Posts

Showing posts from June, 2024

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം 17 വർഷത്തിന് ശേഷം T20 വേൾഡ് കപ്പ്‌ നേടിയതിന്റ വിജയഹ്ലാദത്തിന്റെ ഭാഗമായി നളന്ദ ആർട്സ് & സ്പോർട്സ് ക്ലബ്‌,ചേലേരി പാൽപായസ വിതരണം ചെയ്തു.

Image
  നളന്ദ ചേലേരി പാൽപായസം നൽകി. ഇന്ത്യൻ ക്രിക്കറ്റ്‌ ടീം 17 വർഷത്തിന് ശേഷം T20 വേൾഡ് കപ്പ്‌ നേടിയതിന്റ വിജയഹ്ലാദത്തിന്റെ ഭാഗമായി നളന്ദ ആർട്സ് & സ്പോർട്സ് ക്ലബ്‌,ചേലേരി പാൽപായസ വിതരണം ചെയ്തു. ക്ലബ് പ്രസിഡണ്ട് രഘുനാഥൻ പി. സിക്രട്ടറി പ്രജിത്ത് എൻ, ജേ: സിക്രട്ടറി സന്തോഷ് എം.വി ട്രഷർ വിജേഷ് പി പി, വിജേഷ് ഇ.പി രാജേഷ് കെ.സി ദിനേശൻ പി, ഷാജി എം വി , ഷിജു ആർ എസ്സ്  ,ഋതിക്ക് ശിവാദസൻ,എന്നിവർ നേതൃത്വം നൽകി

കണ്ടെത്തി

Image
  കുമാരൻ മണിയൻപാറ 80 വയസ്സ്, കണ്ണപുരം, മോയൻ റോഡിൽ കർഷക വയനശാലക്ക് സമീപം താമസം. ആളെ വൈകുന്നേരം 6 മണിക്ക് മുതൽ കാണ്മാനില്ല. എന്ന വാർത്ത കൊടുത്തിരുന്നു ആളെ കണ്ടെത്തി 

കണ്ണൂരിലെ സീനിയർ കൺസൾട്ടന്റ് സർജനും കൊയിലി ആശുപത്രിയിലെ മുതിർന്ന ശസ്ത്രക്രിയ വിദഗ്‌ധനുമായിരുന്ന ഡോ കെ ശ്രീധരൻ (88 വയസ്സ്) അന്തരിച്ചു.

Image
  കണ്ണൂർ: കണ്ണൂരിലെ സീനിയർ കൺസൾട്ടന്റ് സർജനും കൊയിലി ആശുപത്രിയിലെ മുതിർന്ന ശസ്ത്രക്രിയ വിദഗ്‌ധനുമായിരുന്ന ഡോ കെ ശ്രീധരൻ (88 വയസ്സ്) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൂന്നാം ബാച്ചിൽ എംബിബിഎസ് ബിരുദവും, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് സർജറിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി, കണ്ണൂരിൽ ജോലിചെയ്തുവരികയായിരുന്നു.

കോഴിക്കോട് : രണ്ട് വിമാനങ്ങൾ റദ്ദാക്കി

Image
  കോഴിക്കോട്: രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ജീവനക്കാരുടെ കുറവിനെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. കരിപ്പുരിൽനിന്ന് രാത്രി 11.10ന് മസ്ക്കത്തിലേക്ക് പോകേണ്ട വിമാനമാണ് റദ്ദാക്കിയത്. കൂടാതെ മസ്ക്കത്തിൽനിന്ന് രാവിലെ 7.10ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേരേണ്ട വിമാനവു സർവീസ് നടത്തില്ല.

പുല്ലൂപ്പി : വിവാഹ സുദിനത്തിൽ പെയ്ൻ&പാലിയേറ്റിവിന്സഹായം നൽകി

Image
  വിവാഹ സുദിനത്തിൽ പെയ്ൻ&പാലിയേറ്റിവിന്സഹായം നൽകി  കെ പി ഷജ്മാന്റെ വിവാഹ സുദിനത്തിൽ പുല്ലൂപ്പി ശാഖ മുസ്‌ലിം ലീഗ് പെയ്ൻ&പാലിയേറ്റിവിന് നൽകിയ ധന സഹായം മുസ്‌ലിം ലീഗ് ശാഖ സെക്രട്ടറി കെ പി നൗഫൽ സാഹിബ്‌ ഏറ്റുവാങ്ങി.

സേവാഭാരതി കമ്പിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കമ്പിൽ ടാക്കീസ് റോഡ് ശുചീകരിച്ചു.

Image
  ശുചീകരണം നടത്തി  സേവാഭാരതി കമ്പിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കമ്പിൽ ടാക്കീസ് റോഡ് ശുചീകരിച്ചു. ശുചീകരണത്തിന് യൂണിറ്റ് സെക്രട്ടറി ജയരാജൻ മാസ്റ്റർ, സഹജൻ കമ്പിൽ, രതീഷ് കമ്പിൽ എന്നിവർ നേത്രത്വം നൽകി. രാവിലെ എട്ട് മണിമുതൽ ആരംഭിച്ച ശുചീകരണത്തിൽ സേവാഭാരതി പ്രവർത്തകരോടൊപ്പം നാട്ടുകാരും പങ്കുചേർന്നു.

അഴീക്കോട് പള്ളിക്കുന്നുമ്പ്രം പാലത്തിൻ്റെവിട ഹൗസിൽ അബ്ദുൾ സലാം.ഒ.കെ(73) നിര്യാതനായി

Image
  അഴീക്കോട് പള്ളിക്കുന്നുമ്പ്രം പാലത്തിൻ്റെവിട ഹൗസിൽ അബ്ദുൾ സലാം.ഒ.കെ(73) നിര്യാതനായി. ഭാര്യ: ബീഫാത്തു, മക്കൾ: കയറുന്നീസ, സീനത്ത്, ഫൈസൽ, ശുക്കൂർ, സാഹിദ മരുമക്കൾ: മൻസൂർ, നസീർ, പരേതനായ അനീസ് ഖബറടക്കം ഇന്ന് വൈകുന്നേരം 3.30ന് മന്ന ഖബറിസ്ഥാനിൽ.

നാറാത്ത് : സി കെ സി നമ്പ്യാരുടെ 37 ചരമവാർഷികം സമുചിതമായി ആചരിച്ചു

Image
  സി കെ സി നമ്പ്യാരെ അനുസ്മരിച്ചു നാറാത്ത് : സി കെ സി നമ്പ്യാരുടെ 37 ചരമവാർഷികം സമുചിതമായി ആചരിച്ചു. നാറാത്ത് കൃഷിഭവൻ ഹാളിൽ നടന്ന ചടങ്ങ് സംഘാടക സമിതി ചെയർമാൻ പി പി സോമന്റെ അധ്യക്ഷതയിൽ ബഹു. മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് എസ് ജില്ലാ പ്രസിഡണ്ട് ശ്രീ കെ കെ ജയപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ വി ഗിരീഷ് കുമാർ, പി കെ ജയകുമാർ, ഒ നാരായണൻ, ടി സി ഗോപാലകൃഷ്ണൻ, യുപി മുഹമ്മദ് കുഞ്ഞി, പി ശ്രീധരൻ, പി പി രാധാകൃഷ്ണൻ, വി രഘുത്തമൻ, കെ വി വിദ്യാധരൻ, എസ് ജഗദമ്മ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. എ ചന്ദ്രൻ സ്വാഗതവും കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു

കൊളച്ചേരി : ഡോ: ശ്യാം കൃഷ്ണനും, ശ്രീധരൻ സംഘമിത്രക്കും ആദരം

Image
  കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം നേടിയ ഡോ: ശ്യാം കൃഷ്ണനെയും കേരള സർക്കാർ ഭാരത് ഭവൻ പുരസ്കാരം നേടിയ ശ്രീധരൻ സംഘമിത്രയേയും ലൈബ്രറി കൗൺസിൽ കൊളച്ചേരി പഞ്ചായത്ത് നേതൃസമിതി ആദരിച്ചു. കഥാകൃത്ത് ടി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ സിക്രട്ടറി പി.കെ വിജയൻ ഉപഹാരസമർപ്പണം നടത്തി. ഡോ: ശ്യാം കൃഷ്ണൻ, ശ്രീധരൻ സംഘമിത്ര പി.വിനോദ്, പി.കെ രഘുനാഥൻ, എ.കൃഷ്ണൻ, എപി പ്രമോദ് കുമാർ പ്രസംഗിച്ചു.

മയ്യിൽ: പാട്ടും കഥകളുമായി ജനാർദ്ദനൻ മാഷ്, ആവേശമായി വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

Image
  കയരളം നോർത്ത് എ എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. എം വി ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക എം ഗീത ടീച്ചർ അധ്യക്ഷയായി. വി സി മുജീബ് മാസ്റ്റർ സംസാരിച്ചു. മുഹമ്മദ് ഹിഷാം സ്വാഗതവും ഷസ ഷംസീർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മുഹമ്മദ് ഹിഷാം (കൺവീനർ), ഷസ ഷംസീർ (ജോ. കൺവീനർ), വി സി മുജീബ് (കോഡിനേറ്റർ)

കമ്പിൽ: പിറന്നാൾ ദിനത്തിൽ IRPC ക്ക് സഹായം നൽകി

Image
  കമ്പിൽ CPIM കമ്പിൽ ബ്രാഞ്ച് സെക്രട്ടറി എം.പി രാമകൃഷ്ണൻ്റെ മകൻ ബദരീനാഥ് ൻ്റെ 13 - മത് പിറന്നാൾ ദിനിത്തിൽ IRPCക്ക് നൽകിയ ധനസഹായം ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ വിജയൻ ഏറ്റുവാങ്ങി.

പാപ്പിനിശ്ശേരി :ചന്ദ്രിക പത്രം കൈ മാറി

Image
  അബുദാബി പാപ്പിനിശ്ശേരി പഞ്ചായത്ത് കെഎംസിസി കമ്മിറ്റിയുടെ പേരിൽ മദ്രസ്സയ്ക്ക് ചന്ദ്രിക ദിനപത്രം ഇരിണവ്‌ തഹ്‌ലീമുൽ മദ്രസ്സ സദർ മുഅലീമും ഖതീബുമായ ഇല്യാസ് അസ്അദിക്ക് നൽകി കൊണ്ട് പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിണ്ടന്റ് *OK* *MOIDHEEN SAHIB* അബുദാബി പാപ്പിനിശ്ശേരി പഞ്ചായത്ത് കെഎംസിസി കമ്മിറ്റി ജനസെക്രട്ടറി സുഹൈൽ കല്ലൈക്കൽ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ മദ്രസ്സ മുഅലീളായ മുഹമ്മദ് ഫൈസി ,ജുബൈർ അസ്അദി , ഷാക്കിർ മൗലവി, മുബാരിസ് അസ്അദി തുടങ്ങിയവർ പങ്കെടുത്തു.

കണ്ണാടിപ്പറമ്പ് : പ്രതിധേധിച്ചു

Image
   പുല്ലൂപ്പി ടൂറിസം പദ്ധതിയോടു സർക്കാർ കാണിക്കുന്ന അവഗണക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്കണ്ണാടിപറമ്പ മണ്ഡലം പ്രതിഷേധ സദസ്സ് നടത്തി .

മാക്കൂട്ടം ചുരത്തില്‍ ചരക്കു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ആന്ധ്രാ സ്വദേശി മരിച്ചു

Image
  കണ്ണൂര്‍ : കേരള കര്‍ണ്ണാടക അതിര്‍ത്തിയയായ മാക്കൂട്ടം ചുരത്തില്‍ ചരക്കു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ ആന്ധ്രാ ഗുണ്ടൂര്‍ സ്വദേശി വെങ്കിട്ട റാവു (65) മരിച്ചു. ലോറിയിലുണ്ടായിരുന്നു ഡ്രൈവറുടെ സഹായി ഭരത്തിനെ ഗുരുതര പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി മാക്കൂട്ടം ചുരത്തെ പെരുമ്പാടി ഓട്ടക്കൊലിയില്ലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡരികിലേക്ക് മറിയുകയായിരന്നു.

അഴിക്കോട് പുന്നക്കപ്പാറയിലെ കൈതവളപ്പിൽ ജിനചന്ദ്രൻ അന്തരിച്ചു.,

Image
  പരേതനായ മാണിക്കര നാരായണൻ നായരുടെയും കൈതവളപ്പിൽ കാർ ത്ത്യായനിയുടെയും മകൻ അഴിക്കോട് പുന്നക്കപ്പാറയിലെ കൈതവളപ്പിൽ  ജിനചന്ദ്രൻ അന്തരിച്ചു.ഭാര്യ പി.വി. പ്രേമജ  മക്കൾ : പ്രജിന, ഹരിത  മരുമക്കൾ :ഹിറോഷ് (കടമ്പേരി ), നവജ്യോത് (ചിറക്കൽ ). സഹോദരങ്ങൾ  കെ. വി.രവീന്ദ്രൻ (മാധ്യമപ്രവർത്തകൻ ) കെ. വി.ഇന്ദിര (പയ്യന്നൂർ ) കെ. വി.ഹരീന്ദ്രൻ  കെ. വി.സരസ്വതി (എളയാവൂർ ) കെ. വി.ശ്രീനിവാസൻ (അപ്പോളോ സ്റ്റുഡിയോ ) പരേതനായ ഉപേന്ദ്രൻ . സംസ്കാരം രാവിലെ 11 മണിക്ക്. അഴിക്കോട് തൊണ്ടിവളപ്പിൽ ശ്മശാ നത്തിൽ

20 20 വേൾഡ് കപ്പ് ഇന്ത്യക്ക്

Image
ത്രസിപ്പിക്കുന്ന തിരിച്ചുവരവ്! ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ ബാർബഡോസ്: അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ട്വന്റി20 ലോകകപ്പ് കിരീടമുയർത്തി ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് ഏഴു റൺസ് വിജയം. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം കിരീടനേട്ടമാണിത്.  2007ല്‍ എം.എസ്. ധോണിക്കു കീഴിലായിരുന്നു ഇന്ത്യയുടെ ആദ്യ വിജയം. ധോണിക്കു ശേഷം ലോകകപ്പ് ഉയർത്തുന്ന ക്യാപ്റ്റനായി രോഹിത് ശർമ. അർധ സെഞ്ചറിയുമായി ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായ വിരാട് കോലിയാണ് കളിയിലെ താരം. 15 വിക്കറ്റുകൾ‌ വീഴ്ത്തിയ ജസ്പ്രീത് ബുമ്ര ലോകകപ്പിലെ താരമായി.  ഹാർദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് മില്ലര്‍ പുറത്തായതാണു കളിയിൽ നിർണായകമായത്. 16 റൺസായിരുന്നു അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. ബൗണ്ടറി ലൈനിനു സമീപത്തു നിൽക്കുകയായിരുന്ന സൂര്യകുമാർ യാദവ് തകർപ്പൻ ക്യാച്ചിലൂടെ മില്ലറെ പുറത്താക്കുകയായിരുന്നു. ഹാർദിക് പാണ്ഡ്യയെറിഞ്ഞ 20–ാം ഓവറിൽ എട്ടു റൺസ് മാത

കണ്ണൂർ : ലീല ഗ്രൂപ്പ് മുൻ ജനറൽ മാനേജർ ഗോപികൃഷ്ണൻ നമ്പ്യാർ അന്തരിച്ചു

Image
  കണ്ണൂർ: ലീല ഗ്രൂപ്പ് ബംഗ്ളുരു  മുൻ ജനറൽമാനേജർ നായാട്ടുപാറ കോവൂർ മാധവപുരത്ത് ഗോപികൃഷ്ണൻ നമ്പ്യാർ (67) അന്തരിച്ചു.  സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് കോവൂരിലെ വീട്ടുവളപ്പിൽ പരേതരായ ചേണിച്ചേരി ബാലരാമൻ നമ്പ്യാരുടെയും നിങ്കിലേരി ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്.  ഭാര്യ :വത്സല മക്കൾ :കൃഷ്ണ നമ്പ്യാർ ( ടെൻത്ത് പിൻ മാനേജ്മെന്റ് കൺസൾട്ടന്റ് ബംഗളൂരു ), റാം മോഹൻ (യു.എസ്.എ) മരുമകൾ - രാധിക (ടീച്ചർ, വാഗ്ദേവി വിലാസ് ഹൈസ്കൂൾ, ബംഗ്ളൂരു) സഹോദരങ്ങൾ - : ഡോ. രാധിക വിജയൻ (യു.എസ്.എ), സുലേഖ വേണുഗോപാൽ (മുൻ പ്രിൻസിപ്പൽ , തുഞ്ചത്താചാര്യ ( വിദ്യാലയ,കണ്ണൂർ )

കണ്ടെത്തി

Image
   കുട്ടിയെ കണ്ടെത്തി   ഷെയർ ചെയ്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു.

കൊളച്ചേരി പഞ്ചായത്ത് വനിതാ ലീഗ് ആദരിച്ചു

Image
  പന്ന്യങ്കണ്ടി : കൊളച്ചേരി പഞ്ചായത്ത്‌ വനിത ലീഗിന്റെ ആഭിമുഖ്യത്തിൽ 2023. -24 വർഷത്തെ എസ്. എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും , കണ്ണൂർ യൂണിവേഴ്സിറ്റി സെനെറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഫർഹാന ടി പി യേയും അനുമോദിച്ചു.           അനുമോദന ചടങ്ങ് കണ്ണൂർ കോർപ്പറേഷൻ മേയർ *മുസ്‌ലിഹ്‌ മഠത്തിൽ* ഉൽഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലം വനിത ലീഗ് ട്രഷറർ കെ താഹിറ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ, കൊളച്ചേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം. അബ്ദുൽ അസീസ്, വൈസ് പ്രസിഡണ്ട് കെ ശാഹുൽ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. വി ഷമീമ സംസാരിച്ചു, പഞ്ചായത്ത്‌ വനിത ലീഗ് സെക്രട്ടറി കെ സി.പി. ഫൗസിയ സ്വാഗതവും, സഫിയ ടി വി നന്ദിയും പറഞ്ഞു

കണ്ണൂർ : കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു.

Image
  കൂത്തുപറമ്പ്:മാനന്തേരി സത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു. ഇരിട്ടി അയ്യപ്പൻകാവ് പാലത്തിനു സമീപത്തെ കെ വി റഷീദിന്റെ ഭാര്യ പുറക്കാനോട്ട് ജമീല (53) യാണ് മരിച്ചത്. ജമീലയുടെ മകൾ ജംഷീദ (36), ജംഷീറയുടെ ഭർത്താവ് പേരാവൂർ മുരിങ്ങോടിയിലെ പുതിയ വീട്ടിൽ അബ്‌ദുൾ ജബ്ബാർ (44), മകൻ മുഹമ്മദ് ജാസിർ (13), ബന്ധു മുരിങ്ങോടിയിലെ പുതിയ വീട്ടിൽ മുഹമ്മദ് മിർഷാദ് (23) എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച 12 മണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് വീണ് പരിക്കേറ്റ ജാഫിറിനെ കണ്ണൂരിലെ ആസ്‌പത്രിയിൽ ചികിത്സക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടം.

കണ്ണൂർ : ഏച്ചുർ മാച്ചേരിയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

Image
  ചക്കരക്കൽ: ഏച്ചുർ മാച്ചേരിയിൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടുകുളത്തിൽ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മാച്ചേരിയിലെ ആദിൽ ബിൻ മുഹമ്മദ് (12) മുഹമദ് മിസ് ബൽ അമിൻ (12) എന്നിവരാണ് മരണപ്പെട്ടത്.ഇന്ന് ഉച്ചക്ക് 12.15 മണിയോടെയാണ് സംഭവം. വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നും ഫയർഫോഴ്സ‌് എത്തുമ്പോഴെക്കും നാട്ടുകാർ കുളത്തിൽ നിന്ന് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ചക്കരക്കൽ പോലീസും സ്ഥലത്തെത്തിയിരുന്നു മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

തളിപ്പറമ്പ്: കൂറ്റന്‍ മരം റോഡിന് കുറുടെ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

Image
  കയ്യം നാഗം ക്ഷേത്രം റോഡിലാണ് ഇന്ന് രാവിലെ ഏഴോടെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഇരുമ്പൂന്നി എന്ന മരമാണ് റോഡിലേക്ക് വീണത്. തളിപ്പറമ്പില്‍ നിന്നും ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍, സേനാംഗങ്ങളായ ടി.വിജയ് സി.അഭിനേഷ്, പി.നിമേഷ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ച് മാറ്റി ഗതാഗത തടസ്സം നീക്കി.

കണ്ണൂർ ചെറുപുഴയിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ

Image
    കണ്ണൂർ: അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ ശ്രമിച്ച കേസിൽ മകൻ സതീശനെയാണ് ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് വിവരം. പരിക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തളിയിൽ വിശ്വകർമ ക്ഷേത്രത്തിന് സമീപത്തെ തറമ്മൽ സുരേന്ദ്രൻ (68) അന്തരിച്ചു.

Image
 തളിയിൽ വിശ്വകർമ ക്ഷേത്രത്തിന് സമീപത്തെ തറമ്മൽ സുരേന്ദ്രൻ (68)  അന്തരിച്ചു. ഭാര്യ :പദ്മിനി  മക്കൾ :സപ്ന, സനൂപ്, സ്നേഹ. സഹോദരങ്ങൾ : പുഷ്പ, വസന്ത, ധനേശൻ, രത്‌നാകരൻ, സജിത്കുമാർ  ശവസംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് അന്ത്തൂർ നഗരസഭ ശാന്തിതീരം വാതക ശ്മശനത്തിൽ.

മുടങ്ങിക്കിടക്കുന്ന പുല്ലൂപ്പി ടൂറിസം പദ്ധതിയുടെ വികസന പ്രവർത്തനങ്ങൾ പുനരാരഭിക്കാൻ നിവേദനം നൽകി .

Image
  മുടങ്ങിക്കിടക്കുന്ന പുല്ലൂപ്പി ടൂറിസം പദ്ധതിയുടെ വികസന പ്രവർത്തനങ്ങൾ പുനരാരഭിക്കാൻ ടൂറിസം വകുപ്പിനുമേൽ സമ്മർദ്ദം ചെലുത്തണമെന്നും പ്രശനം നിയമസഭയിൽ ഉന്നയിക്കണം എന്നും ആവാശ്യപ്പെട്ടുകൊണ്ടു ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അഴിക്കോട് MLA ശ്രീ കെവി സുമേഷിന് നിവേദനം നൽകി . അടിസ്ഥാന പഠനം പോലും നടത്താതെ പാതിവഴിയിൽ നിലക്കുന്ന ഇത്തരം പദ്ധതികൾ നികുതിദായകരോട് കാണിക്കുന്ന വഞ്ചന ആണെന്നു മണ്ഡലം കമ്മറ്റി വിലയിരുത്തി .

ഭര്‍ത്താവിന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; പ്രതി പിടിയിൽ

Image
  സുല്‍ത്താന്‍ബത്തേരി: ഭര്‍ത്താവിന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ ഡല്‍ഹി സ്വദേശിയെ നൂല്‍പ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി ജാമിയ നഗര്‍ സ്വദേശിയായ അര്‍ഹം സിദ്ധീഖിയെ (34) യാണ് ദില്ലിയിലെത്തി പിടികൂടിയത്. നെന്മേനി കോടതിപ്പടി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ കേസില്‍ മുഖ്യപ്രതിയായ തലശ്ശേരി പാറാല്‍ സ്വദേശിയായ ബദരിയ മന്‍സില്‍ പി പി സമീര്‍(46) എന്നയാളെ ഇക്കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരികയാണ്. ഇപ്പോള്‍ പിടിയിലായ അര്‍ഹം സിദ്ദീഖിയും സമീറും ചേര്‍ന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് കരുതുന്നത്. അര്‍ഹം സിദ്ധീഖിയുടെ അക്കൗണ്ടിലേക്കാണ് യുവതിയെ കൊണ്ട് സമീര്‍ പണമയപ്പിച്ചിരുന്നത്. ബാങ്ക് അക്കൗണ്ട് രേഖകളും വിനിമയം നടത്തിയ രേഖകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അര്‍ഹം സിദ്ധീഖിയെ പിടികൂടിയത്.

പാപ്പിനിശ്ശേരി എസ് ബി ഐക്ക് സമീപം താമസിക്കുന്ന കാണിച്ചേരി ചന്ദ്രൻ ( 65 വയസ് )നിര്യാതനായി

Image
  പാപ്പിനിശ്ശേരി എസ് ബി ഐക്ക് സമീപം താമസിക്കുന്ന കാണിച്ചേരി ചന്ദ്രൻ ( 65 വയസ് )നിര്യാതനായി ഭാര്യ പരേതയായ സരോജിനി  അമ്മ പരേതയായ വേലമ്മ അച്ഛൻ പരേതനായ ഗോപാലൻ മക്കൾ : അമൽരാജ് compunet kannur, അഭിൻരാജ് ,മരുമകൾ മിധുന, സഹോദരങ്ങൾ : കുമാരൻ KSRTC, കാരത്യയനി, പുരുഷോത്തമബാബു ClSF, ശാന്ത, സുരേഷൻ (Rtd.സർവ്വേ അഡീഷനൽ ഡയറക്ട്ടർ) ഷീന , പരേതയായ രോഹിണി സംസ്കാരം 29/06/2024ന് രാവിലെ 11 മണി പാപ്പിനിശ്ശേരി സമുദായ ശ്‌മശാനത്തിൽ

പാപ്പിനിശ്ശേരി വെസ്റ്റ് : ധർമ ക്കിണർ - വെള്ളാഞ്ചിറ റോഡിൽ ലീല പീടികക്ക് സമീപം സരോജിനി കാന്തലോട്ട് ( 74 ) നിര്യാതയായി .

Image
  പാപ്പിനിശ്ശേരി വെസ്റ്റ് : ധർമ ക്കിണർ - വെള്ളാഞ്ചിറ റോഡിൽ ലീല പീടികക്ക് സമീപം സരോജിനി കാന്തലോട്ട് ( 74 ) നിര്യാതയായി . ഭർത്താവ് : പരേതനായ ഈച്ച കുമാരൻ  മക്കൾ : തിലകൻ , സന്തോഷ് ( ഗൾഫ് ) , അനിത, അജിത ( പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഗവ ഹയർ സെക്കന്ററി സ്ക്കൂൾ കാന്റീൻ ജീവനക്കാരി )  മരുമക്കൾ : സരിത, ഷീമ , പരേതരായ സുനിൽ , മഹേഷ് സഹോദരങ്ങൾ : വൽസലൻ, ശാന്ത , കമല , പരേതനായ ചന്ദൻ  സംസ്കാരം ജൂൺ 29 ശനിയാഴ്ച രാവിലെ 10 മണിക്ക് കരിക്കൻകുളം സമുദായ ശ്മശാനത്തിൽ .

ചെങ്ങളായി : തേറളായി എ യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം CHM അധ്യാപകനായ അഷ്‌റഫ്‌ അലി മാസ്റ്റർ നിർവഹിച്ചു

Image
  വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം        തേറളായി എ യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം CHM അധ്യാപകനായ അഷ്‌റഫ്‌ അലി മാസ്റ്റർ നിർവഹിച്ചു. യുവ എഴുത്തുകാരിയും Mind Trainar ഉം ആയ ഹുസ്ന നസ്രിൻ ക്ലാസ്സ്‌ നയിച്ചു. ഹെഡ്‌മിസ്ട്രസ് പുഷ്പലത ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ കൺവീനർ ഖൈറുന്നിസ ടീച്ചർ സ്വാഗത ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്ററും പി. ടി. എ പ്രസിഡണ്ട് ശരീഫ്. പി. പി യും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശാഹുൽ മാസ്റ്റർ നന്ദിയും പറഞ്ഞു. എങ്ങനെ ഒരു നല്ല മനുഷ്യനാവാം എന്ന ലക്ഷ്യം മുറുകെ പിടിച്ചുകൊണ്ട് കവിതയിലൂടെയും കഥയിലൂടെയും പകർന്നു കൊടുത്ത് ക്ലാസ്സ്‌ മുന്നോട്ടു നീങ്ങി. ആടിയും പാടിയും കുട്ടികൾ ക്ലാസ്സ്‌ ആസ്വദിച്ചു.

കമ്പിൽ: ഗായകനും, സംഗീതജ്ഞനും, സാവിധായകനുമായ സജി ചന്ദ്ര യുടെ അനുസ്മരണം നടത്തി.

Image
  കമ്പിൽ ഗായകനും, സംഗീതജ്ഞനും, സാവിധായകനുമായ സജി ചന്ദ്ര യുടെ അനുസ്മരണം നടത്തി. സുഹൃദ്സംഘം സംഘാടകർ

കണ്ണൂർ: തളാപ് : മഹറൂഫ് നിര്യാതനായി.

Image
  തളാപ് : കണ്ണൂർ താഴേകല്ലാളത്തിൽ മഹറൂഫ് നിര്യാതനായി. കണ്ണൂർ ഹാജി റോഡിലെ  ചുമട്ടു തൊഴിലാളിയാണ്. ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു  തളാപിലെ ഹോട്ടൽ  ഉടമ ശരീഫിന്റെ  സഹോദരനാണ്. കബറടക്കം നാളെ 29.06.2024 ശനി 

കൊളച്ചേരി നണിയൂർ ലക്ഷം വീട്ടിലെ ഇ.ഇന്ദ്രൻ (43) നിര്യാതനായി.

Image
  കൊളച്ചേരി നണിയൂർ ലക്ഷം വീട്ടിലെ ഇ.ഇന്ദ്രൻ (43) നിര്യാതനായി.  പരേതരായ കുഞ്ഞിരാമന്റെയും പാഞ്ചാലിയുടെയും മകനാണ്. സഹോദരങ്ങൾ : വിജയൻ, ബീന, നിതു. സംസ്കാരം ഇന്ന് ജൂൺ 28 വെള്ളിയാഴ്‌ച രാത്രി 9 മണിക്ക് കൊളച്ചേരിമുക്ക് സമുദായ ശ്മശാനത്തിൽ നടക്കും.

പഴയങ്ങാടി രാമപുരത്ത് ടാങ്കർ ലോറിയിൽ കൊണ്ട് പോകുകയായിരുന്ന ഹൈഡ്രോക്ലോറിക്ക് ആസിഡ് ലീക്കായി

Image
  പഴയങ്ങാടി രാമപുരത്ത് ടാങ്കർ ലോറിയിൽ കൊണ്ട് പോകുകയായിരുന്ന ഹൈഡ്രോക്ലോറിക്ക് ആസിഡ് ലീക്കായി വൈകിട്ട് 6 മണിയോടെയാണ് സംഭവം. ടാങ്കർ ലോറി സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റി

കണ്ണൂർ : അശാസ്ത്രീയ മാലിന്യ സംസ്കരണം. ഫ്ളാറ്റുകൾക്ക് 5000 വീതം പിഴ

Image
  കണ്ണൂർ: ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണൽ പരിധിയിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇൻസിനറേറ്ററിൽ കത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അയ്യായിരം രൂപ വീതം പിഴ ചുമത്തി. ചാലക്കുന്നിലെ പിവിഎസ് ക്ലാസിക്, പിവിഎസ് ഗ്രീൻവാലി എന്നീ ഫ്ലാറ്റുകൾക്കാണ് തദ്ദേശഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തിയത്. മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതിയില്ലാതെ നിർമ്മിച്ച ഇൻസിനറേറ്ററുകളിലാണ് മാലിന്യം കത്തിച്ചിരുന്നത്. പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ സ്ക്വാഡ് കണ്ണൂർ നഗരസഭാ കോർപ്പറേഷന് നിർദ്ദേശം നൽകി.      ജില്ലാ എൻഫോഴ്സ് മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ.അജയകുമാർ, ഷെരികുൽ അൻസാർ, കണ്ണൂർ കോർപ്പറേഷൻ സീനിയർ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് കെ. എന്നിവർ പരിശോധനയിൽ പങ്കെടുത്തു..

മുണ്ടേരി : മാലിന്യങ്ങൾ കത്തിച്ചു; ക്ലിനിക്കിന് 5000 രൂപ പിഴ

Image
  മുണ്ടേരി : പൊതുവഴിയിൽ മെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെ കൂട്ടിയിട്ട് കത്തിച്ചതിന് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് മുണ്ടേരി പഞ്ചായത്തിലെ കാനച്ചേരി മെഡിക്കൽ സെൻ്റർ എന്ന സ്ഥാപനത്തിന് പിഴ ചുമത്തി. പ്ലാസ്റ്റിക് ഉൾപ്പെടെ തരംതിരിക്കാതെ ജൈവ അജൈവ മാലിന്യങ്ങൾ, സിറിഞ്ച് മുതലായ മെഡിക്കൽ മാലിന്യങ്ങളോടൊപ്പം പൊതു റോഡിനരികിൽ കത്തിച്ചതിന് ആണ് സ്ക്വാഡ് 5000 രൂപ പിഴ ചുമത്തിയത്. സ്ഥലം സ്വന്തം ചെലവിൽ വൃത്തിയാക്കി ഉടനടി റിപ്പോർട്ട് ചെയ്യാനും ജില്ലാ സ്ക്വാഡ് സ്ഥാപനത്തിന് നിർദ്ദേശം നൽകി.        പരിശോധനയിൽ  ജില്ലാ എൻഫോഴ്സ് മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ.അജയകുമാർ, ഷെരികുൽ അൻസാർ, മുണ്ടേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിൻസിത എന്നിവർ പങ്കെടുത്തു.

കണ്ണൂരിൽ ബെവ്കോ ജീവനക്കാരെ മര്‍ദ്ദിച്ചു; വനിതാ ജീവനക്കാരിയെ ചവിട്ടി വീഴ്‌ത്തി അക്രമികൾ 2 പേരെയും കണ്ണൂര്‍ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു.

Image
  കണ്ണൂരിൽ ബെവ്കോ ജീവനക്കാരെ മര്‍ദ്ദിച്ചു; വനിതാ ജീവനക്കാരിയെ ചവിട്ടി വീഴ്‌ത്തി അക്രമികൾ 2 പേരെയും കണ്ണൂര്‍ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ബെവ്റിജസ് കോര്‍പറേഷൻ ജീവനക്കാര്‍ക്ക് നേരെ കണ്ണൂരിൽ ആക്രമണം. കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടി ബെവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരായ സുബീഷ്, വത്സല എന്നിവർക്ക് നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്.  ബെവ്കോ ജീവനക്കാരൻ്റെ തലയിൽ സോഡ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. വനിതാ ജീവനക്കാരിയെ ചവിട്ടി വീഴ്ത്തിയെന്നും പരാതിയുണ്ട്. മദ്യം വാങ്ങാൻ വരി നിൽക്കാത്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്.  കടയടച്ച് മടങ്ങാനിരിക്കെയാണ് രണ്ട് പേർ ആക്രമിച്ചത്. അക്രമികൾ 2 പേരെയും കണ്ണൂര്‍ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ(AODA) 2024-2025 കണ്ണൂർ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Image
    (27/6/24) ന് ഇരിട്ടി M2H ഓഡിറ്റോറിയത്തിൽ വെച്ച് AODA കണ്ണൂർ ജില്ലാ ജനറൽ ബോഡി നടന്നു. സംസ്ഥാന കമ്മിറ്റി അംഗം ഹസ്സൻ തൃക്കരിപ്പൂരിന്റെ നേതൃത്വത്തിൽ മുൻ ജില്ല പ്രസിഡന്റ്‌ അൻവർ നടുവിൽ അധ്യക്ഷത വഹിച്ചു. മുൻ ജില്ല സെക്രട്ടറി നൗഷാദ് ഇരിട്ടി വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. ശേഷം 2024-2025 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ആംബുലൻസ് ഡ്രൈവർമാരെ പൂർണമായും ആരോഗ്യ പ്രവർത്തകരായി അംഗീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം എന്നും, ആംബുലൻസ് ഡ്രൈവർമാർക്ക് ജില്ലാ മോട്ടോർ വാഹന വകുപ്പിന് കീഴിൽ ബോധവൽകരണ ക്ലാസും അവരുടെ അംഗീകാരത്തോട് കൂടിയുള്ള ഐഡന്റിറ്റി കാർഡ് വിതരണം ചെയ്യാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റായി അഷ്‌റഫ്‌ മാട്ടൂലിനെയും ജില്ലാ ജനറൽ സെക്രട്ടറിയായി നൗഷാദ് ഇരിട്ടിയെയും ട്രഷറർ ആയി റംസി പാപ്പിനിശ്ശേരിയെയും യോഗം തിരഞ്ഞെടുത്തു. മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങളായി ശ്രീനിവാസൻ കേളകം, മാത്യു സെബാസ്റ്റ്യൻ അങ്ങാടിക്കടവ്, പ്രസന്നൻ തളിപ്പറമ്പ, കോയ തളിപ്പറമ്പ, മുസ്തഫ തളിപ്പറമ്പ, ഷംനാദ് പഴയങ്ങാടി, നാസർ തണൽ എന്നിവരെയും തിരഞ്ഞെടുത്തു.

അഴീക്കോട് : വായിപ്പറമ്പ് നമ്പോലൻ ഹൗസിൽ രമേശൻ അന്തരിച്ചു

Image
  വായിപ്പറമ്പ് നമ്പോലൻ ഹൗസിൽ രമേശൻ അന്തരിച്ചു സംസ്കാരം വൈകു:6മണിക്ക് കൊയക്കീൽ സ്മശാനം

പഴയങ്ങാടി താവം മേൽപ്പാലത്തിലെ കുഴി കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് ബി.ജെ.പി. പ്രവർത്തകരുടെ പ്രതിഷേധം

Image
  പഴയങ്ങാടി താവം മേൽപ്പാലത്തിലെ കുഴി കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് ബി.ജെ.പി. പ്രവർത്തകരുടെ പ്രതിഷേധം

കണ്ണൂർ : ചാലയിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. ചാല കിഴക്കേക്കര മീത്തലെ കോറോത്ത് പരേതനായ ബാലൻ നായരുടെ മകൻ സുധീഷ് ആണ് മരിച്ചത്.

Image
  കണ്ണൂർ : ചാലയിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. ചാല കിഴക്കേക്കര മീത്തലെ കോറോത്ത് പരേതനായ ബാലൻ നായരുടെ മകൻ സുധീഷ് (ഉദി–44) ആണ് മരിച്ചത്. ഇന്നലെ രാത്രി വൈകി വീട്ടിലേക്കു നടന്നു പോകുമ്പോൾ വെള്ളക്കെട്ടിൽ വീണെന്നാണ് സംശയം. എടക്കാട് പൊലീസ് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

തളിപ്പറമ്പ് സ്വദേശി ദുബൈയിൽ വെച്ച് മരണപ്പെട്ടു

Image
  തളിപ്പറമ്പ :വെള്ളാവിലെ മേമഠത്തിൽ മുരളീധരൻ (48) നിര്യാതനായി. ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കിടെ കുഴഞ്ഞു  വീണതിനെതുടർന്നു ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് (വെള്ളിയാഴ്ച്ച) 3 മണിയോടെ നാട്ടിലെത്തിക്കും. വൈകുന്നേരം 3.മണി മുതൽ 4 മണി വരെ വെള്ളാവ് സാംസ്കാരിക വായനശാലയിലും തുടർന്ന് വീട്ടിലും പൊതു ദർശനത്തിന് വെക്കും.സംസ്കാരം 5 മണിക്ക് നെല്ലിപ്പറമ്പ പഞ്ചായത്ത്‌ ശ്മശാനത്തിൽ. അച്ഛൻ. പരേതനായ കോളേക്കര ഭാസ്കരൻ നമ്പ്യാർ  അമ്മ. മേമഠത്തിൽ ജാനകി. ഭാര്യ.സരിത ( കുറുമാത്തൂർ ) മകൾ. ശാരിക മുരളീധരൻ സഹോദരി. മൃദുല

കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണു. അപകടത്തിൽ‌ ഒരു മരണം.

Image
  കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണു. അപകടത്തിൽ‌ ഒരു മരണം. ടെർമിനൽ‌ 1 ലെ കൂറ്റൻ മേൽക്കൂരയാണ് തകർന്ന് വീണത്. പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. മരിച്ചവരെക്കുറിച്ച് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ തകർന്നു. ടെർമിനൽ‌ ഒന്നിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു. മൂന്ന് ഫയർ ഫോഴ്സ് യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. വ്യാഴാഴ്ച രാത്രി മുഴുവൻ ഡൽഹിയിൽ വ്യാപക മഴയാണ് ലഭിച്ചത്. രണ്ട് ദിവസത്തിനകം ഡൽഹിയിൽ കാലവർഷം ശക്തമാകും. മഴയെ തുടർന്ന് ഡൽഹി നഗരത്തിൽ ഗതാഗത കുരുക്കും രൂക്ഷമാണ്

പാപ്പിനിശ്ശേരി ഗവ. വെൽഫേർ എൽ പി സ്കൂളിൽ അറബിക് ക്ലബ്ബിൻ്റെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ ശ്രീമതി നജീറ ടീച്ചർ നിർവ്വഹിച്ചു.

Image
അലിഫ് അറബിക് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു പാപ്പിനിശ്ശേരി ഗവ. വെൽഫേർ എൽ പി സ്കൂളിൽ അറബിക് ക്ലബ്ബിൻ്റെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ ശ്രീമതി നജീറ ടീച്ചർ നിർവ്വഹിച്ചു. ടീച്ചർ എഴുതി പ്രസിദ്ധീകരിച്ച അറബി കവിതാ സമാഹാരം സ്കൂളിന് സമ്മാനിച്ചു. അറബി ക്ലബ്ബിൻ്റെ സ്നേഹോപഹാരം നൽകി നജീറ ടീച്ചറെ ഹെഡ്മിസ്ട്രസ്സ് ടി. പി ഗീത ടീച്ചർ ആദരിച്ചു. 2024- 25 വർഷത്തെ അലിഫ് അറബിക് ക്ലബ്ബ് അംഗങ്ങളെ ചടങ്ങിൽ പ്രഖ്യാപിച്ചു . ക്ലബ്ബ് കൺവീനറായി നാലാം ക്ലാസ് വിദ്യാർത്ഥി ഫാത്തിമ സൻഹ തെരഞ്ഞെടുക്കപ്പെട്ടു.പാട്ടും കഥകളുമായി ഒരു മണിക്കൂറോളം ടീച്ചർ കുട്ടികളുമായി സംവദിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ടി പി ഗീത ടീച്ചർ അധ്യക്ഷയായി. സിന്ധു ടീചർ,അസ്ലം മാസ്റ്റർ, ജിജിഷ ടീച്ചർ, സനൂബ ടീച്ചർ സംബന്ധിച്ചു. ഇബ്രാഹിം മാസ്റ്റർ സ്വാഗതവും സിന്ധു ടീച്ചർ നന്ദിയും ആശംസിച്ചു.