കണ്ണൂർ : ചെങ്കൽ പണയിൽ മാലിന്യങ്ങൾ തള്ളിയതിന് 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

 





ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊള്ളാളം എന്ന സ്ഥലത്ത് ചെങ്കൽ പണയിൽ മാലിന്യങ്ങൾ തള്ളിയതിനെ തുടർന്നു നടത്തിയ പരിശോധനയിൽ 3 കേസുകളിലായി 5000 രൂപ വീതം പിഴയിട്ടു.പണയിൽ മാലിന്യങ്ങൾ തള്ളി വരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. പരിശോധനയിൽ കണ്ണൂർ മാർക്കറ്റിൽ പ്രവർത്തിച്ചു വരുന്ന ടി കെ സുലൈമാൻ & സൺസ് എന്ന സ്ഥാപനത്തിന് പണയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും വെറ്റില ഇലയുടെ ആവശിഷ്ടങ്ങളും തള്ളിയതിന് 5000 രൂപ പിഴയിട്ടു. പ്ലാസ്റ്റിക് മാലിന്യങ്ങളും വെറ്റില ഇലയുടെ ആവശിഷ്ടങ്ങളും കൂടി കലർന്ന നിലയിലാണ് പണയിൽ തട്ടിയതായി കണ്ടെത്തിയത്. കണ്ണൂർ മാർക്കറ്റിൽ നിന്നും പഴങ്ങളും കൂടെ പ്ലാസ്റ്റിക് മാലിന്യങ്ങളും എടുത്തു പണയിൽ തള്ളിയതിന് പ്രദേശ വാസിയായ പ്രജിത്ത് കെ വി എന്നവർക്കും സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി. ഭക്ഷണാവാശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും മറ്റു ജൈവ അജൈവ മാലിന്യങ്ങളും പണയിൽ തള്ളിയതിന് മാട്ടൂൽ കേന്ദ്രികരിച്ചു പ്രവർത്തിച്ചു വരുന്ന പോഷ് ഇവന്റസ് & കേറ്ററിങ് എന്ന സ്ഥാപനത്തിനും സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി. മൂന്ന് വ്യക്തികളോടും മാലിന്യങ്ങൾ സംഭവ സ്ഥലത്ത് നിന്ന് എടുത്തു മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സ്‌ക്വാഡ് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജ്യോതി വി വി തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..