ഉമ്മാ- നാസ്‌ത കഴിക്കാൻ ഞാനുണ്ടാവും , അപ്പോഴേക്കും അവിടെ എത്തും
തസ്‌ലീമിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.
ബാംഗ്ലൂരിൽ നിന്ന് വരും വഴി മൈസൂരിൽ നിന്ന് സുബ്ഹി നേരത്ത് ഉമ്മാനോട് പറഞ്ഞിരുന്നു തസ്ലീം..
പൊന്നുമോന് വേണ്ടി ഉമ്മ ഇഷ്‌ട ഭക്ഷണം ഉണ്ടാക്കി കാത്തിരുന്നിട്ടുണ്ടാവും..
പക്ഷേ രാവിലെ 8.30 മണിക്ക് മട്ടന്നൂരിൽ വെച്ച് അവൻ യാത്രയായി..
പോസ്റ്റിൽ ഇടിച്ച് ഓടയിലേക്ക് തെറിച്ച് വീണ് , മുകളിൽ ബൈക്കും വീണതിനാൽ ലോക്കായി..ഇലക്‌ട്രിക് ലൈൻ പൊട്ടി അവന് മുകളിലേക്കും വീണു..
സുബ്ഹിക്ക് വിളിച്ച് നാസ്‌ത ഉണ്ടാക്കാൻ ഉമ്മയോട് പറഞ്ഞ മോൻ..
മഗ്‌രിബ് കഴിഞ്ഞ് ആറടി മണ്ണിലേക്ക് യാത്രയായി..
പെരിങ്ങത്തൂർ ജുമാ മസ്ജിദിൽ ആയിരങ്ങൾ കണ്ണീരോടെ അവനെ യാത്രയാക്കി..

Comments
Post a Comment