ഗുണ്ടല്‍പേട്ടിന് സമീപം വാഹനാപകടം; ഒരു കുട്ടി അടക്കം മൂന്നുപേർ മരണപ്പെട്ടു മരണപ്പെട്ടത് കണ്ണൂർ സ്വദേശികൾ

 



കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ മലയാളികള്‍ക്ക് ദാരുണാന്ത്യം. 


കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) മോഹിസ് സിദാൻ (മൂന്നര) എന്നിവരാണ് മരിച്ചത്.


ഇന്ന് രാവിലെയാണ് അപകടം. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.


ഗുണ്ടല്‍പേട്ടില്‍ നിന്ന് ഏകദേശം പത്ത് കിലോമീറ്റര്‍ അകലെ വച്ചായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

അപകടത്തില്‍പ്പെട്ട കുട്ടിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Comments