Posts

Showing posts from May, 2025

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കെ.എസ്.യു-എം.എസ്.എഫ് മുന്നണിക്ക് വിജയം

Image
  പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു -എംഎസ്എഫ് സഖ്യത്തിന് ജയം. തുടര്‍ച്ചയായി രണ്ടാം തവണയാണ് യുഡിഎസ്എഫ് യൂണിയന്‍ പിടിക്കുന്നത്. ആകെ 17 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 12 സീറ്റിലും സഖ്യസ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. രണ്ട് സീറ്റുകളില്‍ നേരത്തെ എതിരില്ലാതെ യുഡിഎസ്എഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിരുന്നു. എസ്എഫ്‌ഐ ഒരു ജനറല്‍ സീറ്റടക്കം അഞ്ച് സീറ്റുകളില്‍ ജയിച്ചു.  വിജയികളെ അനുമോദിക്കാന്‍ കെ.സുധാകരന്‍ എം.പി, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം ചേലേരി എന്നിവരുള്‍പ്പെടെ നിരവധി നേതാക്കള്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. കഴിഞ്ഞ തവണ മുഴുവന്‍ സീറ്റുകളിലും യു.ഡി.എസ്എഫ് വിജയിച്ചിരുന്നു.  വിജയികള്‍-കെ.വാജിദ് (ചെയര്‍മാന്‍), ടി.സി.ആവണി(വൈസ് ചെയര്‍മാന്‍-ജനറല്‍), എം.എസ്.ആദിത്യ(വൈസ് ചെയര്‍പേഴ്സന്‍ (എസ്എഫ്ഐ വിമതന്‍), മുഹമ്മദ് ജാസിം (ജന.സെക്രട്ടറി), സി.ആര്‍.ഹര്‍ഷാദ് (ജോ.സെക്രട്ടറി), ജെ.എല്‍.ഗോവിന്ദ്കൃഷ്ണ (ഫൈനാര്‍ട്‌സ് സെക്രട്ടറി), സി.ശരണ്‍ (സ്പോര്‍ട്‌സ് സെക്രട്ടറി), എം.പി.സ്വീറ്റ്‌ലെറ്റ് (മാഗസിന്‍ എഡിറ്റര്‍), ദേവികാ അജയന...

കണ്ണൂർ :കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

Image
  കണ്ണൂർ:പാട്യം മുതിയങ്ങയിൽ കാണാതായ വിനോദ് ഭവനിൽ നളിനി(70)യുടെ മൃതദേഹം കണ്ടെത്തി. തോട്ടിൽ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചനിലയിൽ ശനിയാഴ്‌ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരെ കാണാതായത്. മുതിയങ്ങയിലെ വീടിന് സമീപത്തെ തോട്ടിൽ വീണെന്ന കുടുംബങ്ങളുടെ സംശയത്തിൽ ആണ് സമീപത്തെ പുഴയിലുൾപ്പെടെ തിരച്ചിൽ നടത്തിയത്. കൂത്തുപറമ്പ് ഫയർ സ്റ്റേഷൻ ഓഫീസർ പി. ഷാനിത്തിന്റെ നേതൃത്വത്തിൽ ഫയർ റെസ‌ ഓഫീസർമാരായ നിരൂപ്, രോഹിത്,ഹോം ഗാർഡ്‌മാരായ സരുൺ, മനോജ് എന്നിവരാണ് തിരച്ചിൽ നടത്തിയത്. വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് വീട്ടുകാർ സമീപ പ്രദേശത്തൊക്കെ തിരച്ചിൽ നടത്തിയിരുന്നു. നളിനി വീടിന് സമീപത്തെ തോട്ടിൽ വീണോ എന്ന കുടുംബങ്ങളുടെ സംശയത്തിൽ നാട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിച്ച പ്രകാരം കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്,മട്ടന്നൂർ, പാനൂർ, പേരാവൂർ എന്നിവിടങ്ങളിലെ ഫയർഫോഴ്സും, സ്‌കൂബ ടീമും, നാട്ടുകാരും, ജനപ്രതിനിധികളും ചേർന്നാണ്

പരിയാരത്ത് കുളത്തില്‍ മുങ്ങിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം

Image
  പരിയാരം: കുളത്തില്‍ മുങ്ങിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം. കണ്ണൂര്‍ ഗവ. നഴ്‌സിംഗ് കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ത്ഥി തൃശൂര്‍ സ്വദേശി അഭിമന്യുവാണ് കുളത്തില്‍ മുങ്ങിത്താഴ്ന്നത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.  കൂട്ടുകാരോടൊപ്പം ഏമ്പേറ്റിലെ കുളത്തില്‍ കുളിക്കാനെത്തിയ അഭിമന്യു നീന്തലറിയാതെ കുളത്തിലെ ചെളിയില്‍ താഴ്ന്നുപോകുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. നില ഗുരുതരമാണെന്നാണ് വിവരം.

ചെറുകുന്ന് ഗവണ്മെന്റ് ഹൈസ്കൂൾ പിൻവശം താമസിക്കുന്ന കെ.എം.രുഗ്മിണി (63) , (ക്ലർക്ക്, കളരിവാതുക്കൽ ഭഗവതി ക്ഷേത്രം) അന്തരിച്ചു.

Image
  കണ്ണപുരം : ചെറുകുന്ന് ഗവണ്മെന്റ് ഹൈസ്കൂൾ പിൻവശം താമസിക്കുന്ന കെ.എം.രുഗ്മിണി (63) , (ക്ലർക്ക്, കളരിവാതുക്കൽ ഭഗവതി ക്ഷേത്രം) അന്തരിച്ചു.  ഭർത്താവ് ജയപ്രകാശ്.ഒ.പി, മകൾ അഞ്ജു ജയപ്രകാശ്. പരേതരായ പി.വി. ഗോപാലൻ നമ്പ്യാരുടേയും കോളങ്കs മുത്താറത്ത് ദേവി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ നീർമ്മല, തങ്കമണി, ലളിത , കെ.എം.വേണുഗോപാലൻ(ക്ലർക്ക്, മധൂർ സിദ്ധിവിനായക ക്ഷേത്രം) സംസ്ക്കാരം നാളെ 01.06.2025 ന് വൈകുന്നേരം 03 മണിക്ക് കണ്ണപുരം പൊന്നച്ചി കൊവ്വൽ ശ്മശാനത്തിൽ

മയ്യിൽ : രാധാകൃഷ്ണൻ മാണിക്കോത്തിന്റെ സഹോദരി ഡോ.ശോഭന മാണിക്കോത്ത് നിര്യാതയായി

Image
  മയ്യിൽ :- തോട്ടട അമ്മൂപറമ്പ് 'തപസ്യ'യിൽ താമസിക്കുന്ന പ്രശസ്ത ആയുർവ്വേദ ഡോക്ടർ ശോഭന മാണിക്കോത്ത്(64) നിര്യാതയായി. കയരളത്തെ പരേതരായ കെ.എൻ ദാമോദരൻ വൈദ്യരുടേയും, മാണിക്കോത്ത് കാർത്ത്യായനി അമ്മയുടെയും മകളാണ്.   ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI)യുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. കണ്ണൂർ 'ആരോഗ്യ' ആയുർവേദ ഹോസ്പിറ്റൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ ഏറെക്കാലം ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  ഭർത്താവ്:- സി.രാധാകൃഷ്ണൻ (റിട്ട.സെയിൽസ് ടാക്സ് ഇൻസ്പെക്ടർ, കണ്ണൂർ )  മക്കൾ:- അശ്വതി.ആർ.(ഹയർ സെക്കന്റ്റി ടീച്ചർ, പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂൾ ) ഡോ.ആതിര.ആർ.  ജാമാതാക്കൾ:- അഡ്വ.സി.ഒ. ഹരീഷ്(കൊളച്ചേരി), സി.കെ.വിനീത്. കല്ല്യാശ്ശേരി (സോഫ്റ്റ് വെയർ എഞ്ചിനീയർ, എറണാകുളം)  സഹോദരങ്ങൾ: എം.പ്രേമലത ചെക്യാട്ട്കാവ് (റിട്ട. അധ്യാപിക. മയ്യിൽ എ.എൽ.പി.എസ്) എം.രമാബായ്.നാറാത്ത് (റിട്ട.അധ്യാപിക രാധാവിലാസം യു.പി.സ്കൂൾ പള്ളിക്കുന്ന്.) എം.പ്രസന്ന പഴയാശുപത്രി, എം.പ്രമീള. കയരളം (റിട്ട. ഓവർസിയർ..പി.ഡബ്ള്യൂ.ഡി. എൻ.എച്ച്.കണ്ണൂർ.) എം.ശൈലജ. കല്ല്യാശ്ശേരി (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, കണ്ണൂ...

10,000 സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങും

Image
  അധ്യാപകർ ഉള്‍പ്പെടെ 10,000ത്തോളം സർക്കാർ ജീവനക്കാർ ശനിയാഴ്ച സർവിസില്‍നിന്ന് പടിയിറങ്ങും. സെക്രട്ടേറിയറ്റിലെ 200 പേരാണ് വിരമിക്കുന്നത്.പൊലീസില്‍ 17 എസ്.പിമാർ വിരമിക്കും. വിരമിക്കല്‍ ആനുകൂല്യം നല്‍കാൻ മാത്രം 5000 കോടി രൂപ വേണമെന്നാണ് കണക്ക്. ഗ്രാറ്റുവിറ്റി, ടെർമിനല്‍ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പി.എഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ് ഇൻഷുറൻസ് തുടങ്ങിയവയാണ് പെൻഷൻ ആനുകൂല്യങ്ങള്‍. സമീപ വർഷങ്ങളില്‍ ശരാശരി 20,000 പേർ വീതം സർവിസില്‍നിന്ന് വിരമിച്ചുവെന്നാണ് കണക്ക്. ഇതില്‍ പകുതിയും മേയ് 31നാണ്. ജനന സർട്ടിഫിക്കറ്റുകള്‍ നിർബന്ധമാക്കും മുമ്ബ് മേയ് 31 ജനനത്തീയതിയായി കണക്കാക്കലായിരുന്നു പതിവ്. സ്കൂളില്‍ ചേർക്കുമ്ബോഴും ഇതായിരുന്നു ജനനത്തീയതി. ഇക്കാരണം കൊണ്ടുതന്നെ മേയ് 31ന് പെൻഷൻ പ്രായം തികയുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം വളരെ കൂടുതലാണ്. എണ്‍പതുകളുടെ മധ്യത്തിലാണ് സർക്കാർ സർവിസിലേക്ക് കൂടുതല്‍ നിയമനം നടന്നത്. അതുകൊണ്ടുതന്നെ അടുത്ത വർഷംകൂടി കൂട്ട വിരമിക്കല്‍ ഉണ്ടാകും. 2027 മേയ് മുതല്‍ കൂട്ട വിരമിക്കല്‍ കുറയുമെന്നാണ് വിലയിരുത്തല്‍. കെ.എസ്.ആർ.ടി.സിയില്‍നിന്ന് 630 ഓളം പേരാണ് ശനിയാഴ്ച സർവിസ് കാലാവധി കഴ...

പാൽ വാങ്ങാനായി റോഡരികിൽ നിന്ന വിദ്യാർഥിനിക്ക് ജീപ്പിടിച്ച് ദാരുണാന്ത്യം

Image
  കൽപറ്റ: പാൽ വാങ്ങിനായി വീടിനു സമീപം നിന്ന വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തൻതൊടുകയിൽ ഹാഷിമിൻ്റെയും ആയിഷയുടെയും മകൾ ദിൽഷാന (19) ആണ് മരിച്ചത്. കമ്പളക്കാട് സിനിമാ ഹാളിനു സമീപം ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാർഥിനിയാണ്. സഹോദരങ്ങൾ: മുഹമ്മദ് ഷിഫിൻ, മുഹമ്മദ് അഹഷ്. 

ചെറുകുന്ന് : മാധവസ്മൃതി സേവാട്രസ്റ്റിൻ്റെ മുൻ സെക്രട്ടറിയും,ആരംഭകാലം മുതൽ ശ്രീമംഗലം വയോജനകേന്ദ്രത്തിൻ്റെ സജീവ പ്രവർത്തകനും ആയിരുന്ന വിജയൻ നിര്യാതനായി.

Image
  മാധവസ്മൃതി സേവാട്രസ്റ്റിൻ്റെ മുൻ സെക്രട്ടറിയും,ആരംഭകാലം മുതൽ ശ്രീമംഗലം വയോജനകേന്ദ്രത്തിൻ്റെ സജീവ പ്രവർത്തകനും ആയിരുന്ന വിജയൻ നിര്യാതനായി. സ്വർഗീയ വിജയേട്ടൻ്റെ ശരീരം വഹിച്ചു കൊണ്ടുള്ള വാഹനം 11 മണിക്ക് മംഗലാപുരം ആശുപത്രിയിൽ നിന്നും പുറപ്പെട്ടു. വൈകുന്നേരം 3 മണി മുതൽ വീട്ടിൽ പൊതുദർശനം. 4 നും 5 നും ഇടയിൽ സംസ്കാരം നടക്കും. കണ്ണൂരിൽ നിന്നും വരുന്നവർ കണ്ണപുരം റെയിൽവെ സ്റ്റേഷനു മറുഭാഗത്തുള്ള മൊയ്യോൻ റോഡിൽ പ്രവേശിച്ചു ചെറുകുന്ന് അമ്പലം ഇരിണാവ് റോഡിൽ എത്തി വലതു (അമ്പലം)ഭാഗത്തേക്കു നീങ്ങുക. അവിടെ ഉദയകലാ സമിതി സ്ഥാപനത്തിനടുത്ത് എത്തുമ്പോൾ ചോദിക്കുക. പയ്യന്നൂർ ഭാഗത്തുനിന്നും വരുന്നവർ ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രകവാടത്തിലൂടെ ഇരിണാവ് റോഡിൽ പ്രവേശിച്ചു ഇതേ സ്ഥലത്ത് എത്തിച്ചേരുക.

പാലോട്ടുവയലിൽ താമസിക്കുന്ന കൗസല്ല്യ 67 (സുലോചന ) മരണപ്പെട്ടു

Image
  പാലോട്ടുവയലിൽ താമസിക്കുന്ന കൗസല്ല്യ 67 (സുലോചന ) മരണപ്പെട്ടു  പാക്കൻമുണ്ടച്ചാലി ദിനേശന്റെ ഭാര്യയാണ്. മക്കൾ ഷൈജു,ബൈജു  മരുമകൾ അശ്വതി . ചിറക്കൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു പാലോട്ടുവയൽ മൈത്രി കുടുംബശ്രീ അംഗമാണ്  സംസ്കാരം ഇന്ന് 3 മണിക്ക് പള്ളിക്കുന്നും ബ്രം

സംസ്ഥാന വനിത എക്യുപ്ഡ് പവർ ലിഫ്റ്റിങ്ങിൽ കെ. കണ്ണപുരം സ്വദേശിക്ക് വെങ്കലം..

Image
  ആലപ്പുഴയിൽ വച്ചു നടന്ന സംസ്ഥാന വനിത എക്യുപ്പ്ഡ് പവർ ലിഫ്റ്റിംഗ് മത്സരത്തിൽ 69 കിലോ വിഭാഗത്തിൽ കെ. കണ്ണപുരം സ്വദേശി ആദിത്യ. എം. ( Legecy Gym Kannur )വെങ്കല മെഡൽ കരസ്ഥമാക്കി.. പ്രദീപ്‌ ( ശിവശക്തി ടയർ, പാപ്പിനിശ്ശേരി ) ഷീബ ദമ്പതികളുടെ മകളാണ്.

ഇനി കൂടുതല്‍ നേരം പഠിക്കണം, ഹൈസ്‌കൂളുകളില്‍ ക്ലാസ് സമയം അര മണിക്കൂര്‍ കൂടും, ഏഴ് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തി ദിനം

Image
  തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ തീരുമാനിച്ച് സര്‍ക്കാര്‍. പുതിയ വിദ്യാഭ്യാസ കലണ്ടര്‍ (education calendar) അനുസരിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂളുകളില്‍ അര മണിക്കൂര്‍ പ്രവൃത്തി സമയം കൂടും. രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക. ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയാകും. ഒപ്പം തുടര്‍ച്ചയായി ആറു പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 7 ശനിയാഴ്ചകളില്‍ കൂടി ക്ലാസ് ഉണ്ടാകും. ആകെ 205 പ്രവൃത്തി ദിവസങ്ങളാണ് ഉണ്ടാവുക. യുപി ക്ലാസുകളില്‍ തുടര്‍ച്ചയായി 6 പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 2 ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി. എല്‍പി ക്ലാസുകളില്‍ പൊതുഅവധികളും ശനിയാഴ്ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിനമാണുള്ളത്. വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എല്‍പി ക്ലാസുകളില്‍ പ്രതിവര്‍ഷം 800 മണിക്കൂര്‍ ക്ലാസാണ് നിര്‍ദേശിക്കുന്നത്. അതിന് ഈ പ്രവൃത്തി ദിനങ്ങള്‍ മതിയാകും. ഹൈസ്‌കൂളുകളില്‍ 1200 മണിക്കൂര്‍ പഠന സമയം നിര്‍ദേശിക്കുന്ന സാഹചര്യത്തിലാണ് 7 അധിക പ്രവൃത്തി ദിവസങ്ങള്‍ക്കൊപ്പം ദിവസവും അര മണിക്കൂര്‍ കൂട്ടുന്നത്. മന്ത്രി വി ...

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാൾ മരിച്ചു.

Image
  പാലക്കാട് : അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലന്‍ (60) ആണ് മരിച്ചത്. വാരിയെല്ലിനും നെഞ്ചിനും സാരമായി പരുക്കേറ്റിരുന്നു. ചീരക്കടവ് വനമേഖലയില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു ആക്രമണം. ഉടന്‍ കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഗുരുതര പരിക്കിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുകയായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച മല്ലന്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഏഴരയോടെയാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെ വീടിനോട് ചേര്‍ന്നുള്ള വനമേഖലയിൽ പശുവുമായി പോയപ്പോഴാണ് ആന തുമ്പിക്കൈ കൊണ്ട് എറിഞ്ഞത്. ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ മല്ലനെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ആശുപത്രിയില്‍ എത്തിച്ചത്. പത്ത് ദിവസം മുന്‍പാണ് മണ്ണാര്‍ക്കാടിന് സമീപം ഉമ്മര്‍ കാട്ടാന ആക്രമണത്തില്‍ മരിക്കുന്നത്.

കൊളച്ചേരി : പി ടി എച്ച് സമൂഹത്തിന് നൽകുന്നത് മഹത്തായ സേവനങ്ങൾ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ

Image
   കാരക്കുണ്ട് : രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കുന്നതിന് പകരം സമൂഹ്യ സേവന രംഗത്ത് മാതൃക സൃഷ്ടിക്കുന്നതായിരുന്നു മുസ് ലിം ലീഗിൻ്റെ മഹാന്മാരായ നേതാക്കളുടെ പ്രവർത്തനങ്ങളെന്നും, ഖായിദേ മില്ലത്ത് ഇസ്മായിൽ സാഹിബ് മുതൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വരെയുള്ള ഒട്ടനവധി മുൻകാല നേതാക്കൾ പ്രാവർത്തികമാക്കിയതും അതായിരുന്നുവെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.    കൊളച്ചേരി മേഖല പി ടി എച്ച് പരിയാരം കാരക്കുണ്ടിൽ ആരംഭിക്കുന്ന മൾട്ടി സ്പെഷാലിറ്റി പാലിയേറ്റീവ് ഐപി സെന്റർ - പീസ് വാലിയുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ പിന്നോക്ക സമുദായങ്ങളെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക, സാമ്പത്തിക മേഖലകളിലെ മുന്നേറ്റത്തിലൂടെ രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാക്കാനും അതോടൊപ്പം തന്നെ മതേതരത്വ നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് ഊന്നൽ നൽകാൻ സ്വന്തം ജീവിതം അർപ്പിച്ചവരായിരുന്നു അവർ. കാരുണ്യ പ്രവർത്തന രംഗത്ത് സി എച്ച് സെൻ്ററുകൾ, ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററുകൾ, ബൈത്തുറഹ്മ പദ്ധതികൾ തുടങ്ങിയ ഒട്ടേറെ സംരഭങ്ങളിൽ എടുത്ത് പറയ...

ജ്യോതി മൽഹോത്ര പയ്യന്നൂരിലും എത്തിയയായി സൂചന അന്വേഷണം ആരംഭിച്ച് പോലീസ്.

Image
  പയ്യന്നൂർ : പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ വ്ളോഗർ ഹരിയാണയിലെ ജ്യോതി മൽഹോത്ര പയ്യന്നൂരിലും എത്തിയയായി സൂചന. കാങ്കോൽ ആലക്കാട് കാശിപുരം വനശാസ്ത ക്ഷേത്രത്തിൽ ജ്യോതി മൽഹോത്ര എത്തിയതായാണ് കരുതുന്നത്. ഇവിടെ ഉത്സവത്തിന്റെ വീഡിയോ വ്ലോഗ് ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗവും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ ജ്യോതി ഇവിടെ എത്തിയെന്നാണ് കരുതുന്നത്. തെയ്യത്തിൽ നിന്ന് പ്രസാദം വാങ്ങുന്ന ചിത്രം ഇത് വ്യക്തമാക്കുന്നു. കേരളത്തിൽ നടത്തിയ ഏഴ് ദിവസത്തെ സന്ദർശനത്തിന് ഇടയിലാണ് ജ്യോതി ഈ ക്ഷേത്രത്തിൽ എത്തിയതെന്നാണ് കരുതുന്നത്. അറസ്റ്റിലായ ജ്യോതി മൽഹോത്രയെ കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജ്യോതി മൽഹോത്ര തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെ പാകിസ്താനിലെ അനാർക്കലി ബസാറിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ യൂട്യൂബ് വീഡിയോയിലൂടെ പുറത്ത് വന്നിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് മുൻപായിരുന്നു ഇവരുടെ പാകിസ്താൻ സന്ദർശനം. പാക് ചാരസംഘടന അംഗങ്ങളുമായി ജ്യോതി സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നതായി അന്വേഷണ സംഘം സ്ഥിരീ...

SSLC, +2, LSS ,uss വിജയികളെ അനുമോദിക്കുന്നു

Image
  ചെഗുവേര സെൻ്റർ കലാ കായിക സാംസ്ക്കാരിക വേദി പുല്ലൂപ്പി 2024-25 വർഷത്തെ SSLC, +2, LSS ,uss വിജയികളെ അനുമോദിക്കുന്നു നാറാത്ത് ഗ്രാമ പഞ്ചായത്ത് 12, 13 വാർഡുകളിലെ വിജയികൾ താഴെ പറയുന്ന നമ്പറിൽ ജൂൺ 8 നകം പേര് രജിസ്റ്റർ ചെയ്യണം 8075 270851,9961186482

യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.

Image
 രാമന്തളി എട്ടിക്കുളത്ത് യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. എട്ടിക്കുളം പള്ളിക്കോളനിയിലെ എം.കെ. ഫസലുറഹ്മാൻ (35) നെയാണ് പള്ളിക്കോളനിയിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത് മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ്

പട്ടുവം പുളിമ്പറമ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. ഇത് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.

Image
  തളിപ്പറമ്പ്:പട്ടുവം പുളിമ്പറമ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. ഇത് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. പട്ടുവം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഏഴാം മൈൽ - കുവോട്, കുപ്പം മംഗലശ്ശേരി വഴി പോകണമെന്ന് ആർഡിഒ ടി വി രഞ്ജിത്ത് അറിയിച്ചു.

ഭാര്യവീട്ടിൽ നിന്നും മടങ്ങി വരുന്നതിനിടെ കാൽവഴുതി പുഴയിൽ വീണു; പ്രവാസിക്ക് ദാരുണാന്ത്യം

Image
  കാസർകോട്: കാസർകോട് മധുവാഹിനി പുഴയിൽ കാൽവഴുതി വീണ പ്രവാസിക്ക് ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം. പാലക്കുന്ന് സ്വദേശി സാദിഖ് (39) ആണ് മരിച്ചത്. ഭാര്യവീട്ടിൽ നിന്ന് ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന സിദ്ധിഖ് കാൽവഴുതി പുഴയുലേക്ക് വീഴുകയായിരുന്നു ഇന്ന് രാവിലെ 9.30ന് ഭാര്യയുടെ വീടായ മധൂർ പട്‌ല മൊഗറിൽ നിന്നും തിരിച്ചുപോകുമ്പോഴാണ് അപകടം ഉണ്ടായത്. വയലിന് നടുവിലൂടെയുള്ള റോഡിൽ നിന്നും കാൽ വഴുതി സാദിഖ് ഒഴുക്കിൽപ്പെടുകയായിരുന്നു. എന്നാൽ സാദിഖിനൊപ്പം ഉണ്ടായിരുന്ന ഭാര്യാസഹോദരൻ തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ പിടിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു

ഉള്ളാളിൽ വീടിന് മുകളിൽ മതിൽ ഇടിഞ്ഞ് വീണ് 10 വയസുകാരി മരിച്ചു

Image
  വ്യാഴാഴ്ച‌ വൈകീട്ടുണ്ടായ കനത്തമഴയിൽ ഉള്ളാളിൽ വീടിന് മുകളിൽ മതിൽ ഇടിഞ്ഞ് വീണ് 10 വയസുകാരി മരിച്ചു. ബൽമ കനകരെയിലുളള നൗഷാദിൻ്റെ മകൾ നയീമയാണ് മരിച്ചത്

മംഗളൂരു ഉള്ളാളിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ് തകർന്ന വീടിനുള്ളിൽ കുടുങ്ങിയ കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

Image
  മംഗളൂരു ഉള്ളാളിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ് തകർന്ന വീടിനുള്ളിൽ കുടുങ്ങിയ കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം ആര്യൻ (3), ആരുഷ് (2) എന്നിവരാണ് മരിച്ചത് അമ്മ അശ്വിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എൻഡിആർഎഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത് ഇവരുടെ മുത്തശ്ശി പ്രേമയും മണ്ണിടിച്ചിലിൽ മരിച്ചിരുന്നു

തലശ്ശേരിയിൽ കെഎസ്ആർടിസി ബസ്സ് തെന്നി മാറി അപകടം

Image
  തലശ്ശേരി: തലശ്ശേരി പുന്നോൽ കുറിച്ചിയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് തെന്നി മാറി റോഡരികിലെ പറമ്പിലേക്ക് പാഞ്ഞ് കയറി. തിരുവനന്തപുരത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബസാണ് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ അപകടത്തിൽ പെട്ടത്. സംഭവത്തിൽ ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.

നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി

Image
  തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരിൽ മത്സരം കടുക്കും. 

വെള്ളപ്പൊക്ക ഭീഷണി; അമ്പതോളം കുടുംബങ്ങളെ മാറ്റി

Image
  കണ്ണൂർ: താവക്കരയിൽ ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന അമ്പതോളം കുടുംബങ്ങളെ മാറ്റി. കണ്ണൂർ അഗ്നി രക്ഷാസേന റവന്യൂ അധികൃതരുടെ  നിർദ്ദേശാനുസരണം ഒഴിപ്പിച്ചു കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചത്. 

സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന 31 ന്

Image
  കണ്ണൂർ:-മണ്‍സൂണിനോടനുബന്ധിച്ചുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന മെയ് 31 ന് രാവിലെ ഒന്‍പത് മുതല്‍ തോട്ടട ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ നടക്കും. കണ്ണൂര്‍ താലൂക്കിലുള്ള മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളും അന്നേ ദിവസം പരിശോധനക്ക് എത്തിക്കണമെന്ന് ആര്‍.ടി.ഒ ഇ.എസ് ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.

മില്ലത്തു ഇബ് റാഹീം (അ) പ്രഭാഷണം സംഘടിപ്പിച്ചു

Image
   കയ്യങ്കോട് : സുന്നി യുവജന സംഘം കയ്യങ്കോട് യൂണിറ്റ് കമ്മിറ്റി ദഅ് വ പ്രഭാഷണം സംഘടിപ്പിച്ചു. മസ്ജിദുസ്സ്വ ഹാബയിൽ സംഘടിപ്പിച്ച പരിപാടിയിൽ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. നസീർ സഅ ദി കയ്യങ്കോട്, ഇബ് റാഹീം സഅദി കയ്യങ്കോട്, ബദ്റുൽ മുനീർ ജൗഹരി, നിസാർ സഖാഫി, അബ്ദുൽ മജീദ് പി പി, വി സി മഹമൂദ്, അബ്ദുൽ ജബ്ബാർ ഹാജി, ഷാഹുൽഹമീദ് മൗലവി, മുനീർ സഖാഫി കടൂർ സംബന്ധിച്ചു

ഇന്നും പെരുമഴ തന്നെ, കണ്ണൂരിൽ റെഡ് അലർട്ട്, 'കള്ളക്കടൽ' മുന്നറിയിപ്പ്

Image
കണ്ണൂർ: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. കാലവർഷ ഭാഗമായി പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരുകയാണ്.  ഇതിൻ്റെ ഫലമായി വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഇന്ന് മൂന്ന് ജില്ലകളിൽ റെഡും 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിലാണ് റെ‍ഡ് അലർട്ട്.  റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.  കള്ളക്കടൽ പ്രതിഭാസത്തോട് അനുബന്ധിച്ച് വളപട്ടണം മുതൽ ന്യൂമാഹി വരെയുള്ള തീരപ്രദേശങ്ങളിൽ ഇന്ന് വൈകിട്ട് 5.30 വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

കണ്ണാടിപ്പറമ്പ്. മാതോടം പുതിയ പറമ്പിലെ കുണ്ടതിൽ ജാനകി (82) നിര്യാതയായി

Image
  കണ്ണാടിപ്പറമ്പ്. മാതോടം  പുതിയ പറമ്പിലെ കുണ്ടതിൽ ജാനകി (82) നിര്യാതയായി  . ഭർത്താവ് പരേതനായ ഗോവിന്ദൻ ആചാരി, മക്കൾ : തങ്കമണി, പുരുഷോത്തമൻ, ദിനേശൻ, പ്രീത, മനോജ്‌  മരുമക്കൾ ഗോവിന്ദൻ (മാണിയൂർ, രമ ( കണ്ണപുരം ) ഷൈമ, ചന്ദ്രൻ മുണ്ടറ്റിക്കടവ്, ശാരിക മണ്ടൂർ  സംസ്ക്കാരം വെള്ളിയാഴ്ച്ച 10 രാവിലെ മണിക്ക് മാതോടം പഞ്ചായത്ത്‌ ശ്മശാനത്തിൽ

കോട്ടക്കുന്നു കുണ്ടത്തിൽ എരുമ്മൽ അബൂബക്കർ നിര്യാതനായി.

Image
 കോട്ടക്കുന്നു കുണ്ടത്തിൽ എരുമ്മൽ അബൂബക്കർ നിര്യാതനായി.  ഭാര്യ. കുഞ്ഞാമിന {അത്താ ഴക്കുന്നു }മക്കൾ. ഹസീന. അനീസ്. ഹസീബ്. അൻസില. അജ്നാസ്..

ഇൻസ്പെക്ടർമാരായ ടി പി സുമേഷിനും എം പി ആസാദിനും ഡി വൈ എസ് പി മാരായി സ്ഥാനക്കയറ്റം

Image
  ഇൻസ്പെക്ടർമാരായ ടി പി സുമേഷിനും എം പി ആസാദിനും ഡി വൈ എസ് പി മാരായി സ്ഥാനക്കയറ്റം സുമേഷിനെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലും ആസാദിനെ പേരാവൂരിലും ഡിവൈഎസ്‌പി മാരായി നിയമിച്ചു

പാപ്പിനിശ്ശേരി : വിദ്യാലയ സുരക്ഷ ക്ലാസ് സംഘടിപ്പിച്ചു

Image
  പാപ്പിനിശ്ശേരി :  കേരള ദുരന്ത നിവാരണ അതോറിറ്റി, പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, ബി ആർ സി പാപ്പിനിശ്ശേരി എന്നിവയുടെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി ബി ആർ സി പരിധിയിലെ സ്കൂൾ സേഫ്റ്റി നോഡൽ ഓഫീസർമാരായ അധ്യാപകർക്കുള്ള ക്ലാസ് പാപ്പിനിശ്ശേരി ആറോൺ യു പി സ്കൂളിൽ വെച്ച് നടന്നു. പ്രഥമാധ്യാപിക സബിത ജെറിൻ ഉദ്ഘാടനം ചെയ്തു.  ബി ആർ സി ക്ലസ്റ്റർ കോർഡിനേറ്റർമാരായ രജിത പി ഐ ,  രാരീഷ് ചന്ദ്രൻ, ശൈഗ്മ എം, അപർണ കെ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, സമിതി രൂപീകരണം, വാർഷിക നടപടികൾ, രൂപരേഖ തയ്യാറാക്കൽ തുടങ്ങിയ ചർച്ച ചെയ്തു.

നാറാത്ത്:ശില്പശാല സംഘടിപ്പിച്ചു

Image
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും നാറാത്ത് ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ജൈവവൈവിധ്യ ശില്പശാല സംഘടിപ്പിച്ചു. പരിപാടി കേരള മെഡിസിനൽ പ്ലാൻ ബോർഡ് എക്സിക്യൂട്ടീവ് മെമ്പർ കെ വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ ശ്യാമള, മെമ്പർമാരായ പി കെ ജയകുമാർ, കെ എം മൈമൂനത്ത്, കെ പി ഷീബ, എ ശരത്, പി മിഹ്റാബി, വി വി ഷാജി, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്മാർ തുടങ്ങിയവർ സംബന്ധിച്ചു.

കോഴിക്കോട് വീട്ടുമുറ്റ ത്ത് കളിച്ചുകൊണ്ടിരുന്നകുട്ടിയെ ചാക്കിലാക്കിതട്ടിക്കൊണ്ടുപോകാൻശ്രമം;കർണാടകസ്വദേശികളായ സ്ത്രീയും പുരുഷനും പിടിയിൽ

Image
  കോഴിക്കോട്:പട്ടാപ്പകൽവീട്ടുമുറ്റത്ത്കളിച്ചുകൊണ്ടിരുന്നകുട്ടിയെതട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ കര്‍ണാടകസ്വദേശികളായരണ്ട്പേർപിടിയിലായി.കര്‍ണാടകസ്വദേശികളായനാടോടികളായസ്ത്രീയുംപുരുഷനുമാണ് പിടിയിലായത്. കോഴിക്കോട്പുതിയകടവിലാണ്സംഭവം.കുട്ടികളിച്ചുകൊണ്ടിരിക്കെയാണ്തട്ടിക്കൊണ്ടുപോകാൻ ശ്രമം ഉണ്ടായത്.കുട്ടിയെചാക്കിലാക്കികൊണ്ടുപോകാനായിരുന്നു ശ്രമം. ഇതേ തുടര്‍ന്ന് കുടെയുണ്ടായിരുന്നകുട്ടികള്‍ ബഹളം വെച്ചു. ഇവർവിവരംനാട്ടുകാരെയടക്കംഅറിയിക്കുകയായിരു ന്നു.നാട്ടുകാര്‍രണ്ടുപേരെയുംതടഞ്ഞുവെച്ചു.തുടര്‍ന്ന്പൊലീസെത്തികസ്റ്റഡിയിലെടുത്തു. കോഴിക്കോട് ബീച്ചിന് സമീപം പുതിയ കടവിലാണ്സംഭവം.ഏഴുവയസുകാരനെയാണ്തട്ടിക്കൊണ്ടുപോകാൻശ്രമിച്ചത്.തട്ടികൊണ്ടുപോകാൻ ശ്രമിച്ചശേഷംനാടോടിസ്ത്രീചാക്കുമായിനടന്നുപോകുന്നതും കുട്ടികള്‍ ഇവരുടെ പിന്നാലെഓടുന്നതിന്‍റെയുംസിസിടിവിദൃശ്യങ്ങളുംപോലീസിന്ലഭിച്ചിട്ടുണ്ട്.

ഊട്ടി-ഗൂഡല്ലൂര്‍ റോഡ് രാത്രി അടച്ചിടും

Image
                                                                            ഊട്ടി: നീലഗിരിയില്‍ കനത്തമഴ തുടരുന്നതിനിടെ ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ നടുവട്ടത്തിനടുത്ത് പാറകള്‍ റോഡിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ വഴിയില്‍ ഗതാഗതം ഭാഗികമായി അടച്ചു. പകല്‍സമയത്ത് നിയന്ത്രണങ്ങളോടെ അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടും. രാത്രി ഗതാഗതം അനുവദിക്കില്ല. കൂറ്റന്‍പാറ റോഡിലേക്കുവീഴുന്ന രീതിയില്‍ നില്‍ക്കുന്നതിനാലാണ് നിയന്ത്രണമെന്ന് കളക്ടര്‍ ലക്ഷ്മി ഭവ്യ തനരു അറിയിച്ചു. ആംബുലന്‍സിന് പോകാന്‍ സൗകര്യമൊരുക്കും. നീലഗിരിയില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ടാണ്. അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാല്‍ ഊട്ടിയിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും രണ്ടുദിവസത്തേക്ക് അടച്ചിടും.

സൗദിയിലെത്തിയിട്ട് എട്ട് മാസം... നാട്ടിലേക്ക് തിരികെ മടങ്ങണമെന്ന് മോഹം ബാക്കിയാക്കി പ്രവാസിയായ കണ്ണൂരുകാരൻ വിടവാങ്ങി …

Image
  പ്രവാസിയായ കണ്ണൂരുകാരൻ കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ, മുണ്ടയാട് സ്വദേശി നന്ദനം വീട്ടിൽ ഉന്മേഷ് ഇടവൻ പുലിയചെറിയത്താണ് (45) മരിച്ചത്. അൽകോബാറിലെ വാട്ടർ കമ്പനിയിൽ വാച്ച്മാനായി ജോലി ചെയ്ത് വരികയായിരുന്നു. 8 മാസം മുൻപ് നാട്ടിൽ നിന്നും തൊഴിൽ തേടി സൗദിയിൽ എത്തിയ ഉന്മേഷ് ജോലിയിൽ തുടരാൻ താൽപര്യമില്ലാത്തതിനാൽ നാട്ടിലേക്ക് തിരികെ മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് ജോലി സ്ഥലത്ത് ഉന്മേഷിനെ ടാങ്കർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം നാട്ടിലെത്തിച്ച് പിന്നീട് സംസ്കരിക്കും.

നാറാത്ത് ഓണപ്പറമ്പ് പഞ്ചായത്ത്‌ മിനി സ്റ്റേഡിയത്തിന് സമീപം വലിയവീട്ടിൽ കുഞ്ഞിക്കണ്ണൻ നിര്യാതനായി.

Image
  നാറാത്ത് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം (നാഗമുള്ളപ്പറമ്പ്) വലിയ വീട്ടിൽ കുഞ്ഞികണ്ണൻ(71) നിര്യാതനായി.  അച്ചൻ പരേതനായ കോരൻ നായർ  അമ്മ : വലിയ വീട്ടിൽ ചെറിയ്യ  ഭാര്യ രോഹിണി,  മകൾ രാഖി,  മരുമകൻ ബൈജു.  സഹോദരങ്ങൾ നളിനി, സൗദാമിനി, വനജ. സംസ്കാരം വൈകുന്നേരം 3 മണിക്ക് പയ്യാമ്പലം

ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ പാട്ടയത്തെ വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണു.

Image
  കൊളച്ചേരി : ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ പാട്ടയത്തെ വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണു. പട്ടേരി രമേശൻ്റെ വീടിന് മുകളിലാണ് തെങ്ങ് പൊട്ടിവീണത്. വീടിന്റെ വർക്ക് ഏരിയയുടെ ഭാഗത്തെ കോൺക്രീറ്റിന് സാരമായ കെടുപാടുകൾ സംഭവിച്ചു

ചിറക്കൽ സ്റ്റേഷൻ അടച്ചുപൂട്ടൽ: റെയിൽ യാത്രക്കാർ കോടതിയിലേക്ക്

Image
ചിറക്കൽ: ചെറുകിട സ്റ്റേഷനുകൾക്ക് മതിയായ സ്റ്റോപ്പ് അനുവദിക്കാതെയും പുതിയ പാസഞ്ചർ ട്രെയിനുകൾ തുടങ്ങാതെയും നഷ്ടക്കണക്ക് പറഞ്ഞ് ചിറക്കൽ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടിയ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ റിട്ട് അടക്കമുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം അഡ്വ.റഷീദ് കവ്വായി പറഞ്ഞു.നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി(എൻ.എം.ആർ. പി.സി.) യുടെ നേതൃത്വത്തിൽ റെയിൽ യാത്രക്കാരുടെ പ്രതിഷേധ സംഗമം ചിറക്കൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  എൻ.എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ അധ്യക്ഷത വഹിച്ചു. ചിറക്കൽ മുൻ പഞ്ചായത്ത് പ്രസിഡന്റും .ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.ബാലകൃഷ്ൻ മാസ്റ്റർ,കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, മാടായിപ്പാറ സംരക്ഷണ സമിതി കൺവീനർ കെ.പി.ചന്ദ്രാംഗദൻ, ആക്ടിവിസ്റ്റ് വി.ദേവദാസ് ,സി.എം.എസ്.ചന്തേര മാഷ് സ്മാരക സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ:സഞ്ജീവൻ അഴീക്കോട്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ തീയറേത്ത്,ആക്ഷൻ കമ്മിറ്റി കൺവീനർ കെ.എം.പ...

ബാലസംഘം തെക്കെക്കര,, മടപ്പുര, യൂണിറ്റ് സമ്മേളനം,, കളിയരങ്ങ്,, കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു.

Image
  ബാലസംഘം തെക്കെക്കര,, മടപ്പുര, യൂണിറ്റ് സമ്മേളനം,, കളിയരങ്ങ്,, കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു.,,,അനുമോദന സദസ്സും,, കരിയർ ഗൈഡൻസ് ക്ലാസ്സും കൃഷ്ണൻ കുറിയ ഉൽഘാടനം ചെയ്തു. യൂണിറ്റ് പരിധിയിലെ +2,, SSLC പാസ്സായ മുഴുവൻ വിദ്യാർത്ഥികളെയും,, USS,, LSS, സ്കോളർഷിപ്പിന് അർഹരായവരേയും,, തെക്കെക്കര അംഗൻവാടിയിൽ നിന്ന് വിരമിച്ച പി.കെ. അജിത എന്നിവരെയും അനുമോദിച്ചു. കുട്ടികളുടെ ക്യാമ്പ് കളിയരങ്ങിന് ബാലസംഘം ഏരിയ കമ്മിറ്റി അംഗം വൈഷ്ണവ് ചെറുപഴശ്ശി നേതൃത്വം നൽകി., അനാമിക, ഇ പി, അദ്ധ്യക്ഷത വഹിച്ചു,, വില്ലേജ് സെകട്ടറി അഭിനവ്, വി.വി,, വില്ലേജ് ജോ: കൺവീനർ, ചന്ദ്രൻ. കെ, എന്നിവർ സംസാരിച്ചു, വില്ലേജ് കമ്മിറ്റി അംഗം നിഷാകുമാരി,, ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു,, തൃഷ സ്വാഗതം പറഞ്ഞു

ജില്ലയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ റെഡ് അലര്‍ട്ട്

Image
  കണ്ണൂര്‍:- ജില്ലയില്‍ മെയ് 29 വ്യാഴം, 30 വെള്ളി ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കമ്പിൽ : അബ്ദുൾ റഷീദ് ചികിത്സാ ഫണ്ട് ഉദ്ഘാടനം ചെയ്തു

Image
കമ്പിൽ : ഇരു വൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന കമ്പിൽ - കുമ്മായക്കടവിലെ അബ്ദുൾ റഷീദിന്റെ ചികിത്സാ സഹായ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. കുമ്മായക്കടവിലെ പൗര പ്രമുഖൻ ഹസ്സൻ സാഹിബിൽ നിന്നും ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ മഹറൂഫ് ടി ഫണ്ട് ഏറ്റുവാങ്ങി. രക്ഷാധികാരി മുഹമ്മദ്‌ കുഞ്ഞി പി പി, കൺവീനർ ഷാജിർ കമ്പിൽ,വാർഡ്‌ 16 മുൻ മെമ്പർ ശംസുദ്ധീൻ കെ വി,പ്രവാസി പ്രതിനിധികളായ ശിഹാബ് പി പിഅബ്ദുൾ റഷീദ് എം പി,കമ്മിറ്റി അംഗങ്ങളായ സിറാജ് എം കെ, മുത്തലിബ് ടി,നൗഷാദ് എ വി എന്നിവർ സംബന്ധിച്ചു.

കൊട്ടിയൂര്‍-പാല്‍ചുരം റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു; രാത്രി യാത്രയ്ക്ക് നിയന്ത്രണം

Image
  കണ്ണൂർ: മണ്ണിടിച്ചില്‍ മൂലമുണ്ടായ തടസ്സം നീക്കിയതിനാല്‍ കൊട്ടിയൂര്‍ - പാല്‍ചുരം റോഡിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതായി കണ്ണൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ രാത്രി യാത്രയ്ക്ക് നിയന്ത്രണം ഉണ്ടായിരിക്കും. വൈകിട്ട് ആറ് മണിക്കുശേഷം വാഹനങ്ങള്‍ പേരിയ ചുരം-നിടുംപൊയില്‍ റോഡ് വഴി പോകണം.

ചേലേരി : മരം വീട്ടിൻ്റെ മുകളിൽ വിണു

Image
  ചേലേരി ആശാരിച്ചലിൽ ഇ . ഉഷയുടെ വീട്ടിൻ്റെ മുകളിലാണ് മുറ്റത്തിന് അടുത്തുള്ള വലിയ മാവ് പൊട്ടിവീണത്. ഇന്ന് ഉച്ച സമയത്ത് ഉണ്ടായ ശക്തമായ കാറ്റിലുംമഴ യിലുമാണ് അപകടം സംഭവിച്ചത്

കണ്ണൂർ: മട്ടന്നൂർ കൊടോളിപ്രത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Image
  കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി സജിത, ബാബു എന്നിവരാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വളപട്ടണത്ത് ബൈക്ക് യാത്രക്കാരൻ്റെ മരണത്തിനിടയാക്കിയ കക്കൂസ് മാലിന്യ ടാങ്കർ ലോറി വാരത്ത് പിടികൂടി.

Image
  കണ്ണൂർ: വളപട്ടണം പാലത്തിന് സമീപം ബൈക്ക് യാത്രക്കാരൻ്റെ മരണത്തിനിടയാക്കിയ കക്കൂസ് മാലിന്യ ടാങ്കർ ലോറി പിടികൂടി. വാരത്ത് കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലോറി. വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി പി സുമേഷിൻ്റെ നേതൃത്വത്തിൽ എസ് ഐ ടി എം വിപിൻ ആണ് ലോറി കണ്ടെത്തിയത്.  ലോറി ഡ്രൈവറും ഉടമകളും ഒളിവിലാണ്. തിങ്കളാഴ്‌ച അർദ്ധരാത്രിയോടെയാണ് അപകടം നടന്നത്. പാപ്പിനിശ്ശേരി ഈന്തോട് സ്വദേശി അഷിൻ (22) ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിന് ശേഷം ലോറി നിർത്താതെ പോകുകയായിരുന്നു. 

നാറാത്ത് ടൗണിൽ ബൈക്ക് അപകടം യുവാവിന് പരിക്ക്.

Image
  നാറാത്ത് ടൗണിൽ ബൈക്ക് ജെസിബിയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. അലിങ്കീഴിൽ ചെരിക്കൽ സ്വദേശി ജിഷ്ണുവിനാണ് പരിക്ക്. കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആണ് അപകടം നടന്നത്.