സ്ത്രീകള്‍ക്ക് കെ എസ് ആര്‍ടിസിസൗജന്യയാത്ര; ഇന്നു മുതല്‍ ജെന്‍ഡര്‍ ടിക്കറ്റിങ്സംവിധാനംനടപ്പിലാക്കുന്നു

 



യു ഡി എഫ് സര്‍ക്കാര്‍ ഇന്ദിരാഗ്യാരണ്ടിനടപ്പാക്കുമ്പോള്‍ കെ എസ് ആര്‍ ടി സിക്ക് വരുന്ന ബാധ്യതയുടെ കണക്ക് കണ്ടെത്താനുള്ളനടപടിയുടെഭാഗമായാണ്പുതിയ നീക്കം_


തിരുവനന്തപുരം :കെ എസ്ആര്‍ടിസിബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയെന്ന യു ഡി എഫ് ഗ്യാരണ്ടി നടപ്പാക്കുന്നതിനു മുന്നോടിയായി ഇന്നു മുതല്‍ ജെന്‍ഡര്‍ ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുന്നു. ശരാശരി എത്ര സ്ത്രീകള്‍ കെ എസ് ആര്‍ ടി സിയില്‍ യാത്ര ചെയ്യുന്നു എന്നു കണ്ടെത്തുന്നതിനു വേണ്ടിയാണ് ഈ നടപടി.


ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്‍, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യമാണ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഇതോടൊപ്പം ട്രാന്‍സ് ജന്റര്‍ കൂടി രേഖപ്പെടുത്തണമെന്ന ആലോചനയുമുണ്ട്. ജെന്‍ഡര്‍ ടിക്കറ്റിങ്ങിന് ആവശ്യമായ മാറ്റങ്ങള്‍ ഇ ടി എം സോഫ്റ്റ് വെയറില്‍ വരുത്തിയിട്ടുണ്ടെന്ന് കെ എസ് ആര്‍ ടി സി ഐ ടി വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ് നിശാന്ത് പുറത്തിറക്കിയ ഉത്തരവില്‍നിര്‍ദ്ദേശിക്കുന്നു.


യാത്രക്കാര്‍പുരുഷനാണോ സ്ത്രീയാണോ എന്നു ശനിയാഴ്ച മുതല്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്. യു ഡി എഫ് സര്‍ക്കാര്‍ ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കുമ്പോള്‍ കെ എസ് ആര്‍ ടി സിക്ക് വരുന്ന ബാധ്യതയുടെ കണക്ക്കണ്ടെത്താനുള്ളനടപടിയുടെഭാഗമായാണ് പുതിയ നീക്കം.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..