തളിപ്പറമ്പിൽ മെത്താം ഫിറ്റാമിനുമായി അസം സ്വദേശി പിടിയിൽ.
തളിപ്പറമ്പ: രാസ ലഹരിയുമായി ആസം സ്വദേശി ആയ യുവാവ് എക്സൈസ് പിടിയിൽ.
അസം സ്വദേശി സദ്ദാം ഹുസൈൻ (30) ആണ് പിടിയിലായത് .
ഒരു ഗ്രാം രാസ
ലഹരിയായ മെത്താം ഫിറ്റാമിൻ
പ്രതിയിൽ നിന്നും കണ്ടെടുത്തു.
തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് , മന്ന ഭാഗങ്ങളിൽ നടത്തിയ റൈഡിലാണ് സദ്ദാം
ഹുസൈൻ പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി പി മനോഹരൻ പ്രീവെൻറ്റീവ് ഓഫീസർ
സി എച്ച് ഫെമിൻ ,
സിവിൽ എക്സൈസ് ഓഫീസർ
പി ആർ വിനീത് എന്നിവരും എക്സൈസ് പാർട്ടിയിൽ ഉണ്ടായിരുന്നു.

Comments
Post a Comment