണ്.

ദുബായിൽ വെച്ച് നിര്യാതനായി

Image
ദുബായിൽ വെച്ച് നിര്യാതനായി  C. M. അബ്ദുൽ ഗഫൂർ.. ദുബായിൽ നിര്യാതനായി.. ചാലാട് സികെ പുറം .അൽ ഖയ്മ യിൽ പരേതരായ മൂസ മാസ്റ്ററുടെയും.. ചെറിയമേലാട് റാബിയുടെയും മകൻ... C. M. അബ്ദുൽ ഗഫൂർ (61 )നിര്യാതനായി.ദുബായിൽ അൽ മദീന സൂപ്പർമാർകറ്റ് ജീവനക്കാരനാണ്... ഭാര്യ. K. P. റസിയ. മക്കൾ k. P.റസ് മില. K. P. റിസ്‌വാൻ (അൽ മദീന സൂപ്പർമാർകെറ്റ് അബുദാബി.) K. P. ഫാത്തിമത്തുൽ നിംന.. K. P. ഫസ്‌വിൽ നജ് വാൻ.. മരുമക്കൾ. വാഹിദ് (ബിസിനെസ്സ് അഴിക്കൽ..) ഹബീബ് (ദുബൈ ).. സഹോദരൻമാർ.. C. M നസീമ.. ഷഹീദ. ഷാഹിദ. സുബൈദ.. നവാസ് (റാസൽ ഖൈമ )..

പറശിനിക്കടവ് പെൺവാണിഭകേസിലെ പ്രതിയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

  പറശിനിക്കടവ് പെൺവാണിഭകേസിലെ പ്രതിയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാട്ടൂൽ: പറശിനിക്കടവ് പെൺവാണിഭകേസിലെ പ്രതിയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാട്ടൂൽ ജസീന്ത ബിൽഡിങ്ങിന്  സമീപത്തെ തോട്ടത്തിൽ ടി.ജിതിൻ(33) നെയാണ് ഇന്നലെ രാത്രി പതിനൊന്നോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.പരേതനായ ബാലകൃഷ്ണൻ-ഗീത ദമ്പതികളുടെ മകനാണ്.സഹോദരങ്ങൾ: മിഥുൻ, ശരത്ത്. ടൈൽസ് പണിക്കാരനായ ജിതിൻ അമിതമായി മദ്യപിക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്ല വിദ്യാർത്ഥിനിയെ പറശിനിക്കടവിൽ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജിതിൻ.

നാറാത്ത് പ്രീമിയർ ലീഗിൽ ആവേശകരമായ മത്സരത്തിൽ GUN SHOOTERS ജേതാക്കൾ...

Image
 നാറാത്ത് പ്രീമിയർ ലീഗിൽ ആവേശകരമായ മത്സരത്തിൽ GUN SHOOTERS ജേതാക്കൾ... ഇന്നലെ നടന്ന നാറാത്ത് പ്രീമിയർ ലീഗിൽ gun shooters ജേതാക്കളായി  Runner's up ആയി jark global llc യും മികച്ച പ്ലയർ ആയി fuad (jark global llc)

പാപ്പിനിശ്ശേരി ചുങ്കത്തിന് സമീപം ഈരായി പാക്കൻ ശാന്ത കുമാരി നിര്യാതയായി

Image
 പാപ്പിനിശ്ശേരി ചുങ്കത്തിന് സമീപം ഈരായി പാക്കൻ ശാന്തകുമാരി നിര്യാതയായി പാപ്പിനിശ്ശേരി: ചുങ്കത്തിന് സമീപം ഈരായി പാക്കൻ ശാന്തകുമാരി(73)നിര്യാതയായി. സഹോദരങ്ങൾ : യശോദ, പരേതരായ ബാലൻ, രവീന്ദ്രൻ, ഗംഗാധരൻ, ശാരദ, സൗമിനി, സരോജിനി, കമലാക്ഷി,  സംസ്‌കാരം ഇന്ന് (29.08.2022) ഉച്ചയ്ക്ക് 1 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം മുതിര കോവ്വലിൽ.
Image
 സീതിസാഹിബ് അക്കാദമിയ പാഠശാലക്ക് തളിപ്പറമ്പിലും തുടക്കമായി പുതിയ തലമുറയെ മുസ്ലിം ലീഗ് രാഷ്ട്രീയവും ഇന്ത്യൻ ചരിത്രവും പഠിപ്പിച്ചു ചരിത്ര ബോധമുള്ള തലമുറയാക്കി, ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ഇന്ത്യയിൽ യഥാർത്ഥ ചരിത്രം പഠിപ്പിച്ചു കൊടുക്കാൻ സംസ്ഥാന കമ്മറ്റി തയ്യാറാക്കിയ പാട്യ പദ്ധതി സീതി സാഹിബ്‌ അക്കാദമിയ പാഠശാലക്ക് തളിപറമ്പിലും തുടക്കമായി.സീതി സാഹിബിന്റെ പേരിൽ തന്നെ പടുത്തുയർത്തിയ തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച പാഠശാല മുസ്ലീം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് കെപി.നൗഷാദിന്റെ അധ്യക്ഷതയിൽ മുസ്ലീം യൂത്ത് ലീഗ് ജില്ല ജന.സെക്രട്ടറി പിസി.നസീർ ഉദ്ഘാടനം ചെയ്തു.മുസ്ലീം യൂത്ത് ലീഗ് ജില്ല വൈ.പ്രസിഡണ്ടും, സീതി സാഹിബ് അക്കാദാമിയ ജില്ലാ കോ ഓർഡിനേറ്ററുമായ സിപി.റഷീദ് വിഷയാവതരണം നടത്തി. ഫൈസൽ ചെറുകുന്നോൻ, എൻ.യു ഷഫീഖ് മാസ്റ്റർ,ഓലിയൻ ജാഫർ,ഉസ്മാൻ കൊമ്മച്ചി,അഷ്റഫ് മുട്ട,പിഎ.ഇർഫാൻ,ഫിയാസ് അള്ളാംകുളം,ഹനീഫ മദ്രസ്സ,സഫുവാൻ കുറ്റിക്കോൽ,അജ്മൽ പാറാട് എന്നിവർ സംസാരിച്ചു.ജന.സെക്രട്ടറി എൻ എ.സിദ്ധീഖ് സ്വാഗതവും ട്രഷറർ ഷബീർ മുക്കോല നന്ദിയും പറഞ്ഞ

സാന്ത്വന സ്പർശം

Image
 സാന്ത്വന സ്പർശം പുസ്തകം വിറ്റുകിട്ടിയ തുകയിൽ നിന്ന് കുറുമാത്തൂരിലെ ശ്രീ.കെ.കെ.ഗംഗാധരന് ഒരു വീൽചെയർ കൈമാറി  ഭാർഗവൻ പറശ്ശിനിക്കടവ് പുസ്തകം ഞാൻ പ്രതീക്ഷിതിനേക്കാൾ വേഗതയിൽ വിറ്റുകൊണ്ടിരിക്കുന്നു. പുസ്തകം വാങ്ങി സഹകരിച്ച നിങ്ങൾ അറിയാതെ ഒരു ചാരിറ്റി പ്രവർത്തനത്തിൽ പങ്കാളികളാവുകയായിരുന്നു.  പുസ്തകം വിറ്റുകിട്ടിയ തുകയിൽ നിന്ന് കുറുമാത്തൂരിലെ ശ്രീ.കെ.കെ.ഗംഗാധരന് ഒരു വീൽചെയർ വാങ്ങിക്കൊടുക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെയേറെ സന്തോഷവാനാണ്.ഗംഗാധരൻ ആവശ്യപ്പെട്ടിട്ടല്ല... അയാളുടെ സ്ഥിതി മനസ്സിലാക്കി ചെയ്തതാണ്.  നിങ്ങൾ വാങ്ങിയ പുസ്തകത്തിൻ്റെ മൂല്യം അതിനേക്കാൾ ഉയർന്നിരിക്കുന്നു. പുസ്തകം ഇപ്പോഴും നന്നായി വിറ്റുകൊണ്ടിരിക്കുന്നു. പുസ്തകത്തിൻ്റെ ചെലവ് കഴിച്ചുള്ള തുക ഇനിയും ഇത്തരം കാര്യങ്ങൾക്ക് വിനിയോഗിക്കാനാണ് എൻ്റെ തീരുമാനം. പുസ്തകം വാങ്ങി സഹകരിച്ചവർക്കെല്ലാം നന്ദി. ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന ദുരന്തങ്ങൾക്ക് മുമ്പിൽ നമ്മൾ ചിലപ്പോൾ പകച്ചു നിന്നു പോകും.എന്നാൽ വലിയൊരപകടത്തെ നേരിട്ടിട്ടും ഗംഗാധരൻ്റെ മന:സ്ഥൈര്യം അത്ഭുതപ്പെടുത്തുന്നതാണ്. വർഷങ്ങളായി കിടന്ന കിടപ്പിലായപ്പോൾ പരിചരിക്കാൻ സഹധർമ്മിണിയും മക്കളും കൈമെയ

യാത്രയയപ്പ് നൽകി

Image
 യാത്രയയപ്പ് നൽകി മുസ്‌ലിം യൂത്ത് ലീഗ് ഇല്ലിപ്പുറം ശാഖ ട്രെഷെറെറായി പ്രവർത്തിക്കുന്ന മുഹമ്മദ്‌ ഷരീഫ് വി കെ ജോലിയാർത്ഥം വിദേശത്തേക്ക് പോകുന്നതിനാൽ ഇല്ലിപ്പുറം ശാഖ കമ്മിറ്റി യാത്രയയപ്പും സ്നേഹോപഹാരവും നൽകി. പരിപാടിയിൽ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, കെ എം സി സി നേതാക്കളും പങ്കെടുത്തു

INDIAN OPEN CHESSBOXING WORLD CUP 2022 ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് തന്നെ അഭിമാനമായ വളപട്ടണം സ്വദേശിയായ അർഷാദിനെ അനുമോദിച്ചു..

Image
 INDIAN OPEN CHESSBOXING WORLD CUP 2022 ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് തന്നെ അഭിമാനമായ വളപട്ടണം സ്വദേശിയായ അർഷാദിനെ വളപട്ടണം ടൗൺ സ്പോർട്സ് ക്ലബ് അനുമോദിച്ചു.. കൽക്കട്ടയിൽ നടന്ന INDIAN OPEN CHESSBOXING WORLD CUP 2022 (ലോകചെസ്സ് ബോക്സിഗ് 2002)ഇന്ത്യയെ പ്രതിനിധീകരിച്ചു സ്വർണം നേടിയ കണ്ണൂർ വളപട്ടണം സ്വദേശിയുTP അർഷാദിനെ Valapattanam Town Sports Club അഭിനന്ദിച്ചു '

തളിപ്പറമ്പ മൊയ്‌ദീൻ പള്ളിക്ക് സമീപം വൻ ലഹരി വേട്ട

Image
തളിപ്പറമ്പ മൊയ്‌ദീൻ പള്ളിക്ക് സമീപം വൻ ലഹരി വേട്ട തളിപ്പറമ്പിൽ 1 കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ.. ആസാം സ്വദേശി റജാബുൽ ഹക്ക് എന്ന ആൾ പിടിയിൽ. കഞ്ചാവ് വിൽപനയ്ക്ക് കൊണ്ടുവരുന്നതിന് ഇദ്ദേഹം തളിപ്പറമ്പിൽ എത്തിയപ്പോൾ പിടിയിലായത്. എക്സൈസ് പ്രിവൻ്റീവ് ഓഫിസർ എം വി അഷ്റഫും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.. വിഡിയോ കാണാം👇👇

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

Image
 പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി Back to fifteen 1988-89 ഇ എം എസ് ഗവൺമെൻ്റ് ഹെയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ ഒത്തു ചേർന്നു ..... ഉത്ഘാടനം. ബഹുമാനപ്പെട്ട. അഴീക്കോട് MLA KV സുമേഷ് നിർവ്വഹിച്ചു   പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു..

വനത്തില്‍ വീണ്ടും ഉരുള്‍ പൊട്ടി;നെടുംപൊയിൽ ചുരത്തില്‍ വീണ്ടും മലവെള്ളപ്പാച്ചല്‍

Image
 വനത്തില്‍ വീണ്ടും ഉരുള്‍ പൊട്ടി;നെടുംപൊയിൽ ചുരത്തില്‍ വീണ്ടും മലവെള്ളപ്പാച്ചല്‍ കണ്ണൂര്‍: നെടുമ്ബോയില്‍ ചുരത്തില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍. ഏലപ്പീടികയ്ക്ക് സമീപം വനത്തില്‍ ഉരുള്‍ പൊട്ടി. കാഞ്ഞിരപ്പുഴയില്‍ വെള്ളം ക്രമാതീതമായി കൂടുകയാണ്. പുഴയോരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. നെടുമ്ബോയില്‍ മാനന്തവാടി ചുരം റോഡിലും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നെടുമ്ബൊയില്‍ ചുരത്തില്‍ ഇന്നലെയും മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. ഈ ഭാഗത്ത് മൂന്നാഴ്ച മുമ്ബ് ഉരുള്‍ പൊട്ടി മൂന്ന് പേരാണ് മരിച്ചത്. വടക്കന്‍ കേരളത്തില്‍ പെയ്ത ശക്തമായ മഴയില്‍ ഇന്നലെ പലയിടത്തും മലവെള്ള പാച്ചിലും ഉരുള്‍ പൊട്ടുകയും ചെയ്തു. കോഴിക്കോട് പുല്ലുവാ പുഴയില്‍ ഇന്നലെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ വിലങ്ങാട് ടൗണില്‍ വെള്ളം കയറി. വിലങ്ങാട് പാലവും മുങ്ങി. കണ്ണവം വനമേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ മലവെള്ളപ്പാച്ചിലിന് വഴിവെച്ചതായാണ് സംശയം. ആഴ്ചകള്‍ക്ക് മുമ്ബ് ഉണ്ടായ ശക്തമായ കാറ്റില്‍ ഈ മേഖലയില്‍ വ്യാപക നാശനഷ്ടമുണ്ടായിരുന്നു. കൂത്തുപറമ്ബ് മാനന്തവാടി ചുരം പാതയില്‍ മലവെള്ളപ്പാച്ചിലുണ്ടായി.

2022ലെ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ C V ബാലചന്ദ്രനെ ആദരിച്ചു

Image
 2022ലെ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ C V ബാലചന്ദ്രനെ ആദരിച്ചു  2022ലെ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ C V ബാലചന്ദ്രൻ (ഫയർഫോഴ്‌സ് അസിസ്റ്റന്റ് ഓഫീസർ തളിപ്പറമ്പ്)കുറുമാത്തൂർ പ്രിയദർശനി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൗഷാദ് ബ്ളാത്തൂർ ഉപഹാരം നൽകി  ആദരിച്ചു.....

EMS സ്മാരക GHS സ്കൂളിന് സമീപം താമസിക്കുന്ന പനയൻ പാഞ്ചാലി നിര്യാതയായി

Image
 EMS സ്മാരക GHS സ്കൂളിന് സമീപം താമസിക്കുന്ന പനയൻ പാഞ്ചാലി നിര്യാതയായി. പാപ്പിനിശ്ശേരി വെസ്റ്റ്  EMS സ്മാരക GHS സ്കൂളിന് സമീപം താമസിക്കുന്ന പനയൻ പാഞ്ചാലി (75)അന്തരിച്ചു  മക്കൾ: അജിത (വീവേഴ്‌സ് സൊസൈറ്റി ), അനീവൻ. അനിത. അമ്പിളി. അഭിലാഷ്(CPIM ഹൈ സ്കൂൾ വടക്ക് ബ്രാഞ്ച് ). മരുമക്കൾ: വത്സലൻ. രാജീവൻ, അജേഷ്, സുനിത, വിപിന (DYFI പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മറ്റി അംഗം ).  സംസ്കാരം ഇന്ന് 28/8/22 വൈകുന്നേരം 5 മണിക്ക് സമുദായ ശ്മശാനത്തിൽ
Image
 വിജയാരവം 2022 നടത്തി. വിജയാരവം 2022 നടത്തി പൂക്കോത്ത് തെരു വാർഡ് കോൺഗ്രസ്സ് കമ്മിറ്റി വിജയാരവം 2022 SSLC +2 CBSE ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു പി.സി.വിജയരാജ് ഉദ്ഘാടനം ചെയതു.വാർഡ് കൗൺസിലർ കെ.രമേശൻ അധ്യക്ഷത വഹിച്ചു.സോമൻ മാസ്റ്റർ മാവിലപി.സോമൻ പത്മനാഭൻ മുരളി പുക്കോത്ത് ഉണ്ണികൃഷണൻ,, പുക്കോത്ത് എന്നിവർ സംസാരിച്ച

എം.വി.​ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറി

Image
 എം.വി.​ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ.ബേബി എന്നിവര്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ സെക്രട്ടറി സ്ഥാനം സ്വയം ഒഴിയുകയായിരുന്നു. പുതിയ സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി വിശ്രമത്തില്‍ കഴിയുന്ന കോടിയേരിയെ രാവിലെ സിപിഐഎം നേതാക്കള്‍ എകെജി ഫ്‌ലാറ്റിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എം.എ.ബേബി എന്നിവരാണ് കോടിയേരിയെ സന്ദര്‍ശിക്കാനെത്തിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനിച്ച ശേഷമാണ് നേതാക്കള്‍ കോടിയേരിയുടെ ഫ്‌ലാറ്റില്‍ എത്തിയത്. തുടര്‍ന്ന് ചേര്‍ന്ന് സംസ്ഥാന കമ്മിറ്റിയിലാണ് പുതിയ സെക്രട്ടറി തീരുമാനം.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റ്യാട്ടൂർ ALP സ്കൂൾ അധ്യാപകൻ മരണപ്പെട്ടു

Image
 വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റ്യാട്ടൂർ ALP സ്കൂൾ അധ്യാപകൻ മരണപ്പെട്ടു കുറ്റ്യാട്ടൂർ :-വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റ്യാട്ടൂർ ALPS അധ്യാപകൻ മരണപ്പെട്ടു.കുറ്റ്യാട്ടൂർ ALPS അധ്യാപകനായ ശ്രീകണ്ഠപുരം കണിയാർ വയൽ സ്വദേശിയായ അമർനാഥ് പടിയ്ക്കൽ (24 ) മരണപ്പെട്ടത്  ഇന്നലെ പെരുവളത്ത് പറമ്പിൽ വെച്ച് റോഡപകടത്തിൽ സാരമായി പരിക്കേറ്റ് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.