കണ്ണാടിപ്പറമ്പ് : വീണ്ടും ചരിത്ര നേട്ടം; ദാറുൽ ഹസനാത്തിന് മികച്ച ഡിപ്പാർട്മെൻ്റ് ബഹുമതി
വീണ്ടും ചരിത്ര നേട്ടം; ദാറുൽ ഹസനാത്തിന് മികച്ച ഡിപ്പാർട്മെൻ്റ് ബഹുമതി
കണ്ണാടിപ്പറമ്പ്: ദാറുൽഹുദായിലും അതിന്റെ സഹസ്ഥാപനങ്ങളിലുമായി പ്രവർത്തിക്കുന്ന ഡിപ്പാർട്മെൻ്റ് ഓഫ് സിവിലൈസേഷണൽ സ്റ്റഡീസ് വിഭാഗങ്ങൾക്കിടയിൽ 2025–2026 അധ്യയന വർഷത്തിൽ സംഘടിപ്പിച്ച സമഗ്ര മത്സരത്തിൽ ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് കോളേജിലെ സിവിലൈസേഷണൽ സ്റ്റഡീസ് വിഭാഗം വീണ്ടും മികച്ച ഡിപ്പാർട്മെൻ്റ് ബഹുമതി നേടി. അക്കാദമിക–സംഘടനാ രംഗങ്ങളിൽ കൈവരിച്ച മികവിന്റെ അംഗീകാരമായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്.
അക്കാദമിക് നിലവാരം, വിദ്യാർത്ഥി പങ്കാളിത്തം, ഗവേഷണ–സാഹിത്യ പ്രവർത്തനങ്ങൾ, സാമൂഹിക–സാംസ്കാരിക ഇടപെടലുകൾ, സംഘടനാ മികവ് എന്നിവ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ സമഗ്ര പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിലയിരുത്തൽ. പഠന–പ്രവർത്തന മേഖലകളിൽ കാഴ്ചവെച്ച സൃഷ്ടിപരമായ മുന്നേറ്റങ്ങൾ ദാറുൽഹസനാത്ത് സിവിൽ ഡിപ്പാർട്ട്മെൻ്റിനെ മറ്റു സ്ഥാപനങ്ങളിൽ നിന്ന് വേറിട്ടുനിർത്തിയതായി വിലയിരുത്തപ്പെട്ടു.തുടർച്ചയായി നാലാം തവണയും മികച്ച ഡിപ്പാർട്ട്മെൻ്റായി തിരഞ്ഞെടുക്കപ്പെട്ട് ദാറുൽഹുദാ ഇബ്നുഖൽദൂൻ അവാർഡ് നേടുന്നതിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സമർപ്പണവും ആത്മാർത്ഥ പരിശ്രമവും പ്രത്യേകം അഭിനന്ദിക്കപ്പെട്ടു.
വിഭാഗത്തിന്റെ ഈ നേട്ടം ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് കോളേജിന്റെ അക്കാദമിക പാരമ്പര്യത്തിനും വിദ്യാർത്ഥി പ്രവർത്തന മികവിനും പുതിയ തിളക്കമേകുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ✨

Comments
Post a Comment