Posts

Showing posts from February, 2024

പഴയങ്ങാടി : മകളുടെ ഭര്‍ത്താവ് മരിച്ച് സംസ്‌ക്കാരം നടത്തി മണിക്കൂറുകള്‍ക്കകം അച്ഛനും മരിച്ചു.

Image
പഴയങ്ങാടി: മകളുടെ ഭര്‍ത്താവ് മരിച്ചതിന്റെ സംസ്‌ക്കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അച്ഛനും മരണപ്പെട്ടു. താവം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വിമുക്തഭടന്‍ ടി.ശങ്കരന്‍ (76) ആണ് മരിച്ചത്. മകള്‍ അമൃതയുടെ ഭര്‍ത്താവ് ശ്രീസ്ഥയിലെ ഓട്ടോ ഡ്രൈവര്‍ കെ.വി. സമ്പത്ത് ഇന്നലെയാണ് മരിച്ചത്. സമ്പത്തിന്റെ മൃതദേഹം ചിതയിലേക്കെടുത്തപ്പോഴായിരുന്നു ശങ്കരന്റെ മരണവാര്‍ത്തയുമെത്തിയത്. ഉറക്കത്തിനിടയില്‍ മരിച്ച സമ്പത്തിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ശ്രീസ്ഥയില്‍ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. ശങ്കരന്റെ ഭാര്യ: പി.കെ.ലക്ഷ്മികുട്ടി. മക്കള്‍: അമിത്ത് കുമാര്‍, അമൃത. മരുമക്കള്‍: സന്ധ്യ, പരേതനായ കെ വി സമ്പത്ത്. സംസ്‌കാരം നാളെ (വെള്ളിയാഴ്ച) താവം സമുദായ ശ്മശാനത്തില്‍

തളിപ്പറമ്പ് : പ്രമുഖ വ്യവസായിയും പരിയാരം തുളുവനാനിക്കൽ പൈപ്പ്‌സ് ഉടമയുമായ മാത്തച്ചൻ തുളുവനാനിക്കൽ (68) മരണപ്പെട്ടു.

Image
പ്രമുഖ വ്യവസായിയും പരിയാരം തുളുവനാനിക്കൽ പൈപ്പ്‌സ് ഉടമയുമായ മാത്തച്ചൻ തുളുവനാനിക്കൽ (68) കിണറിൽ വീണ് മരിച്ചു കാരക്കുണ്ടിലെ തുളുവനാനിക്കൽ പൈപ്പ്‌സ് ഫാക്ടറിക്ക് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പ് അഗ്നിശമന നിലയത്തിൽ നിന്നും ‌സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേത്യത്വത്തിലെത്തിയ സംഘമാണ് മൃതദേഹംപുറത്തെടുത്തത് മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്

പാതിരിയാട് കേളോത്ത് വയൽ വീട്ടിൽ രാവൂട്ടി എന്ന ഇ കെ രാജേഷ് (42) അന്തരിച്ചു

Image
രാജേഷ് പാതിരിയാട് കേളോത്ത് വയൽ വീട്ടിൽ രാവൂട്ടി എന്ന ഇ കെ രാജേഷ് (42) അന്തരിച്ചു. പാതിരിയാട് കോട്ടയം രാജാസ് ഹൈസ്‌കൂൾ ഓഫീസ് അസിസ്റ്റന്റായി സേവനമനുഷ്‌ടിച്ചുവരുന്നു. കണ്ണൂർ യൂനിവേർസിറ്റി മുൻ ഹോക്കി താരവും പാതിരിയാട് ഹോക്കി അക്കാഡമി ഭാരവാഹിയുമാണ്. അച്ഛൻ: കെ പി രമണൻ. അമ്മ: ഇ കെ ശാന്ത. സഹോദരങ്ങൾ: സന്തോഷ്, അനിൽകുമാർ, ബിന്ദു (പാച്ച പൊയ്ക). വ്യാഴാഴ്ച രാവിലെ 9.30 ന് പാതിരിയാട് ഹൈസ്കൂളിൽ പൊതു ദർശനത്തിന് ശേഷം പകൽ 12 ന് കോയിലോട് പൊതുശ്മശാനത്തിൽ സംസാരം

വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ്

Image
  കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്ന സേനാംഗങ്ങൾക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ നടന്ന പരിപാടി കണ്ണൂർ റൂറൽ അഡീഷണൽ എസ്പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു കേരളപോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ പ്രസിഡണ്ട് ജയേഷ് ടിവി അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിപ്പറമ്പ് ഡിവൈഎസ്പികെ ബാലകൃഷ്ണൻ നായർ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി രമേശൻ വെള്ളോറ കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പ്രിയേഷ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം രാജേഷ് കടമ്പേരി എൻ വി രമേശൻ കെ പ്രവീണ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു സർവീസിൽ നിന്നും റിട്ടയർ ചെയ്യുന്ന പെരിങ്ങോം എസ് ഐ തമ്പാൻ കെ കെ പയ്യന്നൂർ എസ് ഐ സിസി അബ്രഹാം ഇരിക്കൂർ എസ് ഐ എം കെ കൃഷ്ണൻ എന്നിവർ മറുപടി പ്രസംഗം നടത്തി കേരള പോലീസ് ഓഫീസർ അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി അനീഷ് കെ പി സ്വാഗതവും പ്രസാദ് കെ വി നന്ദിയും പറഞ്ഞു

കേരള സര്‍ക്കാരിനു നേട്ടം, ഗവര്‍ണര്‍ക്ക് തിരിച്ചടി; ലോകായുക്‌ത ബില്ലിന്‌ രാഷ്‌ട്രപതിയുടെ അംഗീകാരം

Image
കോട്ടയം: ലോകായുക്‌ത നിയമഭേദഗതി ബില്ലില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഒപ്പിട്ടു. ഗവര്‍ണര്‍ രാഷ്‌ട്രപതിക്കു വിട്ട ബില്ലിനാണ്‌ അംഗീകാരം. ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനിടെ ലഭിച്ച രാഷ്‌ട്രപതിയുടെ അംഗീകാരം സംസ്‌ഥാന സര്‍ക്കാരിനു നേട്ടമായി. പൊതുപ്രവര്‍ത്തകരുടെ അഴിമതി തെളിഞ്ഞാല്‍ ഔദ്യോഗിക സ്‌ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു ലോകായുക്‌തയ്‌ക്കു വിധിക്കാനാവുന്ന പതിനാലാം വകുപ്പാണ്‌ ബില്ലിലൂടെ ഭേദഗതി ചെയ്‌തത്‌. ബന്ധു നിയമനക്കേസില്‍ കെ.ടി. ജലീലിനു മന്ത്രിസ്‌ഥാനം രാജിവയ്‌ക്കേണ്ടി വന്നത്‌ ഇങ്ങനെയായിരുന്നു. ബില്‍ നിയമമായതോടെ, ഇനി ലോകായുക്‌ത ആരെയെങ്കിലും അഴിമതിക്കാരനായി തീര്‍പ്പുകല്‍പിച്ചാല്‍, അതില്‍ മുഖ്യമന്ത്രിക്കും നിയമസഭയ്‌ക്കും നിയമന അധികാരിക്കും മറിച്ചു തീരുമാനമെടുക്കാം. ഗവര്‍ണറുടെ അപ്പലേറ്റ്‌ അധികാരവും ഇല്ലാതാവും. മുഖ്യമന്ത്രിക്കെതിരേ ലോകായുക്‌ത വിധിയുണ്ടായാല്‍ ഗവര്‍ണറല്ല, നിയമസഭയായിരിക്കും അപ്പലേറ്റ്‌ അതോറിറ്റി. മന്ത്രിമാര്‍ക്കെതിരായ വിധികളില്‍ മുഖ്യമന്ത്രിയും എം.എല്‍.എമാര്‍ക്കെതിരായ വിധിയില്‍ സ്‌പീക്കറുമായിരിക്കും അപ്പലേറ്റ്‌ അതോറിറ്റി. നിയമസഭ 2022 ഓഗസ്‌റ്റിലാണ്‌ ലോകായുക്‌ത ഭേദഗതി ബില്‍

കണ്ണൂർ : ചക്ക പറിക്കുന്നതിനിടെ കാൽ തെന്നി വീണു; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം

Image
  കണ്ണൂർ: നിടുംപുറം ചാലിൽ പ്ലാവിൽ നിന്ന് ചക്ക പറിക്കുന്നതിനിടെ കാൽ തെന്നി വീണ് യുവാവ്മരിച്ചു.കോടന്തൂർ സ്വദേശി വിൻസന്റാണ് മരിച്ചത്.ഇന്ന് വൈകു ന്നേരത്തോടെയാണ് സംഭവം. ചക്കപറിക്കാൻശ്രമിക്കുന്നതിനിടെ കാൽതെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ വിൻസെൻ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലുംജീവൻരക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാ‍ർക്ക് വിട്ടുനൽകും.

കണ്ണൂർ : മാലിന്യം കത്തിച്ചതിന് കൊയിലി ആസ്പത്രിക്ക് പിഴ ചുമത്തി

Image
     കണ്ണൂർ: ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കണ്ണൂർ കൊയിലി ഹോസ്പിറ്റലിൽ ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ കത്തിക്കുന്നതായി കണ്ടെത്തി. ആശുപത്രിയുടെ ടെറസ്സിൽ സ്ഥാപിച്ച ഇൻസിനറേറ്ററിൽ വെച്ച് മെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ കത്തിക്കുന്നത് ആണ് കണ്ടത്. ആസ്പത്രി അധികൃതർക്ക് മുൻസിപ്പൽ ആക്ട് പ്രകാരം 25000 രൂപ പിഴ ചുമത്തി. കൂടാതെ ആസ്പത്രിയുടെ കാന്റീനിൽ നിരോധിക്കപ്പെട്ട ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടതിനാൽ 10000 രൂപയും പിഴ ചുമത്തി.               ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, സ്ക്വാഡ് അംഗം ഷെരീകുൽ അൻസാർ, കണ്ണൂർ കോർപ്പറേഷൻ പബ്ളിക് ഹെൽത്ത് ഇൻസ്പക്ടർമാരായ സി.ഹംസ, എം.പി രാജേഷ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

തളിപ്പറമ്പ് : റാങ്ക് ജേതാവ് മറിയംബിക്ക് വനിതാ ലീഗിന്‍റെ ആദരം

Image
  തളിപ്പറമ്പ: ഓള്‍ ഇന്ത്യാ കോസ്റ്റ് മാനേജ്മെന്‍റ് (സി.എം.എ) പരീക്ഷയില്‍ ദേശിയ തലത്തില്‍ 36ാം റാങ്കും കേരളത്തില്‍ നിന്ന് 3ാം റാങ്കും നേടിയ തളിപ്പറമ്പ ഞാറ്റുവയല്‍ സ്വദേശിനി മറിയംബി ഓലിയനെ വനിതാലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ കമ്മിറ്റി ആദരിച്ചു. മുനിസിപ്പല്‍ പ്രസിഡന്‍റെ് പി.റഹ്മത്തും ജനറല്‍ സെക്രട്ടറി എം.സജ്നയും ചേര്‍ന്ന് ഉപഹാരം നല്‍കി. ചടങ്ങില്‍ ഭാരവാഹികളായ പി.റജുല, തസ്ലീമ ജാഫര്‍, കെ.പി.റബീബ, പി.കെ.റഹ്മത്ത്, പി.ഷിഫാനത്ത്, ജസീന എന്നിവര്‍ സന്നിഹിതരായിരുന്നു.

മുല്ലക്കൊടിയിലെ കൈവയലിൽ വൻ തീപിടുത്തം

Image
 മുല്ലക്കൊടി മുല്ലക്കൊടിയിലെ കൈവയലിൽ വൻ തീപിടുത്തം 5 ഏക്കറോളം വരുന്ന നെൽ പാടം കത്തി നശിച്ചു നെല്ലും, വൈക്കോലു പൂർണ്ണമായും കത്തി നശിച്ചു രണ്ട് ലക്ഷത്തിന് അധികം രൂപയുടെ നഷ്ടം സംഭവിച്ചു ഇന്നലെ കൊയ്ത്ത് നടന്നതുകൊണ്ട് കൂടുതൽ സ്ഥലത്തേക്ക് തീ പടർന്നെങ്കിലും വലിയ രീതിയിലുള്ള നഷ്ടം സംഭവിച്ചിട്ടില്ല റോഡ് ഇല്ലാത്ത കാരണം ഫയർഫോഴ്സ് വണ്ടി താഴെ ഇറക്കാൻ പറ്റാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടായി തീയണക്കാൻ നാട്ടുകാരും തളിപ്പറമ്പിൽ നിന്ന് വന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ,മയ്യിൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ അടക്കം ഉള്ളവരുടെ സംയോജിതമായ ഇടപെടൽ കൊണ്ട് വൻ ദുരന്തം ഒഴിവായി മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജിത ,വൈസ് പ്രസിഡണ്ട് എ.ടി രാമചന്ദ്രൻ ,വാർഡ് മെമ്പർ 'എം. അസൈനാർ , പഞ്ചായത്ത് മെമ്പർമാർ , പഞ്ചായത്ത് സെക്രട്ടറി ,കയരളം വില്ലേജ് ഓഫീസർ അനിൽകുമാർ ,കൃഷി ഓഫീസർ എസ്. പ്രമോദ് എന്നിവർ സ്ഥലം സന്ദർശിച്ചു

മയ്യിൽ : തണ്ണീർക്കുടമൊരുക്കി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ

Image
  മയ്യിൽ :കടുത്ത വേനലിൽ സഹജീവി സ്നേഹത്തിന്റെ്റെ കരുതലുമായി സ്കൂ‌ൾ മുറ്റത്തെ മരച്ചില്ലകളിൽ പറവകൾക്ക് തണ്ണീർക്കുടം ഒരുക്കി മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂ‌ളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ. 'പറവകൾക്കൊരു തണ്ണീർക്കുടം' പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂർ സിറ്റി അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ രാജേഷ് കെ നിർവഹിച്ചു. പ്രിൻസിപ്പൽ എം കെ അനൂപ് കുമാർ, ഹെഡ്മിസ്ട്രസ് സുലഭ എസ്, പ്രൊജക്റ്റ് അസി. സി എം ജയദേവൻ, കമ്യൂണിറ്റി പോലീസ് ഓഫീസർ പ്രസീത പി വി എന്നിവർ സംസാരിച്ചു

മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീർ, പൊന്നാനിയില്‍ സമദാനി; സിറ്റിംഗ് സീറ്റുകൾ വെച്ചുമാറി ലീഗ് എംപിമാര്‍

Image
  ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുസ്ലിം ലീഗ് ഇത്തവണയും 2 സീറ്റില്‍ മത്സരിക്കും. രണ്ട് സീറ്റിലേയും സ്ഥാനാർത്ഥികളെ ലീഗ് പ്രഖ്യാപിച്ചു. സിറ്റിംഗ് സീറ്റുകൾ എംപിമാർ വെച്ചുമാറി, മലപ്പുറത്ത് ഇടിമുഹമ്മദ് ബഷീറും, പൊന്നാനിയില്‍ അബ്ദു സമദ് സമദാനിയും മത്സരിക്കും. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. നവാസ് ഗനി രാമനാഥപുരത്ത് മത്സരിക്കും. ലീഗിന് ലഭിക്കുന്ന രാജ്യസഭ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ പിന്നീട് തീരുമാനിക്കും. ഒഴിവ് വരുന്ന അടുത്ത രാജ്യസഭ സീറ്റ് ലീഗിന് തന്നെയാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ 2 രാജ്യസഭ സീറ്റ് എന്നത് നേട്ടമാമെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പൊന്നാനിയിൽ അനുകൂല അന്തരീക്ഷമാണെന്ന് സമദാനി പ്രതികരിച്ചു. എതിരാളി ശക്തനാണെന്ന് കരുതുന്നില്ല. സമസ്തയുടെ ഉൾപ്പെടെ വോട്ടുകൾ ലീഗിന് തന്നെ കിട്ടും. ഒരു ഭിന്നിപ്പും ഉണ്ടാകില്ലെന്നും സമദാനി പ്രതീക്ഷ പ്രകടിപ്പിച്ചു. മലപ്പുറത്ത് തികഞ്ഞ ആത്മവിശ്വാസമാണ് ള്ളതെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സ്വന്തം നാട്ടുകാരോട് വോട്ട് ചോദിക്കാനുള്ള അവസരമാണിത്. പാർട്ടി നിയോഗ പ്രകാരമ

കണ്ണൂർ : എസ് ഇ എസ് കോളേജ് റിട്ടയേർഡ് പ്രൊഫസർ ചെമ്പന്തൊട്ടി സ്വദേശി കൊല്ലരിക്കൽ ബേബി തോമസ് (62) നിര്യാതനായി

Image
ചെമ്പന്തൊട്ടി ശ്രീകണ്ഠ‌പുരം എസ് ഇ എസ് കോളേജ് റിട്ടയേർഡ് പ്രൊഫസർ ചെമ്പന്തൊട്ടി സ്വദേശി കൊല്ലരിക്കൽ ബേബി തോമസ് (62) നിര്യാതനായി. ഭാര്യ ടെസ്സി (റിട്ട. അധ്യാപിക ചെമ്പന്തൊട്ടി സെന്റ്റ് ജോർജ് ഹൈസ്കൂ‌ൾ). മക്കൾ: രാഹുൽ, റെയ്‌ന. മരുമക്കൾ: നിഖിൽ ജോസ് മണ്ണാർകുന്നേൽ, അനീഷ അബ്രഹാം കരമാംകുഴി. വൈകിട്ട് 6 വരെ ചെമ്പന്തൊട്ടിയിലെ സ്വവസതിയിലും, തുടർന്ന് എട്ട് മുതൽ പേരാവൂർ തൊണ്ടിയിൽ കൊല്ലിരിക്കൽ തറവാട്ടിലും പൊതുദർശനം ഉണ്ടാകും. സംസ്ക‌ാരം നാളെ രാവിലെ 9.30ന് പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയ സെമിത്തേരിയിൽ.

അത്താഴക്കുന്ന് കല്ലുകെട്ടിച്ചിറ. സത്താർ. നിര്യാതനായി.

Image
അത്താഴക്കുന്ന് കല്ലുകെട്ടിച്ചിറ. സത്താർ. നിര്യാതനായി. ഭാര്യ :സുഹറ. മക്കൾ : സഹീർ, ഹഫ്‌സത്

അരിമ്പ്രയിൽ താമസിക്കുന്ന കരീം നിര്യാതനായി

Image
     ദീർഘകാലം ചെങ്ങളായിൽ ചായക്കട നടത്തിയ അരിമ്പ്രയിൽ താമസിക്കുന്ന കരീം ( കരീം ഭായ് ) നിര്യാതനായി 

കണ്ണൂർ : എസ്ടിയു മോട്ടോർ തൊഴിലാളി ആർടിഒ ഓഫീസ്സ് മാർച്ച് സംഘടിപ്പിച്ചു

Image
  കണ്ണൂർ - വാഹന പെർമിറ്റിൽ പാർക്കിംഗ് സ്ഥലം നിശ്ചയിക്കുന്നതിന് കണ്ണൂർ ആർടിഎ എടുത്ത അശാസ്ത്രീയമായ തീരുമാനം പിൻവലിക്കുക, സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസ് സർട്ടിഫിക്കറ്റും ഉടനടി ലഭ്യമാക്കുക, കേന്ദ്ര ഗവൺമെൻ്റ് കൊണ്ട് വരുന്ന 'ഹിറ്റ് ആൻഡ് റൺ' നിയമ വ്യവസ്ഥ പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ജില്ലാ എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ ആർടിഒ ഓഫീസ്സിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എസ്ടിയു ദേശീയ വൈസ് പ്രസിഡൻ്റ് എം.എ കരീം മാർച്ച് ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് എവിടെയുമില്ലാത്ത അശാസ്ത്രീയമായ തീരുമാനമെടുത്ത് തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി പിൻവലിക്കണം.രാജ്യത്ത് ഉടനീളമുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് ഇത്തരം തീരുമാനങ്ങൾ കണ്ണൂരിൽ എടുക്കുന്നത്.ഓട്ടോറിക്ഷ, ടാക്സി, ചരക്ക് വാഹനങ്ങൾ തുടങ്ങിയ എല്ലാ വിധ ഗതാഗത വാഹനങ്ങളിലെ പെർമിറ്റിൽ പാർക്കിംഗ് സ്ഥലം നിശ്ചയിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിയുടെ പാർക്കിംഗ് സർട്ടിഫിക്കറ്റ് വേണമെന്ന് കണ്ണൂർ ആർടിഎ പറയുമ്പോൾ തദ്ദേശ സ്ഥാപന അധികാരികൾ വിവിധ വകുപ്പുകളുടെ റോഡായതിനാൽ സർട്ടിഫിക്കറ്റ് നൽകാതിരിക്കുക.ഇത് മൂലം വാഹനം

കണ്ണൂരിൽ ചെയിസിനടിയിൽപെട്ടു വിദ്യാർത്ഥി മരിച്ചു.

Image
കണ്ണൂർ : കണ്ണൂരിൽ ചെയിസിനടിയിൽപെട്ടു വിദ്യാർത്ഥി മരിച്ചു. ഓടികൊണ്ടിരുന്ന ബസിന്‍റെ ചെയിസിൽ ചാടികയറാൻ ശ്രമിക്കുന്നതിനിടെ എൻജിനീയറിംഗ് വിദ്യാർഥിയാണ് ചെയിസിനടിയിൽപെട്ടു മരിച്ചതു. വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിചുണ്ടപ്പറമ്പ് കൊടൂർ ഡൊമിനിക്കിന്‍റെ മകൻ ജോയൽ (23) ആണ് കണ്ണൂർ കണ്ണോത്തുംചാലിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞത്. ഇന്നലെ മൂന്നുമണിയോടെയാണ് സംഭവം. ചെറുപുഴയിലെ റെസാരിയോ ടൂറിസ്റ്റ് ബസ്ഗ്രൂപ്പിന് എത്തിയ പുതിയ ചെയിസ് കണ്ണൂരിൽ നിന്നും കൊണ്ടുപോകും വഴിയാണ് സംഭവം. ജോയലും സുഹ്യത്തും ബൈക്കിൽ ബസിന് പിന്നാലെ മൊബൈലിൽ വീഡിയോ എടുത്തു പോകുന്നതിനിടെ കണ്ണോത്തും ചാലിൽ എത്തിയപ്പോൾ ബൈക്കിൽ നിന്നും ഇറങ്ങി ബസ് ചെയ്സിസിൽ കയറുന്നതിനിടെ പിടിവിട്ട് ടയറിനടിയിൽ പെടുകയായിരുന്നു. ഉടൻ തന്നെ മീംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഒഴിവുദിനങ്ങളിൽ ജോയൽ ഈ കന്പിനിയുടെ ബസിൽ പോയിരുന്നു. മൃതദേഹം മിംസ് ആശുപത്രി മോർച്ചറിയിൽ. കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. അമ്മ ലിസമ്മ കരിമ്പം പെരുമത്ര കുടുംബാംഗം. സഹോദരൻ:ലിയോ (കുറുമാത്തൂർ വിഎച്ച്എസ്ഇ സ്കൂൾ വിദ്യാർഥി.) സംസ്കാരം വ്യാഴായിച്ച ചുണ്ടപ്പറമ്പ് സെന്‍

രഹസ്യം വെളിപ്പെടുത്തി നടി ലെന; വിവാഹം കഴിഞ്ഞു, വരൻ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ

Image
  മലയാളികള്‍ക്ക് സുപരിചതയായ നടിയാണ് ലെന. സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് താരം. ഇപ്പോഴിതാ താന്‍ വിവാഹിതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലെന. ഇന്ത്യയുടെ ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിന്റെ ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ആണ് വരന്‍. ഗഗന്‍യാന്‍ ദൗത്യത്തിലുള്ളവരുടെ പേരു വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലെന സമൂഹമാധ്യമത്തിലൂടെ വിവാഹ വിവരം പുറത്തു വിട്ടത്. 2024 ജനുവരി 17-ന് താനും പ്രശാന്ത് ബാലകൃഷ്ണനും ഒരു പരമ്പരാഗത ചടങ്ങില്‍ വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാന്‍ കാത്തിരിക്കുകയായിരുന്നെന്നും ലെന പറഞ്ഞു. ഇന്ന് പ്രധാനമന്ത്രി ബഹിരാകാശ യാത്രികരുടെ പേരുകള്‍ പുറത്തുവിട്ടപ്പോള്‍ തനിക്കും അത് അഭിമാനനിമിഷമായിരുന്നുവെന്ന് ലെന കുറിച്ചു. സ്‌നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ലെന. മനഃശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് മലയാള സിനിമയില്‍ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ല

മയ്യിൽ : നിരോധിത കുടിവെള്ളക്കുപ്പികൾ പിടിച്ചെടുത്തു

Image
  മയ്യിൽ: മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മയ്യിൽ പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. നിരോധിത 300 മില്ലി ലിറ്റർ കുടിവെള്ള കുപ്പികൾ വിതരണത്തിനായി സൂക്ഷിച്ചതിന് മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ മാക്‌സ്‌വെൽ മാനുഫാക്ചറേഴ്സ് എന്ന സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി. 28 എണ്ണം വീതമുള്ള 480 കെയ്‌സുകളിലായി 13440 എണ്ണം നിരോധിത 300 മില്ലി ലിറ്റർ കുടിവെള്ള കുപ്പികൾ ആണ് സ്ഥാപനത്തിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്.      നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ വിൽപനയ്ക്കായി സൂക്ഷിച്ചതിനു മയ്യിൽ ടൗണിലെ അഷ്‌റഫ് സ്റ്റോറിനും 10000 രൂപ സ്ക്വാഡ് പിഴ ചുമത്തി. അഷ്‌റഫ് സ്റ്റോറിന്റെ ഗോഡൗണിൽ നിന്ന് അര ക്വിന്റലിന് മേലെ നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ, ഗാർബേജ് ബാഗുകൾ, ക്യാരി ബാഗുകൾ എന്നിവയാണ് കണ്ടെടുത്തത്.      പിടിച്ചെടുത്ത വസ്തുക്കൾ തുടർ നടപടികൾക്കായി മയ്യിൽ ഗ്രാമപഞ്ചായത്തിന് കൈമാറി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി.പി, സ്‌ക്വാഡ് അംഗം നിതിൻ വത്സലൻ, പഞ്ചായത്ത് ഉദ്യോഗസ്ഥരായ പ്രദീപൻ ഐ.വി,

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരളത്തിലെ സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Image
  തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരളത്തിലെ സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചത്. കണ്ണൂർ- എം.വി. ജയരാജൻ, കാസർകോട് -എം.വി. ബാലകൃഷ്ണൻ, മലപ്പുറം -ഡി.വൈ.എഫ്.ഐ നേതാവ് വി. വസീഫ്, പാലക്കാട് – എ. വിജയരാഘവൻ, ആലത്തൂർ – കെ. രാധാകൃഷ്ണൻ, വടകര -കെ.കെ. ശൈലജ, എറണാകുളം -കെ.എസ്.ടി.എ വനിതാ നേതാവ് കെ.ജെ. ഷൈൻ എന്നിവരാണ് മത്സരിക്കുന്നത്. പൊന്നാനിയിൽ മുൻ ലീഗ് നേതാവ്‌ കെ.എസ്. ഹംസ, പത്തനംതിട്ടയിൽ ടി.എം. തോമസ് ഐസക്, ആറ്റിങ്ങലിൽ വി. ജോയ്, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, കൊല്ലത്ത് എം. മുകേഷ്, ആലപ്പുഴയിൽ എ.എം. ആരിഫ്, ചാലക്കുടിയിൽ സി. രവീന്ദ്രനാഥ്, കോഴിക്കോട്ട് എളമരം കരീം എന്നിവരും മത്സരിക്കും. സംസ്ഥാനത്ത് 15 മണ്ഡലങ്ങളിലാണ് സി.പി.എം മത്സരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്നാണ് സ്ഥാനാർഥികളുടെ പേരുകൾ അന്തിമമായി തീരുമാനിച്ചത്. കഴിഞ്ഞദിവസം സി.പി.ഐയും കേരള കോൺഗ്രസ് എമ്മും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി. തിരുവനന്ത

കണ്ണൂരിൽ എംവി ജയരാജൻ

Image
കണ്ണൂർ: കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ എൽഡിഎഫ് സ്ഥാനാർഥിയായേക്കും. എംവി ജയരാജനെ സ്ഥാനാർഥിയാക്കാനുള്ള പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ശനിയാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ ചേർന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം പിന്തുണച്ചുവെന്നാണ് വിവരം

കേരളത്തിൽ മെമു, എക്‌സ്പ്രസ് വണ്ടികളിൽ ഇനി മുതൽ കുറഞ്ഞ നിരക്ക് 10 രൂപയാക്കാൻ തീരുമാനം

Image
കേരളത്തിൽ മെമു, എക്‌സ്പ്രസ് വണ്ടികളിൽ ഇനി മുതൽ കുറഞ്ഞ നിരക്ക് 10 രൂപയാക്കാൻ തീരുമാനം 45 കിലോമീറ്ററിന് 10 രൂപയെന്നതാണ് നിരക്ക് അടുത്ത 25 കിലോമീറ്ററിൽ അഞ്ചുരൂപ വർധിക്കും നിലവിൽ 10 കിലോമീറ്റർ യാത്ര ചെയ്യാൻ 30 രൂപയാണ് നിരക്ക്

ടൊവിനോ തോമസിന്റെ ഷെഫ് വാഹനാപകടത്തിൽ മരിച്ചു

Image
    ഏറ്റുമാനൂര്‍ : നടൻ ടൊവിനോ തോമസിന്റെ ഷെഫ് വിഷ്ണു (31) വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മണര്‍കാട്-പട്ടിത്താനം ബൈപ്പാസിലെ പേരൂരിലായിരുന്നു സംഭവം. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. പേരൂരിലെ ബന്ധുവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോകുകയായിരുന്നു. പരിക്കേറ്റ വിഷ്ണുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട മറ്റെ ബൈക്കില്‍ സഞ്ചരിച്ചിരുന്ന പേരൂര്‍ സ്വദേശികളായ മാത്യൂസ് റോജി, ജസ്റ്റിന്‍ മാത്യു എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിട്ടുണ്ട്. പരേതനായ ശിവാനന്ദന്റെയും രാജിയുടെയും മകനാണ് വിഷ്ണു. ആതിരയാണ് ഭാര്യ. പ്രീജ, ജ്യോതി എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം ചൊവ്വാഴ്ച നാലിന് വെച്ചൂരിലെ വീട്ടുവളപ്പില്‍ നടക്കും. വിഷ്ണുവിന് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

കണ്ണൂർ : നാറാത്ത് : യുവരത്ന പുരസ്‌കാരം മനീഷ് കണ്ണോത്തിന്.

Image
   കണ്ണൂർ : ജില്ലയിലെ മികച്ച യുവ സാമൂഹിക പ്രവർത്തകനുള്ള 2023 ലെ ജമാ അത്‌ കൗൺസിലിന്റെ യുവരത്ന പുരസ്കാരത്തിന് മനീഷ് കണ്ണോത്ത് അർഹനായി. കണ്ണൂർ ജവഹർ ലൈബ്രറിയിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്‌കാരം സമ്മാനിച്ചു. സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ കാർഷിക പരിസ്ഥിതി പൊതുമേഖലയിലെ മികവുറ്റ പ്രവർത്തനത്തിനാണ് പുരസ്‌കാരം. വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.*ചടങ്ങിൽ വെഞ്ഞാറമ്മൂട് എം. എസ്‌ ഷാജി അധ്യക്ഷത വഹിച്ചു സുരേഷ് ബാബു എളയാവൂർ , സിയാദ് ഹാജി, ഡോ. ബാലരാമപുരം എ അഷ്‌റഫ്‌, ഡോ. ടി അബ്ദുള്ളക്കുട്ടി പട്ടാമ്പി, ഡോ. എ റഹീം പൂവത്തിൽ, ഡോ. അബ്ദുൾ ഗഫൂർ മലപ്പുറം, ഡോ. ആർ. പി ഷഫീക്ക്, ഡോ. പി ബഷീർ, മാട്ടുമ്മൽ അസ്സൈനാജി, ഷെയ്ക് മുഹമ്മദ്‌ കല്പറ്റ, സി ജി ഉണ്ണി, മുഹമ്മദ്‌ അഷ്‌റഫ്‌ ഹാജി പാറക്കടവ് ,അസ്സൈനാർ മാസ്റ്റർ കോറളായി, ബാബു തിലങ്കേരി, പ്രദീപ് തൈക്കണ്ടി, റഫീഖ് പിണറായി, റഫീഖ് ഉസ്താദ് ബ്ലാത്തൂർ, ഇ. വി പ്രദീപ്കുമാർ, മുഹമ്മദ്‌ സുഹർ ഷുഹൈൽ, ശിവാഹ് നിധ

പാപ്പിനിശ്ശേരി : സ്കൂളിനും സ്വകാര്യ ആശുപത്രിയ്ക്കും പിഴ ചുമത്തി

Image
  പാപ്പിനിശ്ശേരി: ശുചിത്വ മാലിന്യ പരിപാലന രംഗത്തെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾക്ക് സ്വകാര്യ ആശുപത്രിയ്ക്കും സ്കൂളിനും പിഴ ചുമത്തി. പ്ലാസ്റ്റിക് അടങ്ങിയ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിനും മലിന ജലം പൊതു ഓടയിലേക്ക് ഒഴുക്കി വിട്ടതിനും പാപ്പിനിശ്ശേരി എം.എം ഹോസ്പിറ്റലിന് 25000 രൂപയും പ്ലാസ്റ്റിക് അടങ്ങിയ മാലിന്യം കൂട്ടിയിട്ട് തത്സമയം കത്തിച്ചതിന് അരോളി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് 5000 രൂപയും പിഴ ചുമത്തി. തുടർനടപടികൾ സ്വീകരിക്കുന്നതിന് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന് സ്ക്വാഡ് നിർദ്ദേശം നൽകി.      പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി.പി , സ്‌ക്വാഡ് അംഗം നിതിൻ വത്സലൻ, പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുമിൽ കെ.വി. എന്നിവർ പങ്കെടുത്തു.

അഴീക്കൽ : പാമ്പ് കടിയേറ്റു സ്ത്രീ മരിച്ചു

Image
അഴീക്കൽ : ഇന്നലെ രാത്രി വൃത്തിയാ ക്കുന്ന തുണിയെടുത്തു കാലു തുടക്കുന്നിടെ തുണിയിൽ അകപ്പെട്ട പാമ്പ് കടിക്കുകയിരുന്ന അഴീക്കൽ ബസാർ റേഷൻ കടക്കു സമീപം താമസിക്കുന്ന മത്സ്യ ഡ്രൈവർ ജോലി ചെയ്യുന്ന ഫക്രുദ്ധീന്റെ ഭാര്യ പാറാക്കാട്ട് നസീമായേ (50)മരണപ്പെട്ടു ഉടനെ ഹോസ്പിറ്റലിൽ കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല മക്കൾ ഫാനാസ്, ഫസീർ,

കണ്ണൂരിൽ ലോക്‌സഭാ സ്ഥാനാർത്ഥി താൻ എന്ന എഐസിസി നിർദ്ദേശം തനിക്ക് ലഭിച്ചിട്ടില്ല എന്ന് കെ സുധാകരൻ

Image
  കണ്ണൂർ : കണ്ണൂരിൽ ലോക്‌സഭാ സ്ഥാനാർത്ഥി താൻ എന്ന എഐസിസി നിർദ്ദേശം തനിക്ക് ലഭിച്ചിട്ടില്ല എന്ന് കെ സുധാകരൻ. സ്ഥാനാർത്ഥിയായ കാര്യത്തിൽ തനിക്ക് നിർദ്ദേശം കിട്ടിയിട്ടില്ലെന്നും മാധ്യമങ്ങൾ ആണോ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് എന്നും സുധാകരൻ ചോദിച്ചു. അതേസമയം സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ. സുധാകരനും വി. ഡി. സതീശനും ഒരുമിച്ച് നടത്താൻ തീരുമാനിച്ച വാർത്താസമ്മേളനം ഒഴിവാക്കിയതായി സൂചന. കെ. സുധാകരൻ പത്തനംതിട്ടയിലും വിഡി സതീശൻ കൊച്ചിയിലും ആണ്. സതീശൻ എത്താൻ വൈകിയതിനാൽ ആണ് വാർത്ത സമ്മേളനം ഒഴിവാക്കിയതെന്ന് വിശദീകരണം. എന്നാൽ വിവാദം ഒഴിവാക്കാനാണ് വാർത്താസമ്മേളനം മാറ്റി വെച്ചതെന്ന് സൂചന. കെ സുധാകരനെ കാണാൻ പത്തനംതിട്ട ഡി സി സി പ്രസിഡൻ്റ് സതീഷ് കൊച്ചു പറമ്പിൽ എത്തിയിരുന്നു. അനാരോഗ്യമുണ്ടെന്ന് സതീശൻ അറിയിച്ചിട്ടില്ലെന്നും സതീശൻ കൊച്ചു പറമ്പിൽ പറഞ്ഞു.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും.

Image
  സംസ്ഥാന നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ വി.എസ.സുനില്‍കുമാര്‍, മാവേലിക്കരയില്‍ സി.എ.അരുണ്‍കുമാര്‍ എന്നിവരെ മത്സരിപ്പിക്കാനാണ് ധാരണ.

കൊയിലാണ്ടിയിൽ റെയിൽവേ ഇൻസ്പെഷൻ കോച്ച് തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Image
കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ടെക്നോളജിയിലെ വിദ്യാർത്ഥിനിയായ ദിയ ഫാത്തിമയാണ് മരിച്ചത്. റെയിൽവേ ഇൻസ്പെഷൻ കോച്ച് തട്ടിയാണ് അപകടം. മാരാമുറ്റം തെരുവിന് സമീപമത്തുവെച്ചാണ് ദിയ ഫാത്തിമയയെ ട്രെയിൻ തട്ടിയത്.

കണ്ണൂരിൽ ഇത്തവണ പോരാട്ടം കടുക്കും, കെ. സുധാകരൻ തന്നെ രംഗത്തിറങ്ങും; മത്സരിക്കാൻ എഐസിസി നിർദ്ദേശം

Image
  ദില്ലി: ലോക് സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി തന്നെ മത്സരിക്കും. കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സര രരം​ഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎം എംവി ജയരാജനെന്ന ശക്തനായ സ്ഥാനർത്ഥിയെ തീരുമാനിച്ച സാഹഹചര്യത്തിലാണ് അതിനെ നേരിടാൻ സുധാകരൻ തന്നെ വേണമെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്. പല നേതാക്കളുടേയും പേരുകൾ കണ്ണൂർ സീറ്റിലേക്ക് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ അവര്‍ക്കെതിരെ പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ എതിര്‍പ്പും ഉയര്‍ന്നു. ഇതും നേത്‍ത്വം കണക്കിലെടുത്തു.സുധാകരന് രാജ്യസഭ സീറ്റ് നല്‍കാനും ആലോചന ഉണ്ടായിരുന്നു. എന്നാല്‍ മുസ്ലിം ലീഗിന് രാജ്യസഭ സീറ്റ് നല്‍കാന്‍ തീരുമാനിച്ചതും എഐസിസി കണക്കിലെടുത്തു. സുധാകരൻ വരുന്നത് ജില്ലാ, സംസ്ഥാന നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ്. കണ്ണൂരിൽ സുധാകരൻ അല്ലെങ്കിൽ വിജയ സാധ്യത കുറവെന്ന് സംസ്ഥാന നേതൃത്വം എഐസിസിയെ അറിയിച്ചു. പകരം മികച്ച സ്ഥാനാർഥി ഇല്ലാത്തതും കാരണമായി. സമുദായിക സമവാക്യങ്ങൾക്കൊത്ത മികച്ച

പഴയങ്ങാടി: ബൈക്ക് അപകടം ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.

Image
  പഴയങ്ങാടി : ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഇലക്ട്രിക്ക് പോസ്റ്റിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽപെട്ട് ചികിൽസയിലായിരുന്നു യുവാവ് മരിച്ചു.. മുട്ടം അങ്ങാടി സ്വദേശിയായ റിയാസ് (33 ) ആണ് മരിച്ചത്. ഈ മാസം 19ന് രാത്രിയിൽ കൊവ്വപുറത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വഴിയായിരുന്നു അപകടം. ഉടനെ തന്നെ നാട്ടുകാരും മറ്റും ചേർന്ന് കണ്ണൂർ പരിയാരം ഗവ: മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. തുടർന്ന് തിവ്രപരിചരണ വിഭാഗത്തിൽ ചികിൽസ യിൽ കഴിയവെ തിങ്കളാഴ്ച്ച പുലർച്ചക്ക് 4 മണി യോടെയായിരുന്നു അന്ത്യം. മുട്ടത്തേ പരേതനായ കെ.പി. അസൈനാർ വലിയ കത്ത് മറിയം ദമ്പതികളുടെ മകനാണ്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്ക്കാരംഇന്ന് ഉച്ചയ്ക്ശേഷം മുട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

വിമാനത്തില്‍ നിന്ന് മലയാളി യുവതി ഇറങ്ങി ഓടി, ദുബായ് വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍

Image
  ചെക്കിംഗ് നടപടികള്‍ കഴിഞ്ഞ് വിമാനത്തിനുള്ളിലെത്തിയ മലയാളി യുവതി അപ്രതീക്ഷിതമായി വിമാനത്തിനുള്ളില്‍നിന്നു പുറത്തേക്ക് ഇറങ്ങി ഓടി. ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ദുബായി വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിലാണ് നാടകീയവും അപകടകരവുമായ സംഭവങ്ങള്‍ അരങ്ങേറിയത്. ദുബായില്‍ നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ഐഎക്‌സ് 748-ാം നമ്പര്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ നിന്നാണ് 30 വയസുള്ള യുവതി ഗ്രൗണ്ടിലേക്ക് ഇറങ്ങി ഓടിയത്. ഒറ്റയ്ക്കായിരുന്നു ഇവരുടെ യാത്ര. വിമാനത്തില്‍ കയറിയ യുവതി സീറ്റില്‍ ഇരിക്കാതെ പൈലറ്റ് ഇരിക്കുന്ന ഭാഗത്തുള്ള വാതിലിനടുത്ത് പോയി നില്‍ക്കുകയായിരുന്നു. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള മൂന്ന് എയര്‍ ഹോസ്റ്റസുമാര്‍ യുവതിക്ക് സമീപം നിലയുറപ്പിച്ചു.

നാറാത്ത് : നിടുവാട്ട് : മാലിന്യ സംസ്കരണമില്ല; ടർഫ് ഗ്രൗണ്ട് നടത്തിപ്പുകാരന് പിഴ

Image
      നാറാത്ത് പഞ്ചായത്തിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഫുട്ബോൾ ടർഫിൽ നിന്നുള്ള  പ്ലാസ്റ്റിക് അടങ്ങിയ മാലിന്യങ്ങൾ സമീപത്തെ വയലിലേക്ക് തള്ളുന്നതായി കണ്ടെത്തി.                കണ്ണാടിപ്പറമ്പ് നിടുവാട്ട് സോക്കർ സിറ്റി ടർഫിൽ നിന്നുള്ള മാലിന്യങ്ങളാണ് വയലിൽ തള്ളുന്നതായി കണ്ടത്. ടർഫ് നടത്തിപ്പുകാരന് സ്ക്വാഡ് 25000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ നാറാത്ത് ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി.       ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി.പി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അനുഷ്‌മയും പങ്കെടുത്തു.

ദുബൈ-കണ്ണൂർ ജില്ലാ കെഎംസിസിക്ക് പുതിയ നേതൃത്വം

Image
  ദുബൈ: നാലര പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ദുബൈ കണ്ണൂർ ജില്ലാ കെഎംസിസിയുടെ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഡേന തെരഞ്ഞെടുത്തു. പി. കെ ഇസ്മായിൽ പൊട്ടങ്കണ്ടി (പ്രസിഡണ്ട്), സൈനുദ്ധീൻ ചേലേരി (ജനറൽ സെക്രട്ടറി), റഹ്‌ദാദ് മൂഴിക്കര (ട്രഷറർ), കെ വി ഇസ്മായിൽ, എൻ. യു ഉമ്മർ കുട്ടി, പി വി ഇസ്മായിൽ, നസീർ പാനൂർ, ശരീഫ് പയ്യന്നൂർ, ജാഫർ മാടായി, റഫീഖ് കോറോത്ത്, നിസ്തർ ഇരിക്കൂർ (വൈസ് പ്രസിഡണ്ടുമാർ), റഫീഖ് കല്ലിക്കണ്ടി, മുനീർ ഐക്കോടിച്ചി, ഫൈസൽ മാഹി, ഷംസീർ അലവിൽ, തൻവീർ എടക്കാട്, അലി ഉളിയിൽ, ബഷീർ കാവുംപടി, ബഷീർ കാട്ടൂർ (സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ. ദുബൈ ലാൻഡ് മാർക്ക് ഹോട്ടലിൽ നടന്ന കൗൺസിൽ മീറ്റ് ചന്ദ്രിക ഡയറക്ടറും മദീന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ അബ്ദുള്ള പൊയിൽ ഉത്ഘാടനം ചെയ്തു. ടി പി അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഇരിട്ടി പ്രാർത്ഥന നിർവഹിച്ചു. ദുബൈ കെഎംസിസി ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, പി. കെ ഇസ്മായിൽ, റയീസ് തലശ്ശേരി, ഒ. മൊയ്തു, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, എ. സി ഇസ്മായിൽ, പി. കെ ശരീഫ്, സി. സമീർ, ഷബീർ എടയന്നൂർ, കെ വി ഇസ്മായിൽ പ്രസംഗിച്ചു. റഹ്‌ദാദ് മൂഴിക്കര സ്വാഗതവും റഫീഖ

കണ്ണൂർ : പി.വി പ്രശാന്ത് കുമാറിന്റെ മുപ്പത് ആകാശവാണി വർഷങ്ങൾ ആഘോഷിച്ചു

Image
  കണ്ണൂർ: കാഞ്ചീരവം കലാവേദി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഡിയോ ശ്രോതാക്കളുടെ സംഗമവും സേവനത്തിൽ മുപ്പത് വർഷങ്ങൾ പൂർത്തിയാക്കിയ കണ്ണൂർ ആകാശവാണി പ്രോഗ്രാം എക്സിക്യുട്ടീവ് പി.വി പ്രശാന്ത് കുമാറിനുള്ള ആദരസദസ്സും നടത്തി. കാഞ്ചീരവം കലാവേദി ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ  കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ വിനീത് കുമാർ, എ.വി പവിത്രൻ, മഞ്ജു രമേഷ്, കെ.ഒ ശശിധരൻ, മാധവൻ പുറച്ചേരി, ദിവാകരൻ വിഷ്ണുമംഗലം, ബാബുരാജ് അയ്യല്ലൂർ, സുകുമാരൻ പെരിയച്ചൂർ, പ്രമോദ് കൂവേരി, സുദർശൻ, കെ. വല്ലി ടീച്ചർ, രമ ജി. നമ്പ്യാർ, എം.ഒ മധുസൂദനൻ, കെ.വി രാമചന്ദ്രൻ, മാത്യു ആക്കൽ, ഗണേഷ് വെള്ളിക്കീൽ, ഗംഗാധരൻ ആഡൂർ, മധു പട്ടാന്നൂർ തുടങ്ങിയവർ സംസാരിച്ചു. പി.വി പ്രശാന്ത് കുമാർ മറുപടി പ്രസംഗം നടത്തി.

തളിപ്പറമ്പ് : സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

Image
എസ് കെ എസ് എസ് എഫ് തളിപ്പറമ്പ ഹൈവേ ശാഖ കമ്മറ്റി പയ്യന്നൂർ ഐ ഫൌണ്ടേഷൻ, യുനോമെഡ് എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഹിദായ ത്തൂൽ ഇസ്ലാം മദ്രസ ഹാളിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി പി മുഹമ്മദ്‌ നിസാർ ഉദ്ഘാടനം ചെയ്തു. ഷുഹൈബ് കൊടിയിൽ. അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്വീബ് അബൂബക്കർ സിദ്ധീഖ് അസ്ഹരി പ്രഭാഷണം നടത്തി. മഹല്ല് പ്രസിഡൻ്റ് കൊടിയിൽ സലീം, ഭാരവാഹികളായ കെ സഹദ് ഹാജി,സി.കെ.മജീദ്, റാഫി യമാനി,സി കെ അസൈനാർ,ഇർഷാദ് പാലയാട്,ഷബീറലി കൂവൻസി തുടങ്ങിയവർസംസാരിച്ചു. വിവിധ വിഭാഗങ്ങളിലായി നടന്ന പരിശോധനക്ക് പ്രഗത്ഭ ഡോക്ടർമാർ നേതൃത്വം നൽകി. നൂറിലേറെ പേർ ക്യാമ്പിൽ പങ്കെടുത്തു

കെ സുധാകരൻ എം.പി യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്തു:

Image
കെ സുധാകരൻ എ.പിയുടെ 2022- 23 സാമ്പത്തിക വർഷത്തെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് കണ്ണൂർ പാർലമെൻറ് മണ്ഡലത്തിലെ പതിനെട്ട് അംഗപരിമിതർക്ക് ഇലക്ട്രോണിക് വീൽ ചെയർ വിതരണം ചെയ്‌തു.കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വച്ച് നടന്ന പ്രസ്‌ത പരിപാടിയിൽ കണ്ണൂർ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഇലക്ട്രോണിക് വിൽ ചെയറുകളുടെ വിതരണം നിർവ്വഹിച്ചു. ചടങ്ങിൽ മുൻ മേയർ അഡ്വ. ടി.ഒ. മോഹനൻ മുഖ്യാതിഥിയായി. വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷമീമ ടീച്ചർ, ടാക്‌സ് ആൻ്റ് അപ്പിൽ ചെയർപേഴ്സൻ ഷാഹിന മൊയ്തിൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കെ സുധാകരൻ എംപിയുടെ അഞ്ച് വർഷത്തെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് ഒരുകോടി രൂപയാണ് പാർലമെൻറ് മണ്ഡലത്തിലെ അംഗപരിമിതർക്ക് സഹായ ഉപകരണങ്ങൾ നൽകുവാൻ മാറ്റിവെച്ചിരുന്നത്. ഇതിൽ 83 ലക്ഷം രൂപ ഇതിനകം ചെലവഴിച്ചു.ബാക്കി പതിനേഴ് ലക്ഷത്തിന്റെ സഹായ ഉപകരണങ്ങൾ അടുത്ത ദിവസങ്ങൾകകം വിതരണം ചെയ്യും

ചിറക്കൽ: പുതിയ തെരുമണ്ഡപത്തിനു സമീപം പരേതനായ പാലയാടൻ കുഞ്ഞിരാമൻ്റെയും ലീലയുടെയും മകൻ പാലയാടൻ മണി ( 54) അന്തരിച്ചു

Image
  പുതിയ തെരുമണ്ഡപത്തിനു സമീപം പരേതനായ പാലയാടൻ കുഞ്ഞിരാമൻ്റെയും ലീലയുടെയും മകൻ പാലയാടൻ മണി ( 54) അന്തരിച്ചു. സംസ്കാരം 2 മണിക്ക് (25/2/24)പയ്യാ മ്പലത്ത ഭാര്യ:  ഷീജ. മക്കൾ അഭയ് . അർജുൻ സഹോദരങ്ങൾ ബാലകൃഷ്ണൻ ഗീത. സുമേഷ്

തളിപ്പറമ്പിനെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു

Image
തളിപ്പറമ്പിനെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു   തളിപ്പറമ്പ : തളിപ്പറമ്പിനെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തളിപ്പറമ്പ് ഏഴാംമൈൽ ഹജ്മൂസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഓൺലൈനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തിയത്. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയതിൻ്റെ സർട്ടിഫിക്കറ്റ് മന്ത്രി കെ. രാധാ കൃഷ്ണനിൽ നിന്ന് എം.വി ഗോവിന്ദൻ എം.എൽ.എയും ഉദ്യോഗസ്ഥരും ചേർന്ന് ഏറ്റുവാങ്ങി. പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർക്കും കൈറ്റ്, സാക്ഷരതാ മിഷൻ, കുടുംബശ്രീ എന്നിവയ്ക്കും മന്ത്രി ഉപഹാരങ്ങൾ നൽകി. എം.വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് പദ്ധതി വിശദീകരിച്ചു. കെ.സി ഹരികൃഷ്ണൻ സംസാരിച്ചു. സി.എം കൃഷ്ണൻ, പി. മുകുന്ദൻ, മുർഷിദ കൊങ്ങായി, വി.എം സീന, സുനീജ ബാലകൃഷ്ണൻ, ടി. ഷീബ തുടങ്ങിയ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. സന്തോഷ്, വേലിക്കാത്ത് രാഘവൻ, പി.കെ സരസ്വതി, അനിൽ പുതിയ വീട്ടിൽ, ടി.എസ് ജയിംസ് തുടങ്ങിയവരും പങ്കെടുത്തു.

കണ്ണൂർ : ടി .ഐ മധുസൂദനൻ എം.എൽ.എയുടെ അമ്മ നാരായണി അമ്മ അന്തരിച്ചു.

Image
ടി .ഐ മധുസൂദനൻ എം.എൽ.എയുടെ അമ്മ നാരായണി അമ്മ അന്തരിച്ചു.  സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റംഗവും, പയ്യന്നൂർ എം.എൽ എ യുമായ ടി ഐ മധുസൂദനൻ്റെ അമ്മ ഇരുട്ടൻ നാരായണി (84) അന്തരിച്ചു.  ഭർത്താവ് പരേതനായ ടി കുഞ്ഞിരാമൻ ( റിട്ട. റെയിൽവെ ),- മക്കൾ  ടി വിജയൻ ( ഇന്ത്യൻ ബാങ്ക് കോഴിക്കോട് ) സുമതി (റിട്ട പ്രിൻസിപ്പൽ കുട്ടമത്ത് VHSS) ടി ഹേമചന്ദ്രൻ ( ഖാദി ഏജൻസി പെരുമ്പ ) ഗീത ടി (ഫാർമകോൺ പയ്യന്നൂർ ) പുഷ്പലത ( പരിയാരം) മരുമക്കൾ :-  ശ്രീവൽസ ആർ ഇ (GST ജോ . കമ്മീഷണർ ) വിദ്യ ( മാടായി ഗേൾസ് HSS ) പി ബാലചന്ദ്രൻ (ഒളവറ ) ശ്രീജ (അച്ചാം തുരുത്തി) വി പി രാഘവൻ ( റിട്ട. എസ് ഐ ) വിനോദ് കുമാരൻ (റിട്ട. ആർമി ,റെയിൽവെ ) സഹോദരങ്ങൾ:- പരേതരായ ചിരി , മാധവി , കുഞ്ഞിക്കണ്ണൻ , അമ്പുകുഞ്ഞി , രാഘവൻ , ലക്ഷ്മി. ഭൗതീക ശരീരം പയ്യന്നൂർ സഹകരണ ആശുപത്രിയിലുണ്ട്, നാളെ രാവിലെ 8 മണിക്ക് കണ്ടോത്ത് മുണ്ടവളപ്പിലെ വസതിയിൽ കൊണ്ടുവരും. സംസ്ക്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് കണ്ടോത്ത് പയ്യഞ്ചാൽ ശ്മശാനത്തിൽ.

കമ്പിൽ : നിയന്ത്രണം വിട്ട കാറ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ നാറാത്ത് സ്വദേശിക്ക് പരിക്ക്.

Image
  നാറാത്ത് : കമ്പിൽ സ്‌മൈൽ സൂപ്പർമാർക്കറ്റ് ന് സമീപം ഇന്നലെ രാത്രി നിയന്ത്രണം വിട്ട കാറ് നിർത്തിയിട്ട് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ ഷംസുദ്ദീൻ (38) നാറാത്ത് ന് പരിക്ക്.  ഷംസുദ്ദീൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ  ഷംസുദ്ദീൻ മുൻ നാറാത്ത് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് മെമ്പറാണ്  കാർ യാത്രക്കാരൻ ഇരിക്കൂർ സ്വദേശിയാണ്.

പ്രസവത്തെത്തുടർന്ന് രക്തസ്രാവം; യുവതി മരിച്ചു

Image
  കാസർക്കോട്: പ്രസവത്തെ ത്തുടർന്ന് അമിത രക്തസ്രാവം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിൽ കഴിയുകയായി രുന്ന യുവതി മരിച്ചു. ഉദുമ പടി ഞ്ഞാറ് ബേവൂരിയിലെ ടി.കെ ഹുസൈനാറി ന്റെയും മറിയയുടെയും മകൾ ഫാത്തിമത്ത് തസ്‌ലീമ (28) ആണ് മരിച്ചത്. നെല്ലിക്കുന്നിലെ ജമാലിന്റെ ഭാര്യയാണ്. ഇന്നലെ രാവിലെ 9.30ഓടെ തസ്‌ലീമ കാസർക്കോട് സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകി യിരുന്നു. സുഖപ്രസവമായിരു ന്നു. പ്രസവത്തെ ത്തുടർന്ന് അമിത രക്തസ്രാവം അനുഭവപ്പെട്ട തസ്ലീമയെ മംഗലാപുരം സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് അന്ത്യം. മക്കൾ: ലാമിയ സംബക്ക്, ഡാനിഷ് സഹോദരങ്ങൾ: ഫസീല, ഫർസാന, സമദ്.

പ്രസവത്തിനിടെ യുവതിയുടേയും കുഞ്ഞിന്റെയും മരണം: അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ അറസ്റ്റിൽ.

Image
  തിരുവനന്തപുരം: തിരുവനന്തപുരം കരിക്കാമണ്ഡപത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ അറസ്റ്റിൽ. ഷിഹാബുദ്ദീൻ യുവതിക്ക് ആശുപത്രിയിൽ ചികിത്സ നൽകുന്നത് തടഞ്ഞുവെന്ന് ഭർത്താവ് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ നേരത്തെയും പരാതികളുയർന്നിരുന്നു. അക്യൂപങ്ചറിന്റെ മറവിൽ ഷിഹാബുദ്ദീൻ വ്യാജ ചികിത്സ നടത്തുകയാണെന്ന് സെപ്തംബർ മാസത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നവെന്ന വിവരത്തിലാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. മരിച്ച യുവതിയുടെ ഭർത്താവ് നയാസ് റിമാന്റിലാണ്. നരഹത്യാകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുക്കുന്നതിനിടെയാണ് പാലക്കാട്‌ സ്വദേശിനി ഷമീന രക്തസ്രാവത്തെ തുടർന്നു മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടാൻ ആശാ വർക്കർമാർ ഉൾപ്പെടെ നിർദ്ദേശിച്ചിട്ടും കുടുംബം സമ്മതിച്ചിരുന്നില്ല. പൂന്തുറ സ്വദേശി നിയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീന മൂന്ന് മക്കൾ ഉണ്ട്. നാലാമത്തെ

തലശ്ശേരി – മാഹി ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് ടോൾ നിരക്കുകൾ നിശ്ചയിച്ചു.

Image
  കാർ, ജീപ്പ് ഉൾപ്പെടെ ചെറിയ സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപയാണ് നിരക്ക്. ബസുകൾക്ക് 225 രൂപയാകും. വടക്കേ ഇന്ത്യയിൽ നിന്നുള്ള സ്ഥാപനത്തിനാണ് ടോൾ പിരിക്കാൻ കരാർ. ആകെ 18.6 കിലോമീറ്റർ ദൂരമുളള ബൈപ്പാസിൽ കൊളശ്ശേരിക്കടുത്താണ് ടോൾ പ്ലാസ. ഇരുവശത്തേക്കും യാത്രയുണ്ടെങ്കിൽ നിരക്ക് നൂറാകും. പ്രതിമാസം 50 യാത്രകൾക്ക് 2195 രൂപ നല്‍കേണ്ടി വരും. ടോൾ പ്ലാസ കണ്ണൂർ ജില്ലയിലായത് കൊണ്ട് ഇവിടെ രജിസ്റ്റർ ചെയ്ത ടാക്സി വാഹനങ്ങൾക്ക് 35 രൂപയാണ് നിരക്ക്. മിനി ബസുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും 105 രൂപ നിരക്കുണ്ട്. ബസിനും ലോറിക്കും ഒരു വശത്തേക്ക് 225 രൂപയാണ്. ഇരുവശത്തേക്കും യാത്ര ചെയ്യാൻ 335 രൂപയാകും. പ്രതിമാസം 7430 രൂപക്ക് പാസും കിട്ടും. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുളളവരുടെ സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസം 330 രൂപ നിരക്കിലാണ് പാസ്. ദേശീയപാതയിൽ നിലവിൽ കല്യാശ്ശേരിയിൽ ടോൾ പ്ലാസ പണിയുന്നുണ്ട്. 60 കിലോമീറ്ററിൽ ഒരു ടോൾ പിരിവ് എന്നതാണ് നയം. അങ്ങനെയെങ്കിൽ ദേശീയപാതാ നവീകരണം പൂർത്തിയായാൽ മാഹി ബൈപ്പാസിലെ ടോൾ പിരിവ് ഒഴിവാക്കും. മാഹി, തലശേരി പട്ടണങ്ങളിൽ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്തുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയ