മുയ്യം : വിൽപ്പനക്കെത്തിച്ച വിദേശ മദ്യം പിടികൂടി.
മുയ്യം: മുയ്യം മുണ്ടേരിയിലെ ഉത്തൻ സുനിൽ കുമാറിനെ വിദേശ മദ്യം വിൽപ്പന ചെയ്യുന്നതിനിടെ തളിപ്പറമ്പ എക്‌സൈസ് സംഘം പിടികൂടി. ഇയാളിൽ നിന്നും 30 ലധികം വിദേശ മദ്യകുപ്പികൾ പിടിച്ചെടുക്കുകയും ചെയ്തു. മുണ്ടേരിയിലെ വീട്ടിൽ മദ്യസൽക്കരവും സമാന്തര ബാർ ആയി പ്രവർത്തിക്കുന്നതിന്റെ തെളിവുകളും ലഭിച്ചു. ഇതിനു മുൻപും ഇയാളെ സമാന കേസിൽ ശിക്ഷിച്ചിട്ടുണ്ട്. നാട്ടുകാരുടെ നിരന്തര പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്, മെയ് 1 ഡ്രൈ ഡേ ദിവസം വിൽപ്പന നടത്തുന്നതിനിടെ പ്രതിയെ പിടികൂടാൻ സാധിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.

Comments
Post a Comment