Posts

Showing posts from May, 2023

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും 33 വർഷത്തെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കി വിരമിക്കുന്ന സെക്രട്ടറി ടി.രാജന്

Image
 യാത്രയയപ്പ് നൽകി ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും 33 വർഷത്തെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കി വിരമിക്കുന്ന സെക്രട്ടറി ടി.രാജന് ഭരണസമിതിയുടേയും ജീവനക്കാരുടേയും നേതൃത്വത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തി. മുൻ MLA എം.വി.ജയരാജൻ ഉൽഘാടനം ചെയതു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറൽ തളിപ്പറമ്പ് പി.പി.സുനിലൻ ഉപഹാര സമർപ്പണം നടത്തി.കണ്ണൂർ സഹകരണപ്രസ്സ് പ്രസിഡണ്ട് കെ.ചന്ദ്രൻ ജീവനക്കാർ നൽകുന്ന ഉപഹാരം നൽകി.KCEU നൽകിയ ഉപഹാരം മയ്യിൽ സഹകരണ പ്രസ്സ് പ്രസിഡണ്ട് എൻ അനിൽകുമാർ നൽകി. യൂനിറ്റ് ഇൻസ്പെക്ടർ എൻ.ബിന്ദു, സ്പെഷ്യൽ ഗ്രേഡ് ഓഡിറ്റർ എം.വി.സുരേഷ് ബാബു, സെയിൽ ഓഫീസർ പി.ശൈലേഷ് കുമാർ, KCEUമയ്യിൽ ഏരിയ പ്രസിഡണ്ട് പി.വൽസലൻ, ഇ.പി.ആർ.വേശാല, വേലിക്കാത്ത് ഉത്തമൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ച് സംസാരിച്ചു.മറുമൊഴി ടി.രാജൻ നടത്തി. ബേങ്ക് വൈസ് പ്രസിഡണ്ട് എ.കൃഷ്ണൻ സ്വാഗതം പറഞ്ഞു. അസിസ്റ്റൻറ് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.
Image
ചെറുതാഴം പഞ്ചായത്തിൽ ചരിത്രം രചിച്ച് കോൺഗ്രസ്. യു രാമചന്ദ്രൻ  25 വർഷത്തിനുശേഷം പഞ്ചായത്തിലേക്ക് കോൺഗ്രസിൻ്റെ ജനപ്രതിനിധിയെ അയച്ചു ചെറുതാഴത്തെ ജനങ്ങൾ. സി പി എമ്മിന്റെ സിറ്റിംഗ് സീറ്റിൽ ലോക്കൽ കമ്മിറ്റി അംഗത്തെ അട്ടിമറിച്ചാണ് കോൺഗ്രസിന്റെ മൂവർണ്ണ കൊടി പാറിയത്.യു ഡി എഫ് സ്ഥാനാർത്ഥിയായ കോൺഗ്രസിലെ യു രാമചന്ദ്രൻ 80 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വാർഡ് പിടിച്ചെടുത്തത്. ചെറുതാഴം പഞ്ചായത്തിൽ 25 വർഷമായി കോൺഗ്രസിന് ജനപ്രതിനിധി ഉണ്ടായിരുന്നില്ല.പൊതു തെരഞ്ഞെടുപ്പിൽ കക്കോണി വാർഡിൽ നിന്നും വിജയിച്ച സിപിഎം പ്രതിനിധി മരണമടഞ്ഞതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത് .സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ചെറുതാഴം സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ കരുണാകരനെയാണ് രാമചന്ദ്രൻ മലർത്തിയടിച്ചത് .സിറ്റിംഗ് സീറ്റ് നഷ്ടമായത് സിപിഎമ്മിന് വലിയ തിരിച്ചടിയായി.
Image
 ബക്കറ്റിലെ വെള്ളത്തില്‍ വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം കോഴിക്കോട്: കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ചെറൂപ്പ കിഴക്കുംമണ്ണില്‍ കൊടമ്പാട്ടില്‍ അന്‍വറിന്റെയും ഷബാന ഷെറിന്റേയും കുഞ്ഞ് ദുഹാ മന്‍ഹല്‍ ആണ് മരണപെട്ടത്.  തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടില്‍ ഷബാന ഷെറിനും രണ്ട് കുട്ടികളും മാത്രമാണ് സംഭവ സമയമുണ്ടായിരുന്നത്. മാവൂര്‍ എസ് ഐ. മോഹനന്‍. സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിബു. പ്രിന്‍സി എന്നിവര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.
Image
പ്രധാന മന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയിട്ട് 9 വർഷം ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി സമുചിതമായ് ആ ഘോഷിച്ചു പ്രധാന മന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയിട്ട് 9 വർഷം പൂർത്തിയാക്കിയതും രണ്ടാം മോദി സർക്കാരിന്റെ നാലാം വാർഷികവും വിവിധ പരിപാടികളോടെ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിസമുചിതമായ് ആ ഘോഷിച്ചു. ചേലേരി ഈശാനമംഗലം ചേർന്ന യോഗം ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്ര പദ്ധതികളേപ്പറ്റി അദ്ധേഹം വിശദീകരിച്ചു. ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു.മയ്യിൽ മണ്ഡലം വൈസ് പ്രസിഡണ്ട് ഗിരിഷ് , വാർഡ് മെംബർ വി.വി.ഗീത എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ദേവരാജൻ സ്വാഗതവും ടി. പ്രതീപൻ നന്ദിയും അറിയിച്ചു. പരിപാടിയുടെ ഭാഗമായ് ലഡു വിതരണവും സൗജന്യമായ് പ്രധന മന്ത്രി ഭീമ സുരക്ഷാ യോജന പോളിസികൾ നല്കുകയും ചെയ്തു
Image
സേവന മേഖലയിൽ വീണ്ടും കണ്ണൂർ ചേകവർ ചാരിറ്റബിൾ ട്രസ്റ്റ്‌ (ഫേസ്ബുക് കൂട്ടായ്മ.)  സേവന മേഖലയിൽ വീണ്ടും കണ്ണൂർ ചേകവർ ചാരിറ്റബിൾ ട്രസ്റ്റ്‌ (ഫേസ്ബുക് കൂട്ടായ്മ.) വാട്ടർ purifier കീഴ്പ്പള്ളി സി എച് സിയിൽ നൽകിയതിന് പുറമെ ഇപ്പോൾ ചക്കരക്കൽ CHC യിലും ലഭ്യമാക്കിയിരിക്കയാണ്. ഇരിവേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ Dr. മായ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചടങ്ങിൽ കണ്ണൂർ ചേകവർ ട്രസ്റ്റിന്റെ ഭാരവാഹികളായ മനു പാക്കൻ, ശ്രീനാഥ് അത്തൂർ, അനീഷ് മോതിരവള്ളി, ദീപക് ഉദയരാജ് പിന്നെ ഹെൽത്ത് supervisor അബ്ദുൽ സലിം മണിമ, നന്ദനൻ എന്നിവർ പങ്കെടുത്തു നവമാധ്യമങ്ങളിലൂടെ രൂപം കൊണ്ട ഈ കൂട്ടായ്മ 11 വർഷമായി സേവനരംഗത്തുണ്ട്. ഒരു വേതനവും കൈപ്പറ്റാതെ ഈ കൂട്ടായ്മക്ക് വേണ്ടി പ്രവർത്തിക്കുന്ന ആൾക്കാരാണ് ഈ കൂടിയായ്മയുടെ വിജയം പ്രളയ സമയത്ത് കിറ്റ് വിതരണം നടത്തിയും ഈ ഗ്രൂപ്പ് മാതൃകയായി.
Image
 നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു കൊച്ചി  നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിൽ ആയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അന്ത്യം. മിന്നൽ മുരളി, ജാനേമൻ, മഹേഷിന്റെ പ്രതികാരം, ഷഫീഖിന്റെ സന്തോഷം, ജയ ജയ ജയഹേ, പ്രിയൻ ഓട്ടത്തിലാണ്, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജോ & ജോ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നേരത്തെ കരള്‍ രോഗം ബാധിച്ച് ഗുരുതര അവസ്ഥയില്‍ കഴിയുന്ന ഹരീഷ് പേങ്ങന്‍റെ ചികിത്സക്കായി സഹപ്രവര്‍ത്തകര്‍ സഹായം തേടിയിരുന്നു. എറണാകുളം അമൃത ആശുപത്രിയിൽ ഹരീഷ് ചികിത്സയിൽ ആണെന്നും കരള്‍ മാറ്റി വയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്നും സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിനിടെയാണ് നടൻ്റെ വിയോഗം.
Image
 അങ്കണവാടി പ്രവേശനോത്സവം ഇന്ന്  തിരുവനന്തപുരം സ്മാർട് ക്ലാസ് മുറികളും പോഷക ആഹാരവും ശിശുസൗഹൃദ കരിക്കുലവുമായി കുട്ടികൾക്ക് മാനസികവും ശാരീരികമായ വികാസം ഉറപ്പ് വരുത്തുന്ന അങ്കണവാടികളിലേക്ക് ഉള്ള പ്രവേശനോത്സവം 'ചിരിക്കിലുക്കം' മെയ് 30ന് നടക്കും. മൂന്ന് മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. കുട്ടികളുടെ മാനസിക വളര്‍ച്ചക്കും ആരോഗ്യത്തിനും പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള പഠന പ്രവര്‍ത്തനങ്ങള്‍, ശിശു സൗഹൃദ കരിക്കുലം, പ്രകൃതിയെ അറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍, പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള പരിശീലനം തുടങ്ങി കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ വികാസം അങ്കണവാടികൾ ഉറപ്പാക്കുന്നു.
Image
 സ്കൗട്ട് - ഗൈഡ് സ്നേഹഭവനം കൈമാറി: കണ്ണൂർ: ഭാരത് സ്കൗട്ട്സ് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ അഞ്ചരക്കണ്ടിയിൽ നിർമ്മിച്ച സ്നേഹഭവനത്തിൻ്റെ താക്കോൽദാനം ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.എ.എൻ ഷംസീർ നിർവ്വഹിച്ചു.അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷനായി. എടക്കാട്, കടമ്പൂർ, പെരളശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് മാർ ,അഞ്ചരക്കണ്ടി പഞ്ചായത്തിലെ എല്ലാ ജനപ്രതിനിധികൾ, പ്രധാനാധ്യാപകർ, സ്കൗട് ഗൈഡ് അധ്യാപകർ, യൂനിഫോമണിഞ്ഞെത്തിയ കുട്ടികൾ, നൂറു കണക്കിന് നാട്ടുകാർ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.. വീട് നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മെയ് 31 നു സർവ്വീസിൽ നിന്നും വിരമിക്കയാണ് -അദ്ദേഹത്തിനുള്ള സ്നേഹോപഹാരവും സ്പീക്കർ കൈമാറി. എംപതിയും സർവ്വീസും ചേർന്നു പ്രവർത്തിച്ച സ്കൗട്ടിംഗിൻ്റെ ഇത്തരം പ്രവർത്തനങ്ങളെ സ്പീക്കർ പ്രത്യേകം അഭിനന്ദിച്ചു.ശ്രീമതി പ്രവീണ ടീച്ചർസ്വാഗതവും ശ്രീമതി. സുഹാസിനി ടീച്ചർ നന്ദിയും പറഞ്ഞു
Image
 കണ്ണൂരിൽകഞ്ചാവുമായി ഒരാൾ പിടിയിൽ; ഖലീൽ കുടുങ്ങിയത് ഇങ്ങനെ കണ്ണൂർ: കഞ്ചാവുമായി യുവാവ് പിടിയിൽ. ധർമ്മടം സ്വദേശി ഖലീൽ ആണ് പോലീസിന്റെ പിടിയിലായത്. വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്. പോലീസ് പട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് പ്രതിയെ പരിശോധിക്കുകയായിരുന്നു. ഇയാളുടെ കയ്യിൽ സൂക്ഷിച്ചിരുന്ന സഞ്ചിയിൽ നിന്നും 355 ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. സബ്ബ് ഇൻസ്പെക്ടർ സി പി ബിജോയ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജ്യോതിഷ്, ബിജേഷ്, എന്നിവരാണ് പോലീസ് സംഘത്തിൽഉണ്ടായിരുന്നത്.
Image
 പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസിൽ കൺസഷൻ കാർഡ് വേണ്ട; യൂണിഫോം മതി. പാലക്കാട്: കെഎസ്ആർടിസി ബസുകളിൽ സ്‌കൂള്‍-കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് പാലക്കാട് സ്റ്റുഡന്റ്‌സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ ആര്‍.ടി.ഒ അറിയിച്ചു. പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യൂണിഫോം ഉള്ളതിനാൽ സ്വകാര്യ ബസുകളിൽ കൺസഷൻ കാർഡ് വേണ്ടെന്നും ആർടിഒ വ്യക്തമാക്കി. സ്വകാര്യ ബസുകളിൽ സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് നൽകി വിദ്യാർത്ഥികൾക്ക് പരമാവധി 40 കിലോമീറ്റർ വരെ യാത്ര ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്. ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര കണ്‍സഷന്‍ കാര്‍ഡുകളുടെ വിതരണം, യാത്രാ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനാണ് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്രയുടെ നേതൃത്വത്തില്‍ യംഗം ചേർന്നത്. 2023-24 അധ്യയന വര്‍ഷത്തെ കണ്‍സഷന്‍ കാര്‍ഡ് മഞ്ഞ നിറത്തിലായിരിക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എം ജേഴ്സണ്‍ അറിയിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അഫിലിയേറ്റഡ്, ഗവൺമെന്റ് അംഗീകൃതമായിട്ടുള്ള സ്കൂളുകൾ, കോളെജുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മേ

കണ്ണൂർ സർവ്വകലാശാലക്ക് കീഴിൽ നടത്തപ്പെട്ട ബി എസ് സി മൈക്രോബയോളജി വിഭാഗം പരീക്ഷയിൽ അഞ്ചാം റാങ്ക്

Image
 സോന പ്രകാശിന് അഞ്ചാം റാങ്ക് കുറ്റ്യാട്ടൂർ  കണ്ണൂർ സർവ്വകലാശാലക്ക് കീഴിൽ നടത്തപ്പെട്ട ബി എസ് സി മൈക്രോബയോളജി വിഭാഗം പരീക്ഷയിൽ അഞ്ചാം റാങ്ക് (93.65%) നേടി പത്താം മൈലിലെ സോന പ്രകാശ്. കണ്ണൂർ ശ്രീ നാരായണ കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കിയ സോന കലാ കായിക പരിപാടികളിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. കരാട്ടെ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. തൃശ്ശൂരിൽ മ്യൂസിയം ജീവനക്കാരനായ സി പ്രകാശൻ്റെയും കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ജീവനക്കാരി രജനിയുടെയും മകളാണ്.
Image
 സ്വകാര്യ ബസിൽ വിദ്യാർത്ഥികൾക്ക് മിനിമം നിരക്ക് 2 രൂപയായേക്കും. സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടാൻ ഗതാഗത വകുപ്പിൽ ധാരണയായതായി അറിയുന്നു. മിനിമം നിരക്ക് ഒരു രൂപയിൽ നിന്നു രണ്ടു രൂപയാക്കും. തുടർന്നുള്ള ഫെയർ സ്റ്റേജുകളിൽ നിലവിലെ നിരക്ക് ഇരട്ടിയാക്കും. ജൂലായിൽ നടപ്പാക്കുമെന്നാണ് സൂചന. നിരക്ക് വർദ്ധന സംബന്ധിച്ചുള്ള കമ്മിഷൻ റിപ്പോർട്ട് ലഭിച്ച ശേഷമാകും അന്തിമ തീരുമാനം. മിനിമം 5 രൂപയാക്കണമെന്ന് നേരത്തെ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നൽകിയിരുന്നു. എട്ടു വർഷമായി വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടിയിട്ടില്ല. ചില സ്വകാര്യബസുകളിൽ മിനിമം രണ്ട് രൂപ ഈടാക്കുന്നതായി ആക്ഷേപമുണ്ട്. നിരക്ക് അഞ്ചു രൂപയാക്കാൻ ബസ് ഉടമകൾ ജൂൺ ഏഴു മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചെങ്കിലും ഒരു വിഭാഗം പിൻമാറി.
Image
 കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഏഴ് പേര്‍ പിടിയില്‍; പിന്നില്‍ സാമ്പത്തിക ഇടപാടെന്ന്. കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ 7 പേര്‍ പിടിയിലായി. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച KL 57 Y 1634 എന്ന നമ്പരിലുള്ള കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ പ്രതികളെ കണ്ണപ്പംകുണ്ടില്‍ നിന്നാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോയ യുവാവിനെ വയനാട്ടില്‍ നിന്നാണ് കണ്ടെത്തുന്നത്.
Image
  സർവീസിൽ നിന്നും വിരമിക്കുന്ന നാറാത്ത് സർവീസ് സഹകരണ  ബാങ്ക് മാനേജർ എം വി പവിത്രന് യാത്രയയപ്പ്‌ നാളെ. നാറാത്ത് : 32 വർഷം സേവനം പൂർത്തിയാക്കി മെയ് 31 ന് സർവീസിൽ നിന്നും വിരമിക്കുന്ന നാറാത്ത് സർവീസ് സഹകരണ ബാങ്ക് കമ്പിൽ ബ്രാഞ്ച് മാനേജർ എം വി പവിത്രന് ഭരണ സമിതിയും ജീവനക്കാരും നൽകുന്ന യാത്രയയപ്പും സ്നേഹ വിരുന്നും 2023 മെയ് 28 ന് വൈകുന്നേരം 4 മണിക്ക് പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ വെച്ച് നടക്കും. ▪️
Image
അമയ ഷാജിയെ അനുമോദിച്ചു  കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് BSc മൈക്രോ ബയോളജിയിൽ മൂന്നാം റാങ്കും ( 95.8 % ) സർ സയിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം സ്ഥാനവും നേടിയ കണ്ണാടിപ്പറമ്പ് പുലൂപ്പിയിലെ അഭിമാനതാരമായ അമയഷാജി അനുമോദിച്ചു  രാജ്യസേവനത്തിനിടയിൽ  ജവാൻ പുല്ലൂപ്പിയിലെ ഷാജിയുടെയും സിന്ധുവിന്റെയും മകളാണ്.  CPIM പുലൂപ്പി നോർത്ത് ബ്രാഞ്ചിന്റെ ഉപഹാരം അഴിക്കോടിന്റെ ജനകീയ MLA ശ്രീ : കെ.വി .സുമേഷ്    അമയ ഷാജിക്ക് നൽകുന്നു .

പുല്ലൂപ്പിയിലെ പുളിക്കൽ അമീറിന്റയും റഷീദയുടെയും മകൾ അൻഷിദയുടെ വിവാഹത്തിൻറ ഭാഗമായി IRPC ക്ക് ധന സഹായം കൈമാറി.

Image
വിവാഹ ദിനത്തിൽ ധന സഹായം  കൈമാറി  പുല്ലൂപ്പിയിലെ പുളിക്കൽ അമീറിന്റയും റഷീദയുടെയും മകൾ അൻഷിദയുടെ വിവാഹത്തിൻറ ഭാഗമായി IRPC ക്ക് സാമ്പത്തിക സഹായം നല്കി കെ.വി സുമേഷ് MLA തുക ഏറ്റുവാങ്ങി CPI(M) കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബൈജു , നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ , IRPC കൺവീനർ ബിജു ജോൺ , എം സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു

കണ്ണൂർ സിറ്റി : അണ്ടത്തോട് കല്ലഞ്ചേരിക്കടുത്ത

Image
കുളത്തിൽ മുങ്ങി മരിച്ചു  കണ്ണൂർ സിറ്റി : അണ്ടത്തോട് കല്ലഞ്ചേരിക്കടുത്ത താമസിച്ചിരുന്ന സൈൻ ഷാസ്   എന്ന കുട്ടി ഇന്ന് (27/05/23 )കുളത്തിൽ മുങ്ങി മരിച്ചു.. റയിൽവെയുടെ പണിക്ക് വേണ്ടി കുഴിച്ച കുളത്തിലാണ് മുങ്ങി മരിച്ചത്....

അഡ്വ.സജീവ് ജോസഫ് എം.എൽ.എ ജനപ്രതിനിധിയായതിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്

Image
 നിർണ്ണയ ക്യാമ്പിൽ 1692236 ലക്ഷം രൂപയുടെ ഉപകരണങ്ങൾ അനുവദിച്ചു ഉളിക്കൽ : അഡ്വ.സജീവ് ജോസഫ് എം.എൽ.എ ജനപ്രതിനിധിയായതിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചർസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെയും നാഷണൽ കരിയർ സെന്റർ ഫോർ ഡിഫറന്റ്‌ലി ഏബിൾഡ് തിരുവന്തപുരം എന്നിവയുടെയും ആഭിമുഖ്യത്തിൽ രണ്ട് ഘട്ടങ്ങളിലായി ഭിന്ന ശേഷിക്കാർക്കായുള്ള സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള നിർണ്ണയ ക്യാമ്പുകൾ നടന്നു. ശനിയാഴ്ച ഉളിക്കൽ വയത്തൂർ യു.പി സ്കൂളിൽ നടന്ന രണ്ടാം ഘട്ട ക്യാമ്പ് പ്രസക്ത ചലച്ചിത്ര താരം ദയാന ഹമീദ് ഉദ്ഘാടനം ചെയ്തു.ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി അധ്യക്ഷത വഹിച്ചു. ഫാ.ജെയ്സൺ കൂനാനിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ബേബി തോലാനി,ചാക്കോ പാലക്കലോടി,ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് നസിയത്ത് ടീച്ചർ,ലിസി ഓ.എസ്‌,സുജ ആഷി,ജാൻസി മാത്യു,ഇന്ദിരാ പുരുഷോത്തമൻ,സ്റ്റാനി കെ.എം എന്നിവർ സംസാരിച്ചു. ജോജി വര്ഗീസ്,എ.ജെ ജോസഫ് നൗഷാദ് ബ്ലാത്തൂർ,ആർ ശശിധരൻ, ഐബിൻ ജേക്കബ്,അമൽ ഏറ്റുപാറ,റോയ് പുളിക്കൻ,അബിൻ ബിജു,മോഹനൻ കെ.എൻ,സവിത,ജോജോ പാലക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി. ശനിയാഴ്ച ഉളിക്കലിൽ നടന്ന ക്യാമ്പിൽ വിവിധ ഭാഗങ്ങളിൽ നി
Image
 പുല്ലൂപ്പി മാപ്പിള എൽപി സ്കൂൾ ഡിവൈഎഫ്ഐ പുല്ലൂപി സൗത്ത് യൂണിറ്റ് ശുചീകരിച്ചു കണ്ണാടിപ്പറമ്പ് : പുതിയ അധ്യയന വർഷത്തിൻറ ആരംഭത്തിന്റ ഭാഗമായി പുല്ലൂപ്പി മാപ്പിള LP സ്ക്കൂൾ DYFI പുല്ലൂപ്പി സൗത്ത് യുനിറ്റ് ശുചീകരിച്ചു Dyfi മുൻ മേഖല കമ്മറ്റിയംഗം വിദ്യജോൺ പരിപാടി ഉദ്ഘാടനം ചെയ്തു യൂണിറ്റ് സെക്രട്ടറി ഷിയ നിരഞ്ജന സ്വാഗതവും പ്രസിഡണ്ട് ശ്രീസ സഹജൻ അദ്യക്ഷതയും വഹിച്ചു DYFi കണ്ണാടിപ്പറമ്പ് വെസ്റ്റ്മേഖല കമ്മറ്റിയംഗം സിജിൻ ഇഗ്ന്യേഷ്യസ് , ജിൻസി ക്രിസ്റ്റീന, അനഘ് , നിഷാം നാസർ തുടങ്ങിയവർ നേതൃത്വം നല്കി
Image
 യാത്രയയപ്പ് സമ്മേളനം സംഘടിപ്പിക്കും ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും 33 വർഷത്തെ സ്തുത്യർഹ സേവനം പൂർത്തിയാക്കി 31.05.2023 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് സെക്രട്ടറി ടി.രാജന് യാത്രയയപ്പ് നൽകുന്നു. മെയ് 31 ന് വൈകു: 5 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന യാത്രയയപ്പ് സമ്മേളനം മുൻ MLA എം.വി.ജയരാജൻ ഉൽഘാടനം ചെയ്യും. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിക്കും. തളിപ്പറമ്പ് അസിസ്റ്റൻറ് രജിസ്ട്രാർ ജനറൽ പി.പി.സുനിലൻ ഉപഹാര സമർപ്പണം നടത്തും. തുടർന്ന് രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസയർപ്പിച്ച് സംസാരിക്കും.

കല്ലയ്ക്കൽ : വനിതാ ലീഗ് കല്ലയ്ക്കൽ ശാഖ, തളിപ്പറമ്പ് സി എച്ച് സെന്ററുമായി സഹകരിച്ച്

Image
മയ്യിത്ത് പരിപാലന പരിശീലന ക്ലാസ്സ്  സംഘടിപ്പിച്ചു  കല്ലയ്ക്കൽ : വനിതാ ലീഗ് കല്ലയ്ക്കൽ ശാഖ, തളിപ്പറമ്പ് സി എച്ച് സെന്ററുമായി സഹകരിച്ച് നടത്തിയ മയ്യിത്ത് പരിപാലന പരിശീലന ക്ലാസ്സ് മഹല്ല് ഖത്തീബ് ഹാരിസ് ഫൈസി ഉത്ഘാടനം ചെയ്തു. ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു അൽഹാജ്‌ മുസ്തഫ ക്ലാസ്സ് അവതരിപ്പിച്ചു
Image
 ആറളം ഫാമിലെ കൃഷിയിടത്തിൽ കാട്ടാനക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തി ഇരിട്ടി ആറളം ഫാമിലെ കൃഷിയിടത്തിൽ കാട്ടാന കുട്ടിയെ അവശ നിലയിൽ കണ്ടെത്തി. ഫാമിന്റെ രണ്ടാം ബ്ലോക്കിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങളായി ഫാമിന്റെ മൂന്ന്, നാല് ബ്ലോക്കുകളിലായി കറങ്ങി നടക്കുകയാണ്. കൃഷിയിടത്തിലെ അരുവിയിൽ നിന്ന്‌ വെള്ളം കുടിച്ച് കയറി പോകുമ്പോഴാണ് തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് അധികൃതർ തിരച്ചിൽ നടത്തിയെങ്കിലും ആദ്യം കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ആനകൾക്കൊപ്പം ഇതിനെ കണ്ടെത്തി. ആനകൾ കൂട്ടമായെത്തി കുട്ടിയാനയെ കാട്ടിനുള്ളിലേക്ക് കൊണ്ടു പോകാൻ ശ്രമം നടത്തുന്നുണ്ട്. വനം വകുപ്പ് കുട്ടിയാനയെ നിരീക്ഷിക്കുന്നുണ്ട്‌. ആവശ്യമെങ്കിൽ മയക്കുവെടി വെച്ച് പരിശോധനക്ക് വിധേയമാക്കാനും ശ്രമം നടത്തും. മേഖലയിൽ ഒരു വർഷത്തിന് ഇടയിൽ നാല് ആനകൾ ചെരിഞ്ഞിരുന്നു. ഇതിൽ കുട്ടിയാനകളും ഉൾപ്പെട്ടിരുന്നു.

ഇരിക്കൂർ ബി.ആർ.സി ക്ക് കീഴിൽ ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ഉപജില്ലയിലെ എൽ.പി വിഭാഗം അറബിക് അധ്യാ പക പരിശീലനത്തിലാണ് പരിശീലകരായി ഉമ്മയും മകളും എത്തി കൗതുകമായത്.

Image
ഉമ്മയും മകളും അധ്യാപക പരിശീലകരായി ഒരുമിച്ച് ചേരുന്ന അപൂർവ കാഴ്ച്ച ശ്രീകണ്ഠപുരം: ഉമ്മയും മകളും അധ്യാപക പരിശീലകരായി ഒരുമിച്ച് ചേരുന്ന അപൂർവ കാഴ്ച്ചക്ക് സാക്ഷ്യം വഹിക്കുകയാണ് ഒരു കൂട്ടം അധ്യാപകർ, ഇരിക്കൂർ ബി.ആർ.സി ക്ക് കീഴിൽ ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ഉപജില്ലയിലെ എൽ.പി വിഭാഗം അറബിക് അധ്യാ പക പരിശീലനത്തിലാണ് പരിശീലകരായി ഉമ്മയും മകളും എത്തി കൗതുകമായത്. നിടു വാലൂർ എ.യു.പി സ്കൂളിലെ അധ്യാപിക കെ.പി ഫാത്തിമയും മകൾ കൊയ്യം എ.എ ൽ പി സ്കൂൾ അധ്യാപിക കെ.പി സഫ്വാനയുമാണ് വിവിധ വിഷയങ്ങളിൽ പരിശീലത്തിനെത്തിയ അധ്യാപകരിൽ കൗതു കമുണർത്തിയത്. മയ്യിൽ കോട്ടയാട് സ്വദേശി കളാണ് ഇവർ. കൊളച്ചേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാമ്പുരുത്തിയിലെ കെ പി അബ്ദുൾ സലാമിന്റെ ഭാര്യ കൂടിയാണ് ഫാത്തിമ ടീച്ചർ .ഉമ്മയും മകളും അധ്യാപക പരിശീലന പരിപാടിയിൽ ആദ്യമായാണ് ഒന്നിച്ചെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇരുവരെയും ഇരിക്കൂർ എ.ഇ.ഒ ഗിരീഷ് മോഹൻ, ബി.പി.സി. ടി.വി. സുനിൽ കുമാർ എന്നിവർ അനുമോദിച്ചു. പരിശീലന പരിപാടിയി ൽ 450 ലധികം അധ്യാപകരാണ് പങ്കെടുക്കു ന്നത്. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി ഫി

ചെന്നൈയില്‍ പിടിയിലായ ഷിബിലിയെയും (22) ഫര്‍ഹാനയെയും (18) തിരൂരില്‍ എത്തിക്കും.

Image
 വാരിയെല്ല് പൊട്ടിയ നിലയില്‍; മരണകാരണം നെഞ്ചിനേറ്റ പരിക്ക്; മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച്; പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് കോഴിക്കോട്:  തിരൂരില്‍നിന്നു കാണാതായ വ്യാപാരി, കോഴിക്കോട് ഹോട്ടല്‍ നടത്തുന്ന തിരൂര്‍ സ്വദേശി സിദ്ദീഖിന്റെ മരണകാരണം നെഞ്ചിലേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ല് പൊട്ടിയ നിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരരത്തിലാകെ മല്‍പ്പിടുത്തത്തിന്റെ അടയാളങ്ങളുമുണ്ട്. മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ കൊണ്ടാണെന്നും പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്ന് രാത്രി തന്നെ തിരൂരിലെ കേരങ്ങത്ത് പള്ളിയില്‍ ഖബറടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പോസ്റ്റുമോര്‍ട്ടത്തായി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഫോറന്‍സിക് സര്‍ജന്റെ നിര്‍ദേശം പ്രകാരം പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പായി എക്‌സേറേ എടുത്തിട്ടുണ്ട്. ഏതുതരം ആയുധങ്ങള്‍ ഉപയോഗിച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്, എല്ലുകളുടെ സ്‌ട്രെക്ച്ചറില്‍ എന്തെങ്കി
Image
 പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ ഗൾഫിൽ നിന്നും വരുത്തി, അരലക്ഷം കൈക്കലാക്കി, ലൈംഗിക പീഡനവും; സിഐയുടെ കുറ്റങ്ങൾ തിരുവനന്തപുരം: കേരള പൊലീസ് സർവീസിലുള്ള ഒരു സി ഐക്ക് കൂടി പിരിച്ചുവിടൽ നോട്ടീസ് നൽകിയ വിഷയത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അയിരൂർ എസ് എച്ച് ഒ ആയിരുന്ന ജയസനിലിനാണ് സംസ്ഥാന പൊലീസ് മേധാവി ഡി ജി പി അനിൽകാന്ത് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. സി ഐ ചെയ്ത കുറ്റങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ജയസനിലിനെതിരായ പ്രധാന കുറ്റം പോക്സോ കേസിലെ പ്രതിയെ ലൈംഗികമായി ഉപദ്രവിച്ചതും കൈക്കൂലിയായി അരലക്ഷം രൂപ കൈപ്പറ്റിയെന്നതുമാണ്. പോക്സോ കേസിലെ പ്രതിയെ ലൈഗിംകമായി ഉപദ്രവിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ് അയിരൂ‍ർ സി ഐ. പൊലീസിലെ ക്രമിനലുകളെ പിരിച്ചുവിടാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഇയാൾക്കും ഡിജിപി അനിൽകാന്ത് നൽകിയ നോട്ടീസ് നൽകിയത്. പിരിച്ചുവിടുന്നതിന് മുന്നോടിയായി വല്ലതും ബോധിപ്പിക്കാനുണ്ടെങ്കിൽ പറയാം എന്നാണ് നോട്ടീസിലുള്ളത്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. പോക്സോ കേസിലെ പ്രതിയോട് ചെയ്തത് പ്രായപൂർത്തിയാകാത്ത പ
Image
 പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: മുസ്തഫ നാറാത്ത് പുതിയതെരു: 'പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം, ജനവഞ്ചനയുടെ രണ്ടുവര്‍ഷം' എന്ന പ്രമേയത്തില്‍ എസ് ഡിപി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി അഴീക്കോട് മണ്ഡലം കമ്മിറ്റി പുതിയതെരുവില്‍ വിചാരണ സദസ്സ് സംഘടിപ്പിച്ചു. എസ് ഡിപി ഐ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് ഉദ്ഘാടനം ചെയ്തു. എല്ലാ മേഖലയിലും പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുസ്തഫ നാറാത്ത് പറഞ്ഞു. ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത വിധം നികുതിഭാരം വര്‍ധിപ്പിച്ചു. തൊട്ടതിനും പിടിച്ചതിനും പൊള്ളുന്ന വിലക്കയറ്റമാണ്. ഇതിനിടയിലും സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും മുറപോലെ നടക്കുമ്പോള്‍ പ്രതിപക്ഷത്തിന് പോലും കാര്യമായ പ്രതിഷേധങ്ങള്‍ നടത്താന്‍ ശേഷിയില്ലാത്ത അവസ്ഥയിലാണ്. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിലൂടെ കേരളത്തെ നാണം കെടുത്തിയ പിണറായി സര്‍ക്കാര്‍ നികുതി വര്‍ധനവിലൂടെ ജനങ്ങളെ പിഴിയുകയാണ്. കാര്‍ഷിക മേഖലയും കെ.എസ്.ആര്‍.ടി.സിയുമെല്ലാം തകര്‍ന്നു. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും പോലും നല്‍കാനാവാത്ത വിധം കെഎസ്ആര്‍ടിസിയെ നശിപ്പിക്കുകയാണ്. റോഡുകളും
Image
 സിനിമ, സീരിയൽ നടൻ സി.പി പ്രതാപൻ അന്തരിച്ചു. സ്വർണ്ണകിരീടം,മാന്ത്രികക്കുതിര,ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തച്ചിലേടത്ത് ചുണ്ടനിലെ കഥാപാത്രം കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തു. 1980കളിലും 90 കളിലും എറണാകുളത്തെ പരസ്യരംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. മാധ്യമ സ്ഥാപനങ്ങളിൽ ദീർഘാകാലം പരസ്യ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. പഠന കാലത്ത് 
Image
 മൂത്ത മകനെ ജീവനോടെയും ഇളയ മക്കളെ കൊന്നശേഷവും കെട്ടിത്തൂക്കി, ചെറുപുഴ കൂട്ടമരണത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ണൂർ : മൂന്ന് മക്കളെയും കൊലപ്പെടുത്തി അമ്മയും സുഹൃത്തും ആത്മഹത്യ ചെയ്ത ദാരുണ സംഭവങ്ങളുടെ ഞെട്ടലിലാണ് കണ്ണൂര്‍ ചെറുപുഴ നിവാസികൾ. പാടിയോട്ട് ചാലില്‍ ശ്രീജ, മക്കളായ സൂരജ്, സുജിന്‍, സുരഭി, ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരെയാണ് ഇന്നലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് പേരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. മൂന്ന് മക്കളെയും കൊലപ്പെടുത്തിയതിന് ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് നേരത്തെ വ്യക്തമായിരുന്നു. മക്കൾക്ക് കൊലപ്പെടുത്തുന്നതിന് മുമ്പ് ഭക്ഷണത്തിൽ കലർത്തി ഉറക്കുഗുളിക നൽകി. മൂത്ത മകൻ സൂരജിനെ ജീവനോടെയാണ് കെട്ടി തൂക്കിയതെന്നാണ് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇളയ മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടി തൂക്കിയത്. മൂന്ന് മക്കളുടെയും മരണം ഉറപ്പാക്കിയ ശേഷം ശ്രീജയും ഷാജിയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിലുള്ളത്.  മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെയാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു. ആദ്യ ഭര്‍ത
Image
 കണ്ണൂർ സ്വദേശി വിമാനത്താവളത്തിൽ മരിച്ചു  കണ്ണൂർ സ്വദേശിയായ വ്യവസായി ദുബായ് വിമാനത്താവളത്തിൽ ഹൃദയാഘാതത്തിൽ തുടർന്ന് മരിച്ചു. കണ്ണൂർ തളാപ്പ് കരിമ്പ് ഗവേഷണ കേന്ദ്രത്തിന് സമീപത്തെ മസ്ഹറിൽ കെ ടി പി മഹമൂദ് ഹാജി (67) ആണ് മരണപ്പെട്ടത്.  ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയിലാണ് മരണപ്പെട്ടത്.  ദുബായിൽ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.  നാട്ടിലും വിദേശത്തും വിവിധ വ്യവസായ സംരംഭങ്ങളുടെ ഉടമയാണ്. ഭാര്യ : ജമീല. മക്കൾ :റിഫാസ്, റിയാദ, റിസ്‌വാൻ, റമീസ്. മരുമക്കൾ :ഡോ, അഫ്സൽ, അസീഫ, മിർസാന, സഹോദരങ്ങൾ : കെ പി മുസ്തഫ ഹാജി ( ചെറുകുന്ന് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ) സഹീദ്, കദീജ, സൗദ.  നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇന്ന് അർദ്ധരാത്രിയോടുകൂടി നാട്ടിലെത്തിച്ച് ചെറുകുന്ന് ജുമാ മസ്ജിദ്ബസ്ഥാനിൽ കബറടക്കും

നൂഞ്ഞേരി: പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ മർഹൂം ആർ അബ്ദുൽ ഖാദർ മുസ്ലിയാർ (

Image
 ആർ ഉസ്താദ് ആണ്ട് നേർച്ച 29 ന് തുടങ്ങും  നൂഞ്ഞേരി: പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ മർഹൂം ആർ അബ്ദുൽ ഖാദർ മുസ്ലിയാർ (പുല്ലൂക്കര ഉസ്താദ് ) ആണ്ടുനേർച്ച നൂഞ്ഞേരി മർകസുൽ ഹുദയിൽ ഈ മാസം 29 തിങ്കളാഴ്ച ആരംഭിക്കും. വൈകുന്നേരം നടക്കുന്ന മഖാം സിയാറത്തിന് സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങൾ, പി കെ അബ്ദുൽ റഹ്മാൻ സഅദി നേതൃത്വം നൽകും. അസർ നിസ്കാരാനന്തരം ശിഷ്യ സംഗമം നടക്കും. മഗ്‌രിബിന് ശേഷം നടക്കുന്ന ഖത്മുൽ ഖുർആൻ മജ്ലിസിന് എം മുഹമ്മദ് സഅദി (പാലത്തുങ്കര തങ്ങൾ) നേതൃത്വം വഹിക്കും. ശാഫി ലത്തീഫി നുച്ചിയാട് മുഖ്യപ്രഭാഷണം നടത്തും. മെയ് 30 ചൊവ്വാഴ്ച മഗ് രിബ് നിസ്കാരാനന്തരം രിഫാഈ ദഫ് റാത്തീബ് നടക്കും. അബ്ദുൽ റശീദ് ദാരിമി,കെ വി ഇബ്റാഹീം ചേലേരി നേതൃത്വം നൽകും. സമാപന പ്രാർത്ഥനക്ക് സയ്യിദ് സുഹൈൽ അസ്സഖാഫ് നേതൃത്വം നൽകും.അബ്ദുല്ല സഖാഫി മഞ്ചേരി, ആലിക്കുഞ്ഞി അമാനി മയ്യിൽ, ഇബ്രാഹിം ഹാജി, മുസ്തഫ മൗലവി അൽ ഖാസിമി,പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ,അംജദ് മാസ്റ്റർ, ഇഖ്ബാൽ ബാഖവി വേശാല, സുബൈർ സഅദി പാലത്തുങ്കര, ഫയാസുൽ ഫർസൂക്ക് അമാനി, ഹാഫിള് ഫാഇസ് സഖാഫി, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി,ഇബ്രാഹിം സഅദി കയ്യങ്കോട്, മുഹമ്മദ് സഖാഫി പാല
Image
 ഇടിമിന്നലിൽ ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നു ചേലേരി: കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചു. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. ഓടുകൾ ഇളകി വീണു. അരലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. പരിസര പ്രദേശത്തെ തെങ്ങുകളും കത്തി നശിച്ചിട്ടുണ്ട്. 
Image
 കണ്ണൂരില്‍ 3 കുട്ടികളെ കൊലപ്പെടുത്തി, അമ്മയും സുഹൃത്തും മരിച്ച നിലയില്‍ കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ ഒരു വീട്ടിൽ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ പാടിച്ചാലിലാണ് സംഭവം ഉണ്ടായത്. അമ്മയും മൂന്ന് കുട്ടികളും അമ്മയുടെ സുഹൃത്തിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചാതാണെന്ന് പൊലീസ് പറയുന്നു.. ശ്രീജയുടെ ആദ്യ വിഹാഹബന്ധത്തിലെ മക്കളാണ് മരിച്ച കുട്ടികൾ. ഷാജിയുമായുള്ള വിവാഹം നടന്നത് രണ്ടാഴ്ച മുൻപാണ്.

കല്യാശ്ശേരി ഹാജി മൊട്ടക്ക് സമീപം

Image
 🚫കനത്ത മഴയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു 23.05.2023             കല്യാശ്ശേരി  : ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ മഴയിൽ കല്യാശ്ശേരി  ഹാജി മൊട്ടക്ക് സമീപം   മണ്ണിടിഞ്ഞു വീണു..
Image
 ചക്ര കസേരയിലിരുന്ന്‌ ഭിന്നശേഷിക്കാർക്കായി വാഹനം നിർമിച്ച് ബഷീർ പിലാത്തറ  അന്വേഷിച്ചിട്ടും കണ്ടെത്താത്ത സാധനം സ്വയം നിർമിച്ച് ഭിന്നശേഷിക്കാരനായ ബഷീർ പാണപ്പുഴ. ചക്ര കസേരയിൽ ജീവിതം തള്ളി നീക്കുന്നവർക്ക് സഞ്ചരിക്കാനുള്ള വാഹനത്തിന് വേണ്ടി രാജ്യത്തിന്റെ പലഭാഗത്തും അന്വേഷിച്ചിട്ടും ഫലം ഇല്ലാതെ വന്നതോടെയാണ് ഇത്‌ സ്വയം നിർമിച്ചത്. ചക്രക്കസേരയിൽ കഴിയുന്ന ഭിന്നശേഷിക്കാർക്ക് പരസഹായമില്ലാതെ ഒട്ടോമാറ്റിക്ക് റാമ്പിലൂടെ ചക്ര കസേരയുമായി വാഹനത്തിൽ കയറാനും ഇറങ്ങാനും ഓടിക്കാനും സാധിക്കുന്നതാണ് ഈ വാഹനം. കൈകൾക്ക് സ്വാധീനം ഇല്ലാവർക്ക് പിറകിൽ ചക്ര കസേരയിൽ ഇരുന്ന് മറ്റൊരാളുടെ സഹായത്തോടെ യാത്ര ചെയ്യാനും ഷോപ്പിങ്ങിനും മറ്റും സാധിക്കും. ഇലക്‌ട്രിക്കൽ എൻജിനിയറിങ് പഠിക്കുന്ന കാലത്ത് നാട്ടിലെ സുഹൃത്തുക്കളുമൊത്ത് ഊട്ടി- കൊടൈക്കനാൽ യാത്ര പോയി വരുമ്പോൾ പാലക്കാട് നടന്ന അപകടത്തിൽ സുഷുമ്‌ന നാഡിക്ക് ക്ഷതം സംഭവിച്ചാണ്‌ ജീവിതം ചക്ര കസേരയിലായത്. 15 വർഷമായി ഇലക്‌ട്രോണിക്‌സ് - ഇലക്‌ട്രിക്കൽ റിപ്പയറിങ് ജോലികൾ നടത്തി വരികയാണ്.

കാസറഗോഡ് സ്വദേശിയായ

Image
 കര്‍ണാടക നിയമസഭയില്‍ മലയാളിയായ യു.ടി.ഖാദര്‍ സ്പീക്കറാകും തെരഞ്ഞെടുക്കപ്പെട്ടാൽ കർണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലിംവിഭാഗത്തിൽ നിന്നുള്ള ആദ്യസിപീക്കറായിരിക്കും യു.ടി. ഖാദര്‍. നിയമസഭയില്‍ മലയാളിയായ യു.ടി.ഖാദര്‍ സ്പീക്കറാകും. യു.ടി.ഖാദർ സ്പീക്കർ സ്ഥാനത്തേക്കുള്ള നാമനിർദേശപത്രിക ഇന്ന് സമർപ്പിക്കും. മംഗളൂരു മണ്ഡലത്തിൽ നിന്ന് യു.ടി ഖാദര്‍ അഞ്ചാം തവണയാണ് അദ്ദേഹം എം.എൽ.എയായി. വിജയിക്കുന്നത്.തെരഞ്ഞെടുക്കപ്പെട്ടാൽ കർണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലിംവിഭാഗത്തിൽ നിന്നുള്ള ആദ്യസിപീക്കറായിരിക്കും യു.ടി. ഖാദര്‍.

ഡോക്ടർ ഇന്ദിര ഗൗതമനെ ക്യൂ മെഡിക്ക് മാനേജ്‌മെന്റ് &സ്റ്റാഫ് അംഗങ്ങൾ ചേർന്ന് സ്വീകരിക്കുന്നു.

Image
 കുറുമത്തൂർ ക്യൂ മെഡിക്ക് സ്‌പെഷ്യാലിറ്റി ക്ലിനിക്കിൽ ചാർജെടുത്തു ഡോക്ടർ ഇന്ദിര ഗൗതമനെ ക്യൂ മെഡിക്ക് മാനേജ്‌മെന്റ് &സ്റ്റാഫ് അംഗങ്ങൾ ചേർന്ന് സ്വീകരിക്കുന്നു. Dr.Indira Gouthaman MBBS Diploma in family medicine  Masters in Health Science, Diabetology,  Post graduate diploma in diabetology. പരിശോധന സമയം രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെ  ================== Dr. ജിബു ഇടമന  MBBS (DNB Pediatrics) പരിശോധന സമയം  എല്ലാ ദിവസവും വൈകിട്ട് 4 മുതൽ 6 വരെ (ഞായർ,രണ്ടാം ശനി അവധി ) ================= വിശദ വിവരങ്ങൾക്കും ബുക്കിങ്ങിനും. ഫോൺ 0460 222 5555                 0920 775 7876
Image
 സൈന്യത്തിൽ ഒരു ജോലി ശ്രദ്ധിക്കു.... 📌മെയ് 27/05/2023-ന് കണ്ണൂർ കാന്റോൺമെന്റിൽ !!! സൈനിക സേവനത്തിനു തൽപരരായ ഉദ്യോഗാർത്ഥികളെ  കണ്ടെത്താനായി കേരളത്തിലെ വിവിധ ജില്ലകളിൽ പ്രീ റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുന്നു. 15നും (പത്താം തരം പഠിച്ചുകൊണ്ടിരിക്കുന്ന) 25നും മദ്ധ്യേ പ്രായപരിധിയിൽപ്പെട്ട കായികക്ഷമതയുള്ള യുവതീ - യുവാക്കൾക്കു മാത്രമായിരിക്കും പ്രീ റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുവാനുള്ള അവസരം. 📌സെലക്ഷൻ മേഖലകൾ ARMY, NAVY, AIRFORCE, PARAMILITARY(CRPF,CISF,RPF,BSF,ASSAM RIFLES,ITBP,SSB,COAST GUARD), WOMEN MILITARY POLICE OFFICER, MILITARY NURSING, NDA(girls & boys), DELHI POLICE, KERALA POLICE, FOREST GUARD, EXCISE യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താനായി റിട്ട:സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശാരീരിക അളവ് /വൈദ്യപരിശോധന, കായികക്ഷമത,ഡോക്യൂമെന്റേഷൻ എന്നിവ നടത്തപ്പെടുന്നു. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന പ്രീ റിക്രൂട്ട്മെന്റ് റാലിയിൽ candidate- നോടൊപ്പം നിങ്ങളുടെ രക്ഷിതാവിന്റെ സാന്നിധ്യം നിർബന്ധമാണ്. ഇതിനായുള്ള രജിസ്ട്രേഷൻ *MSA യുടെ ട്രെയിനിംഗ് സെന്ററിന്റെ* ഓഫീസിൽ നേരിട്ടോ താഴെ കൊ
Image
 ഹജ്ജ് സംഘാടക സമിതി ഓഫീസ് തുറന്നു മട്ടന്നൂർ  കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട് ഹജ്ജ് സംസ്ഥാന സംഘാടക സമിതിയുടെ ഓഫീസ് വായന്തോട് വിമാനത്താവള റോഡിൽ തുറന്നു. കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് അധ്യക്ഷനായി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം പി പി മുഹമ്മദ് റാഫി, പടിയൂർ കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീൻ, ജില്ലാ നോഡൽ ഓഫീസർ എം സി കെ അബ്ദുൾ ഗഫൂർ, സുബെർ ഹാജി തുടങ്ങിയവർ സംസാരിച്ചു. ജൂൺ രണ്ട് മുതലാണ് കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പ് പ്രവർത്തനം തുടങ്ങുക. നാലിന് പുലർച്ചെ തീർഥാടകരുമായി ആദ്യ വിമാനം പുറപ്പെടും. കണ്ണൂർ വിമാനത്താവളം ആദ്യമായാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രമാകുന്നത്.
Image
സൗജന്യ മെഡിക്കൽ ക്യാമ്പ് പുല്ലൂപ്പി കമ്മ്യൂണിറ്റി ഹാളിൽ നടത്തി. വൈഖരി വാദ്യ സംഘത്തിന്റെയും, Dr. M M C POLY CLINIC ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് പുല്ലൂപ്പി കമ്മ്യൂണിറ്റി ഹാളിൽ നടത്തി. ഡോക്ടർ ശ്രീറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ മിഹ്റാബി അദ്യക്ഷത വഹിച്ചു കെ. രേഷ്മ സ്വാഗതവും സുജിന നന്ദിയും രേഖപ്പെടുത്തി

കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 32 മത്

Image
 അനുസ്മരണം നടത്തി  'കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 32 മത് രക്തസാക്ഷിത്വ ദിനം പുഷ്പാർച്ചന യോടും അനുസ്മരണ യോഗവും നടത്തി ആചരിച്ചു കമ്പിൽ M.N ചേലേരി മന്ദിരത്തിന് സമീപം നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് കെ.ബാലസുബ്രമണ്യൻ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.എം.ശിവദാസൻ ചടങ്ങ് ഉൽഘാടനം ചെയ്തു.മുതിർന്ന നേതാവ് ടി. കൃഷ്ണൻ ദളിത് കോൺഗ്രസ്സ് നേതാവ് ദാമോദരൻ കൊയിലേരിയൻ തുടങ്ങിയവർ സംസാരിച്ചു മണ്ഡലം സിക്രട്ടറിമാരായ ടി.പി.സുമേഷ് സ്വാഗതവും എം.ടി.അനീഷ് നന്ദിയും പറഞ്ഞു പുഷ്പാർച്ചനക്കും ചടങ്ങുകൾക്കും മണ്ഡലം സിക്രട്ടറിമാരായ കെ.ബാബു, സി.കെ.സിദ്ധീഖ്, എ.ഭാസ്കരൻ ,കെ.പി.മുസത്ഫ, പി.പി.ശാദുലി, എം.ടി.അനിൽ ,എം .പി .ചന്ദന, എം.ടി.അനില തുടങ്ങിയവർ നേതൃത്വം നൽകി
Image
 പെൻഷൻ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു ചെക്കിക്കളം - KSKTU മാണിയൂർ വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗം എൻ.അശോകൻ ഉൽഘാടനം ചെയതു.KSKTU മയ്യിൽ ഏറിയ ജോ: സെക്രട്ടറി മാണക്കര ബാബുരാജ് അദ്ധ്യക്ഷ്യം വഹിച്ചു.CPI(M) മാണിയൂർ ലോക്കൽ സെക്രട്ടറി പി.ദിവാകരൻ, KSKTU മയ്യിൽ ഏറിയ വൈസ് പ്രസിഡണ്ട് കണിയത്ത് മുകുന്ദൻ, ഏറിയ എക്സിക്യൂട്ടീവ് അംഗം സി.സുജാത എന്നിവർ സംസാരിച്ചു. വില്ലേജ് പ്രസിഡണ്ട് കുതിരയോടൻ രാജൻ സ്വാഗതം പറഞ്ഞു.വി.വി.ഷീല നന്ദി പറഞ്ഞു.
Image
ജില്ലാതല വടംവലി മത്സരം മെയ് 21 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ മിനി സ്റ്റേഡിയത്തിൽ നടക്കും. ചട്ടുകപ്പാറ: ഡി വൈ എഫ് ഐ വേശാല മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല വടംവലി മത്സരം മെയ് 21 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ മിനി സ്റ്റേഡിയത്തിൽ നടക്കും. ഉദ്ഘാടനം ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ ട്രഷറർ കെ ജി ദിലീപ് നിർവഹിക്കും. മത്സര നിയന്ത്രണം കണ്ണൂർ ജില്ലാ വടംവലി അസോസിയേഷൻ. വടംവലി വിജയികൾക്ക് ഒന്നാം സമ്മാനമായി 10010 രൂപയും ട്രോഫിയും നൽകും. സമ്മാന ദാനം ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എ പി മിഥുൻ നിർവഹിക്കും.

പുല്ലൂപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ചും,മധുര വിതരണം നടത്തി

Image
കർണാടക സത്യപ്രതിജ്ഞ  കർണാടക സത്യപ്രതിജ്ഞ പുല്ലൂപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ചും,മധുര വിതരണം നടത്തിയും ആഘോഷിച്ചു.മോഹനാംഗൻ,സനീഷ് ചിറയിൽ,എം.വി.ഉണ്ണികൃഷ്ണൻ,മുഹമ്മദ് അമീൻ.കെ, ഷമീം.കെ.എൻ,മുജീബ്പുല്ലൂപ്പി,ഷഫീഖ് കരിപ്പായിൽ എന്നിവർ പങ്കെടുത്തു.
Image
 ഡിജിറ്റൽ മീഡിയ സാക്ഷരത യജ്ഞം വാർഡ്തല പരിശീലനവും ഉൽഘാടനവും സംഘടിപ്പിച്ചു. മാണിയൂർ-കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് തണ്ടപ്പുറം പതിനൊന്നാം വാർഡ്തല പരിശീലനവും ക്ലാസ്സ് ഉൽഘാടനവും വാർഡ് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ നിർവ്വഹിച്ചു.വാർഡ് വികസന സമിതി കൺവീനർ കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.ഡിജിറ്റൽ മീഡിയ സാക്ഷരതയെ സംബന്ധിച്ച് പഞ്ചായത്ത് കൺവീനർ ടി. രത്നാകരൻ മാസ്റ്റർ വിശദീകരിച്ചു.വാർഡ് വികസന സമിതിയംഗം കെ.പി.ശിവദാസൻ സംസാരിച്ചു.വാർഡ് കോഡിനേറ്റർ ഒ.ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു
Image
 ഫലം അറിയാൻ കാത്തു നിന്നില്ല;  അപകടത്തിൽ മരണപ്പെട്ട സാരംഗിന് ഫുൾ A പ്ലസ്. തിരുവനന്തപുരം: അകാലത്തിൽ മരണമടഞ്ഞപ്പോഴും പത്തു പേർക്ക് ഉയിരേകിയ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ബി ആർ സാരംഗിന് ഗ്രേസ് മാർക്കില്ലാതെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.ഗ്രേസ് മാർക്ക് ഇല്ലാതെയാണ് സാരംഗ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്.എസ്എസ്എൽസി പരീക്ഷ ഫലം കാത്തിരിക്കയാണ് അപകടത്തിൽ പരിക്കേറ്റ സാരംഗ് മരിച്ചത്.വലിയ ഫുട്ബാൾ താരമായിരുന്നു സാരംഗ്.ദുഃഖത്തിനിടയിലും അവയവ ദാനം നടത്താൻ കുടുംബം സന്നദ്ധരായി.6 പേർക്ക് ആണ് അവയവ ദാനം ചെയ്തത്. കരവാരം വഞ്ചിയൂർ നടകാപ്പറമ്പ് ബനീഷ് കുമാറിൻ്റെയും രജനിയുടെയും മകൻ ആണ് .കഴിഞ്ഞ ആറിൻ വൈകീട്ട് മൂന്നുമണിക്ക് അമ്മയോടൊപ്പം ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ തോട്ടക്കാട് വടക്കോട്ട് കാവ് പാലത്തിന് സമീപം ആണ് അപകടം ഉണ്ടായത്. മകനെ നഷ്ടം ആയതിൻ്റേ തീരാവേദനയിലും അവയവം ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതിച്ചിരുന്നു. കണ്ണ്,കരൾ,മജ്ജ,ഹൃദയം,തുടങ്ങിയവ 10 പേർക്കായി ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകിയതോടെ അതിനുള്ള നടപടികൾ പുരോകമിക്കുമ്പോഴാണ് പരീക്ഷ ഫലം പുറത്ത് വന്നത്. കോട്ടയം സ്വദേശ
Image
 കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും ചുമതലയേൽക്കും. ശനിയാഴ്ച സത്യപ്രതിജ്ഞ.!!! ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും ചുമതലയേൽക്കും. ശനിയാഴ്ച സത്യപ്രതിജ്ഞ. ഇന്ന് വൈകിട്ട് 7 മണിക്ക് ബംഗളൂരുവിൽ എം.എൽ.എമാരുടെ യോഗം ചേരും. അഞ്ചാം ദിവസത്തിലേക്ക് നീണ്ട സമവായ ചർച്ചകൾ ഇന്ന് പുലർച്ചെയോടെയാണ് ലക്ഷ്യം കണ്ടത്. പ്രതീക്ഷിച്ചിരുന്ന പോലെ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ പി.സി.സി അധ്യക്ഷൻ ഡികെ ശിവകുമാർ തയാറായതോടെ ചർച്ചകൾ വിജയം കണ്ടു.രാഹുൽ ഗാന്ധിയെ ഇന്നലെ കണ്ടിറങ്ങിയ സിദ്ധരാമയ്യയുടെ സംഘം വിജയചിഹ്നം ഉയർത്തിക്കാട്ടിയതും കർണാടകയിൽ ആഘോഷം തുടങ്ങിയിരുന്നു. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും പിന്നീട് ഡി.കെ ശിവകുമാറും മുഖ്യമന്ത്രി എന്നതായിരുന്നു തീരുമാനം. മുഖ്യമന്ത്രി പദം പങ്കിടാൻ കഴിയില്ലെന്ന് ശിവകുമാർ നിലപാട് സ്വീകരിച്ചതോടെ ദേശീയ നേതൃത്വം വെട്ടിലായി. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ആസൂത്രണം ചെയ്ത സത്യപ്രതിജ്ഞ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുമെന്ന കടുത്ത നിലപാടാണ് സ്വീകരിച്ചത്. വിജയത്തിലേക്ക് കൈപിടിച്ച് നടത്തി