Posts

Showing posts from June, 2025

ദുബായില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു

Image
  ദുബായ്: ദുബായിലെ അല്‍ റഫ ഏരിയയില്‍ താമസ സ്ഥലത്ത് തൃശ്ശൂര്‍ ചാവക്കാട് സ്വദേശി റോഷന്‍ (25) ആത്മഹത്യ ചെയ്തു. 2025 ജൂണ്‍ 16-നാണ് മരണം സംഭവിച്ചത്. കുടുംബപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. റോഷന്‍ ദുബായില്‍ എത്തിയിട്ട് കുറഞ്ഞ നാളുകളേ ആയിരുന്നുള്ളൂ. ജിം അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്ന റോഷന്റെ മൃതദേഹം, യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് കബറടക്കി.

വിഎസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില: ഗുരുതരമായി തുടരുന്നെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ; രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല

Image
  തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ്‍യുറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ.  രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. അൽപ്പസമയം മുമ്പ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  തീവ്രപരിചരണ വിഭാ​ഗത്തിലാണ് വിഎസ് ഇപ്പോഴുള്ളത്. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ആരോ​ഗ്യനില നിരീക്ഷിച്ചുവരികയാണ്. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായമുണ്ട്. ശ്വാസോച്ഛാസവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തിക്കാൻ ശ്രമം ഡോക്ടർമാർ‌ തുടരുകയാണ്. ദിവസങ്ങൾക്ക് മുമ്പാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കണ്ണാടിപ്പറമ്പ് : സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു.

Image
  സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ സെക്രട്ടറി സനേഷ് സ്വാഗതം പറഞ്ഞു , ചെയർമാൻ അഖിലേഷ് ആദ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ഷീബ ഉദ്ഘാടന പ്രസംഗം നടത്തി. ചടങ്ങിൽ ശ്രീജിത്ത്‌, മിഥുൻ, സുനിൽകുമാർ, ഷീബ കെ, സവിത, സ്മിത, പ്രജില, മീജ, ഷിനി, സുഷമ, നിഷ, രാജേഷ്, പ്രകാശൻ, എന്നിവർ പങ്കെടുത്തു

കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടിലെ ബസ് സമരം മാറ്റി

Image
  കണ്ണൂർ: നാളെ മുതൽ കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടിൽ നടത്താൻ നിശ്ചയിച്ച അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. നാളെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കണ്ണൂരിൽ നടക്കുന്ന മേഖലായോഗത്തിൽ അടിപ്പാത പ്രധാന വിഷയമായി ചർച്ച ചെയ്യും. ഒകെ യുപി സ്‌കൂളിന് സമീപം അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യമാണ് ആക്ഷൻ കമ്മിറ്റി ഉയർത്തുന്നത്.  ഇന്ന് കലക്ടറേറ്റിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആക്ഷൻ കമ്മിറ്റിയുമായി നടത്തിയ ചർച്ചയിലാണ് ബസ് പണിമുടക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത്. 

പി.വി ചന്ദ്രൻ (82)അന്തരിച്ചു

Image
  കോലത്തു വയൽ: വെള്ളാംചിറ . കാർത്തികയിൽ ഇന്ത്യൻ എയർഫോഴ്സ് റിട്ട: ഫ്ലൈയിംഗ് ഓഫീസർ പി.വി ചന്ദ്രൻ (82)അന്തരിച്ചു. ഭാര്യ: കാർത്തിക, മക്കൾ: ബിന്ദു അനിൽ (ടീച്ചർ ചിന്മയ വിദ്യാലയ ചാല കണ്ണൂർ)ജസ്മിൻ ഷാജി (ദുബൈ) മരുമക്കൾ:അനിൽ, ഷാജി സംസ്കാരം: 3 മണിക്ക് കൊട്ടപ്പാലം ശ്മശാനത്തിൽ

വളപട്ടണത്ത് ആൺ സുഹൃത്തിനൊപ്പം പുഴയിൽ ചാടിയ ഭർതൃമതിയായ യുവതി രക്ഷപ്പെട്ടു; യുവാവിനായി പുഴയിൽ തിരച്ചിൽ

Image
  വളപട്ടണം: ആൺ സുഹൃത്തിനൊപ്പം പുഴയിൽ ചാടിയ ഭർതൃമതിയായ യുവതി രക്ഷപ്പെട്ടു. ആൺ സുഹൃത്തിനായി പുഴയിൽ തിരച്ചിൽ ഊർജ്ജിതമാക്കി. ഇന്ന് രാവിലെയാണ് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരിയെ വളപട്ടണം പുഴയുടെ ഓരത്ത് നാട്ടുകാർ കണ്ടത്. തുടർന്ന് വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.  സ്ഥലത്തെത്തിയ പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബേക്കൽ പോലീസിൽ യുവതിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് കേസെടുത്ത് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വളപട്ടണം പുഴയുടെ തീരത്ത് യുവതിയെ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് ദേശീയ പാതയിൽ വളപട്ടണം പാലത്തിനു മുകളിൽ നിന്നു താഴേക്ക് ചാടിയത്.  യുവതി നീന്തി കരകയറിയെങ്കിലും ആൺസുഹൃത്തിനെ ഇനിയും കണ്ടെത്താനായില്ല. പോലീസും ഫയർഫോഴ്സും തിരച്ചിൽ ഊർജ്ജിതമാക്കി. വിവരമറിഞ്ഞ് വളപട്ടണത്തെത്തിയ ബേക്കൽ പോലീസ് യുവതിയുമായി തിരിച്ചുപോയി ഇന്ന് കോടതിയിൽ ഹാജരാക്കും. 

പാപ്പിനിശ്ശേരി: തെരുവ് നായ ശല്യം പരിഹരിക്കണം INL

Image
...................................... പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി പഞ്ചായത്തിൽ തെരുവ് നായ ശല്യം രൂക്ഷമായിട്ട് നാളെറെയായി ജനങ്ങൾക്ക്‌ പുറത്ത് ഇറങ്ങി നടക്കാൻ പറ്റാതായി പ്രത്യേകിച്ച് സ്കൂൾ കുട്ടികൾക്ക് അടിയന്തരമായി വേണ്ട നടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അഷറഫ് പഴഞ്ചിറ അധ്യക്ഷത വഹിച്ചു. INL പാപ്പിനിശ്ശരി കമ്മിറ്റി നിലവിൽ വന്നു. അഷറഫ് പഴഞ്ചിറ പ്രസിഡന്റ, റഫീഖ് അഹമ്മദ്‌ ജനറൽ സെക്രട്ടറി, ഇബ്രാഹിം കല്ലിക്കൽ ട്രഷറർ. വൈസ് പ്രസിഡണ്ട്മാർ കെ എൻ മുഹമ്മദ് അഷറഫ്, പിടിപി നാസർ ഹാജി, സെക്രട്ടറിമാർ വി കെ അനസ്, കെ വി അഷറഫ്. എന്നിവരെ യോഗം തെരെഞ്ഞെടുത്തു.

നാറാത്ത് : സി കെ സി നമ്പ്യാരെയും കെ പി കുഞ്ഞിരാമൻ മാസ്റ്ററെയും അനുസ്മരിച്ചു

Image
രാജ്യത്തിൻറെ അമൂല്യമായ ചരിത്രം തന്നെ വികലമാക്കാനും, വികൃതമാക്കാനുമുള്ള അത്യന്തം വിനാശകരമായ നീക്കങ്ങൾ നടത്തുന്ന കേന്ദ്ര ഭരണാധികാരികളുടെ നീക്കത്തിനെതിരെ ആയി അണിനിരക്കാൻ പട നയിക്കാൻ കഴിയേണ്ടതാണ് ഈ കാലഘട്ടം.  മതേതര ജനാധിപത്യ പരമാധികാര രാജ്യമായ ഇന്ത്യയുടെ നിലവിൽപ്പു തന്നെ വെല്ലുവിളിക്കുകയാണ് കേന്ദ്ര ഭരണാധികാരികൾ. ഭരണഘടനയുടെ ആമുഖത്തിൽ നിന്നും മതേതരത്വം എന്ന വാക്കുപോലും പിൻവലിക്കുമെന്ന് പറയുന്ന ഭരണഭീകരക്കെതിരെയായി രണ്ടാം സ്വാതന്ത്ര്യ സമരം നടത്തേണ്ട സമയമാവുകയാണ്. സർവീസ് സംഘടനാ നേതാക്കളായ സി കെ സി നമ്പ്യാരുടെയും, കെ പി കുഞ്ഞിരാമും മാസ്റ്ററുടെയും അനുസ്മരണ സമ്മേളനം നാറാത്ത് മുച്ചിലോട്ട് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി.  അഴീക്കോട് എംഎൽഎ കെ വി സുമേഷ് അനുസ്മരണ പ്രഭാഷണം നടത്തി. സ്മാരക സമിതി ചെയർമാൻ പി പി സോമൻ അധ്യക്ഷം വഹിച്ചു. ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് കെ കെ ജയപ്രകാശ്, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ, എംജിഒ അസോസിയേഷൻ എസ് സംസ്ഥാന പ്രസിഡണ്ട് കെ വി...

കേരളത്തിന്‍റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ

Image
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചു. 1991 ബാച്ചിലെ ഉദ്യോഗസ്ഥനാണ് റവാഡ. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ നിലവിൽ ഐബി സ്പെഷ്യൽ ഡയറക്ടറാണ്. കേന്ദ്ര രഹസ്യന്വേഷണ ഏജൻസിയില്‍ 15 വ‍ർഷത്തെ അനുഭവ സമ്പത്തുമായാണ് റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ കസേരയിലെത്തുന്നത്.  1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ റാവഡാ നയതന്ത്ര ചാതുര്യം കൂടിയുള്ള ഉദ്യോഗസ്ഥനാണ്.  കൃത്യതയാണ് റവാഡയുടെ മുഖമുദ്ര. മകൻ സിവിൽ സർവ്വീസുകാരനാകണമെന്നായിരുന്നു കർഷകനായ അച്ഛൻ റവാഡ വെങ്കിട്ടറാവുവിൻ്റെ ആഗ്രഹം. പഠിച്ചു വളർന്ന ചന്ദ്രശേഖറിൻ്റെ ആഗ്രഹം ഡോക്ടറാകാനുമായിരുന്നു.  എംബിബിഎസ് കിട്ടാത്തതിനാൽ അഗ്രിക്കൽച്ചറൽ പഠത്തിലേക്ക് നീങ്ങി. പിജി കഴിഞ്ഞപ്പോള്‍ സിവിൽ സർവ്വീസിലൊന്നു കൈവച്ചു. 1991 ബാച്ചിൽ ഐപിഎസ് കിട്ടി അച്ഛൻ്റെ ആഗ്രഹം സാധിച്ചു. തലശേരി എഎസ്പിയായിരുന്നു തുടക്കം. പക്ഷേ തുടക്കം കയ്പു നിറഞ്ഞതായിരുന്നു. കൂത്തുപറമ്പ് വെടിവയ്പ്പിനെ തുടർന്ന് സസ്പെഷനിലായി. സർവ്വീസിൽ തിരിച്ചെത്തി റവ‍ാഡ ആത്മവിശ്വാസവും ചിരിയും കൈവിട്ടില്ല. വിവിധ ജില്ലകളിൽ പൊലിസ് മേധാവിയായി പേരെടുത്തു റവാ‍ഡ.  ത...

കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; അതിരിയാട് യൂണിറ്റ് ജേതാക്കൾ

Image
  അതിരിയാട് . എസ് എസ് എഫ് മുപ്പത്തി രണ്ടാമത് കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ശനിയാഴ്ച വൈകീട്ട് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ അധ്യാപകൻ സലീം മാസ്റ്റർ ഉദ്ഘാടനവും എസ് എസ് എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി മിദ്ലാജ് സഖാഫി സന്ദേശ പ്രഭാഷണവും നടത്തി.  രണ്ട് ദിവസങ്ങളിലായി അതിരിയാട് വെച്ച് നടന്ന കലാ മത്സരങ്ങളിൽ എട്ട് യൂണിറ്റുകളെ മറികടന്ന് അതിരിയാട് യൂണിറ്റ് കലാ കിരീടം നേടി.  പൊക്കുണ്ട് യൂണിറ്റ് ,  കൂനം യൂണിറ്റ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പൊക്കുണ്ട് യൂണിറ്റിലെ മുഹമ്മദ് തമീസ് കലാ പ്രതിഭയും,ബദരിയ്യ യൂണിറ്റിലെ ഷഹാൻ സർഗ്ഗ പ്രതിഭയും ആയി തെരെഞ്ഞെടുക്കപ്പെട്ടു.ഞായറാഴ്ച വൈകീട്ട് സെക്ടർ പ്രസിഡന്റ് മുഹമ്മദ് നൂറാനി യുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം എസ് ജെ എം തളിപ്പറമ്പ് റെയ്ഞ്ച് സെക്രട്ടറി ഫായിസ് ഫാളിലി ഉദ്ഘാടനം ചെയ്തു.  ജേതാക്കൾക്കുള്ള കലാകിരീടം എസ് വൈ എസ് ജില്ലാ സെക്രട്ടറി ഷംസുദ്ധീൻ സഖാഫി കൈമാറി. എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ പ്രസിഡൻറ്  ബിലാൽ അമാനി പുഷ്പഗിരി അനുമോദന പ്രഭാഷണം നടത്തി. റാഫി സഖാഫി,മുബഷിർ സഅദി,ലത്തീഫ് മന്ന,സത്താർ മൗലവി,സത്താർ പെടേന,റഫീഖ് ...

പഴശ്ശി ഡാമിലെ ജലനിരപ്പ് ഇന്ന് ഉയർത്തും: ജാഗ്രത പാലിക്കണം

Image
  കണ്ണൂർ: തിങ്കളാഴ്ച രാവിലെ പഴശ്ശി ബാരേജിന്റെ ഷട്ടറുകൾ പ്രവർത്തിപ്പിച്ച് ജലം 18 മീറ്ററിന് മുകളിൽ സംഭരിക്കും. അതിനാൽ ഡാമിന്റെ മുകൾ ഭാഗത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പഴശ്ശി ഡാമിൽ കുടിവെള്ള വിതരണ ആവശ്യാർഥം 18 മീറ്ററിന് മുകളിൽ വെള്ളം സംഭരിക്കണമെന്ന കേരള ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ നിർദേശ പ്രകാരമാണ് പ്രവൃത്തി.

വളപട്ടണം ഖാളി ജലാലുദ്ദീൻ അൽബുഖാരി തങ്ങളുടെ ഒന്നാം ആണ്ട് സമാപനം ഇന്ന്

Image
 വളപട്ടണം ഖാളി ജലാലുദ്ദീൻ അൽബുഖാരി തങ്ങളുടെ ഒന്നാം ആണ്ട് സമാപനം അവരുടെ മഖ്ബറ സ്തിതി ചെയ്യുന്ന പൊയ്തുംകടവ് നൂറുൽ ഹുദയിൽ

SSF പാപ്പിനിശ്ശേരി സെക്ടർ സാഹിത്യോൽസവ് പഴഞ്ചിറയൂനിറ്റ് ജേതാക്കൾ'

Image
             പാപ്പിനിശ്ശേരി വെസ്റ്റ് UP സ്കൂളിൽ നടന്ന സാഹിത്യോൽസവ് പി.പി.സുധീർ ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. പാപ്പിനിശ്ശേരി വെസ്റ്റ് മഹൽ സിക്രട്ടറി സി.പി.റഷീദ്.വാർഡ് മെമ്പർ ഒ.കെ.മൌയ്തീൻ.മജീദ് ഹാജി. ഫൈസൽ ഹാജി.റസാക്ക് മൗലവി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി .കെ.കെ നാസർ ഹാജി അദ്ധ്യക്ഷത വഹിച്ചു മാങ്കടവ് രണ്ടാംസ്ഥാനവും പാപ്പിനിശ്ശേരി വേസ്റ്റ് മൂന്നാം സ്ഥാനവും കരസ്തമാക്കി..

പുതിയതെരു ആശാരി കമ്പനി: വലിയാകണ്ടത്തിൽ സഫിയാ മരണപെട്ടു

Image
പുതിയതെരുവിലെ പഴയകാല പലചരക്കു കച്ചവടകരനായ പരേതനായ k E K ഇബ്രാഹിം കുട്ടിയുടെ ഭാര്യ വലിയാകണ്ടത്തിൽ സഫിയ മരണപെട്ടു   കബറടക്കം ളുഹറിന് മന്നാ കബർസ്ഥാനിൽ  മക്കൾ സായ്‌നുദീന് .തഷിഖ് .മൻഷൂഖ്.സാഹിദ വീട് പുതിയതെരു ആശാരി കമ്പനി വിവേകാന്ദ റോഡിൽ

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മുയ്യം ബൂത്ത് കമ്മറ്റി SSLC plus 2 Lss Uss അനുമോദനം നടത്തി.

Image
  ഡിസിസി ജനറൽ സിക്രട്ടറി ശ്രീ കെ ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ്റ്റ് പ്രസിഡണ്ട് പി കെ സരസ്വതി അനുമോദന പ്രസംഗം നടത്തി ബ്ലോക്ക് കോൺസ്സ് സിക്രട്ടറി എം എൻ പു മംഗലം മുഖ്യപ്രഭാഷണം നടത്തി ചടങ്ങിൽ എം എം പവിത്രൻ സ്വാഗതം ആശംസിച്ചു വിവി ചിണ്ടൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു  പി.പി ശ്രീനിവാസൻ പി വി ഗംഗാധരൻ പി.വി കാർത്ത്യായണി ടീച്ചർ സി എച്ച് മൊയ്തീൻ കുട്ടി എം ശശീന്ദ്രൻ  തുടങ്ങിയവർ സംസാരിച്ചു SSLC A+ നേടിയ അമേഗ് കൃഷ്ണ കെ വി അമോഗ് എംപി വിഷ്ണുനാഥ് എം അഫ്ര എം റിസ ഫാത്തിമ റിഷിക കെ plus2 ഉന്നത വിജയം നേടിയ  അഭിനവ് കെ.കെ കിഷൻ കെ നവ്യ എംപി USS വിജയികളായ  നിർണയ അനിൽ  ദിയ പി വി ദേവ് ന സി Lss വിജയികളായ തൻ മയ കൃഷ്ണ കെ പി  ദേവർഷ് കെ വി നവ ദേവ് അനിൽ ആരാധ്യ വിവി എന്നീ വിദ്യാർത്ഥികൾ അനുമോദനം ഏറ്റുവാങ്ങി ചടങ്ങിൽ LIC ഏജന്റ് ഫെഡറേഷൻ അഖിലേന്ത്യ ഓർഗനൈസിങ്ങ് സിക്രട്ടറി തെരെഞ്ഞെടുത്ത എം ശശി ന്ദ്രനെ ആദരിച്ചു

കണ്ണാടിപ്പറമ്പ് : മാലോട്ട് "ബൽറാം "വീട്ടിൽ പരേതനായ പി.പി. ബാലൻ നമ്പ്യാരുടെ ഭാര്യയും റിട്ട. ഇന്ത്യൻ പോസ്റ്റൽ ജീവനക്കാരിയുമായ എം. ഭാർഗ്ഗവിയമ്മ (77 വയസ്സ്) നിര്യാതയായി

Image
കണ്ണാടിപ്പറമ്പ് : മാലോട്ട് "ബൽറാം "വീട്ടിൽ പരേതനായ പി.പി. ബാലൻ നമ്പ്യാരുടെ ഭാര്യയും റിട്ട. ഇന്ത്യൻ പോസ്റ്റൽ ജീവനക്കാരിയുമായ എം. ഭാർഗ്ഗവിയമ്മ (77 വയസ്സ്) നിര്യാതയായി. മക്കൾ: രാജേഷ് കുമാർ , പ്രീത, രമേഷ് കുമാർ ( കുവൈറ്റ്), ദീപ (എസ്.എൽ.ഐ ഓഫീസ്, തിരുവനന്തപുരം) മരുമക്കൾ: വിലാസിനി (അധ്യാപിക,ചെന്നൈ), ശിവദാസൻ (എളയാവൂർ), പ്രിയ (അധ്യാപിക, എറണാകുളം), ബാബുരാജ് ( സബ്ബ്ട്രഷറി, വെള്ളരിക്കുണ്ട് ). സഹോദരങ്ങൾ: രോഹിണി അമ്മ,പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, കരുണാകരൻ നമ്പ്യാർ. സംസ്കാരം നാളെ (30.06.2025 തിങ്കൾ) ഉച്ചക്ക് 1 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ.

കണ്ണൂർ : ഭർത്താവിന്റെ ആത്മഹത്യ; ഒളിച്ചോടിയ ഭാര്യയും കാമുകനും അറസ്റ്റിൽ

Image
  മട്ടന്നൂർ: ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത കേസിൽ ഭാര്യയെയും കാമുകനെയും മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ കീച്ചേരി ലൈല മൻസിലിൽ പി.കെ.സുനീർ(30) ആണ് ആത്മഹത്യ ചെയ്തത്. ഭാര്യ ഇരിക്കൂർ പെടയങ്ങോട്ടെ എം.നസ്മിന (28), പാലോട്ടുപള്ളി സ്വദേശി മുഹമ്മദ് അഫ്‌നാസ് (29) എന്നിവരെയാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ മാർച്ച് 16നാണ് സുനീർ കീച്ചേരിയിലെ വീട്ടിൽ തൂങ്ങി മരിച്ചത്. ജനുവരിയിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ നസ്മിന മുഹമ്മദ് അഫ്‌നാസിനൊപ്പം ഒളിച്ചോടിയത്. ഇവരുടെ രണ്ട് മക്കളെയും നസ്മിന ഒപ്പം കൂട്ടിയിരുന്നു. സുനീറിന്റെ പക്കലുണ്ടായിരുന്ന സ്വർണവും പണവും ഇവർ കൊണ്ടുപോയതായും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.  പലതവണ ആവശ്യപ്പെട്ടിട്ടും ഇവ തിരിച്ചുതരാനും തിരികെ വരാനും നസ്മിന തയ്യാറാകാത്തതിന്റെ മനോവിഷമത്തിലാണ് സുനീർ ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു. സ്വർണവും പണവും പോലീസ് കണ്ടെത്തി തന്റെ ഉമ്മയെ ഏൽപിക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.  ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നയാളാണ് സുനീർ. മട്ടന്നൂർ പോലീസ് ഇൻസ്‌പെക്ടർ എം.അനിലിന...

അശാസ്ത്രീയ മാലിന്യസംസ്ക്കരണത്തിന് ആന്തൂരിൽ 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Image
  ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആന്തൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ക്വാട്ടേഴ്‌സിനും നിഫ്റ്റിനും പിഴ ചുമത്തി. ധർമശാലയിൽ കെ. പി ബാലൻ എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാട്ടേഴ്‌സ് കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ ഓരോ ക്വാട്ടേഴ്‌സിൽ നിന്നുമുള്ള മലിന ജലം പൈപ്പ് വഴി ക്വാട്ടേഴ്‌സിന്റെ പുറക് വശത്തേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തി. കൂടാതെ കെട്ടിടത്തിന്റെ മുൻവശത്തു നിർമ്മിച്ചിരിക്കുന്ന ടാങ്കിൽ ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ കൂട്ടി ഇടുകയും കത്തിക്കുകയും ചെയ്തു വരുന്നതായി കണ്ടെത്തി. ക്വാട്ടേഴ്‌സിനു 10000 രൂപ പിഴ ചുമത്തുകയും ഖര - ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാൻ നിർദേശം നൽകുകയും ചെയ്തു. സ്‌ക്വാഡ് നിഫ്റ്റിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ബാസ്കറ്റ്ബോൾ കോർട്ടിനു സമീപത്ത് തത്സമയം കൂട്ടിയിട്ട് കത്തിക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ തീ വെള്ളമൊഴിച്ചു കെടുത്തിച്ചു. സ്ഥാപനത്തിന്റെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നതായി തുടർ പരിശോധനയിൽ സ്‌ക്വാഡ് കണ്ടെത്തി. ഇൻസിനറേറ്ററിൽ പ്ലാസ്റ്റിക് മാലിന്യങ്ങ...

കണ്ണൂർ : വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർഥി മരിച്ചു.

Image
  വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു മുണ്ടേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കണ്ണൂർ താണയിൽ വെച്ച് കഴിഞ്ഞ റമദാനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുണ്ടിലക്കണ്ടി എസ്.കെ.എസ്.എസ്.എഫ് പള്ളിയത്ത് ശാഖ മുൻ പ്രസിഡന്റ്‌ നിസാം ആണ് മരിച്ചത്. കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 

കണ്ണാടിപറമ്പ്: ലഹരിക്ക് വിട നൽകാം ജീവിതം ആസ്വദിക്കാം.

Image
   കണ്ണാടിപറമ്പ് : ദേശീയ മന്ദിരം വായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ലഹരിക്ക് വിട നൽകാം ജീവിതം ആസ്വദിക്കാം. എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റിട്ടയേർഡ് ലെഫ്റ്റനന്റ് കേണൽ പ്രഭാകരൻ കെ പരിപാടി ഉദ്ഘാടനം ചെയ്തു ലഹരി വിരുദ്ധ ക്ലാസെടുത്തു. വായനശാല പ്രസിഡണ്ട് കെ പ്രശാന്ത് മാസ്റ്റർ അധ്യക്ഷനായിരുന്നു. വായനശാല സെക്രട്ടറിNE. ഭാസ്കരമാരാർ സ്വാഗതവും. വൈസ് പ്രസിഡണ്ട് എംവി ജനാർദ്ദനൻ നമ്പ്യാർ ആശംസയും. വായനശാല ജോയിൻ സെക്രട്ടറി സി വി ധനേഷ് നന്ദിയും പറഞ്ഞു.

മാട്ടൂൽ:ഓടുന്ന ബസിലെ ഡ്രൈവറെ ആക്രമിച്ച് ബസ് അപകടത്തിലാക്കിയ പ്രതി അറസ്റ്റില്‍

Image
  പഴയങ്ങാടി: ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മാട്ടൂല്‍ സെന്‍ട്രലിലെ മാവിന്റെ കീഴില്‍ വീട്ടില്‍ കെ. ഷബീറിനെയാണ് (40) പഴയങ്ങാടി എസ്.ഐ കെ.സുഹൈല്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് 12.20ന് മാട്ടൂല്‍ ചര്‍ച്ച് റോഡിലാണ് സംഭവം നടന്നത്.  കണ്ണൂര്‍-മാട്ടൂല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ ഏഴോത്തെ ആയിക്കരകത്ത് പുതിയപുരയില്‍ വീട്ടില്‍ എ.മുഫാസിറിനെയാണ്(28) പ്രതി ബസ് ഓടിക്കവെ മര്‍ദ്ദിക്കുകയും ഷര്‍ട്ടില്‍ പിടിച്ച് വലിക്കുകയും ആയുധം ഉപയോഗിച്ച് കുത്തുകയും ചെയ്തത്.  മുന്‍വൈരാഗ്യം കാരണം നടത്തിയ ആക്രമത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

കയരളം ഞാറ്റുവയലിലെ കിഴക്കേടത്ത് നാരായണി (90) നിര്യാതയായി.

Image
  കയരളം ഞാറ്റുവയലിലെ കിഴക്കേടത്ത് നാരായണി (90) നിര്യാതയായി. ഭർത്താവ് - പരേതനായ കുഞ്ഞിരാമൻ  മക്കൾ - ജനാർദനൻ,പവിത്രൻ, വിജയലക്ഷ്മി, ദാക്ഷായണി, രുഗ്മണി, ബാബുരാജ്, രാധാമണി. മരുമക്കൾ - സാവിത്രി കരിങ്കൽ കുഴി, സുമ പുഴാതി, ഗോവിന്ദൻ കരിങ്കൽകുഴി, രവീന്ദ്രൻ വെങ്ങര, ലീന അഞ്ചാംപീടിക, ദിനേശൻ കോലത്ത് വയൽ. സംസ്കാരം - 30/06/2025 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാടിക്കുന്ന് പൊതുസ്മശാനം

മടക്കര : ഉമ്മർ നിര്യാതനായി.

Image
  മടക്കര തെക്ക് താമസിക്കുന്ന ഉമ്മർ എന്നവർ മരണപ്പെട്ടു മക്കൾ: ഫൗസിയ, റസിയ, റംല, ഹബീബ്, നാസർ ഖബറടക്കം മടക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിൽ ചൊവ്വാഴ്ച മുതൽ ബസ്‌ ഓടില്ല

Image
  കണ്ണൂർ: കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന എല്ലാ ബസുകളും ജൂലായ് ഒന്നിന് സമരം തുടങ്ങും. ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.  ഈ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾക്ക് നേരിട്ട് ദേശീയ പാതയിലേക്ക് പ്രവേശിക്കാൻ വഴി ഒരുക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.  പ്രശ്നത്തിന് പരിഹാരം ആയില്ലെങ്കിൽ നാല് മുതൽ കണ്ണൂർ-തലശ്ശേരി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും ഓട്ടം നിർത്തും. തോട്ടട-കിഴുന്നപ്പാറ, എടക്കാട്-ചക്കരക്കല്ല് റൂട്ടുകളിലോടുന്ന ബസുകളും അനിശ്ചിതകാല സമരം തുടങ്ങും. തുടർന്നും പരിഹാരം കണ്ടില്ലെങ്കിൽ ജില്ലയിലെ മുഴുവൻ ബസുകളും ഓട്ടം നിർത്താനാണ് ആലോചന.

വൈശാഖ മഹോത്സവം; കൊട്ടിയൂരിൽ നാളെ ഗതാഗത നിയന്ത്രണം

Image
                                                               കൊട്ടിയൂർ ഉത്സവവുമായി ബന്ധപ്പെട്ട് എത്തുന്ന വാഹനങ്ങളുടെ ആധിക്യം കാരണം കൊട്ടിയൂർ പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിലേക്കായി 29.06.2025 തീയതി ഞായറാഴ്ച മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക് വരുന്ന കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള യാത്ര ബസ്സുകളും ഒഴികെയുള്ള മുഴുവൻ വാഹനങ്ങളും ബോയ്സ് ടൗൺ ചന്ദനത്തോട് നെടുമ്പൊയിൽ വഴി കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കേണ്ടതും, മാനന്തവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാൽചൂരം ഒഴിവാക്കി നെടുംപൊയിൽ പേരിയ ചുരം വഴി പോകേണ്ടതുമാണ്.

കണ്ണൂർ മാട്ടൂലിൽ ഓടികൊണ്ടിരുന്ന ബസിൽ ഡ്രൈവർക്കു നേരെ അക്രമം. ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി

Image
  മാട്ടൂൽ: കണ്ണൂർ മാട്ടൂലിൽ ഓടികൊണ്ടിരുന്ന ബസിൽ ഡ്രൈവർക്കു നേരെ അക്രമം. ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി . മുൻ വൈരാഗ്യത്തെ തുടർന്ന് നേരത്തെ ബസിൽ കയറി ഇരുന്ന ഒരാൾ ബസ് പുറപ്പെട്ട ശേഷം ഡ്രൈവറെ അക്രമിക്കുകയായിരുന്നു. ഏഴോം സ്വദേശിയായ ഡ്രൈവറാണ് അക്രമത്തിനിരയായത് കുടുതൽ വിവരങ്ങൾ അറിവായിട്ടില്ല

കണ്ണൂരിൽ പേപ്പട്ടിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

Image
  പരിയാരത്ത് ചികിത്സയിലായിരുന്ന തമിഴ് ദമ്പതികളുടെ മകൻ ഹരിത് (5) ആണ് മരിച്ചത് മെയ് 31ന് എസ് എൻ പാർക്കിന് സമീപത്ത് വെച്ചാണ് തെരുവ് നായയുടെ കടിയേറ്റത് അന്ന് തന്നെ ജില്ലാ ആശുപത്രിയിലെത്തി വാക്‌സിൻ എടുത്തിരുന്നു വലത് കണ്ണിനും ഇടതുകാലിലും ആണ് കുട്ടിക്ക് കടിയേറ്റത്.

ജൂൺ 29 ന് പുതിയ ചക്രവാത ചുഴി രൂപപ്പെടും, 24 മണിക്കൂറിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും; കേരളത്തിൽ 5 നാൾ മഴ തുടരും

Image
  കേരളത്തിൽ 5 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂൺ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് അറിയിപ്പ്. ജൂൺ 29 ഓടെ പുതിയ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് പിന്നീടുള്ള 24 മണിക്കൂറിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുകയും ചെയ്തേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഇന്ന് ഇടുക്കി, വയനാട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമർദ്ദം സംബന്ധിച്ചുള്ള അറിയിപ്പ്തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള പശ്ചിമ ബം...

പ്രശസ്ത നടി ഷെഫാലി ജരിവാല അന്തരിച്ചു.

Image
  മുംബൈ: കാന്താ ല​ഗാ എന്ന സം​ഗീത ആൽബത്തിലൂടെ പ്രശസ്തയായ നടി ഷെഫാലി ജരിവാല (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി മുംബൈയിലെ ബെല്ലെവ്യൂ മൾട്ടി സ്പെഷ്യാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രിയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ ഭർത്താവും നടനുമായ പരാഗ് ത്യാഗി അവരെ ആശുപത്രിയിൽ എത്തിച്ചു. അവിടെവച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഇതിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പുലർച്ചെ 12.30 ഓടെ കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മുംബൈ പോലീസ് രാത്രി വൈകി ഷെഫാലിയുടെ അന്ധേരിയിലെ വസതിയിലെത്തി. ഫോറൻസിക് സംഘവും എത്തി വീട് വിശദമായി പരിശോധിച്ചു. 2002-ൽ കാന്താ ലഗാ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി ജരിവാല പ്രശസ്തയായത്. പിന്നീട് സൽമാൻ ഖാൻ ചിത്രമായ 'മുജ്‌സെ ഷാദി കരോഗി'യിൽ അഭിനയിച്ചു. കൂടാതെ 2019-ൽ ബേബി കം ന എന്ന വെബ് സീരീസിലും വേഷമിട്ടു. ബൂഗി വൂഗി, നാച്ച് ബലിയേ തുടങ്ങിയ പ്രശസ്തമായ ഡാൻസ് റിയാലിറ്റി ഷോകളിലും അവർ പങ്കെടുത്തു.

മയ്യിൽ : സകൂളിനു മുന്നിൽ പിക്ക വാനിടിച്ച വൈദ്യുതി തൂൺ തകർന്നു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇവിടെ അപകടം തുടർക്കഥ.

Image
  മയ്യിൽ: സ്കൂ‌ളിനു മുന്നിൽ തുടർച്ചയായുള്ള അപകടങ്ങളിൽ പകച്ച് രക്ഷിതാക്കളും നാട്ടുകാരും, കടൂർ അരയിടത്തുചിറക്കെ ചെറുപഴശ്ശി എൽ.പി.സ്‌കൂളിനു മുന്നിലാണ് സ്‌കൂൾ വിദ്യാർഥികൾ കടന്നു പോയതിനു പിന്നാലെയാണ് പിക്കപ്പ് വാൻ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞത്. തെരുഴത്തലമൊട്ട ഭാഗത്തു നിന്ന് മയ്യിലേക്ക് പോകുന്ന വാനാണ് അപകടത്തിൽ പെട്ടത്. ഇവിടെയുള്ള ഇറക്കവും വളവും മൂലം നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. റോഡിൽ മതിയായ സുരക്ഷാ ബോർഡുകളോ, വേഗതാ നിയന്ത്രണങ്ങളോ ഇല്ലാത്തതിൽ വിവിധയിടങ്ങളിൽ സ്‌കൂൾ പി.ടി.എ.യും നാട്ടുകാരും പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് ആരോപണമുയരുന്നത്. മയ്യിൽ - കാഞ്ഞിരോട് പ്രധാന പാതയിലാണ് അപകടകരമായ വളവും ഇറക്കവും ഉള്ളത്. അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉടൻ വേണം ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലുള്ള വിദ്യാർഥികളും പ്രീ പ്രൈമറി വിഭാഗം വിദ്യാർഥികളും നടന്നു പോകുന്ന ഇടത്താണ് മിക്ക ദിവസങ്ങളിലും അപകടങ്ങൾ നടക്കുന്നത്. ഇതേ കുറിച്ച പരാതിപ്പെട്ടിട്ടും അധികൃതർ മൗനം പാലിക്കുകയാണ്. റോഡ് സുരക്ഷാ നടപടികൾ അടിയന്തിരമായി ഉണ്ടാകണം. ഇ.വി.മിനി, പ്രഥമാധ്യാപിക, ചെറുപഴശ്ശി എൽ.പി. സ്‌കൂൾ, കടുർ. വി...

ഇരുപതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

Image
  ചട്ടുകപ്പാറ-കട്ടോളിയിലെ പന്നേൻ രോഹിണിയുടെ ഇരുപതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി .തുക IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ ഏറ്റുവാങ്ങി.ചടങ്ങിൽ CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ ,IRPC വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ കെ.പി.ചന്ദ്രൻ ,പി.രമേശൻ, CPI(M) വെള്ളൊലിപ്പിൻചാൽ ബ്രാഞ്ച് മെമ്പർമാരായ ഡി.ബിജു, മനോജ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും; മൂവായിരത്തിലധികം ആളുകളെ മാറ്റി; ജാഗ്രതാ നിര്‍ദേശം

Image
                മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോള്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.പെരിയാര്‍, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളില്‍ നിന്ന് 883 കുടുംബങ്ങളിലെ 3,220 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇന്നലെ രാത്രി 8 മണിക്ക് മുന്‍പ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ ജില്ലാ കലക്ടര്‍ വി വിഗ്‌നേശ്വരി റവന്യൂ, പൊലീസ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇവര്‍ക്കായി ഇരുപതിലധികം ക്യാംപുകള്‍ ഒരുക്കിയതായും കലക്ടര്‍ അറിയിച്ചിരുന്നു. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പകല്‍ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്‌നാടിനോട് അഭ്യര്‍ഥിച്ചതായും കലക്ടര്‍ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം തയ്യാറാണ് വെള്ളിയാഴ്ച നാലുമണിവരെ ജലനിരപ്പ് 135.25 ആണ്. റവന്യൂ, പൊലീസ് അധികാരികളുടെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

തളിപ്പറമ്പ് : അനുമോദിച്ചു

Image
  തളിപ്പറമ്പ : സീതി സാഹിബ് ഹയർ സെക്കൻഡറി സ്ക്കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ+ നേടിയ ടീം 38 ൻ്റെ മെമ്പർ  പി .സി മൊയ്തുവിൻ്റെ മകൾ ഫാത്തിമത്തുൽ മർജാനയെ ടീം 38 മെമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ടീം 38 അംഗങ്ങളായ ആൽപ്പി , മൊയ്തു പള്ളക്കൻ , അഷ്റഫ് പറമ്പിൽ , മൊയ്തു പി.സി , സജീർ പി.വി , പി.കെ അബു, മഹമ്മൂദ് കുന്നോൻ , പറമ്പിൽ റഫീഖ് (ദുബൈ) പങ്കെടുത്തു.

പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ അധ്യാപക രക്ഷാകർത്തൃ സമിതി പൊതുയോഗം നടന്നു.

Image
  ഉണർവ് " പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ അധ്യാപക രക്ഷാകർത്തൃ സമിതി പൊതുയോഗംനടന്നു.  സി. രജിലേഷ് പി.ടി.എ പ്രസിഡണ്ട് ആർ. ഇന്ദു മാതൃസമിതി പ്രസിഡണ്ട് , കണ്ണാടിപ്പറമ്പ്:പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ അധ്യാപക രക്ഷാകർത്തൃ സമിതി വാർഷിക പൊതുയോഗംനടന്നു. കല്ലിക്കണ്ടി എൻ.എ.എം. കോളേജിലെ മലയാളവിഭാഗം അസി.പ്രൊഫസർ ഡോ. സത്യനാരായണൻ എ വിദ്യാഭ്യാസമൂല്യങ്ങളെക്കുറിച്ചും പൊതുവിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചും ബോധവൽക്കരണം നടത്തി. കുട്ടികൾക്ക് വീടുകളിൽ അവസരങ്ങൾ ഒരുക്കിക്കൊടുക്കുകയാണ് പഠനം മികവുറ്റതാക്കാനുള്ള ഒരു വഴിയെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് കെ .ബാബു അധ്യക്ഷത വഹിച്ചു. മാനേജർ പി.സി.ദിനേശൻ സംസാരിച്ചു. പ്രധാനാധ്യാപിക സി.വി. സുധാമണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.പി. പ്രജേഷ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സി. രജിലേഷ് (പ്രസിഡണ്ട്), എ. ശരത്ത്, പി.വി. അജിത്ത് (വൈസ് പ്രസിഡണ്ട്), ആർ. ഇന്ദു (മാതൃസമിതി പ്രസിഡണ്ട്), പി.പി. രസ്ന, സ്വാതി ചന്ദ്രൻ (വൈസ് പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു.