കൊളച്ചേരി : വരൾച്ച മുന്നൊരുക്കം: കൊളച്ചേരി ഗ്രാമ പഞ്ചായത്ത് യോഗം ചേർന്നു.

 



കൊളച്ചേരി: വരൾച്ചയെ തുടർന്ന് ഉണ്ടാകാവുന്ന ജലക്ഷാമം നേരിടുന്നതിനും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്നങ്ങൾ വിലയിരുത്തുന്നതിനുമായി കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഉന്നതതല യോഗം ചേർന്നു. ജൽജീവൻ മിഷൻ പദ്ധതികളുടെ പുരോഗതിയും കുടിവെള്ള വിതരണം സുഗമമാക്കാനുള്ള നടപടികളും യോഗത്തിൽ ചർച്ച ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ഷമീമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ അംഗം മുസ്തഫ കോടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ. വത്സൻ, കേരള വാട്ടർ അതോറിറ്റി കൊളച്ചേരി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ഇൻ ചാർജ് എൻ.എ. ബിൻഷ എന്നിവർ പങ്കെടുത്തു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. ഫസീല, ടിന്റു സുനിൽ, വിവിധ വാർഡ് ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആന്റണി എൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഇ. ജനേഷ് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..