പാമ്പുരുത്തി : ഡ്രോപ്സ് റമദാൻ കഞ്ഞി വിതരണം തുടങ്ങി
പാമ്പുരുത്തി: ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നൽകി വരുന്ന റമദാൻ കഞ്ഞി വിതരണം തുടങ്ങി. മുഹ്‌യദ്ദീൻ മസ്ജിദ് പരിസരത്ത് നടന്ന പരിപാടി പാമ്പുരുത്തി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഉപദേശക സമിതിയംഗം എം മമ്മു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുഹ്‌യദ്ദീൻ മസ്ജിദ് ഇമാം അബ്ദുർറഹ്മാൻ ലത്തീഫി പ്രാർഥന നടത്തി. പ്രസിഡണ്ട് എം അബൂബക്കർ, സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട്, കെ പി മൻസൂർ, കെ പി ഫൈസൽ, എം ഷൗക്കത്തലി, ആദം ഗുരിക്കൾ, കെ പി ഇബ്രാഹീം, എം റാസിഖ് സംബന്ധിച്ചു. റമദാനിലെ എല്ലാ ദിവസവും പാമ്പുരുത്തിയിലെ എല്ലാ വീട്ടുകാർക്കുമാണ് കഞ്ഞി വിതരണം ചെയ്യുന്നത്. തുടർന്ന് റമദാൻ കിറ്റ് വിതരണവും നടത്തി. കൺവീനർ കെ പി മുസ്തഫ, ഷമീം വി കെ, ഷാഹുൽ ഹമീദ്, ഷമീം പാലങ്ങാട്ട്, ടി സുജിത്ത്, ഷിജു നേതൃത്വം നൽകി.
Comments
Post a Comment