പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് വിദ്യാർഥികൾ മരിച്ചു.

 



എറണാകുളം: കോതമംഗലത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് വിദ്യാർഥികൾ മരിച്ചു.


വടാട്ടുപാറ പലവൻപടി പുഴയിൽ കാണാതായ വിദ്യാർഥികളാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശി ഹരീഷ്, തിരുവല്ല സ്വദേശി ബിയോൺ, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്. കോതമംഗലം ബസേലിയോസ് ദന്തൽ കോളേജിലെ വിദ്യാർഥികളാണ് ഇവർ.


ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അവധി ദിവസം ഒൻപത് പേരടങ്ങുന്ന വിദ്യാർഥികളുടെ സംഘം വടാട്ടുപാറ പലവൻപടി പുഴയിൽ എത്തിയതായിരുന്നു.


ഒൻപത് പേരും പുഴയിൽ ഇറങ്ങി. ഇവരിൽ ഒരാളെ ആദ്യം കാണാതായി. ശേഷം അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മറ്റ് രണ്ട് വിദ്യാർഥികൾ ശ്രമിക്കുകയായിരുന്നു.


നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ വിദ്യാർഥികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..