കൂട്ടിയും കിഴിച്ചും മുന്നണികൾ,ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം,വോട്ടെണ്ണൽ നാളെ::

 


കണ്ണൂർ :നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി നാളെ മെയ് 4 തിങ്കളാഴ്‌ച അറിയാം. ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും.


തളിപ്പറമ്പ് സർ സയ്‌ദ് ഹയർ സെക്കൻഡറി സ്കൂൾ, ചാല ചിൻടെക്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളാണ് ജില്ലയിലെ വോട്ടെണ്ണുന്നത്.


തളിപ്പറമ്പ് സർ സയ്‌ദ് ഹയർ സെക്കൻഡറിയിൽ പയ്യന്നൂർ, കല്യാശേരി, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളിലെ വോട്ടാണ് എണ്ണുക. ചാല ചിൻടെക്കിൽ അഴിക്കോട്, കണ്ണൂർ, ധർമടം, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണും. ബ്രണ്ണൻ കോളേജിൽ തലശേരി, കുത്തുപറമ്പ് മണ്ഡലങ്ങളിലെ വോട്ടാണ് എണ്ണുക.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..