പട്ടുവം : സിസ്റ്റർ കാരിത്താസ് ഡി. എസ്. എസ്. അന്തരിച്ചു.

 




പട്ടുവം:

 ദീനസേവന സഭയുടെ അമല പ്രൊവിൻസ് അംഗമായ സിസ്റ്റർ കാരിത്താസ് ഡി. എസ്. എസ് (73) അന്തരിച്ചു.


തിങ്കളാഴ്ച ( 11. 05.2026) വൈകുന്നേരം 5.30ന് പട്ടുവം സ്‌നേഹനികേതൻ ആശ്രമ ചാപ്പലിൽ സംസ്ക്കാര ചടങ്ങുകൾ കണ്ണൂർ രൂപത മെത്രാൻ അലക്സ് വടക്കും മുഖ്യ കാർമ്മികത്വം വഹിക്കും.  

എറണാകുളം അതിരൂപത, ലിറ്റിൽ ഫ്ലവർ ഇടവകയിൽ പരേതരായ ചിറമ്മയിൽ പറമ്പിൽ ജോർജ്ജ് - ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. ജോയി, ജേക്കബ്, ബാബു, പോളി, സിസ്‌റ്റർ പ്രതിഭ സിഎം സി എന്നിവർ സഹോദരങ്ങളാണ്.

കണ്ണാടിപ്പറമ്പ , കോളിത്തട്ട്, മാടായി, മാനന്തവാടി, കൊടുമൺ, ചീമേനി, മരിയപുരം, കാരക്കുണ്ട്, മുതലപ്പാറ, കമ്മം, എടക്കോം , മധുരൈ, വാടയ്ക്കൽ, ഐആർസി പരിയാരം, ലിസി ഹോസ്പിറ്റൽ എറണാകുളം, ഐടിസി എറണാകുളം,പട്ടുവം, മലാപ്പറമ്പ , പിലാത്തറ, കളമശ്ശേരി , അഴീക്കൽ എന്നിവിടങ്ങളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

 പട്ടുവത്ത് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..