സിനിമ സീരിയൽ താരം സന്തോഷ് കെ നായർ അപകടത്തിൽ മരണപ്പെട്ടു.
സിനിമ സീരിയൽ താരം സന്തോഷ് കെ നായർ അപകടത്തിൽ അന്തരിച്ചു. എം സി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്താണ് അപകടമുണ്ടായത്.
സന്തോഷ് യാത്ര ചെയ്ത ഇന്നോവ കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിച്ചാണ് അപകടം. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിൽ തുടരവേയാണ് മരണം സംഭവിച്ചത്.
കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മി, പാർസൽ ലോറി ഡ്രൈവർ സുധീഷ് എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്. 100 ലേറെ സിനിമകളിൽ അഭിനയിച്ചു. സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന മോഹിനിയാട്ടമാണ് അവസാന സിനിമ

Comments
Post a Comment