മട്ടന്നൂർ നഗരസഭാ കൗൺസിലർ കെ.കെ അഭിമന്യു അന്തരിച്ചു

 


മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ കൗൺസിലറും സിപിഎം കരേറ്റ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ കെ.കെ അഭിമന്യു (64) അന്തരിച്ചു. റിട്ട. ബിഎസ്എൻഎൽ ജീവനക്കാരനാണ്. ഉരുവച്ചാൽ വാർഡിൽ നിന്നാണ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്.

ഭാര്യ: കെ സുജയ (സിപിഎം കരേറ്റ വെസ്റ്റ് ബ്രാഞ്ച് അഗം). മക്കൾ: അനുരാഗ് (സിപിഎം ഉരുവച്ചാൽ ടൗൺ ബ്രാഞ്ച് അംഗം), അനുവിന്ദ്.


സഹോദരങ്ങൾ: ലീല, പുരുഷോത്തമൻ, രാധ, രവീന്ദ്രൻ (സിപിഎം ഉരുവച്ചാൽ ടൗൺ ബ്രാഞ്ച് അംഗം), സന്തോഷ് കുമാർ (സിപിഎം ഉരുവച്ചാൽ ടൗൺ ബ്രാഞ്ച് അംഗം, ഉരുവച്ചാൽ അർബൻ ഡയാലിസിസ് സെന്റർ ജീവനക്കാരൻ). 


കർഷകസംഘം പഴശ്ശി സൗത്ത് വില്ലേജ് കമ്മിറ്റി അംഗം, ഉരുവച്ചാൽ റെഡ് സ്റ്റാർ സെന്റർ നേതൃസമിതി അംഗം, ഉരുവച്ചാൽ പബ്ലിക് സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്. 


മൃതദേഹം ഇന്ന് രാവിലെ 10 വരെ ഉരുവച്ചാൽ ടൗണിലും 11 മുതൽ ഒരു മണി വരെ വീട്ടിലും ഒരു മണി മുതൽ രണ്ടു മണി വരെ മട്ടന്നൂർ നഗരസഭാ ഓഫീസിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചയ്ക്ക് ശേഷം 2.30ന് പൊറോറ നിദ്രാലയത്തിൽ

.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..