കണ്ണൂര്‍: കക്കാട് മണ്ണിടിഞ്ഞ് വീണ് കിണർ നിർമാണ തൊഴിലാളി മരിച്ചു
കണ്ണൂര്‍: കക്കാട് മണ്ണിടിഞ്ഞ് വീണ് കിണർ നിർമാണ തൊഴിലാളി മരിച്ചു. ചക്കരക്കൽ മുതുകുറ്റി സ്വദേശിയായ കോരമ്പേത്ത് ഹൗസിൽ രാഗേഷ് (51) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് മൂന്നോടെ കക്കാട് മദ്‌റസക്ക് സമീപം കിണർ കുഴിച്ച് കെട്ടുന്ന ജോലിക്കിടയിലാണ് അപകടം. രണ്ട് പേരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂർ ഫയർ സ്റ്റേഷൻ ഓഫീസർ പി വി പവിത്രൻ്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്

Comments
Post a Comment