Posts

Showing posts from December, 2023

മാട്ടൂൽ സൗത്തിൽ താമസിക്കുന്ന

Image
  ഇത്‌ വരെ കണ്ടെത്തിയില്ല മാട്ടൂൽ സൗത്തിൽ താമസിക്കുന്ന മുകളിൽ ഫോട്ടോയിൽ കാണുന്ന *മണ്ടേൻ നഫീസ* എന്നവരെ 24-12-2023 ഞായർ  രാത്രി 11 മണി മുതൽ  കാണായതാണു ഇവരെ കണ്ട് കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. *📞9746734001* *📞9746685396*

പാപ്പിനിശ്ശേരി തായാട്ടു ശങ്കരൻ വായനശാലക്ക് സമീപം താമസിക്കുന്ന ചെരിച്ചൽ ഗോപാലൻ നിര്യാതനായി.

Image
പാപ്പിനിശ്ശേരി തായാട്ടു ശങ്കരൻ വായനശാലക്ക് സമീപം താമസിക്കുന്ന ചെരിച്ചൽ ഗോപാലൻ മരണപ്പെട്ടു. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് ഹാജി റോഡ് സമുദായ ശ്മശാനത്തിൽ.

പറശ്ശിനിക്കടവ് :കൊവ്വലിലെ കെ.ചന്ദ്രൻ (54) അന്തരിച്ചു.

Image
 പറശ്ശിനിക്കടവ് :കൊവ്വലിലെ കെ.ചന്ദ്രൻ (54) അന്തരിച്ചു.  സി.പി.ഐ.എം ആന്തൂർ ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ ഏരിയാ കമ്മിറ്റി അംഗവും ആന്തൂർ വില്ലേജ് സെക്രട്ടറിയുമാണ്. പി സി ആർ ബേങ്ക് ജീവനക്കാരനാണ്. ഭാര്യ : റോജ ( ഇടക്കേപ്പുറം ) മക്കൾ : ചൈത്ര , ചഞ്ചൽ (വിദ്യാർത്ഥികൾ ) സഹോദരങ്ങൾ : വല്ലി , ശോഭന, സീത , സത്യൻ  മാതാപിതാക്കൾ പരേതരായ ഒ.വി കണ്ണൻ, കെ. കല്യാണി .സംസ്കാരം ഇന്ന് (30/12/2023 ) ഉച്ചക്ക് 2 മണിക്ക്. ഉച്ചക്ക് 12 മണി മുതൽ 1 മണി വരെ ലോക്കൽ കമ്മിറ്റി ഓഫീസിലും തുടർന്ന് വീട്ടിലും പൊതു ദർശനം.

പാപ്പിനിശ്ശേരി : ഇൻക്ലൂസീവ് കലോത്സവം സംഘടിപ്പിച്ചു

Image
സമഗ്ര ശിക്ഷാ കേരളം പാപ്പിനിശ്ശേരി ബി ആർ സി യുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി മാസാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി ബി ആർ സി പരിധിയിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ ഇൻക്ലൂസീവ് കലോത്സവം ആറോൺ യു പി സ്കൂളിൽ വെച്ച് നടന്നു.  കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ ഉദ്ഘാടനം ചെയ്തു. ബി പി സി പ്രകാശൻ കെ അധ്യക്ഷത വഹിച്ചു. ട്രെയ്നർ സീമ സി, സ്പെഷ്യൽ എഡ്യുക്കേറ്റർ സുമതി എം വി, മീര പി ടി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പങ്കെടുത്തവർക്കെല്ലാം സമ്മാനങ്ങൾ വിതരണം ചെയ്തു.  നേരത്തെ ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി വിളംബര ജാഥ, കായിക മേള, ഓട്ടിസം സെന്റർ - സ്പേസ് സെന്റർ ക്രിസ്മസ് ആഘോഷം, ക്രിസ്മസ് ചങ്ങാതിക്കൂട്ടം ഗൃഹസന്ദർശനം തുടങ്ങിയ വിവിധ പരിപാടികൾ  ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.

ചട്ടുകപ്പാറ: IRPC ക്ക് ധനസഹായം നൽകി

Image
  ചട്ടുകപ്പാറ- ചട്ടുകപ്പാറയിലെ പരേതനായ എ.പി.മനോഹരൻ്റെയും ജ്യോതിഷ്മതിയുടേയും മകൻ മിഥുനും കാഞ്ഞിരോട്ട് മൂലയിലെ അശ്വതിയും തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ  വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,കെ.വി.പ്രതീഷ്, പഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പള്ളിക്കര : ശസ്ത്രക്രിയക്ക് കാത്ത് നിൽക്കാതെ ശ്രീനാഥ് യാത്രയായി

Image
  പള്ളിക്കര : പാക്കം :  മജ്ജയിലെ അർബുദ ബാധയെത്തുടർന്ന് തലശ്ശേരിയിലെ മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്ന പാക്കം കൂട്ടക്കനിയിലെ ശ്രീനാഥ് മരണപ്പെട്ടു. ശ്രീധരൻ-ബിന്ദു ദമ്പതികളുടെ മകനാണ്. മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് ആവശ്യമായ 40 ലക്ഷം രൂപ കണ്ടെത്താനായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പലവിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ശ്രീനാഥ് മരണത്തിന് കീഴടങ്ങിയത്

കമ്പിൽ : ടി.വി.ഹാഷിം മരണപ്പെട്ടു

Image
പാപ്പിനിശ്ശേരി ഹാജീ റോഡ് നൂർ മസ്ജിദിന് അടുത്തുള്ള .ടി.വി.ഹാഷിം മരണപ്പെട്ടു ജനാസ കമ്പിൽ കുമായ കടവ് വീട്ടിൽ 

കണ്ണൂർ : കുന്നംകുളം കാണിപ്പയ്യൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശികളായ നാല് യുവാക്കൾക്ക് പരിക്ക്

Image
കുന്നംകുളം കാണിപ്പയ്യൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശികളായ നാല് യുവാക്കൾക്ക് പരിക്ക് കുന്നംകുളം കാണിപ്പയ്യൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശികളായ നാല് യുവാക്കൾക്ക് പരിക്ക് കണ്ണൂർ സ്വദേശികളായ കണ്ണാടിപ്പറമ്പ് സ്വദേശി സഫാദ് (19) കമറു (19) സബീർ ( 19) നെല്ലിക്കപാലം സ്വദേശി മുസമ്മിൽ എന്നിവർക്കാണ് പരിക്ക്  27.12.2023 ന് പുലർച്ചെ 3മണിയോടെ ആണ് അപകടം

കൊളച്ചേരി :ബാലസംഘത്തിന്റെ 85 മത് രൂപീകരണ വാർഷികത്തിൽ ബാലസംഘം കൊളച്ചേരി വില്ലേജ് കമ്മിറ്റി ബാലദിന ഘോഷയാത്ര സംഘടിപ്പിച്ചു

Image
ബാലസംഘത്തിന്റെ 85 മത് രൂപീകരണ വാർഷികത്തിൽ ബാലസംഘം കൊളച്ചേരി വില്ലേജ് കമ്മിറ്റി ബാലദിന ഘോഷയാത്ര സംഘടിപ്പിച്ചു. നാലാം പീടികയിൽ നിന്നും കരിങ്കൽ കുഴിയിലേക്ക് നടന്ന വർണ ശബളമായ ഘോഷയാത്രയിൽ നൂറ് കണക്കിന് പേർ അണിനിരന്നു. ഇ.പി ജയരാജൻ, പ്രസീത, സ്വീതിൻ സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി. കരിങ്കൽ കുഴിയിൽ നടന്ന യോഗത്തിൽ കെ രാമകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി. അമൽ കൃഷ്ണ അധ്യക്ഷത വഹിച്ചു. ദേവിക ദിനേശ് , ഇ.പി ജയരാജൻ പ്രസംഗിച്ചു.

കൊളച്ചേരി :- പാടിയിലെ ചേലോറ വീട്ടിൽ മാധവൻ നമ്പ്യാർ നിര്യാതനായി.

Image
കൊളച്ചേരി :- പാടിയിലെ ചേലോറ വീട്ടിൽ മാധവൻ നമ്പ്യാർ (87) നിര്യാതനായി. ഭാര്യ: കാർത്ത്യായനി മക്കൾ : പുരുഷോത്തമൻ, നാരായണൻ, വത്സൻ, സുമിത്ര, സുമേഷ്. മരുമക്കൾ : ഉണ്ണിക്കൃഷ്ണൻ (ചെറുക്കുന്ന്), പ്രീത, സിന്ധു, സിൻഷ സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് മൈലാടി ശ്മശാനത്തിൽ നടക്കും.

നാറാത്ത് :""ഒപ്പം"" വയോജന സംഗമം സംഘടിപ്പിച്ചു

Image
  നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ *ഒപ്പം* വയോജന സംഗമം പുല്ലൂപ്പി ടൂറിസം സെന്ററിൽ സംഘടിപ്പിച്ചു. പരിപാടി നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ ശ്യാമള അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ വി ഗിരിജ, പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി കെ സനീഷ്, ഐ സി ഡി എസ് സൂപ്പർ വൈസർ റസീല കെ എൻ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് വയോജനങ്ങളുടെ കലാ മത്സരങ്ങളും ഗെയിമുകളും അരങ്ങേറി..

ചിറക്കൽ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയതെരു ടൗണിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 139-ാം ജൻമദിനം കേക്ക് മുറിച്ചും മധുര പലഹാര വിതരണം ചെയ്തും വിപുലമായി ആഘോഷിച്ചു

Image
ചിറക്കൽ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയതെരു ടൗണിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 139-ാം ജൻമദിനം കേക്ക് മുറിച്ചും മധുര പലഹാര വിതരണം ചെയ്തും വിപുലമായി ആഘോഷിച്ചു. മണ്ഡലം പ്രസിഡണ്ട് കെ. ബാബുവിൻ്റെ അധ്യക്ഷതയിൽ ഡി.സി.സി. ജന: സെക്രട്ടറി സി. വി. സന്തോഷ് ഉൽഘാടനം ചെയ്തു.പി.ഒ. ചന്ദ്രമോഹനൻ, കാട്ടാമ്പള്ളി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. അബ്ദുൾ സലാം ഹാജി, ഷറഫുദ്ദീൻ കാട്ടാമ്പള്ളി, മഹറൂഫ് എം.കെ.പി., ആർ. പ്രമോദ്, അരക്കൻ സുനി, കെ. ലത, പാറയിൽ ശ്രീരതി, എം.എ. ജബ്ബാർ, സിറാജ് കോട്ടക്കുന്ന്, എ.ബി. റഫീക്ക് ഹാജി, എം.കെ. നവാസ്, ഹബീബ് കോട്ടക്കുന്ന് എന്നിവർ നേതൃത്വം നൽകി.

ചട്ടുകപ്പാറ : IRPC ക്ക് ധനസഹായം നൽകി

Image
  ചട്ടുകപ്പാറ-കാഞ്ഞിരോട്ട് മൂലയിലെ പരേതനായ പി.ബാലകൃഷ്ണൻ്റെയും എം.രമണിയുടേയും മകൾ അശ്വതിയും ചട്ടുകപ്പാറയിലെ പരേതനായ എ.പി.മനോഹരൻ്റെയും ജ്യോതിഷ്മതിയുടേയും മകൻ മിഥുനും തമ്മിലുള്ള വിവാഹവേദിയിൽ വെച്ച് IRPC ക്ക് ധനസഹായം നൽകി.CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ  വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.സന്തോഷൻ, lRPC വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ പി.ഭാസ്കരൻ ,വി.വി.പ്രജിത്ത് എന്നിവർ പങ്കെടുത്തു.

കൊളച്ചേരി : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139 ആം ജന്മദിനം പതാക ഉയർത്തിയും ജന്മദിന കേക്ക് മുറിച്ചും കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു

Image
  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139 ആം ജന്മദിനം പതാക ഉയർത്തിയും ജന്മദിന കേക്ക് മുറിച്ചും കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കമ്പിൽ എം എൻ ചേലേരി സ്മാരക കോൺഗ്രസ് മന്ദിരത്തിനു മുമ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ അച്യുതൻ പതാക ഉയർത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി.പി സുമേഷ് ജന്മദിന സന്ദേശം നൽകി തുടർന്ന്ജന്മദിന കേക്ക് മണ്ഡലം പ്രസിഡണ്ട് ടി. പി സുമേഷുംകെ.അച്ചുതനുംചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു ചടങ്ങുകൾക്ക് സുനിത അബൂബക്കർ ചന്ദന എം.പി ,വത്സൻ പാട്ടയം ,സി കെ സിദ്ദീഖ് , കെ ബാബു, എം ടി അനീഷ്, കെ പി മുസ്തഫ ,എ ഭാസ്കരൻ , പി പി ശാദിലി, എറമുള്ളാൻ , സംഗീത് ഭാസ്ക്കർ,കെ ആദിത്യൻ തുടങ്ങിയവർ നേതൃത്വം നൽകി

ഗവർണർ ഇന്ന് തലസ്ഥാനത്ത്; പ്രതിഷേധം തുടരാൻ എസ്എഫ്ഐ

Image
  തിരുവനന്തപുരം: സർക്കാരുമായുള്ള രൂക്ഷമായ പോരിനിടെ ഗവർണർ ഇന്ന് ദില്ലിയിൽ നിന്ന് തലസ്ഥാനത്തേക്ക് തിരിച്ചെത്തും. നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള നേർക്കുനേർ പോർവിളിക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുക സത്യപ്രതിജ്ഞ വേദിയിലാകും. അതേസമയം ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്ഐയുടെ അറിയിപ്പ്. ഗവർണർ തിരിച്ചെത്തുമ്പോൾ പ്രതിഷേധത്തിന് സാധ്യതയുണ്ട്.  കേരള സ‍ർവകലാശാല സിൻണ്ടിക്കേറ്റ് യോഗം ഇന്ന് ചേരും. സർവകലാശാല കവാടത്തിലെ ബാനറിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് ഇന്നത്തെ യോഗം. ഇത് യോഗത്തിൽ ചർച്ചയാകും. ഗവർണർക്കെതിരായ ബാനർ നീക്കണമെന്നാണ് വിസിയുടെ ആവശ്യം. എന്നാൽ ബാനർ നീക്കാനാകില്ലെന്നും, ഇത് വിദ്യാർത്ഥികളുടെ അഭിപ്രായസ്വാതന്ത്ര്യമെന്നുമാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ വാദം. ഇതിനെ ചൊല്ലി ഇന്നത്തെ യോഗത്തിൽ തർക്കത്തിന് സാധ്യതയുണ്ട്. കേരള സെനറ്റിലേക്കുളള ഗവർണറുടെ നോമിനേഷനെതിരെയും വിമർശനം ഉയർന്നേക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം.

നാറാത്ത് ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി പൂർത്തീകരിച്ച 118 വീടുകളുടെ താക്കോൽ കൈമാറ്റവും പ്രഖ്യാപനവും 30- ന് (ശനിയാഴ്ച) നടക്കും

Image
 നാറാത്ത്: നാറാത്ത് ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി പൂർത്തീകരിച്ച 118 വീടുകളുടെ താക്കോൽ കൈമാറ്റവും പ്രഖ്യാപനവും 30- ന് (ശനിയാഴ്ച) നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിൽ വെച്ചു നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. (കണ്ണിപ്പറമ്പ ന്യൂസ് ). കെ.വി സുമേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ ടി.ജെ എന്നിവർ വിശിഷ്ടാതിഥികളാവും, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വിനോദ്കുമാർ എം.പി റിപ്പോർട്ട് അവതരിപ്പിക്കും. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജിർ പി.പി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശ്യാമള, ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എൻ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടി റഷീദ, എം നികേത്, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി പവിത്രൻ, കെ ബൈജു, എം.പി മോഹനാംഗൻ, പി രാമചന്ദ്രൻ, എം.ടി മുഹമ്മദ്,

പാപ്പിനിശ്ശേരി സി.എസ്. ഐ സഭയിലെ യുവജനസഖ്യം അംഗങ്ങൾ കണ്ണൂർ തയ്യിൽ ഐ.ആർ.പി.സി സ്വാന്തന പരിചരണ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു.

Image
പാപ്പിനിശ്ശേരി സി.എസ്. ഐ സഭയിലെ യുവജനസഖ്യം അംഗങ്ങൾ കണ്ണൂർ തയ്യിൽ ഐ.ആർ.പി.സി സ്വാന്തന പരിചരണ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു. ഐ.ആർ.പി.സി മാനേജർ എൻ.വി പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. ഐ.ആർ.പി.സി വൈസ് ചെയർമാൻ സാജിദ് അധ്യക്ഷം വഹിച്ചു. ഉപദേശക സമിതി അംഗം ഡോ. കെ. പി ബാലകൃഷ്ണ പൊതുവാൾ ഉദ്ഘാടനം ചെയ്തു. സഭാ ശുശ്രൂഷകൻ ഫാ.ഷിജു വർക്കി ജോൺ, സഭാ സെക്രട്ടറി ശ്രീ.വിനോദ് തറയിൽ, ശ്രീ.ബി.പി റൗഫ്, യുവജനസഖ്യം പ്രതിനിധി ആഷ്ന സൂസൻ എന്നിവർ സംസാരിച്ചു. അന്തേവാസികളും യുവജനസഖ്യം പ്രവർത്തകരും ചേർന്ന് കലാപരിപാടികൾ സംഘടിപ്പിച്ചു. യുവജനസഖ്യത്തിന്റെ സാമ്പത്തിക സഹായം ഫാ.ഷിജു വർക്കി ജോൺ ഡോ. ബാലകൃഷ്ണ പൊതുവാളിന് കൈമാറി

വളക്കൈ : റോഡ് പണി പാതിവഴിയിൽ നിർത്തിവെച്ചതിൽ പ്രതിക്ഷേധിച്ച് UDFന്റെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നാളെ

Image
  വളക്കൈ-കൊയ്യം-മയ്യിൽ റോഡ് പണി പൂർത്തീകരിക്കാതെ പാതിവഴിയിൽ നിർത്തിവെച്ചു ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.. കോടികൾ ദൂർത്തിന് വേണ്ടി ചിലവഴിക്കുന്ന സർക്കാർ ഈ റോഡിന്റെ നേരെ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചു പതിമൂന്നാം വാർഡ് UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 28/12/2023 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കൊയ്യത്തു പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിക്കുന്നു.. ധർണ സമരം ഇരിക്കൂർ MLA ശ്രീ.സജീവ് ജോസഫ് ഉത്ഘാടനം ചെയ്യും.

കുഞ്ഞിനെ ആരെങ്കിലും എടുത്തു കൊണ്ടുപോയോ?': പുലർച്ചെ അമ്മയോട് സുരിത തെറ്റിദ്ധരിപ്പിക്കാൻ നീക്കം.

Image
  തിരുവനന്തപുരം: കുഞ്ഞിനെ കിണറ്റിലിട്ടു കൊലപ്പെടുത്തിയ മഞ്ഞമല സ്വദേശി സുരിത (33) വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത നീക്കം നടത്തിയതായി പൊലീസ്. 36 ദിവസം പ്രായമുള്ള കുഞ്ഞിനെ പൊതിഞ്ഞിരുന്ന തുണി വീട്ടിലെ കിണറിന്റെ തിട്ടയിൽ ഉപേക്ഷിച്ചിരുന്നു. മറ്റാരോ കുട്ടിയെ തട്ടിയെടുത്ത് കിണറ്റിൽ ഇട്ടെന്നു വരുത്താനായിരുന്നു ശ്രമം. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഈ വാദങ്ങൾ പൊളിഞ്ഞു. സാമ്പത്തിക പ്രയാസം കാരണമാണു കുഞ്ഞിനെ അപായപ്പെടുത്താൻ തീരുമാനിച്ചതെന്നാണു മൊഴി. പൊലീസ് ഇതു പൂർണമായി വിശ്വസിച്ചിട്ടില്ല. മൂത്ത കുട്ടിക്ക് അഞ്ചു വയസ്സാണ്. കഴിഞ്ഞദിവസം രാത്രി സംഭവം നടക്കുമ്പോൾ ഭർത്താവ് സജി വീട്ടിലുണ്ടായിരുന്നില്ല. അമ്മയ്ക്കു സുഖമില്ലാത്തതിനാൽ സജി പണിമൂലയിലുള്ള വാടക വീട്ടിലായിരുന്നു. രാത്രി ഒന്നരയോടെയാണ് സുരിത കുട്ടിയെ കിണറ്റിലിട്ടത്. രണ്ടു മണിക്കു വിവരം അമ്മയോട് പറഞ്ഞു. അമ്മയും മൂത്തകുട്ടിയും സുരിതയും ഒരേ മുറിയിലാണ് കിടന്നിരുന്നത്. സുരിത മാനസിക സമ്മർദത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിന് കൂലിപ്പണിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. ഭർത്താവിന്റെ മാതാപിതാക്കൾക്ക് സുഖമില്ല. ചികിൽസയ്ക്കായി പണം കണ്ടെത്തുന്നതിനും

അഴീക്കോട്‌ – കടപ്പുറം റോഡ് ചക്കരപ്പാറ റോഡിൽ അശ്വതിയിൽ പൂവേൻ ബാലകൃഷ്ണൻ നിര്യാതനായി.

Image
  അഴീക്കോട്‌ – കടപ്പുറം റോഡ് ചക്കരപ്പാറ റോഡിൽ അശ്വതിയിൽ പൂവേൻ ബാലകൃഷ്ണൻ (89)(റിട്ടയേർഡ് സീനിയർ മാനേജർ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ )നിര്യാതനായി ഭാര്യ -ശോഭന മടത്തിൽ പുന്നക്കൽ. മക്കൾ – ലിപി സന്തോഷ്‌, ശില്പി തോമസ് ( ഡയറക്ടർ ഏർനെസ്റ്റ് & യങ് ബംഗളുരു ) മരുമക്കൾ – സന്തോഷ്‌ (ഫിലിപ്സ് ബാംഗളുരു ),തോമസ് (ഡയറക്ടർ പ്യൂർ സ്റ്റോറേജ് ബംഗ്‌ളുരു ),സഹോദരങ്ങൾ – രാധാമാധവൻ, വസന്തൻ, പരേതരായ പൂവേൻ ഗോപാലൻ, കരുണാകരൻ, അനന്തൻ, യശോധ, നളിനി.സംസ്ക്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലം.

ബി.അബ്ദുൽ സലാം നിര്യാതനായി

Image
മാട്ടൂൽ സെൻട്രൽ സ്‌ടീറ്റ് നമ്പർ 23 ൽ താമസിക്കുന്ന ബി.അബ്ദുൽ സലാം മരണപ്പെട്ടു

തൊട്ടിൽ കയര്‍ കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

Image
                                                                              തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കാസര്‍കോട് കുണ്ടംകുഴിയിലാണ് സംഭവം. കുണ്ടംകുഴി സ്വദേശി റഫീഖിന്റെയും ഭാര്യ സജ്‌നയുടെയും മകൾ ഷഹ്സ മറിയം ആണ് മരിച്ചത്. എട്ട് മാസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ഇന്ന് വൈകുന്നേരമാണ് തൊട്ടിലിന്റെ കയര്‍ കുട്ടിയുടെ കഴുത്തിൽ കുരുങ്ങിയത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കമ്പിൽ മാപ്പിള ഹൈ സ്കൂൾ 75/76, എസ്, എസ്, എൽ സി, ബാച്ച് കൂട്ടായ്മ, "വൺ മൈൻഡ് -76"

Image
കമ്പിൽ മാപ്പിള ഹൈ സ്കൂൾ 75/76, എസ്, എസ്, എൽ സി, ബാച്ച് കൂട്ടായ്മ, "വൺ മൈൻഡ് -76" കൈരളി ഹെറിറ്റേജിൽ ചേർന്നു,, കൺവീനർ, മുകുന്ദൻ, പി, സ്വാഗതം പറഞ്ഞു, ചെയർമാൻ മമ്മു പി ആദ്യക്ഷത വഹിച്ചു, അന്നത്തെ സഹപാഠികളായ വേർപെട്ട് പോയ വർക് സ്മരണാഞ്‌ജലി അർപ്പിച്ചു, ചടങ്ങിൽ, മുഹമ്മദ് കുഞ്ഞി,, അശോകൻ , എൻ,രാജീവൻ , കെ പി, ചന്ദ്രഭാനു, സജീവ്, തുടങ്ങിയവർ സംസാരിച്ചു, പുതിയ ഭാരവാഹികളായി, മമ്മു, പി ചെയർമാൻ,, കൺവീനർ പി മുകുന്ദൻ ട്രെഷറർ ആയി, എൻ, അശോകൻ എന്നിവരെയും തിരഞ്ഞെടുത്തു,,, സംഗമതൊടാനുബന്ധിച്ചു കലാപരിപാടികളും അവതരിപ്പിച്ചു,,,47 വർഷത്തെ പുനസമാഗമം പരസ്പരം കാണുമ്പോൾ വേറിട്ട അനുഭവമായി എന്ന് പരസ്പരം പങ്കുവച്ചു,,,,,പുതുവർഷ കേക്ക് കട്ടിങ് നടത്തി. 🙏🙏വീണ്ടും സംഗമിക്കാം എന്ന് തീരുമാനോത്തോടെ പിരിഞ്ഞു,,,,

കൊച്ചി : മകളെ കൊന്ന അച്ഛന് ജീവപര്യന്തം

Image
  കൊച്ചിയിലെ 10 വയസുകാരി വൈഗയെ മദ്യം കുടിപ്പിച്ച് പുഴയിലെറിഞ്ഞു കൊന്ന കേസിൽ പ്രതി സനുമോഹന് ജീവപര്യന്തം തടവും 1.75 ലക്ഷം രൂപ പിഴയും എറണാകുളം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്

കണ്ണപുരം : സ്വർണ്ണവും പണവും തിരിച്ചു ചോദിച്ചതിന് വീഡിയോയും ഫോട്ടോയും പ്രചരിപ്പിക്കുമെന്ന് യുവതിക്ക് ഭീഷണി പ്രതി അറസ്റ്റിൽ

Image
  കണ്ണപുരം. സൗഹൃദത്തിലായിരുന്ന കാലത്ത് യുവതിയുടെ സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുത്തു. തിരിച്ചു ചോദിച്ചപ്പോൾ സുഹൃത്തുക്കൾക്കും കൂടെ ജോലി ചെയ്യുന്നവർക്കും ഫോട്ടോകളും വീഡിയോകളും അയച്ചുകൊടുത്ത് അപമാനിച്ച പ്രതിയെ ഒളിവിൽ കഴിയുന്നതിനിടെ പയ്യന്നൂർ കുഞ്ഞിമംഗലത്ത് വെച്ച് കണ്ണപുരം പോലീസ് പിടികൂടി. ഹോട്ടൽ തൊഴിലാളിആലക്കോട് രയരോം സ്വദേശി എസ്.കെ.മുസ്തഫ (49) യെയാണ് ഗ്രേഡ് എസ്.ഐ.എ.അനിലും സംഘവും അറസ്റ്റു ചെയ്തത്. ചെറുകുന്ന് പൂങ്കാവ് സ്വദേശിനിയായ 45കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്.ഇക്കഴിഞ്ഞ ജൂൺ ഒന്നു മുതലുള്ള കാലയളവിൽ സൗഹൃദം നടിച്ച് ഒപ്പം കൂടിയ പ്രതി യുവതിയിൽ നിന്നും ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കൈക്കലാക്കുകയും പിന്നീട് ഇവതിരിച്ചു ചോദിച്ചപ്പോൾ സൗഹൃദ നാളുകളിലെ ഫോട്ടോകളും വീഡിയോകളും യുവാവിൻ്റെ കൂട്ടുകാർക്കും പരാതിക്കാരിയുടെ സഹപ്രവർത്തകർക്കും അയച്ചുകൊടുത്ത് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ പയ്യന്നൂർ കുഞ്ഞിമംഗലത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് കണ്ണപുരം പോലീസ് അറസ്റ്റു ചെയ്തത്.

കണ്ണൂര്‍: വീട്ടുകാര്‍ വിവാഹത്തിന് പോയ നേരത്ത് പന്നേന്‍പാറയിലെ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 18 പവന്‍ സ്വര്‍ണവും വളപ്പട്ടണത്തെ ഒരു വീട്ടില്‍ നിന്ന് പത്തരപവന്‍ സ്വര്‍ണവും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവായ കാഞ്ഞങ്ങാട് സ്വദേശിയെ കണ്ണൂര്‍ പൊലീസ് സാഹസികമായി നീലേശ്വരത്ത് വെച്ച് അറസ്റ്റ് ചെയ്തു

Image
  കണ്ണൂര്‍: വീട്ടുകാര്‍ വിവാഹത്തിന് പോയ നേരത്ത് പന്നേന്‍പാറയിലെ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 18 പവന്‍ സ്വര്‍ണവും വളപ്പട്ടണത്തെ ഒരു വീട്ടില്‍ നിന്ന് പത്തരപവന്‍ സ്വര്‍ണവും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവായ കാഞ്ഞങ്ങാട് സ്വദേശിയെ കണ്ണൂര്‍ പൊലീസ് സാഹസികമായി നീലേശ്വരത്ത് വെച്ച് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഗാര്‍ഡന്‍ വളപ്പില്‍ ആസിഫിനെയാണ്(23) കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ ബിനു മോഹനും സംഘവും പിടികൂടിയത്. നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് ആസിഫ് എന്ന് പൊലീസ് പറഞ്ഞു. ഈ മാസം 24നാണ് പന്നേന്‍പാറയിലെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീടുപൂട്ടി വീട്ടുകാര്‍ പാപ്പിനിശ്ശേരിയില്‍ കല്യാണത്തിന് പോയതായിരുന്നു. പിന്‍ ഭാഗത്തെ ഗ്രില്‍സും വാതിലും കുത്തിതുറന്നാണ് സ്വര്‍ണം കവര്‍ന്നത്. ഇതിന് തലേന്നാണ് വളപട്ടണത്തെ വീട്ടില്‍ നിന്ന് പത്തര പവന്‍ സ്വര്‍ണം മോഷണം പോയത്. ഇതിന് പിന്നിലും ആസിഫാണെന്ന് പൊലീസ് വ്യക്തമാക്കി. നീലേശ്വരത്ത് വെച്ചാണ് ആസിഫിനെ കണ്ണൂര്‍ പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ രാത്രി റെയില്‍പാളത്തിലൂടെ പിന്തുടര്‍ന്ന് പിറകെ ഓടിയാണ് ഹോസ്ദുര്‍ഗ് പൊ

സ്വപ്‌നാ സുരേഷ് ഇന്ന് രാവിലെ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരായി.

Image
  കണ്ണൂര്‍: സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ് നല്‍കിയ കേസില്‍ സ്വപ്‌നാ സുരേഷ് ഇന്ന് രാവിലെ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരായി. റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത, പയ്യന്നൂര്‍ ഡി.വൈ. എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, തളിപ്പറമ്പ് എസ്.എച്ച്.ഒ എ.വി.ദിനേശന്‍, ശ്രീകണ്ഠാപുരം എസ്.എച്ച്.ഒ രാജേഷ് മാരാംഗലത്ത് എന്നിവരാണ് സ്വപ്നയെ ചോദ്യം ചെയ്യുന്ന അന്വേഷണസംഘത്തിലുള്ളത്. സ്വപ്‌നയോടൊപ്പം അഭിഭാഷകനുമുണ്ട്. തന്നെ വധിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ 30 ലക്ഷം രൂപക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കെ.സന്തോഷ് പരാതി നല്‍കിയത്. ഇതേ വെളിപ്പെടുത്തലില്‍ എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടക്കേസ് തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതി 2024 ജനുവരി നാലിന് പരിഗണിക്കും.

തളിപ്പറമ്പ് : പുളിമ്പറമ്പിൽ താമസിക്കുന്ന അബൂബക്കർ നിര്യാതനായി.

Image
പുളിമ്പറമ്പിൽ താമസിക്കുന്ന പാറോൽ പറമ്പിൽ അബൂബക്കർ (73)രണപ്പെട്ടു.മയ്യത്ത് നമസ്കാരം 11മണിക്ക് പുളിപറമ്പ് ജുമാ മസ്ജിദിൽ

തളിപ്പറമ്പ് : 5000 രൂപ കൈക്കൂലി; കയ്യോടെ പൊക്കി. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത് തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫിസർ

Image
  തളിപ്പറമ്പ് ബിപിഎൽ കാർഡ് ഉപയോഗിച്ചതിനുള്ള പിഴ ഒഴിവാക്കാൻ 5,000 രൂപ കൈക്കൂലി വാ ങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫിസർ പി.കെ.അനിലിനെ വി ജിലൻസ് പിടികൂടി. പെരുവളത്തു പറമ്പ് സ്വദേശിയുടെ പരാതിയി ലാണു വിജിലൻസ് ഡിവൈഎ സി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറ സ്റ്റ് ചെയ്തത്. സ്വന്തമായി കാറുള്ളതിനാൽ, ബിപിഎൽ കാർഡ് എപിഎൽ ആക്കണമെന്നും ഇതുവരെ ഉപ യോഗിച്ചതിനു 3 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും 25,000 രൂപ തന്നാൽ പിഴ ഒഴിവാക്കാമെന്നും ഇയാൾ കഴിഞ്ഞമാസം 20നു പരാ തിക്കാരനോടു പറഞ്ഞതായി വി ജിലൻസ് അറിയിച്ചു. ശേഷം, 10,000 രൂപ ആദ്യഗഡുവാ യി ഇയാൾ കൈപ്പറ്റി. ഇതിന്റെ അടി സ്ഥാനത്തിൽ പുതിയ എപിഎൽ കാർഡ് അനുവദിച്ചു. കഴിഞ്ഞദിവസം പുതിയ കാർഡ് കിട്ടിയ കാര്യം അറിയിക്കാനായി പരാതിക്കാരൻ വിളിച്ചപ്പോൾ, 5000 രൂപ കൂടി കൈക്കൂലി നൽകണം എന്നായിരുന്നു. താലൂക്ക് സപ്ലൈ ഓഫിസറുടെ ആവശ്യം. പരാതിക്കാരൻ വിവരം വിജിലൻ സ് ഡിവൈഎസ്പിയെ അറിയിച്ചു  തുടർന്ന്, ഇന്നലെ ഉച്ചയോടെ പണവുമായി പരാതിക്കാരൻ താ ലൂക്ക് സപ്ലൈ ഓഫിസിലെത്തുക യും കയ്യോടെ പിടികൂടുകയും ചെയ്യുകയായിരുന്നെന്നു. ഇൻസ്പെക്ടർമാരായ സു നിൽകുമാർ, സബ് ഇൻസ്പെ ക്ടർമാരായ പ്രവീൺ, നിജേഷ്, ഗിരീഷ്, ശ്രീ

ചെറുകുന്നിൽ വയറിങ്ങ് ജോലി ചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ചു

Image
ചെറുകുന്നിൽ വയറിങ്ങ് ജോലി ചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് വായാട് സ്വദേശി റഊഫ്(17) മരിച്ചു.പാറോളിയിൽ കോട്ടേർസിലെ താമസക്കാരനാണ്. വയറിംഗ് പണിക്കിടയിൽ ഡ്രിലിങ് മിഷീനിൽ നിന്ന് ഷോക്കേതാണെന്ന് കരുതുന്നു. ഉടൻതന്നെ ചെറുകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ.

നാറാത്ത് : പച്ചിരിയന്റകത്ത് പരേതനയ അബു ബക്കറിന്റെ ഭാര്യ പാത്തുമ്മ നിര്യാതയായി.

Image
പച്ചിരിയന്റകത്ത് പരേതനയ അബു ബക്കറിന്റെ ഭാര്യ പാത്തുമ്മ മരണപ്പെട്ടു. മക്കൾ. നസീർ,ആയിഷ,സത്താർ മുസാൻ മുഹമ്മദ് കുഞ്ഞി. പാറപ്പുറം സീനത്ത് ബുഷ്റ മരുമക്കൾ അന്ത്ര മാൻ.( അന്ത്രു ) അബ്ദുൾ സലാം കബറടക്കം നാളെ

സുരേഷ് ബാബു ടി.. പി {55}നിര്യാതനായി

Image
മുൻ ആന്തൂർ നഗരസഭ കൗൺസിലർ, സിപിഎം പുന്നകുളങ്ങര പടിഞ്ഞാറ്ബ്രാഞ്ച് പാർട്ടി അംഗം, മുൻ സാക്ഷരത സംസ്ഥാന പ്രേരക് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആന്തൂർ നഗരസഭ ആസൂത്രണ സമിതി വൈസ് ചെയർമാൻ, മുനിസിപ്പൽ ചെയർമാന്റെ P. Aയും ആയ സുരേഷ് ബാബു ടി.. പി {55}നിര്യാതനായി.നാളെ രാവിലെ 8 മണി കോൾതുരുത്തി അഴീക്കോടൻ വായനശാല,9 മണി പുന്നകുളങ്ങര,10 മണി ആന്തൂർ മുനിസിപ്പാലിറ്റി 10.30നു ശാന്തി തീരം ശ്മശാനം സംസ്കാരം

കണ്ണൂർ : പഴയ കാല ബസ് കണ്ടക്ടർ വിജയൻ അന്തരിച്ചു

Image
പഴയ കാല ബസ് കണ്ടക്ടർ വിജയൻ അന്തരിച്ചു  ആറ്റടപ്പ. കണ്ടക്ടർ വിജയൻ അന്തരിച്ചു. . ഭാര്യ:അനിത മക്കൾ :വിനി,ജിതേഷ്,ജിനി സംസ്കാരം നാളെ രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്

വളവിൽ ചേലരിയിലെ സജിത്ത് ഇ പി നിര്യാതനായി.

Image
വളവിൽ ചേലരിയിലെ സജിത്ത് ഇ പി നിര്യാതനായി. കുറച്ച് കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.ഇ പി നാരായണൻ നമ്പ്യാരുടെയും പി എം കമലാക്ഷിയുടെയും മകനാണ്. ഭാര്യ വർഷ മകൻ അലൻ ദേവ്. സഹോദരങ്ങൾ ഇ പി സംഗീത , പരേതയായ സിന്ധു . ഭൗതികശരീരം ഉച്ചക്ക് 1 മണി മുതൽ 3 മണി വരെ ചേലേരി വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. 3.30 ന് പയ്യാമ്പലത്ത് സംസ്കാരം.

കൂടാളി : IRPC ക്ക് ധനസഹായം നൽകി

Image
  കൂടാളി - കാവുംന്താഴ അമൽ നിവാസിൽ എ.കെ.രാജൻ കെ.സി.രത്‌നമണി എന്നവരുടെ മകൻ കെ.സി.അമൽരാജിൻ്റെയും പിലിക്കോട് ടി.ടി.വി.കുഞ്ഞിരാമൻ, എം.വി.സുജാത എന്നവരുടെ മകൾ എം.വി.സ്നേഹയുടേയും വിവാഹദിനത്തിൽ ഐ.ആർ.പി.സി ക്ക് ധനസഹായം നൽകി. CPl(M) ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും IRPC ഗവേണിംങ്ങ് ബോഡി മെമ്പറുമായ പി.പുരുഷോത്തമൻ തുക ഏറ്റുവാങ്ങി.ചടങ്ങിൽ CITU മട്ടന്നൂർ ഏറിയ സെക്രട്ടറി കെ.കെ.കുഞ്ഞിക്കണ്ണൻ, CPI(M) കനാൽപാലം ബ്രാഞ്ച് സെക്രട്ടറി പി.കെ.ഗിരീശൻ, IRPC വളണ്ടിയർ പി.ശ്രീജ, കൂടാളി പഞ്ചായത്ത് മെമ്പർ പി. ജിതിൻ എന്നിവർ പങ്കെടുത്തു

ചട്ടുകപ്പാറ ഗവ.ഹയർ സെക്കന്റി സ്കൂൾ 99 - 2000 SSLC ബേച്ച് (മില്ലേനിയം ബാച്ച് ) മധുരിക്കും ഓർമകൾ - പൂർവ്വ വിദ്ധ്യാർത്ഥി സംഗമം നടത്തി

Image
ചട്ടുകപ്പാറ ഗവ.ഹയർ സെക്കന്റി സ്കൂൾ 99 - 2000 SSLC ബേച്ച് (മില്ലേനിയം ബാച്ച് ) മധുരിക്കും ഓർമകൾ - പൂർവ്വ വിദ്ധ്യാർത്ഥി സംഗമം നടത്തി. സംഘാടകമിതി ചെയർമാൻ കെ.വി പ്രതീഷ് - കൺവീനർ മുഹമ്മദലി. കെ.വി -വിവി - വിജേഷ് - വീണ - പ്രമീള - ലൈസ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കലാ കായിക മത്സരങ്ങളും നടന്നു

തലശ്ശേരി : ജലസംഭരണിയിൽ വീണ് യുവാവ് മരിച്ചു.

Image
തലശ്ശേരി സ്റ്റേഡിയത്തിൽ പന്തൽ പണിക്കെത്തിയ യുവാവ് സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയിൽ വീണ് മരിച്ചു. പാനൂർ പാറാട് നൂഞ്ഞമ്പ്രം സജിൻ കുമാർ (24) ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം

മയ്യിൽ മുല്ലക്കൊടിയിലെ പി പി രാജീവൻ (40) നിര്യാതനായി

Image
 മയ്യിൽ  മുല്ലക്കൊടിയിലെ പി പി രാജീവൻ (40) നിര്യാതനായി. പരേതരായ നാരായണൻ -ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ രമ്യ (കോട്ടൂർ). മക്കൾ: അദ്വൈത്, അദ്വിൻ. സഹോദരങ്ങൾ: പി പി ഉഷ (കോട്ടൂർ), പി പി ഉമ (കോട്ടൂർ), പി പി കൃഷ്ണൻ, പി പി ഷൈലജ (പാപ്പിനിശ്ശേരി). സംസ്കാരം ഇന്ന് പകൽ 3 മണിക്ക് കണ്ടക്കൈ ശാന്തിവനം.

പാപ്പിനിശ്ശേരി : ഒരുമ സ്വയം തൊഴിൽ സഹായം നൽകി.

Image
  പാപ്പിനിശ്ശേരി: ഒരുമ സേവന കേന്ദ്രം പാപ്പിനിശ്ശേരിയുടെ സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി രണ്ടാമത്തെ ഓട്ടോയും ഓടിതുടങ്ങി.     ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി സി.കെ.അബ്ദുൽ ജബ്ബാർ ഒരുമ സേവന കേന്ദ്രം കൺവീനർ ഇ.കെ സാജിദിന് താക്കോൽ നൽകി ഓട്ടോ കൈമാറി. പ്രാദേശിക അമീർ കെ.കെ.പി. മുസ്തഫ, ഹൽഖ സെക്രട്ടറി ഷമീം, ടി.പി. മുഹ്സിൻ, ഇ.കെ മുസ്തഫ,പി.കെ. മുഹമ്മദ്, ഒരുമ വെൽഫയർ സൊസൈറ്റി ഭാരവാഹികളായ എം.ബിം.എം. ഫൈസൽ, അർഷാദ്,നാസർ ബി.പി, എന്നിവർ പങ്കെടുത്തു. സ്വയം തൊഴിൽ പദ്ധതി പ്രകാരം നൽകുന്ന സഹായത്തിനുളള അടുത്ത വർഷത്തേക്കുളള അപേക്ഷ പുതു വർഷ ആരംഭത്തിൽ തന്നെ സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

കണ്ണപുരം: കോൺവെൻറ് റോഡിലെ പാലക്കീൽ ചുണ്ടയിൽ പി.ഐ ഉണ്ണിക്കൃഷ്ണൻ (68) അന്തരിച്ചു.

Image
കണ്ണപുരം: കോൺവെൻറ് റോഡിലെ പാലക്കീൽ ചുണ്ടയിൽ പി.ഐ ഉണ്ണിക്കൃഷ്ണൻ (68) അന്തരിച്ചു.പരേതരായ കൃഷ്ണൻ നമ്പ്യാരുടേയും പാർവ്വതി അമ്മയുടേയും മകനാണ്. ഭാര്യ: പി.സി.ഓമന. മക്കൾ: ജ്യോതി ,സ്വപ്ന, സജിത്ത് (ഖത്തർ) മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ (പാപ്പിനിശ്ശേരി) പവിത്രൻ (കുറുമാത്തൂർ) ആതിര (കല്പറ്റ). സഹോദരങ്ങൾ: ദേവി, കല്യാണി, പത്മിനി പരേതയായ ജാനകി. സംസ്ക്കാരം ഇന്ന് (ഡിസംബർ 26 ചൊവ്വ ) ഉച്ചയ്ക്ക്12 മണിക്ക് സമുദായ ശ്മശാനത്തിൽ.

മട്ടന്നൂർ കൊതേരിയിൽ മധ്യവയസ്കനെ ബന്ധു വെട്ടിക്കൊന്നു

Image
  കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാണ് (55) കൊല്ലപ്പെട്ടത് ഗിരീഷിൻറെ സഹോദര പുത്രൻ ഷിഗിലാണ് പ്രതി വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം