പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 


പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മണിയറ സ്വദേശി കെ പി അജ്നാസ് (19) ആണ് മരിച്ചത്. ബുധനാഴ വൈകീട്ട് 6:50 മണി ഓടെയാണ് പിലാത്തറ സ്റ്റീൽ ലൈനിന് സമീപം അപകടം നടന്നത്. പിലാത്തറ ഭാഗത്ത് നിന്ന് മാതമംഗലത്തേക്ക് പോകുകയായിരുന്ന അജ്‌നാസ് ഓടിച്ച സ്‌കൂട്ടി മാതമംഗലം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.


ബൈക്ക് യാത്രികനായ കണ്ടോന്താർ സ്വദേശി മോഹനൻ (54) ന് പരിക്കേറ്റു. ഇയാൾ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.

പിതാവ് എം കെ ഗഫൂർ( മർവ്വ ട്രാവൽസ് പിലാത്തറ ). മാതാവ് : കെ പി റുബൈല.സഹോദരങ്ങൾ:റബിയ, അഫ്‌നാൻ.മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ത്തിന് ശേഷം ബന്ധുക്കൾക്ക് ക്കൾക്ക് വിട്ട് കൊടുക്കും.

ഉച്ചക്ക് 12.30ന് പിലാത്തറ ഭാരത് റോഡിലുള്ള വീട്ടിലും കബറടക്കം ഒരു മണിയോടെ മണിയറ ജുമാ മസ്ജിദിൽ നടക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..