കണ്ണൂരിൽ പൊലിസ് ജീപ്പ് മോഷ്ടിച്ചു കടത്തിയ ഗുരുവായൂർ സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു
കണ്ണൂർ:കണ്ണൂരിൽ പോലീസ് വാഹനം മോഷ്ടിച്ചു കടത്തിയ പ്രതി അറസ്‌റ്റിൽ.
പ്രതിയെ നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഗുരുവായൂർ കല്ലു വളപ്പിൽ ഹൗസിൽ അംസത്തിനെ (48)യാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ കൈലാസ് നാഥ് അറസ്റ്റ് ചെയ്‌തത് ഇന്നലെ അർദ്ധരാത്രിയോടെയാണ് സൈബർ സെല്ലിൻ്റെ ജീപ്പ് ഇയാൾ കവർന്നത് ഇതിനു ശേഷം
എസ് എൻ പാർക്കിന് സമീപത്തെ തട്ടുകടയിൽ അടിച്ചു മാറ്റിയ പൊലീസ് ജീപ്പുമായി എത്തിയപ്പോൾ സംശയം തോന്നി നാട്ടുകാർ പോലീസിൻ വിവരം അറിയിക്കുകയായിരുന്നു ഇതേ തുടർന്നാണ് പൊലിസത്തി യാണ് പ്രതിയെ പിടി കൂടിയത്. നേരത്തെ നിരവധി വാഹനമോഷണ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു.

Comments
Post a Comment