Posts

Showing posts from August, 2023

പോലീസ് പട്രോളിംഗ് ശക്തമാക്കുക വ്യാപാരി വ്യവസായി സമിതി കക്കാട് യൂണിറ്റ്

Image
           രാത്രി കാലങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ സാമൂഹിക വിരുദ്ധർ നടത്തുന്ന അക്രമങ്ങൾ തടയാൻ കർശന നടപടി എടുക്കണം എന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കക്കാട് യുനിറ്റ് കണ്ണൂർ ടൗൺ സ്റ്റേഷൻ പരാതി നൽകി.         സ്റ്റോക്ക് പോയൻ്റിൽ സൂക്ഷിച്ചിട്ടുള്ള വസ്തുക്കൾ നശിപ്പിക്കാൻ ശ്രമിച്ചും ഒരു സ്ഥാപത്തിലെ waste മറ്റൊരു സ്ഥാപനത്തിൻ്റെ മുൻപിൽ കൊണ്ട് പോയി നിക്ഷേപിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ആണ് വ്യാപാരി വ്യവസായി സമിതി കക്കാട് യൂനിറ്റ് സെക്രട്ടറി Shafeer PM ജോയിൻ്റ് സെക്രട്ടറി KM Sameer എന്നിവരുടെ നേതത്വത്തിൽ ടൗൺ സ്റ്റേഷനിൽ പരാതി നൽകിയത്.        പട്രോളിംഗ് ശക്തിപ്പെടുത്തി ഇത്തരം സാമൂഹിക വിരുദ്ധരുടെ ശല്യം ഇല്ലാതാക്കി വ്യാപാരികൾക്ക് സ്വസ്ഥമായി വ്യാപാരം ചെയ്യാനുള്ള അവസരം ഉണ്ടാക്കാമെന്ന് പോലീസ് ഉറപ്പ് നൽകി.

ഓണാഘോഷവും ഓണസദ്യയും നടത്തി

Image
കണ്ണൂർ സിറ്റി: സ്കൂൾ ഓഫ് മാർഷ്യൽ ആർട്സ് കെൻയു റിയു കരാട്ടെ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളും, രക്ഷിതാക്കളും കൂടി ചേർന്ന് ഓണാഘോഷവും ഓണസദ്യയും, കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.. മരക്കാർകണ്ടി ചന്ദ്രശേഖർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബഹുമാനപ്പെട്ട കണ്ണൂർ ടൗൺ ട്രാഫിക് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ കെ ഹാരിസ് ഉദ്ഘാടനം ചെയ്തു കൊണ്ട് കുട്ടികൾക്ക്‌ സമ്മാനങ്ങൾ വിതരണം ചെയ്തു. കരാട്ടെ അക്കാദമി ചീഫ് ഇൻസ്‌ട്രെക്ടറും, കേരള സർക്കാർ ഫോക് ലോർ അക്കാദമി പുരസ്‌കാര ജേതാവുമായ നൗഫൽ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. അക്കാദമി കോ ഓർഡിനേറ്റർ ആഫിയ നൗഫൽ, പ്രസിഡന്റ്‌ മുനീറ നിസാർ, സെക്രട്ടറി ശബാന ഷഫീക്ക്, ട്രഷറർ സഫീറ, കണ്ണൂർ ഷാഫി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എം സി അബ്ദുൽ ഖല്ലാക്ക് സ്വാഗതവും അക്കാദമി ചെയർമാൻ വി സി റയീസ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധകലാ പരിപാടികളും, മത്സരങ്ങളും, കമ്പവലിയും നടന്നു. Abdul Khallaq  9895886322

മുസ്ലിം ലീഗ് പ്രവർത്തകർക്ക് ആവേശം നൽകി ശാഖാ വനിതാ ലീഗ് സംഗമം.

Image
പൊക്കുണ്ട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ ഇന്ന് നടന്ന ശാഖ വനിതാ ലീഗ് സംഗമം സ്ത്രീ കളുടെ പങ്കാളിത്തം കൊണ്ടും നേതാക്കളുടെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി സംസ്ഥാന വനിതാ ലീഗ് സെക്രട്ടറി സാജിത ടീച്ചർ ഉദ്ഘാടന പ്രസംഗത്തിൽ സമകാലിക വിഷയങ്ങളെക്കുറിച്ചും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ പ്രസക്തിയെക്കുറിച്ചും വിശദമായി സംസാരിച്ചു തുടർന്ന് സംസാരിച്ച ജില്ലാ വനിതാ ലീഗ് സെക്രട്ടറി സബിത ടീച്ചർ വനിതകൾ സ്ത്രീ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കേണ്ടതിനെ കുറിച്ചും ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിക്കേണ്ടതിനെക്കുറിച്ചും സദസ്സിനെ ബോധ്യപ്പെടുത്തി ,, പുതുതായി തെരഞ്ഞെടുത്ത വനിതാ ലീഗ് ശാഖാ കമ്മിറ്റിയെ സജിത ടീച്ചർ സദസ്സിൽ പരിചയപ്പെടുത്തി,, മാറിയ സാഹചര്യത്തിൽ വനിതകൾ ഉത്തരവാദിത്വം ഏൽക്കേണ്ടി വരുന്ന സാഹചര്യങ്ങളെ കുറിച്ച് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അഡ്വക്കേറ്റ് മുജീബ് റഹ്മാൻ ആശംസ പ്രസംഗത്തിൽ സദസ്സിനു മുന്നിൽ ചൂണ്ടിക്കാട്ടി,, ചടങ്ങിൽ കെ പി അബ്ദുല്ല ഹാജി,കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റാഷിദ സി, പി ബിഫാത്തൂ, എന്നിവർ പ്രസംഗിച്ചു, കെ മുസ്തഫ സ്വാഗതം പറഞ്ഞു ശാഖാ പ്രസിഡണ്ട് പി വി മുസ്തഫ അധ്യക്ഷത വഹിച്ചു റംലത്

ടൈറ്റാൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌, പുതുമ സ്വാശ്രയ സഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓണോത്സവം 2023 കുറുമാത്തൂർ അയ്യപ്പക്ഷേത്ര പരിസരത്ത് വിപുലമായി നടത്തപ്പെട്ടു

Image
കുറുമാത്തൂർ (താനിക്കുന്ന് ): ഓണോത്സവം 2023, ടൈറ്റാൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌, പുതുമ സ്വാശ്രയ സഘം എന്നിവയുടെ  സംയുക്താഭിമുഖ്യത്തിൽ ഓണോത്സവം 2023 കുറുമാത്തൂർ അയ്യപ്പക്ഷേത്ര പരിസരത്ത് വിപുലമായി നടത്തപ്പെട്ടു (31/08/2023) സ്വാഗതം ശ്രീ പ്രദീപൻ ഐ പി (സെക്രട്ടറി പുതുമ സ്വാശ്രയ സംഘം),അധ്യക്ഷൻ ശ്രീ അനീസ് (കൺവീനർ ടൈറ്റാൻ സ്‌പോർട് ആൻഡ് ആർട്സ് ക്ലബ്‌ താനിക്കുന്ന് ), ഉദ്ഘാടനം ശ്രീ കെ പി രമേശൻ (അഡീഷണൽ SI തളിപ്പറമ്പ പോലീസ് സ്റ്റേഷൻ ), ആശംസ ശ്രീ മിദ്‌ലാജ് സി (ടൈറ്റാൻ സ്‌പോർട് ആൻഡ് ആർട്സ് ക്ലബ്‌ താനിക്കുന്ന് ), ശ്രീമതി രമ്യ വി ( മെമ്പർ 7 വാർഡ് ), ശ്രീ ശശിദരൻ കെ ( മെമ്പർ 6 വാർഡ് ), ശ്രീ അശോകൻ കെ  (പുതുമ സ്വാശ്രയ സംഘം ), നന്ദി ശ്രീ രാജീവൻ ടി (പുതുമ സ്വാശ്രയ സംഘം ), എന്നിവർ സംസാരിച്ചു.

കടമ്പേരി ഗവ.യു.പി സ്കൂൾ നീന്തൽ പരിശീലന പരിപാടി പി.ടി.എ പ്രസിഡന്റ് കെ.വി.മോഹനന്റെ അധ്യക്ഷതയിൽ ആന്തൂർ നഗരസഭ ചെയർമാൻ ശ്രീ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു

Image
കടമ്പേരി ഗവ.യു.പി സ്കൂൾ നീന്തൽ പരിശീലന പരിപാടി പി.ടി.എ പ്രസിഡന്റ് കെ.വി.മോഹനന്റെ അധ്യക്ഷതയിൽ ആന്തൂർ നഗരസഭ ചെയർമാൻ ശ്രീ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പ്ര ശ്രീമതി ആമിന ടീച്ചർ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ടി.പി. രാജൻ, സ്കൂൾ വികസന സമിതി കോഡിനേറ്റർ ഇ.വി. ഭാസ്കരൻ , മദർ പിടി.. എ പ്രസിഡന്റ് ശ്രീജ , എസ് എം സി വൈസ് പ്രസിഡന്റ് രമേശൻ വി.വി. രമേശൻ , എ. കെ.സന്തോഷ്.പി.വി.രാജേഷ് , പുഷ്പവല്ലി.പി.പി. തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പരിശീലകൻ ശ്രീജിത്ത് കീഴാറ്റൂർ പരിശീലനപരിപാടി വിശദീകരിച്ചു. എം വി രാമകൃഷ്ണൻ സ്വാഗതവും ശ്രീ. പ്രശാന്തൻ.പി. നന്ദിയുംപറഞ്ഞു.

നാറാത്ത് കുഞ്ഞാലിമരക്കാർ റോഡ് പ്രവർത്തി പുരോഗമിക്കുന്നു.

Image
നാറാത്ത് : കെ വി സുമേഷ് എം ൽ എ യുടെ വികസന ഫണ്ടിൽ നിന്നും പാസായ നാറാത്ത് കുഞ്ഞാലി മരക്കാർ റോഡിന്റെ പ്രവർത്തി പുരോഗമിക്കുന്നു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ സ്ഥലം സന്ദർശിച്ചു.

ബാലകേരളം എംഎസ്എഫ് നാറാത്ത് ശാഖ ചങ്ങാതിക്കൂട്ടം കളിയും കലയും നാളെ ഉച്ചക്ക് 2:00 മണിക്ക്

Image
 

പുല്ലൂപ്പിക്കടവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Image
കണ്ണാടിപ്പറമ്പ് : പുല്ലൂപ്പിക്കടവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി പൗക്കോത്ത് സനൂഫ് (24) മൃതദേഹം ഇന്ന് വൈകുന്നേരം മൂന്നരയോടെ പുല്ലൂപ്പിക്കടവ് പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തി. ഇന്നലെ വൈകുന്നേരം മുതൽ രാത്രി വരെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിൽ വെളിച്ച കുറവ് മൂലം നിർത്തി വെച്ചിരുന്നു. പാലത്തിന്റെ രണ്ട് ഭാഗത്തെ റോഡുകളിലും സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതും തിരച്ചിലിന് തടസമായി. തുടർന്ന് ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കുക ആയിരുന്നു. കണ്ണൂർ അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ റിജിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തിയത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹനൻ, മയ്യിൽ ഇൻസ്‌പെക്ടർ ടി പി സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി. ഇന്നലെ വൈകുന്നേരം വാർത്തയറിഞ്ഞ് എത്തിയ ജനങ്ങൾ പാലത്തിന് ഇരുവശവും തടിച്ചു കൂടിയത് ഇതുവഴിയുള്ള ഗാതാഗത തടസത്തിന് കാരണമായി. കഴിഞ്ഞ വർഷം അത്താഴക്കുന്ന് സ്വദേശികളായ മൂന്ന് പേർക്ക് ഈ പുഴയിൽ തോണി മറിഞ്ഞ് അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടിരുന്നു

കണ്ണൂർ താഴെചൊവ്വയിൽ പിക്കപ്പ് വാലും കാറും കൂട്ടിയിടിച്ച് കാറിനു തീപിടിച്ചു

കണ്ണൂർ കണ്ണൂർ താഴെചൊവ്വയിൽ പിക്കപ്പ് വാലും കാറും കൂട്ടിയിടിച്ച് കാറിനു തീപിടിച്ചു  കാറിന്റെ മുൻഭാഗം പൂർണ്ണമായി കത്തി നശിക്കുകയും കാറിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു പരിസരവാസികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് തീയണച്ചത്.

നാറാത്ത് ആലിൻകീഴിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു

Image
നാറാത്ത് : ആലിൻ കീഴിൽ ശ്രീനാരായണഗുരു ജയന്തിയോട്അനുബന്ധിച്ച് വെയ്റ്റിംഗ് ഷെൽട്ടർ ശുചീകരണവും ആലിൻ കീഴിൽ ശ്രീ പുതിയ ഭഗവതി വയൽ തിറ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പായസവിതരണം നടത്തി

ശ്രീ നാരായണ ഗുരു ജയന്തി ആഘോഷിച്ചു

Image
ശ്രീ നാരായണ ഗുരുദേവ ന്റെ '169'ആം ജയന്തി ആഘോഷംSNDP യോഗം കമ്പിൽ ശാഖ യുടെ ആഭിമുഖ്യത്തിൽനാറാത്ത് T. C. ഗേറ്റിലും,, കമ്പിൽ ചെറുക്കുന്നുമിലും ആഘോഷിച്ചു. രാവിലെ പതാക ഉയർത്തലും,, ഗുരു പുജയും നടന്നു. ഉച്ചയ്ക്ക് പായസവിതരണവും നടത്തി. പരിപാടിക്ക് SNDP കമ്പിൽ ശാഖ പ്രസിഡന്റ്‌. C. സുകുമാരൻ, സെക്രെട്ടറി. C. V. പ്ര ശാന്തൻ, വൈസ് പ്രസിഡന്റ്‌. K. കൃഷ്ണൻ, M. പ്രേമരാജൻ,, P. P. പ്രമോദ്,, K. രാജൻ തുടങ്ങി യവർ നേതൃത്വം കൊടുത്തു..

മാടായി പള്ളി കമ്മിറ്റി സെക്രട്ടറിക്ക് നേരെ ആക്രമണം

Image
പഴയങ്ങാടി : മാടായി പള്ളിക്കമ്മിറ്റി സെക്രട്ടറി എസ്.വി അബ്ദുൽ മജീദിനെ (74) ഹെൽമറ്റ് ധരിച്ച ബൈക്കിലെത്തിയ ആൾ ആക്രമിച്ചു.  കഴിഞ്ഞ ദിവസം പുലർച്ചെ പള്ളിയിലേക്ക് നമസ്കാരത്തിന് പോകുമ്പോൾ ആണ് പഴയങ്ങാടി ജി.എം.യു.പി സ്‌കൂളിന് സമീപം വെച്ചു മണ് വെട്ടി കൊണ്ട് ആക്രമിച്ചത്... അബ്ദുൽ മജീദിന്റെ കാലിനും തലയ്ക്കും പരിക്കേറ്റു.. അടിയുടെ ആഘാതത്തിൽ നിലത്തു വീണ മജീദ് ബഹളം വെച്ചപ്പോൾ ആക്രമി ബൈക്കിൽ കടന്ന് കളഞ്ഞു.. ഹെൽമറ്റ് ധരിച്ചതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞ് ഇല്ല.. പഴയങ്ങാടി പോലീസിൽ പരാതി നൽകി..

കണ്ണാടിപ്പറമ്പ് ശ്രീനാരായണഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു

Image
കണ്ണാടിപ്പറമ്പ് : ശ്രീനാരായണ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വാരം റോഡ് കേന്ദ്രീകരിച്ച് ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. എം.വിജയൻ പതാക ഉയർത്തിയോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് പുഷ്പാർച്ചനയും ദൈവദശക പാരായണവും പായസ ദാനവും നടന്നു. ട്രസ്റ്റ് ഭാരവാഹികളായ ബിജു പട്ടേരി, ഒ. ഷിനോയ് ,സി.സൽഗുണൻ , എ.വി.അരവിന്ദാക്ഷൻ, കെ.വി.ഉണ്ണികൃഷ്ണൻ , പി.സത്യനാഥൻ, എ.ഷിജു, ടി.പ്രകാശൻ എന്നിവർ നേതൃത്വം നൽകി.

ചാലാട് മണലിൽ യുവാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച നാലംഗ സംഘത്തെ ടൗൺ പോലീസ് പിടികൂടി

Image
ബുധനാഴ്ച രാത്രി ഏഴര മണിയോടെയാണ് നിഖിൽ 33 എന്നയാളെ ഒരു സംഘം വീട്ടിൽ കയറി വെട്ടിയത്. വീട്ടിന് നേറെയും സംഘം ആക്രമം അഴിച്ചു വിട്ടു. മുൻ വൈരാഗ്യം കാരണം മുഴപ്പിലങ്ങാട് തെക്കേ കുന്നുംപുറം സ്വദേശികളായ സലിനേഷ് ,രാജേന്ദ്രൻ ,രാധാകൃഷ്ണൻ , ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് വീടാക്രമിക്കുകയും ചെയ്തത്  ഇവർ സഞ്ചരിച്ചിരുന്ന കെ എൽ 13 കെ വി 94 89 കാറും നാലു പേരെയും ടൗൺ പോലീസ് രാത്രിയിൽ തന്നെ കസ്റ്റഡിയിൽ എടുത്തു. ഇവരിൽ നിന്ന് വാളുകളും പിടിച്ചെടുത്തു. പോലീസ് എത്തിയത് കാരണമാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായത് പിടികൂടിയവരെ കൂടുതൽ ചോദ്യം ചെയ്ത ശേഷം വ്യാഴാഴ്ച്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.

കാടുവെട്ട് യന്ത്രത്തിന്റെ ബ്ലേഡ് തട്ടി പരിക്കേറ്റ മൂർഖന് പുതുജീവൻ

Image
തളിപ്പറമ്പ്  കാടുവെട്ട് യന്ത്രത്തിന്റെ ബ്ലേഡ് കൊണ്ട് മൂർഖൻ പാമ്പിന് മുറിവേറ്റു. ചോര ഒഴുകുന്ന പാമ്പിനെ ആസ്പത്രിയിൽ എത്തിച്ചു. ഡോക്ടർമാർ രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ തളിപ്പറമ്പ് പാളയാടാണ് സംഭവം. മെഷീൻ ബ്ലേഡ് തട്ടി മുറിവേറ്റ പാമ്പിനെ സർപ്പ ടീം അംഗങ്ങളായ മനോജ് കാമനാട്ടും സുചീന്ദ്രനുമാണ് കണ്ണൂർ മൃഗാസ്പത്രിയിൽ എത്തിച്ചത്. ഡോക്ടർമാരായ ഷെറിൻ ബി സാരംഗ്, ഡോ. നവാസ് ഷെരീഫ് എന്നിവർ ചികിത്സിച്ചു. പിറക് വശത്ത് മുറിവ് പറ്റിയ പാമ്പിന് ആന്റിബയോട്ടിക് നൽകാനും ഒരാഴ്ചത്തെ സംരക്ഷണവും ഡോക്ടർമാർ നിർദേശിച്ചു. തളിപ്പറമ്പ് വനം റേഞ്ച് ഓഫീസറുടെ നിർദേശ പ്രകാരം സർപ്പ ടീം അംഗം സുചീന്ദ്രൻ പാമ്പിന്റെ സംരക്ഷണം ഏറ്റെടുത്തു. ഒരാഴ്ചത്തെ സംരക്ഷണത്തിന് ശേഷം പാമ്പിനെ അതിന്റ ആവാസ വ്യവസ്ഥയിൽ തുറന്ന് വിടും.

പൂർവ്വ വിദ്യാർത്ഥികളുടെ മക്കളിൽ വ്യത്യസ്ത മേഖലകളിൽ വിജയികൾ ആയവർക്ക് അനുമോദനം നടത്തി.

Image
IMNSGHSS മയ്യിൽ 93-94 SSLC ബാച്ച് 'നെല്ലിമരത്തണലിൽ ' പൂർവ്വ വിദ്യാർത്ഥികളുടെ മക്കളിൽ വ്യത്യസ്ത മേഖലകളിൽ വിജയികൾ ആയവർക്ക് അനുമോദനം നടത്തി. കൺവീനർ പ്രശാന്തൻ വേളത്തപ്പൻ സ്വാഗതം ആശംസിച്ചു. ചെയർമാൻ ഷിജിത് കെ ഒ പി അധ്യക്ഷത വഹിച്ചു. പ്രസാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. അനുമോദന പരിപാടിയിൽ പ്രശസ്ത കഥകൃത്തും പ്രഭാഷകനുമായ ശ്രീ വി പി ബാബുരാജൻ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ ഷിബു പിപി ശ്രീ ബിജു കണ്ടക്കൈ ശ്രീ രാജേഷ് എസ്  ശ്രീമതി ലതിക കെ ശ്രീമതി സജിത കെ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

പോയ കാലത്തിന്റെ മധുര സ്മരണകളുമായി ഓണസ്മൃതി

Image
മയ്യിൽ: തായംപൊയിൽ സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയം ഓണാഘോഷങ്ങളുടെ ഭാഗമായി വയോജന വേദിയുടെ നേതൃത്വത്തിൽ   ഓണസ്മൃതി സംഘടിപ്പിച്ചു. തിരുവോണനാളിൽ പഴയ ഓണക്കാലത്തെ ഓർത്തെടുത്തും പുതു തലമുറയുടെ ഓണാവേശമുൾക്കൊണ്ടുമായിരുന്നു ഓണസ്മൃതി. ലൈബ്രറി കൗൺസിൽ ജില്ലാസെക്രട്ടറി പി കെ വിജയൻ ഉദ്ഘാടനം ചെയ്തു. പി വി ശ്രീധരൻ മാസ്റ്റർ, സി വി ഗംഗാധരൻ, വി വി ഗോവിന്ദൻ , സി വി ഹരീഷ് കുമാർ , കെ ശ്രീനിവാസൻ, എം ഷൈജു എന്നിവർ സംസാരിച്ചു. തുടർന്ന് പുരാണകാവ്യങ്ങളെ ആസ്പദമാക്കി പുരാണ പ്രശ്നോത്തരിയും സംഘടിപ്പിച്ചു. നിധിൻ കെ സി ഒന്നാം സ്ഥാനവും എ പി മാധവി രണ്ടാം സ്ഥാനവും നേടി.

ഓണപോലിമ 2023. ആഘോഷിച്ചു

Image
കണ്ണാടിപ്പറമ്പ്  : കിടു ഫ്രണ്ട്‌സ് പുലൂപ്പി യുടെ. ആഭിമുഖ്യത്തി ൽ. ഓണപോലിമ 2023. ആഘോഷിച്ചു. പ്രസ്തുതാ. പരിപാടി യിൽ.. കെ. ഷിജു. സ്വാഗതം പറഞ്ഞു. കെ പി. അനൂപിന്റെ. അദ്യക്ഷ താ യിൽ. കെ. ദേവൻ ഉദ്ഘാടനം ചെയ്തു. Sslc.പ്ലസ്.2LSS.വിജയികളെ. വളപട്ടണം സിവിൽ പോലീസ് ഓഫീസർ. ശ്രീ. റിനോജ്. അനുമോദിച്ചു. ചടങ്ങിൽ. ശ്രീ. സുനിൽ. പ്രവീഷ്. പ്രജീഷ്. രൂപേഷ്. സനൂപ്. ജഗദേവൻ. സുമേഷ്. എന്നിവർ ആശംസ. പ്രസംഗം നടത്തി... ശ്രീ. പി. സനീഷ്. നന്ദി പറഞ്ഞു

വാഹനാപകടത്തിൽ പരിക്കേറ്റ പതിനൊന്നുകാരി മരിച്ചു

Image
ശ്രീകണ്ഠപുരം :വാഹന അപകടത്തിൽ പരിക്കേറ്റ് മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേ പതിനൊന്നുകാരി മരിച്ചു. ശ്രീകണ്ഠപുരം ചേപ്പറമ്പ് കാനപ്പുറത്തെ ഹരി - ലിഷ ദമ്പതികളുടെ മകൾ ദൃശ്യ ഹരി ആണ് മരിച്ചത്.  നെടുങ്ങോം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. ഉത്രാട നാളിൽ സമീപത്തെ ക്ലബ്ബിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോകവേ വീടിന് മുന്നിൽ നിന്നും റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗതയിൽ വന്ന കാർ ഇടിച്ചായിരുന്നു അപകടം.

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി; കേരളം ആഘോഷിക്കുന്നത് ആചാര്യന്‍റെ 169-ാം ജന്മദിനം

Image
ഇന്ന് ശ്രീനാരായണ ഗുരു ജയന്തിചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ജനിച്ച ഗുരുദേവന്‍റെ 169-ാം ജയന്തിയാണ് സംസ്ഥാനം ഇന്ന് ആഘോഷിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും, നവോത്ഥാനനായകനും ആയിരുന്നശ്രീനാരായണ ഗുരുവിന്റെ 169-ാം പിറന്നാളാണ് ഇന്ന്. ഒരു ജാതിയും ഒരു മതവും മതി മനുഷ്യന് എന്ന് ആഹ്വാനം ചെയ്ത അദ്ദേഹം ജാതിയുടേയും മതത്തിന്റേയും തൊട്ടുകൂടായ്മയെ മറികടക്കാന്‍ അറിവ് ആയുധമാക്കാന്‍ ഉപദേശിച്ചിട്ടുണ്ട് കേരളത്തില്‍ ജീവിച്ചിരുന്ന സാമൂഹിക പരിഷ്‌ക്ര്‍ത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു (sree narayana guru) (1856-1928). ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം സവര്‍ണ്ണമേധാവിത്വത്തിനുംസമൂഹതിന്മകള്‍ക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാര്‍ക്ക് പുതിയമുഖം നല്‍കി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം. ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവാണ് ശ്രീ നാരായണ ഗുരു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയശാപങ്ങള്‍ക്കെതിരെ അദ്ദേഹം പ്രവര്‍ത്തിച്ചു. ബ്രാഹ്മണരേയും മറ്റു സവര്‍ണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരംഗുരുവിദ്യാലയങ്ങളും

വേളം പൊതുജന വായനശാല നവതി ആഘോഷത്തിന് തുടക്കം

Image
മയ്യിൽ :വേളം പൊതുജന വായനശാലയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷത്തിൻ്റെ ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവഹിച്ചു. കണ്ണൂർ ജില്ല ലൈബ്രറി കൌൺസിൽ സെക്രട്ടറി പി കെ വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി അവാർഡ് നേടിയ ദേശാഭിമാനി പത്ര പ്രവർത്തകൻ പി സുരേശനും സംസ്ഥാന ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം വർഷവും ചാമ്പ്യനായ ആർ ശിവപ്രിയ എന്നിവർക്ക് ആദരം നൽകി. കണ്ണൂർ ലൈബ്രറി വ്യാപന മിഷൻ കോ ഓഡിനേറ്റർ ടി കെ ഗോവിന്ദൻ മാസ്റ്റർ, മയ്യിൽ ഗ്രാമ പഞ്ചായത്ത് അംഗം കെ ബിജു എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ സി സി നാരായണൻ സ്വാഗതവും, ജനറൽ കൺവീനർ കെ പി രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. കണ്ണൂർ ഫോക്‌ലോർ അക്കാദമിയുടെ സഹായത്തോടെ അത്താഴക്കുന്ന് സൗപർണ്ണിക കലാവേദിയുടെ നാട്ടരങ്ങ് അരങ്ങേറി.

സമൂഹ ഓണസദ്യ സംഘടിപ്പിച്ചു

Image
മയ്യില്‍ :ഇരുവാപ്പുഴ നമ്പ്രം ജനകീയ വായനശാല ആന്‍ഡ് ഗ്രന്ഥാലയം നേതൃത്വത്തില്‍ ഓണാഘോഷ പരിപാടിയുടെ ഭാഗമായി സമൂഹ ഓണസദ്യ സംഘടിപ്പിച്ചു.   മയ്യില്‍-ശ്രീകണ്ഠാപുരം പ്രധാന റോഡരികില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ഓണസദ്യ ഒരുക്കിയത്. മതമൈത്രി സന്ദേശം വിളിച്ചോതിയ ഓണസദ്യയില്‍ സമൂഹത്തിന്റെ നാനാതുറകളിലെ ആയിരത്തോളം പേര്‍ പങ്കെടുത്തു. പ്രഥമന്‍ ഉൾപ്പെടെ പതിനഞ്ചോളം വിഭവങ്ങള്‍ ഓണസദ്യക്ക് രുചിയേകി. ഓണഘോഷ പരിപാടികള്‍ മയ്യില്‍ പഞ്ചായത്ത് അംഗം പി സത്യഭാമ ഉദ്ഘാടനം ചെയ്തു. വി വി അനിൽ കുമാര്‍ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കഥാകൃത്ത് വി പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് എ അനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. എടക്കാട് എസ്ഐ എന്‍ ജിജേഷ് സമ്മാനദാനം നിര്‍വഹിച്ചു.

ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

Image
 ചട്ടുകപ്പാറ- DYFI, ബാലസംഘം, AIDWA വേശാല യൂനിറ്റിൻ്റെ സംയുക്താഭിമുഘ്യത്തിൽ 'ഓണപ്പുലരി 2023' ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. വിവിധ കലാകായിക മൽസരങ്ങൾ അരങ്ങേറി .സമാപന സമ്മേളനം DYFI മുൻ മയ്യിൽ ബ്ലോക്ക്‌ ട്രഷറർ സ: കെ.പ്രിയേഷ് കുമാർ ഉദ്ഘാടനവും വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നിർവ്വഹിച്ചു. ചടങ്ങിൽ DYFI യൂണിറ്റ് സെക്രട്ടറി സ: എം.വി.സികിൻ അദ്ധ്യക്ഷ്യം വഹിച്ചു. മഹിള അസോസിയേഷൻ വേശാല യൂണിറ്റ് സെക്രട്ടറി സ: എം.ഷീബ സ്വാഗതവും ബാലസംഘം യൂണിറ്റ് പ്രസിഡന്റ്‌ സ: യദുനന്ദ നന്ദിയും രേഖപ്പെടുത്തി.

തളിപ്പറമ്പ് പുളിമ്പറമ്പ സ്വദേശി അബൂബക്കർ സിദ്ദിഖ് നിര്യാതനായി.

Image
പുളിമ്പറമ്പ മഹല്ലിൽ താമസിക്കുന്ന അബൂബക്കർ സിദ്ദിഖ് (38) നിര്യാതനായി.(പുളിമ്പറമ്പ നൂർ ജുമാ മസ്ജിദ് കമ്മിറ്റി മെമ്പർ) പുളിമ്പറമ്പ് കെ എം സി സി നഗറിന് സമീപം എസ് കെ എസ് എസ് എഫ് പട്ടുവം ക്ലസ്റ്റർ പ്രസിഡന്റാണ്. ഭാര്യ പി എം ആയിഷ മക്കൾ : ഫഹീം,സ്വാലിഹ, അബൂബക്കർ. സഹോദരങ്ങൾ : റാഷിദ്‌, മുർഷിദ.  കബറടക്കം ഇന്ന് 11:45 ന്   കുപ്പം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ

പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി കെ. ഒ. പി. ഇബ്രാഹിം നിര്യാതനായി .

Image
പാപ്പിനിശേരി     പാപ്പിനിശ്ശേരി വെസ്റ്റ് കെ. ഒ. പി. ഇബ്രാഹിം മരണപെട്ടു. കബറടക്കം നാളെ രാവിലെ പത്തു മണിക്ക് വെസ്റ്റ് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിൽ

കെ മുസ്തഫ കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് ചികിത്സാ സഹായ നിധി കൈമാറി

Image
കമ്പിൽ : നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി കെ മുസ്തഫ ചികിത്സാ സഹായ ഫണ്ട് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി. കമ്പിൽ ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ പി ടി ചികിത്സാ കമ്മിറ്റി ട്രഷറർ മൊയ്‌തീൻ കമ്പിലിന് കൈമാറി. മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി,മുസ്‌ലിം ലീഗ് കമ്പിൽ ശാഖ ജനറൽ സെക്രട്ടറി ഷാജിർ മാസ്റ്റർ,ചികിത്സാ കമ്മിറ്റി കൺവീനർ അബ്ദുൾ റഹ്മാൻ,ഹുസൈൻ പി വി എന്നിവർ പങ്കെടുത്തു.

ചെങ്ങളായി പ്രദേശത്തെ പ്രധാന വിദേശമദ്യ വില്പനക്കാരൻ അറസ്റ്റിൽ

Image
തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവും പാർട്ടിയും ചെങ്ങളായി, ഹംസപീടിക, വളക്കൈ, ശ്രീകണ്ഠാപുരം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ചെങ്ങളായി - ഹംസപീടികയിൽ വെച്ച് മൂന്ന് ലിറ്റർ വിദേശമദ്യവുമായി ചെങ്ങളായി സ്വദേശി പി.പി. ലക്ഷ്മണ(48)നെ അറസ്റ്റ് ചെയ്തു. മദ്യം വിറ്റ് ലഭിച്ച 1200 രൂപയും കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ: വിനീത് പി ആർ എക്സൈസ് ഡ്രൈവർ അജിത്ത് പി. വി എന്നിവർ പങ്കെടുത്തു.

താനിക്കുന്ന് ടൈറ്റാൻ ആർട്സ് സ്പോർട്സ് ക്ലബ് & സ്വാശ്രയ സംഘം സംയുക്തമായി നടത്തുന്ന ഓണോത്സവം പ്രൗഡ ഗംഭീരമായി 31/08/2023 ആഘോഷിക്കുന്നു

Image
 കുറുമാത്തൂർ താനിക്കുന്ന്.: ടൈറ്റാൻ സ്പോർട്സ് ക്ലബ്ബ് താനിക്കുന്ന് , .സ്വാശ്രയ സംഘം താനികുന്ന് എന്നിവർ സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടിയിൽ  ഓണസദ്യ.. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാപരിപാടികൾ ... എസ്എസ്എൽസി ഹയർ സെക്കൻഡറി സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ എന്നിവയയെല്ലാം ഉണ്ടാവും.

മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു പെൺകുട്ടികൾ മുങ്ങി മരിച്ചു.

Image
.മണ്ണാര്‍ക്കാട് :  പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ സഹോദരിമാരായ മൂന്നു പെൺകുട്ടികൾ മുങ്ങി മരിച്ചു.  കോട്ടോപ്പാടം പെരുങ്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ബന്ധുക്കളായ റിന്‍ഷി (18), റമീഷ (23), നിഷിത (26) എന്നിവരാണ് മരിച്ചത്.  ഉച്ചയ്ക്ക് 1.30 നോടെയാണ് അപകടം.  ഒരാള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു.  നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല.  മൃതദേഹം മദര്‍ കെയര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോ. ര്‍ട്ടം നടത്തും

കേരള മാപ്പിള കലാശാല നൽകുന്ന സംഗീത സംവിധാനത്തിനുള്ള പ്രഥമ പീർ മുഹമ്മദ്‌ പുരസ്‌കാരം ഇഖ്ബാൽ കണ്ണൂരിന്

Image
കേരള മാപ്പിള കലാശാല നൽകുന്ന സംഗീത സംവിധാനത്തിനുള്ള പ്രഥമ പീർ മുഹമ്മദ്‌ പുരസ്‌കാരം ഇഖ്ബാൽ കണ്ണൂരിന് സെപ്റ്റംബർ 1 വെള്ളി കണ്ണൂർ ചേമ്പർ ഹാളിൽ വെച്ച് സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ അവാർഡ് സമർപ്പിക്കും തുടർന്ന് പീർ മുഹമ്മാദിന്റെ പാട്ടുകൾ കോർത്തിണക്കി പീർ കോ പ്യാർ മാപ്പിള പ്പാട്ട് മേളയും അരങ്ങേറും

സന്ദർശിച്ചു

Image
 പാർടിയുടെ മുൻ കാല നേതൃത്വത്തെ ആദരിക്കുന്നതിന്റെ ഭാഗമായി CPM ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പിലെ സ: കെ.എം. മുഹമ്മദ്, സ: കെ.ബാലകൃഷ്ണൻ എന്നിവരുടെ വീടുകളിൽ സന്ദർശിച്ചു.     പാർടി ജില്ലാ കമ്മറ്റിയംഗം സ: കെ.ചന്ദ്രൻ സഖാക്കളെ ആദരിച്ചു. ലോക്കൽ സെക്രട്ടറി കെ.ബൈജു , ലോക്കൽ കമ്മറ്റിയംഗങ്ങളായ സി. അനിൽകുമാർ , ടി. രാമകൃഷ്ണൻ , സുനിത പി.പി , ബ്രാഞ്ച് സെക്രട്ടറി വിദ്യ.കെ , കെ.പി.രമേശൻ , കെ. അശോകൻ എന്നിവർ പങ്കെടുത്തു.

എം. ഹാമിദ് കോയ നിര്യാതനായി

Image
ചെക്കിച്ചിറ :കക്കാട് മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന എം. ഹാമിദ് കോയ .നിര്യാതനായി. റിട്ടേട് സർക്കാർ ജീവനക്കാരനായിരുന്ന ഹാമിദ് കോയ കുറച്ചായി അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമിക്കുക യായിരുന്നു. ഭാര്യ കെവി. സുബൈദ, മക്കൾ :കെവി. ഫസൽ, മുബഷിർ, അൻവർ, ഷുക്കൂർ, ഫരീദ, സാബിറ, ഫസീല  കബറടക്കം കക്കാട് ജുമാമസ്ജിദ് കബർസ്ഥാനിൽ 5:30 ന് .

കേരളത്തിന് രണ്ടാമത് വന്ദേഭാരത് അനുവദിച്ച് റെയില്‍വേ

Image
ചെന്നൈ  കേരളത്തിന് രണ്ടാമത് വന്ദേഭാരത് അനുവദിച്ച് റെയിൽവേ. ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ റേക്കാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ബുധനാഴ്ച വെെകീട്ട് മം​ഗലാപുരത്തേക്ക് പുറപ്പെടും എന്നാണ് റിപ്പോർട്ടുകൾ. രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിനായി രണ്ട് റൂട്ടുകൾ പരിഗണനയിലുണ്ട്. മം​ഗലാപുരം - തിരുവനന്തപുരം, മം​ഗലാപുരം - എറണാകുളം റൂട്ടുമാണ് നിലവിൽ പരി​ഗണനയിൽ. ഇവയിൽ മം​ഗലാപുരം - തിരുവനന്തപുരം പ്രാവർത്തികം ആക്കണമെങ്കിൽ രണ്ട് റേക്കുകൾ ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ. രാവിലെ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തി രാത്രി മടങ്ങി എത്തുന്നതാണ് നിലവിലെ സർവീസ്. സംസ്ഥാനത്തിന് രണ്ടാമത്തെ ട്രെയിൻ ഓണത്തോട് അനുബന്ധിച്ച് അനുവദിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ടാമത് വന്ദേഭാരത് അനുവദിക്കുന്നതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാർക്ക് ഉൾപ്പെടെയുള്ള പരിശീലനം ചെന്നൈയിൽ നേരത്തെ ആരംഭിച്ചിരുന്നു.

മലയാളികള്‍ക്ക് ഓണാശംസയുമായി ദുബായ് കിരീടാവകാശി

Image
ദുബായ്  ഓണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വാഴയിലയില്‍ വിളമ്പിയ ഓണസദ്യയുടെ ഫോട്ടോയോട് ഒപ്പമാണ് ഹാപ്പി ഓണം എന്ന കുറിപ്പ് സഹിതം ശൈഖ് ഹംദാന്‍ പോസ്റ്റ് ചെയ്തത്. സാമൂഹികമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലൂടെ ആണ് ആശംസകള്‍ അറിയിച്ചത്. മലയാളികള്‍ക്ക് പ്രിയപ്പെട്ട 27 ഇനങ്ങളുള്ള വിഭവ സമൃദ്ധമായ ഓണസദ്യയുടെ ചിത്രമാണ്‌ ദുബായ് കിരീടാവകാശി പോസ്റ്റ് ചെയ്തത്. ചോറ്, വാഴപ്പഴം ചിപ്‌സ്, ശര്‍ക്കരവരട്ടി, ഉപ്പ്, പപ്പടം അടക്കം സദ്യയില്‍ ഉണ്ട്. ഇപ്പോള്‍ യുകെയിലെ യോര്‍ക്ക് ഷയറില്‍ അവധിക്കാലം ആഘോഷിക്കുകയാണ്‌ അദ്ദേഹം.

യുവജന വായനശാല കാട്ടുവാടി യുവ ക്ളബ്,യുവജനി,വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ "പൂവിളി"ഓണാഘോഷം 2023 ആഘോഷിച്ചു

Image
യുവജന വായനശാല കാട്ടുവാടി യുവ ക്ളബ്,യുവജനി,വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ "പൂവിളി"ഓണാഘോഷം 2023 ആഘോഷിച്ചു.... ഞായറാഴ്ച നടന്ന പരിപാടി കല്യാശേരി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.പി പി ഷാജിർ ഉത്ഘാടനം ചെയ്തു.. വായനശാല മെമ്പർ ശോഭാരാജൻ അധ്യക്ഷത വഹിച്ചു .പരിപാടിയിൽ മുഖ്യാധിതിയായി ലിംകാബുക് ഓഫ് റെക്കോർഡ് ഉടമ അനജ് കണ്ണാടിപ്പറമ്പും,മഴവിൽമനോരമ "എന്റെ അമ്മ സൂപ്പറാ"ചാനൽ ഫെയിം നിഗിന&ഫാമിലിക് സ്വീകരണവും നല്കിയ പരിപാടിയിൽആശംസ അർപ്പിച്ചു ശ്രീമതി കെ ശ്യാമള (നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്) കല്യാശേരിബ്ളോക് മെമ്പർ ശ്രീ.നികേത് വി വി ഷാജി ( 15 വാർഡ് മെമ്പർ, നാറാത്ത് ഗ്രാമപഞ്ചായത്ത് ) യൂത്ത് കോർഡിനേറ്റർ ശ്രീ.ജംമ്ഷീർ എന്നിവർ സംസാരിചു.തുടർന്ന് എസ്എസ്എൽസി,+2 പിജി യുജി വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു യുവ ക്ളബ് സെക്രട്ടറി സ്വാഗതവും വായനശാല വൈസ് പ്രസിഡന്റ് ഗീത നന്ദിയും അറിയിച്ചു.. തുടർന്ന് ഓണസദ്യ യും കുട്ടികളുടെയും കുടുംബശ്രീ അംഗങ്ങളുടേയും കലാപരിപാടികളും നടന്നു.. വൈകുന്നേരം കായികപരിപാടികളും , പരിപാടിയിൽ പങ്കെടുത്ത വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. വായനശാല ജോ.സെക്രട്ടറി

വരുന്നു ആകാശത്ത് ബ്ലൂ മൂൺ; അപൂർവ പ്രതിഭാസം ഇനി 14 വർഷങ്ങൾക്ക് ശേഷം മാത്രം

Image
വാനനിരീക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടുമെത്തുന്നു സൂപ്പർ ബ്ലൂ മൂൺ. ചന്ദ്രൻ അതിന്റെ ഭ്രമണ പഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത നിൽക്കുന്ന ഘട്ടത്തിലാണ് സൂപ്പർ മൂൺ സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രൻ സാധാരണയെക്കാൾ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും കാണാനാകും. നാല് പൂർണ ചന്ദ്രന് ശേഷം വരുന്ന പൂർണ ചന്ദ്രനെയാണ് ബ്ലൂ മൂൺ എന്ന് പറയുന്നത്.  ഈസ്റ്റേൺ ഡേലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാം സൂപ്പർ മൂൺ ഇന്ന് രാത്രി 7.30ന് കാണാം. ഇന്ത്യയിൽ ഇന്ന് രാത്രി 9.30ന് ആരംഭിക്കുന്ന ബ്ലൂ മൂൺ പാരമ്യത്തിൽ എത്തുക നാളെ രാവിലെ 7.30 ഓടെ. നാസ നൽകുന്ന വിവരം പ്രകാരം അടുത്ത സൂപ്പർ ബ്ലൂ മൂൺ സംഭവിക്കുക 14 വർഷങ്ങൾക്ക് ശേഷമാകും. 2037 ജനുവരിയിലും പിന്നാലെ മാരിച്ചിലുമാണ് ഇനി അടുത്ത സൂപ്പർ ബ്ലൂ മൂൺ. ബ്ലൂ മൂണിനൊപ്പം ശനി ഗ്രഹത്തേയും നാളെ ആകാശത്ത് കാണാം. നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ശനിയെ കാണാൻ സാധിക്കും. പക്ഷേ ബൈനോക്കുലറോ ടെലിസ്‌കോപ്പോ ഉണ്ടെങ്കിൽ വ്യക്തമായി കാണാൻ സാധിക്കും.

പാപ്പിനിശ്ശേരി സ്വദേശി പുല്ലേൻ സ്വാമിനാഥൻ നിര്യാതനായി

Image
പാപ്പിനിശ്ശേരി സ്വദേശി പുല്ലേൻ സ്വാമിനാഥൻ 69 നിര്യാതനായി.  ഭാര്യ : ഇന്ദിര.  മക്കൾ: ആതിര, ഹരിത, അനുരാഗ്.  മരുമക്കൾ: മനോജ്, പ്രജിലേഷ്.  സഹോദരങ്ങൾ രാധ സുരേശൻ സംസ്കാരം : ഇന്ന് വൈകിട്ട് 3:30 ന് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ. 

കണ്ണൂർ സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പ്

Image
സർവകലാശാല മാർച്ച് സെപ് :11 ന്  കൗൺസിലർമാരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹം: എം.എസ്.എഫ്  കണ്ണൂർ: സര്‍വകലാശാല കാമ്പസ് തിരഞ്ഞെടുപ്പിൽ വിദ്യാർഥി പ്രതിനിധികളാ യി വിജയിച്ച യൂണിയൻ കൗൺസിലർമാരെ പുറത്താക്കിയ നടപടി പിൻവലിക്കണമെന്ന് എം.എസ്.എഫ്. കണ്ണൂർ ജില്ലയിൽ നിന്ന് അഞ്ച് പേരും കാസർകോട് ജില്ലയിൽ നിന്ന് ആറ് പേരെയുമാണ് സര്‍വകലാശാല കൗൺസിൽ പട്ടികയില്‍ നിന്ന് പുറത്താക്കിയത്. മുൻ വർഷങ്ങളിലേത് പോലെ തന്നെ കാമ്പസുകളിൽ നിന്ന് വിജയിച്ച മുഴുവൻ കൗൺസിലർമാരെയും ഉൾപ്പെടുത്തി സെനറ്റ് തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാവണമെന്നും എം.എസ്.എഫ് യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം എം.എസ്.എഫ് നേതൃത്വത്തിൽ ശക്തമായ സമര പരിപാടികളുള്‍പ്പെടെ നിയമ നടപടിയായി മുന്നോട്ടുപോകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ഓണാവധിക്ക് ശേഷം കണ്ണൂർ സര്‍വകലാശാലയ്ക്ക് കീഴിലെ മുഴുവൻ കമ്പസുകളിലും ക്യാമ്പസ് ലീഡേഴ്‌സിനെ ഉൾപ്പെടുത്തി ക്യാമ്പസ് ക്യാമ്പ്, ഒന്നാം വർഷ വിദ്യാർഥി കൺവെൻഷന്‍ തുടങ്ങിയ പരിപാടികള്‍ നടത്തും. എം.എസ്എഫ് സംസ്ഥാന കമ്മിറ്റി യോഗം പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.കെ നജാഫ് അധ്യക്ഷനായി. ട്രഷറർ അഷ്ഹർ പെരുമ

പാചകവാതക വിലക്കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ

Image
പാചകവാതക സിലിണ്ടറിന് ഇന്ന് മുതൽ വില കുറയും. ഇന്നലെ കേന്ദ്ര സർക്കാർ 200 രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഇതോടെ 1110 രൂപയുള്ള സിലിണ്ടറിന് 910 രൂപയാകും. ഉജ്വല യോജന പദ്ധതിയുടെ ഉപഭോക്താക്കൾക്ക് 400 രൂപ കുറയും. പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയിൽ ഉള്ളവർക്ക് നേരത്തെ 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു പുതിയ ആനുകൂല്യം കൂടി ലഭിക്കുമ്പോൾ സിലിണ്ടറിന് 400 രൂപ കുറയും. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷനുകൾ സൗജന്യമായി സ്ഥാപിക്കുമെന്നും അറിയിച്ചു.

കോഴിക്കോട് വിനോദ സഞ്ചാരത്തിന് എത്തിയ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Image
കോഴിക്കോട് : പുതുപ്പാടി കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വിനോദ സഞ്ചാരത്തിന് എത്തിയ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം വലിയതൊടി തസ്‌നീം (30) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മുഹമ്മദ് റാഷിദിനെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈങ്ങാപ്പുഴ കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. വന പ്രദേശത്ത് ഉണ്ടായ മഴയെ തുടര്‍ന്ന് അപ്രതീക്ഷിത മലവെള്ള പാച്ചിലില്‍ ഇരുവരും അകപ്പെടുക ആയിരുന്നു. റാഷിദിനെ രക്ഷപ്പെടുത്തിയ ശേഷമാണ് യുവതി ഒഴിക്കില്‍പ്പെട്ട കാര്യം അറിയുന്നത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ തസ്‌നീമിനെ കണ്ടെത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.