കളരി അഭ്യാസത്തിന്റെ പൊരുൾ തേടി റഷ്യൻ സംഘം കണ്ണൂരിൽ.
കണ്ണൂര്. കളരിയുടെ ചരിത്രവും ധനൂർ വേദവും ചികിത്സാ വിധികളും മറ്റും നേരിട്ട് മനസ്സിലാക്കുന്നതിനായി സെർഗി സൊലോവീവിന്റെ നേതൃത്വത്തിൽ റഷ്യയിൽ നിന്നുള്ള പതിനഞ്ച് അംഗ സാംസ്കാരിക പഠനസംഘം കുഞ്ഞിപ്പള്ളി എം.ജി.എസ്. കളരിയിലെത്തി. കളരിപ്പയറ്റ് പ്രദർശനവും ചികിത്സാ വിധികളും നേരിട്ട് കണ്ടറിഞ്ഞു. പി.ദിനേശൻഗുരുക്കൾ, സന്ദീപ്. കെ എന്നിവർ കളരിപ്പയറ്റിനു നേതൃത്വം വഹിച്ചു. കളരി സംഘം പ്രസിഡണ്ട് സത്യൻ എടക്കാട്,
ഡോ. ഹണിമ. പി,, രാഖി രഘൂത്തമൻ എന്നിവർ ക്ലാസുകൾ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു.
Comments
Post a Comment