ധർമ്മടത്ത് മൂന്നാം തവണയും പിണറായി : ഭരണ നഷ്ടത്തിനിടെയിലും ആശ്വാസ ജയം

 





ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് ദൂതന്‍ വഴിയാണ് മുഖ്യമന്ത്രി രാജിക്കത്ത്കൈമാറിയത്. രാജി സ്വീകരിച്ചതായി ഗവര്‍ണര്‍ അറിയിച്ചു._


കണ്ണൂര്‍:നിയമസഭതെരഞ്ഞെടുപ്പിലെദയനീയതോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് രാജിസമര്‍പ്പിച്ചു.ഗവര്‍ണര്‍രാജേന്ദ്രആര്‍ലേക്കര്‍ക്ക് ദൂതന്‍വഴിയാണ് മുഖ്യമന്ത്രി രാജിക്കത്ത് കൈമാറിയത്. രാജി സ്വീകരിച്ചതായിഗവര്‍ണര്‍ അറിയിച്ചു.


രാജിവച്ചതോടെ പുതിയ സര്‍ക്കാരിന്റെസത്യപ്രതിജ്ഞ വരെ പിണറായി വിജയന്‍കാവല്‍മുഖ്യമന്ത്രിയായിതുടരും.ഗവര്‍ണറുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ഇത്തവണത്തെനിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ്ഉണ്ടായത്.


കഴിഞ്ഞ തവണ 98 സീറ്റുമായി രണ്ടാം തവണ അധികാരത്തില്‍ എത്തിയഎല്‍ഡിഎഫിന്ഇത്തവണ35സീറ്റുകളില്‍ മാത്രമേ ജയിക്കാന്‍ കഴിഞ്ഞുള്ളു. 102 സീറ്റുകള്‍ നേടി ചരിത്ര വിജയമാണ് യുഡിഎഫ് നേടിയത്. എന്‍ഡിഎ മൂന്ന്സീറ്റുകളില്‍വിജയിച്ച്മികച്ചപ്രകടനംകാഴ്ചവച്ചു.




കണ്ണൂർ:കേരളത്തിലെ ഇടതു സർക്കാരിനെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം നിയമസഭാ മണ്ഡലത്തിൽ നിന്നും തുടർച്ചയായ മൂന്നാം തവണയും വിജയിച്ചു. തൊട്ടടുത്ത സ്ഥാനാർഥിയായ കോൺഗ്രസിന്റെ വി പി അബ്ദുൾ റഷീദിനെ 19,247 വോട്ടുകൾക്കാണ് കേരളത്തിന്റെ പിണറായി തോൽപ്പിച്ചത്. ധർമ്മടം നിയോജകമണ്ഡലം നിലവിൽ വന്ന ശേഷമുള്ള നാല് തെരഞ്ഞെടുപ്പുകളിലും ജയം ഇടതുപക്ഷത്തിനൊപ്പമായിരുന്നു.

2011ൽ സിപിഐഎം പ്രതിനിധിയായ കെ കെ നാരായണൻ ജയിച്ചപ്പോൾ പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ എല്ലാം വിജയം പിണറായി വിജയനൊപ്പം ആയിരുന്നു. 2016ൽ 36,905 വോട്ടുകൾക്കും 2021ൽ 50,123 വോട്ടുകളുടെ ഭൂരിപക്ഷത്തിനുമായിരുന്നു പിണറായി വിജയന്റെ ജയം. 1970 ൽ കൂത്തുപ്പറമ്പ് നിയോജകമണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തിയ പിണറായി വിജയൻ ഇത് ഏഴാം തവണയാണ് തോൽവിയറിയാതെ നിയമസഭാ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നത്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..