Posts

Showing posts from January, 2026

പാപ്പിനിശ്ശേരി: ബാപ്പിക്കാം തോട് താമസിക്കുന്ന ജമീല ' പി.പി മരണപെട്ടു.

Image
പാപ്പിനിശ്ശേരി: ബാപ്പിക്കാം തോട് താമസിക്കുന്ന റഷീദ് [ ഫർണ്ണിച്ചർ ] എന്നവരുടെ ഭാര്യ ജമീല ' പി.പി മരണപെട്ടു. ഖബറടക്കം ഉച്ചയ്ക്ക് ശേഷം അറത്തിൽ പള്ളി ഖബർസ്ഥാൻ .

കണ്ണൂർ കൊറ്റാളി ഹുദ ജുമാമസ്ജിദിന് സമീപം സഫൂറാസിൽ മഠത്തിൽ അബ്ദുൽ മജീദ് നിര്യാതനായി

Image
  കണ്ണൂർ കൊറ്റാളി ഹുദ ജുമാമസ്ജിദിന് സമീപം സഫൂറാസിൽ  മഠത്തിൽ അബ്ദുൽ മജീദ് (71)നിര്യാതനായി. തായത്തെരു സ്വദേശിയാണ്. സിറ്റി ഈണം സംഗീത കലാ കൂട്ടായ്മ പ്രസിഡൻറ് ആണ് കൊറ്റാളി മസ്ജിദുൽ ഹുദ പരിപാലന കമ്മിറ്റി മുൻവൈസ് പ്രസിഡൻറ് ആയിരുന്നു പരേതരായ മമ്മു-ഖദീജ ദമ്പതികളുടെ മകളാണ്  ഭാര്യ സഫൂറ പുളിക്കണ്ടി, മക്കൾ ഹാഷിം, നൗഫൽ, ഫൈസൽ(ദുബൈ), അഫ്സൽ മരുമക്കൾ ഷഹാന (കണ്ണൂർ), ഷജറത്ത് (തലശേരി), സമീറ (കണ്ണൂർ സിറ്റി) ഉംറിയ (തലശേരി), മയ്യിത്തം നമസ്കാരം 11മണിക്ക് കൊറ്റാളി ഹുദാ ജുമാ മസ്ജിദിൽ  ഖബറടക്കം കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ

രാഹുൽ മാങ്കൂട്ടത്തിൽ അർധരാത്രി അറസ്റ്റിൽ, നടപടി പുതിയൊരു കേസിൽ; പിടികൂടിയത് പാലക്കാട്ടെ ഹോട്ടലിൽ നിന്ന്

Image
  പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അർധരാത്രി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം മുറിയിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് വിവരം.  പുതിയ കേസിലും നിർബന്ധിത ഗർഭഛിദ്രവും ബലാൽസംഗവും ചുമത്തിയിട്ടുണ്ട്. സാമ്പത്തിക ചൂഷണം നടത്തിയെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഇ-മെയിൽ പരാതിയിൽ പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക സംഘമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയതും പിന്നാലെ പാലക്കാട്ടെത്തി രാഹുൽ മാങ്കൂട്ടത്തിലിനെ അതീവ രഹസ്യമായി കസ്റ്റഡിയിലെടുക്കുന്നത്. രാത്രി 12.30ഓടെയാണ് എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത എംഎൽഎയെ പത്തനംതിട്ട എആർ ക്യാമ്പിലേക്കാണ് എത്തിച്ചത്.   പഴുതടച്ച നീക്കത്തിലൂടെ സ്റ്റാഫ് അംഗങ്ങൾ മുറിയിൽ ഇല്ലാത്തപ്പോഴാണ് പൊലീസ് ഹോട്ടലിൽ കയറി രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. യൂണിഫോമിലെത്തിയ പൊലീസ് വനിത പൊലീസ് അടക്കമുള്ള എട്ടംഗ സംഘം എംഎൽഎയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  ഹോട്ടലിൽ എത്തി റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്ത ശേഷമാണ് പൊലീസ് റൂമിലെത്തിയ...

ചാറ്റ് വിത്ത് സി എം പരിപാടിയിലൂടെ സ്കൂളിന് അഭിമാനമായ വിദ്യാർത്ഥി യെ DYFI നാറാത്ത് മേഖല കമ്മിറ്റി അനുമോദിച്ചു

Image
  ചാറ്റ് വിത്ത് സി എം പരിപാടിയിലൂടെ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ സീബ്രാലൈൻ വേണമെന്ന ആവശ്യം ഉന്നയിച്ച് അത് നേടിയെടുത്ത ശിഖബിജിത്തിനെ ഡിവൈഎഫ്ഐ നാറാത്ത് മേഖല കമ്മിറ്റി അനുമോദിച്ചുപരിപാടി ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഖിൽ. വി ഉദ്ഘാടനം ചെയ്തു.

നാറാത്ത് സ്വദേശിയും ഇപ്പോൾ പുതിയങ്ങാടി താമസിക്കുന്ന കടവത്തെ അബ്ദുള്ള നിര്യാതനായി.

Image
  നാറാത്ത് സ്വദേശിയും ഇപ്പോൾ പുതിയങ്ങാടി താമസിക്കുന്ന കടവത്തെ അബ്ദുള്ള നിര്യാതനായി. സഹോദരങ്ങൾ : കടവത്തെ മമ്മുഞ്ഞി,ഇബ്രാഹിം മുനീർ മൂസ്സാൻ, ആയിഷ.  കബറടക്കം ഇന്ന് വൈകിട്ട്  പുതിയങ്ങാടിയിൽ വെച്ച് നടന്നു.  

മയ്യിൽ : ഷജി ടി (43) നിര്യാതയായി.

Image
കടൂർ ഒറാവയലിലെ കോലട്ടെരി മനോജിൻ്റെ ഭാര്യ ഷജി ടി (43) നിര്യാതയായി. സി പി ഐ എം ഒറവയൽ ബ്രാഞ്ച് മെമ്പർ ആണ്.മക്കൾ :മേഘ.ടി  മയൂഖ്.ടി  ഇരുവരും വിദ്യാർത്ഥികൾ അമ്മ സരോജിനി ടി സഹോദരി ഷിജി ടി  ശവസംസ്കാരം  നാളെ (11/1/26) രാവിലെ 10 മണിക്ക് കണ്ടകൈ ശാന്തിവനത്തിൽ

കൊയ്യം: കെ പ്രണവ് നിര്യാതനായി.

Image
 കൊയ്യം ഖാദി ക്കു സമീപം താമസിക്കുന്ന കണ്ണൻ,പുഷ്പ എന്നിവരുടെ മകൻ കെ പ്രണവ് നിര്യാതനായി. പ്രവീൺ, പ്രസൂൺ എന്നിവർ സഹോദരന്മാർ. സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് സമുദായ ശ്മശാനത്തിൽ.നടന്നു.

കോലത്തുവയൽ പാട്യം വായനശാലയ്ക്ക് സമീപം താമസിക്കുന്ന ഓമന പരത്തി നിര്യാതയായി.

Image
  കോലത്തുവയൽ പാട്യം വായനശാലയ്ക്ക് സമീപം താമസിക്കുന്ന ഓമന പരത്തി നിര്യാതയായി.   ഭർത്താവ്: ടി.വി രാജൻ. മക്കൾ:രമിത്ത് ,രേഷ്മ. മരുമക്കൾ: ബൈജു, അമൃത. സഹോദരങ്ങൾ: മോഹനൻ സി ( PBCA ജില്ല പ്രസിഡണ്ട്), ലക്ഷ്മണൻ (ഗൾഫ്), പങ്കജവല്ലി,വനജ. പരേതയായ പത്മിനി. സംസ്കാരം 10/01/2026 11 മണി. ഹാജി റോഡ് സമുദായ ശ്മശാനം.

കുറുമാത്തൂർ: പൊക്കുണ്ട് സാംസ്കാരിക നിലയത്തിനടുത്തെ പുതിയ പുരയിൽ ഷൈലജ അന്തരിച്ചു.

Image
കുറുമാത്തൂർ: പൊക്കുണ്ട് സാംസ്കാരിക നിലയത്തിനടുത്തെ പുതിയ പുരയിൽ ഷൈലജ(65) അന്തരിച്ചു. ഭർത്താവ് പടിഞ്ഞാറ്റേ പുരയിൽ കരുണാകരൻ.മകൾ അനു കരുണാകരൻ പി. പി.മകൻ അർജുൻ. പി. പി (കൊച്ചി ഇൻഫോപാർക്),   മരുമകൻ ദിനേഷ് ബാബു (അദ്ധ്യാപകൻ EMSS govt. HSS പാപ്പിനിശ്ശേരി)  സഹോദരങ്ങൾ: രാമചന്ദ്രൻ, പദ്മനാഭൻ, പുഷ്പവല്ലി, സുമ, ജയശ്രീ. സംസ്കാരം  ഇന്ന് (ശനിയാഴ്ച) 11ന് മഞ്ചച്ചാൽ പൊതു ശ്മശാനം.

പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ഹോസ്‌പിറ്റൽ ഏഴാം നിലയിൽ നിന്നും രോഗിയുടെ കൂട്ടിരിപ്പുകാരൻ ചാടി മരിച്ചു

Image
  പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ഹോസ്‌പിറ്റൽ ഏഴാം നിലയിൽ നിന്നും രോഗിയുടെ കൂട്ടിരിപ്പുകാരൻ ചാടി മരിച്ചു ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്ന് സ്വദേശി ടോം തോമസ് (40) ആണ് മരിച്ചത് ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം @lkannurvisiononline

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആറാം നിലയില്‍ നിന്ന് ചാടി മരിച്ചു.

Image
  കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആറാംനിലയില്‍ നിന്ന് ചാടി മരിച്ചു. പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ രോഗിയുടെ കൂട്ടരിപ്പുകാരന്‍ മരിച്ചു. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ടോം തോംസണ്‍(40)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ടോം തോംസണിന്റെ പിതാവ് തോമസ് ഹെര്‍ണിയ ഓപ്പറേഷന്‍ കഴിഞ്ഞ്  ഏഴാം നിലയില്‍ അഡ്മിറ്റാണ്. ഇദ്ദേഹത്തെ പരിചരിക്കുന്നതിനാണ് മകനായ ടോം ആശുപത്രിയില്‍ എത്തിയത്. നാല് ദിവസം മുമ്പാണ് തോമസ് ശസ്ത്രക്രിയക്കായി ഏഴാം നിലയില്‍ 702-ാം വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പുലര്‍ച്ചെ ഒന്നോടെയാണ് ഇയാള്‍ ആശുപത്രിയില്‍ ബഹളമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സുരക്ഷാജീവനക്കാരും ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റ് കൂട്ടിരിപ്പുകാരും ഇടപെട്ടതോടെ ഇയാള്‍ പുറത്തേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി ഏഴാംനിലയിലെ സ്റ്റെയര്‍കേസിന് സമീപത്തുനിന്നും ജനലിലൂടെ പുറത്തേക്ക് കടന്നു. ഇതോടെ ആശുപത്രി അധികൃതര്‍ 1.15 ന് പയ്യന്നൂര്‍ അഗ്നിശമനസേനയെ വിവരം അറിയിച്ചു. അഗ്നിശമനസേന സ്ഥലത്തെത്...

കണ്ണൂർ : അയ്യൻകുന്നിൽ നാല് പശുക്കളെ കടിച്ചു കൊന്ന കടുവ കൂട്ടിൽ വീണു

Image
  അയ്യൻകുന്നിൽ നാല് പശുക്കളെ കടിച്ചു കൊന്ന കടുവ കൂട്ടിൽ വീണു ഇരിട്ടി :അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിൽ സ്വകാര്യ വ്യക്തി നടത്തുന്ന ഫാമിൽ കയറി നാലു പശുക്കളെ കടിച്ചു കാന്ന കടുവ വനം വകുപ്പ് വെച്ച കൂട്ടിൽ വീണു. 10 വയസ്സ് തോന്നിക്കുന്ന ആൺകടുവയാണ് രാത്രി പതിനൊന്നരയോടെ വനം വകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടനെതന്നെ കടുവയെ വയനാട് കുപ്പാടി കടുവാ സങ്കേതത്തിലേക്ക് കൊണ്ടുപോയി.

പാപ്പിനിശ്ശേരി അരോളി കല്ലൂരികടവിലെ രാമ്മുണ്ണി. കെ മരണപ്പെട്ടു.

Image
  പാപ്പിനിശ്ശേരി അരോളി കല്ലൂരികടവിലെ രാമ്മുണ്ണി. കെ (89 വയസ്സ്) മരണപ്പെട്ടു. മുൻകാല ബീഡി തൊഴിലാളിയായിരുന്നു. അച്ഛൻ : പരേതനായ അനന്തൻ. അമ്മ : പരേതയായ മാധവി. ഭാര്യ : സാവിത്രി ( നാറാത്ത്) മക്കൾ : ദിലീപൻ, നിഷ, രാജേഷ്. മരുമക്കൾ : ഭാസ്കരൻ ( മുല്ലകൊടി ), ഇന്ദു ( ഇരിണാവ് ), പ്രിയ ( പാളിയത്ത് വളപ്പ്) സഹോദരങ്ങൾ : യശോദ, ശ്രീധരൻ,പദ്മിനി, ബാലകൃഷ്ണൻ, പരേതരായ മുകുന്ദൻ, കരുണാകരൻ. സംസ്‍കാരം : ഉച്ചക്ക് 1 മണിക്ക്, കാട്യം സമുദായ ശ്മശാനത്തിൽ.

പാപ്പിനിശ്ശേരി സ്വദേശി ഖത്തറിൽ വച്ച് മരണപ്പെട്ടു.

Image
 പാപ്പിനിശ്ശേരി കല്ലീക്കൽ സ്വദേശി ജാബിർ പി കെ 52 വയസ്സ് ഖത്തറിൽ  വച്ച് മരണപ്പെട്ടു. ഭാര്യ: റഫീന (മടക്കര) മക്കൾ: ഫിദ, ഫർഹാൻ. ഉപ്പ:മുഹമ്മദ്‌ പി ഉമ്മ : പരേതയായ ആയിഷ. സഹോദരങ്ങൾ: മുനീർ, കുഞ്ഞാമിന, അഫ്സത്ത്, റംല, ഇബ്രാഹിം, നസീമ. കബറടക്കം: കല്ലീക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. (സമയം പിന്നീട് അറിയിക്കും)

നാറാത്ത് ജുമാ മസ്ജിദ് സമീപം താമസിക്കുന്ന ഖദീജ നിര്യാതയായി

Image
നാറാത്ത് ജുമാ മസ്ജിദ് സമീപം താമസിക്കുന്ന ഖദീജ 95 വയസ്സ് നിര്യാതയായി ഭർത്താവ്: പരേതനായ മുഹമ്മദ് കുഞ്ഞി. മക്കൾ :അബൂബക്കർ, ഉമ്മർ, ഷഫീക്, ഫാത്തിമ,

മയ്യിൽ : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എംഎസ് സി മൈക്രോബയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സോന പ്രകാശ്.

Image
  കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എംഎസ് സി മൈക്രോബയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സോന പ്രകാശ്. കുറ്റ്യാട്ടൂര്‍ പത്താംമൈല്‍ അരിയ ങ്ങോട്ട് ഹൗസിൽ തൃശൂർ മ്യൂസിയം മൃഗശാല ജീവനക്കാരൻ സി.പ്രകാശൻ്റെയും കണ്ണൂർ വിമാനത്താവളം ജീവനക്കാരി എം.വി രജനിയുടെയും മകളാണ് സഹോദരി സഞ്ജന പ്രകാശ് 

ലിക്ഷിത് ചികിത്സ സഹായം കൈമാറി..

Image
  ഗണേശ സേവാ സമിതി,ചെക്കികുളം നടത്തിയ ബിരിയാണി ചാലഞ്ചിൽ കിട്ടിയ തുക 1,37,410/- രൂപ ഗണേശ സേവാ കമ്മിറ്റി അംഗങ്ങൾ ചികിത്സ സഹായ കമ്മിറ്റിക്കു കൈമാറുന്നു.

മയ്യിൽ താഴെ യുവജന വായനശാലയ്ക്ക് സമീപം തോപ്രത്ത് രാഘവൻ (77) മരണപ്പെട്ടു.

Image
  മയ്യിൽ താഴെ യുവജന വായനശാലയ്ക്ക് സമീപം തോപ്രത്ത് രാഘവൻ (77) മരണപ്പെട്ടു.  ഭാര്യ : ശൈലജ മക്കൾ സതീഷ് (സി പി ഐ എം മയ്യിൽ താഴെ ബ്രാഞ്ച് അംഗം) പരേതനായ സജിത്ത്.  മരുമകൾ രജിത. സംസ്കാരം ഉച്ചക്ക് 3 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ

കണ്ണൂർ :ആ മകൾ താണയിൽ ബസിടിച്ച് മരിച്ച അജ്ഞാതന്റെ ആരുമല്ല

Image
  ആ മകൾ താണയിൽ ബസിടിച്ച് മരിച്ച അജ്ഞാതന്റെ ആരുമല്ല കണ്ണൂർ: കണ്ണൂർ താണയിൽ ബസിടിച്ച് മരിച്ച അജ്ഞാതന്റെ കീശയിൽ കണ്ട ഫോട്ടോയിലെ പെൺകുട്ടി കോഴിക്കോട് സ്വദേശിനി. ഇവർക്ക് മരിച്ച ആളുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതോടെ അജ്ഞാതനെ തിരിച്ചറിയാനുള്ള അന്വേഷണം പാതിവഴിയിൽ നിലച്ചു. ഡിസംബർ 22ന് താണയിലാണ് 45 വയസുകാരൻ ബസിടിച്ച് മരിച്ചത്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം 16-ാം നാൾ സംസ്കരിച്ചിരുന്നു. ഗുരുതര പരിക്കേറ്റതിനാൽ മൃതദേഹത്തിന്റെ ഫോട്ടോ പൊലീസിന് പുറത്ത് വിടാൻ സാധിച്ചിരുന്നില്ല. ഇൻക്വസ്റ്റിന് ഇടയിലാണ് മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് ഒരു പെൺകുട്ടിയുടെ മഷി പടർന്ന ഫോട്ടോ പൊലീസിന് ലഭിച്ചത്. മരിച്ചയാളുടെ ബന്ധുവാകാം ഇതെന്ന സംശയത്തിൽ ഫോട്ടോ പൊലീസ് പ്രചരിപ്പിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഫോട്ടോ കണ്ട് കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ പെൺകുട്ടിയുടെ ബന്ധുക്കൾ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് മരിച്ചയാളുമായി പെൺകുട്ടിക്ക് ബന്ധമില്ലെന്ന് അറിയിച്ചത്. 2025ൽ കോഴിക്കോട് നടന്ന സി യു ഇ ടി പരീക്ഷയ്ക്കായി ഹാൾ ടിക്കറ്റിൽ പതിച്ചതാണ് ഫോട്ടോ. അവിടെ വച്ച് ഹാൾ ടിക്കറ്റ് നഷ്‌ടപ്പെട്ടിരുന്നു. ഏതാന...

കണ്ണൂർ:പ്രവാസിയെ മാല മോഷണ കേസ് ചുമത്തി ജയിലിൽ അടച്ചതിന് പൊലിസ് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്

Image
പ്രവാസിയെ മാല മോഷണ കേസ് ചുമത്തി ജയിലിൽ അടച്ചതിന് പൊലിസ് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ് കണ്ണൂർ :പ്രവാസിയെ വ്യാജ മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി. കുറ്റക്കാരായ ചക്കരക്കൽപൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരില്‍ നിന്ന് 14 ലക്ഷം രൂപ ഈടാക്കി നല്‍കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനം ഉണ്ടായെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. ചക്കരക്കൽപൊലീസ് നടപടിക്ക് ഇരയായ തലശ്ശേരി സ്വദേശി താജുദ്ദീന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഭാര്യക്കും മക്കള്‍ക്കും ഓരോ ലക്ഷം വീതം നാല് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിസിടിവി സാദൃശ്യത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കള്ളക്കേസില്‍ കുടുക്കിയ താജുദ്ദീന്‍ 54 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. 2018 ലാണ് മകളുടെ കല്യാണത്തിന് നാട്ടിലെത്തിയ താജുദ്ദീനെ ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയുടെ മാല മോഷ്ടിച്ചു എന്നതായിരുന്നു കുറ്റം. നിരപരാധിയാണ് എന്നതിന് സാക്ഷിമൊഴികള്‍ ഉള്‍പ്പടെയുണ്ടായിട്ടും പൊലീസ് ഇക്കാര്യം മുഖവിലയ്ക്ക...

കണ്ണൂർ : ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു

Image
കൂത്തുപറമ്പിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു കൂത്തുപറമ്പ്:കൂത്തുപറമ്പിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു നരവൂർ പാറ സ്വദേശി സുധി യാണ് മരിച്ചത് കൂത്തുപറമ്പ് കുമ്പളത്തൊടിയിലെ ചെങ്കൽ ക്വാറിയിലാണ് അപകടം മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മാട്ടൂൽ മടക്കര കെ കെ അബൂബക്കർ മൗലവി മരണപ്പെട്ടു.

Image
മാട്ടൂൽ മടക്കര കെ കെ അബൂബക്കർ മൗലവി ( അമ്മത്തി ) ഏർവാടിയിൽ വെച്ച് മരണപ്പെട്ടു. മയ്യിത്ത് നാളെ എത്തുമെന്നാണ് അറിയുന്നത് ഖബറടക്കം മടക്കര ഖബർസ്ഥാനിൽ ഭാര്യ. അവറാൻ സുബൈദ  മക്കൾ. മിൻഹാജ്, മർജാന, മുബഷിർ, മിസ്ഹബ്

പറശ്ശിനിക്കടവ് :യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു

Image
തളിപ്പറമ്പ്: യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു. പറശിനിക്കടവ് കളമുള്ള വളപ്പില്‍ കെ.വി.മോഹനന്റെ മകന്‍ കെ.വി.സുമിത്ത്(22)ആണ് മരിച്ചത്. ഇപ്പോള്‍ തലുവില്‍ കുന്നുപുറം സെന്റ് മേരീസ് സ്‌ക്കൂളിന് സമീപം താമസിക്കുന്ന സുമിത്ത് ഇന്നലെ വൈകുന്നേരം 6.15 ന് സുഹൃത്തുക്കളോടൊപ്പം സെന്റ് മേരീസ് സ്‌ക്കൂല്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

Image
മുംബൈ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. പൂനെയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ​ഗാഡ്​ഗിൽ. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടക്കും. പരിസ്ഥിതി, ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ അജണ്ടകളിലേക്ക് കൊണ്ടുവരുന്നതിൽ മാധവ് ​ഗാഡ്​ഗിൽ നിർണായക പങ്കുവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തി.  അവ​ഗണിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരികയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. മാധവ് ​ഗാഡ്​ഗിലിൻ്റെ നിലപാടുകൾ എത്രത്തോളം ശരിയാണെന്ന് പിന്നീട് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  വിദേശത്തെ ഹാർവാഡ് സർവ്വകലാശാലയിൽ പഠിച്ചതിന് ശേഷം ഇന്ത്യയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 30 വർഷത്തോളം ജോലി ചെയ്തു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗൺസിലിൽ അം​ഗമായിരുന്നു. പശ്...

നാറാത്ത് സ്വദേശിയും പാമ്പുരുത്തി താമസക്കാരനുമായ കാദർ നിര്യാതനായി.

Image
  നാറാത്ത് സ്വദേശിയും  പാമ്പുരുത്തി താമസക്കാരനുമായ  കാദർ നിര്യാതനായി. (ഫോറീൻ കാദറ്കാ)

24 വർഷമായി ഒളിവിൽ കഴിഞ്ഞ നിരവധി മോഷണ കേസിലെ പ്രതി അറസ്റ്റിൽ

Image
കണ്ണൂർ : കേരളത്തിലുടനീളം നിരവധി വാഹന മോഷണ കേസുകളിലും ചേലേമ്പ്ര ബാങ്ക് കവർച്ചാ കേസിലെയും പ്രതി അറസ്റ്റിൽ '. വയനാട് സ്വദേശിയായ സൈനുദ്ദീനാ(52) ണ് വയനാട്ടിലെ കൽപ്പറ്റയിൽ നിന്നും തലശ്ശേരി പോലീസിന്റെ പിടിയിലായത് തലശ്ശേരി പോലീസ് ഇൻസ്‌പെക്ടർ ബിജു പ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. തലശ്ശേരി എസ്‌.ഐ സൈഫുദ്ദീൻ എം.ടി.പി, സീനിയർ സിവിൽ പോലീസ് ഓഫീസർ നിതീഷ് എ.കെ, സിവിൽ പോലീസ് ഓഫീസർ ലിജീഷ് കെ എന്നിവരടങ്ങിയ സംഘമാണ് വയനാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത് തലശ്ശേരി പോലീസ് സ്റ്റേഷനിൽ 24 വർഷം മുൻപ് രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിലാണ് ഇയാളെ പിടികൂടിത്. മലപ്പുറം ജില്ലയിലെ ചേലേമ്പ്ര ബാങ്ക് കവർച്ചാ കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് സൈനുദ്ദീൻ. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി  24 ഓളം കേസുകളും ഇയാൾക്കെതിരെയുണ്ട്, എൽ.പി വാറന്റ് പ്രതിയുമാണ് സൈനുദ്ദീൻ. പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നാറാത്ത് : പാപ്പിനിശ്ശേരി വെസ്‌റ്റ് മഹാശിവക്ഷേത്രത്തിനു സമീപത്തെ പരേതരായ തളാപ്പൻ കുഞ്ഞിരാമൻ നമ്പ്യാരുടെയും കലിക്കോട്ട് വീട്ടിൽ കാർത്ത്യായനി അമ്മയുടെയും മകൾ ജയഭാരതി കെ.വി.( ബേബി . 58 ) നിര്യാതയായി

Image
  പാപ്പിനിശ്ശേരി വെസ്‌റ്റ് മഹാശിവക്ഷേത്രത്തിനു സമീപത്തെ പരേതരായ തളാപ്പൻ കുഞ്ഞിരാമൻ നമ്പ്യാരുടെയും കലിക്കോട്ട് വീട്ടിൽ കാർത്ത്യായനി അമ്മയുടെയും മകൾ ജയഭാരതി കെ.വി.( ബേബി . 58 ) നിര്യാതയായി ഭർത്താവ്. പി. സി. കൃഷ്‌ണൻ (നാറാത്ത്) മക്കൾ: മൃദുൽ കലിക്കോട്ട്, മായ മരുമകൻ: ശ്യാം സഹോദരങ്ങൾ: പ്രേമരാജൻ നമ്പ്യാർ, രഘൂത്തമൻ, ഉമാനാഥ്, ലതിക സംസ്ക‌ാരം 08/01/26 വ്യാഴാഴ്‌ച രാവിലെ 11 മണി പാപ്പിനിശ്ശേരി സമുദായ ശ്‌മശാനം

മയ്യിൽ : പോറ്റിയെ കേറ്റിയെ' പാട്ട് വെച്ചത് ചോദ്യംചെയ്തു; മയ്യിലിൽ സിപിഎം ലോക്കൽ സെക്രട്ടറിക്ക് മർദനം

Image
  മയ്യിൽ: 'പോറ്റിയെ കേറ്റിയെ' ഗാനം വെച്ചത് ചോദ്യം ചെയ്‌ത സിപിഎം നേതാവിനെ മർദ്ദിച്ചുവെന്ന് പരാതി. സിപിഎം ലോക്കൽ സെക്രട്ടറിയായ മുല്ലക്കൊടി സ്വദേശി മനോഹരനെയാണ് മർദ്ദിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മയ്യിൽ അരിമ്പ്ര പ്രദേശത്തെ ഒരു റേഷൻ കടയിൽ വെച്ച് ഭാസ്‌കരൻ എന്നയാൾ 'പോറ്റിയേ കേറ്റിയേ' എന്ന പാട്ട് വെച്ചു. ഇത് കേട്ട മനോഹരൻ പൊതുയിടത്ത് രാഷ്ട്രീയ ഗാനങ്ങൾ പാടില്ലെന്ന് പറഞ്ഞ് ഭാസ്കരനെ ചോദ്യം ചെയ്തു.  എന്നാൽ പാട്ട് നിർത്താൻ തയ്യാറാകാത്ത ഭാസ്‌കരൻ കുറച്ചുകൂടി ഉച്ചത്തിൽ പാട്ട് വെച്ചു. ഇതിനെയും മനോഹരൻ ചോദ്യം ചെയ്‌തതോടെ പ്രകോപിതനായ ഭാസ്‌കരൻ മർദ്ദനം ആരംഭിക്കുകയായിരുന്നു.  ഇരുവരും തമ്മിൽ കയ്യാങ്കളിയുണ്ടാകുകയും ഭാസ്കരൻ മനോഹരൻ കഴുത്തിന് പിടിച്ച് മർദിച്ചു എന്നാണ് പരാതി. സംഭവത്തിൽ ഭാസ്കരനെതിരെ മയ്യിൽ പൊലീസ് കേസെടുത്തു.

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

Image
  ചാമ്പാട്: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കിഴക്കെ ചമ്പാട് കോട്ടക്കുന്ന് വടക്കയിൽ അമൃത (34) ആണ് മരിച്ചത്. അടുപ്പിൽ നിന്ന് ചൂട് വെള്ളം ഇറക്കി വയ്ക്കുന്നതിനിടെ അബന്ധത്തിൽ വസ്ത്രത്തിന് തീ പിടിക്കുകയായിരുന്നു. ഡിസംബർ 29ന് രാത്രി ഒമ്പതോടെയാണ് അപകടം. ശരീരമാസകലം പൊള്ളലേറ്റ അമൃത കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബുധൻ പകൽ 11ന് കോട്ടക്കുന്ന് വടക്കയിൽ വീട്ടിൽ പൊതുദർശനം. തുടർന്ന് ഉച്ചയ്ക്ക് ശേഷം പത്തായക്കുന്നിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. പാട്യം പത്തായക്കുന്ന് താമര കനാലിന് സമീപം പ്രഗതിയിൽ പരേതനായ കെ ടി പവിത്രന്റെയും അനിതയുടെയും മകളാണ്. ഭർത്താവ്: രഞ്ജിത്ത് (സ്റ്റാർ ഹോം അപ്ലയൻസ്, പാനൂർ). മകൾ: ദക്ഷ (വിദ്യാർഥി, മദർ തെരേസ സ്കൂൾ പാനൂർ). സഹോദരി: ദൃശ്യ.

കണ്ണൂർ : യുവതിയേയും മകളെയും കാണാതായി.

Image
  ഭാര്യയേയും മകളേയും കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. പെരിങ്ങോം: ഭാര്യയേയും മകളേയും കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. എരമം പേരൂല്‍ സ്വദേശിനി ആയ യുവതിയെയും മകളെയും ആണ് കാണാതായത് ഡിസംബര്‍ 30 ന് രാവിലെ തലോറയിലുള്ള മാമന്റെ വീട്ടിലേക്കും അവിടെ നിന്ന് കൊറ്റാളിയിലെ ഇളയമ്മയുടെ വീട്ടിലേക്കും പോയ യുവതി കൊറ്റാളിയില്‍ കണ്ണോത്തെ ബന്ധുവീട്ടിലേക്കും പൊയി കണ്ണോത്തെ വീട്ടിലേക്കോ സ്വന്തം വീട്ടിലേക്കോ തിരിച്ചെത്തിയില്ല എന്ന ഭര്‍ത്താവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്

ഇരിണാവ് : കൊട്ടപ്പാലം പവർവോയ്സ് ക്ലബ്ബിന് സമീപം കോട്ടൂർ നാരായണൻ നിര്യാതനായി.

Image
  ഇരിണാവ് : കൊട്ടപ്പാലം പവർവോയ്സ് ക്ലബ്ബിന് സമീപം കോട്ടൂർ നാരായണൻ 70 വയസ്സ് നിര്യാതനായി.   ഭാര്യ വല്ലി മകൾ നവ്യ. മരുമകൻ മിഥുൻ (ഗൾഫ് ) സഹോദരങ്ങൾ ചന്ദ്രിക, കോട്ടൂർ ഉത്തമൻ (CITU പാപ്പിനിശ്ശേരി ഏരിയ പ്രസിഡണ്ട്), കാഞ്ചന, രാജൻ, സുധാകരൻ , അനിത പരേതനായ പ്രഭാകരൻ. രാവിലെ 9 മണി മുതൽ കൊട്ടപ്പാലത്തെ വസതിയിൽ പൊതുദർശനം.   11 മണിക്ക് പയ്യട്ടം ശ്മശാനത്തിൽ സംസ്കാരം.

കണ്ണൂർ: റോഡ് മുറിച്ചുകടക്കവെ വയോധിക ബസിടിച്ച് മരിച്ചു

Image
  റോഡ് മുറിച്ചുകടക്കവെ വയോധിക ബസിടിച്ച് മരിച്ചു പെരുമ്പടവ്: വയോധിക ബസ് ഇടിച്ച് മരിച്ചു. തലവില്‍ കുറുവംപൊയിലിലെ ചന്ദ്രന്റെ ഭാര്യ എളയടത്ത് കല്യാണി (68) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലുമണിക്കാണ് അപകടം നടന്നത്. പെരുമ്പടവില്‍ നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ശ്രീമുത്തപ്പന്‍ ബസാണ് വീടിനുമുമ്പില്‍ കുറുവംപൊയില്‍ കോളനിക്ക് സമീപത്ത് വെച്ച് കല്യാണിയെ ഇടിച്ചത്. കല്യാണി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന മകള്‍ സിന്ധുവിന് സുഖമില്ലാത്തതിനാല്‍ മകളുടെ അടുത്തേക്ക് പോകാന്‍ ബസ് കയറുവാന്‍ റോഡ് മുറിച്ചുകടകുമ്പോഴാണ് ബസ് ഇടിച്ച് അപകടത്തില്‍പ്പെട്ടത്. ഭര്‍ത്താവ് ചന്ദ്രനും കൂടെയുണ്ടായിരുന്നു. ഉടനെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം പരിയാരത്തുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍. മറ്റൊരു മകള്‍ സന്ധ്യ. മരുമക്കള്‍: സജീഷ്, വിവേക്.

വടക്കാഞ്ചേരിയിലെ പി. ശാന്ത നിര്യാതയായി

Image
  തളിപ്പറമ്പ്: വടക്കാഞ്ചേരി വെളുത്തൂൽ കാവിന് സമീപത്തെ പി. ശാന്ത (70) നിര്യാതയായി.  ഭർത്താവ് ടി.കണ്ണൻ (എൽ ഐ സി ഏജന്റ്). മക്കൾ: സ്വപ്ന,(കോവൂർ), സോന. മരുമക്കൾ: സന്തോഷ് (കോവൂർ ), മനോജ്‌.  സഹോദരങ്ങൾ: നാരായണി(കോട്ടിക്കുളം),പ്രസന്ന (കണ്ണാടിപ്പറമ്പ് ), വിജയൻ (തൃച്ചംബരം), പ്രകാശൻ, ദിനേശൻ, പ്രദീപൻ പരേതയായ കല്യാണി (ചെറുവത്തൂർ ). ശവസംസ്ക്കാരം നാളെ (ജനുവരി ഏഴ്) രാവിലെ പാറാട് പൊതു ശ്മശാനത്തിൽ

മുസ്ലിം ലീഗ് സമ്മേളനവും, ജ:മുസാൻകുട്ടി തേറളായിക്ക് ആദരവും ജനുവരി 10 ന്

Image
  മുസ്ലിം ലീഗ് സമ്മേളനവും, ജ:മുസാൻകുട്ടി തേറളായിക്ക് ആദരവും,ജനുവരി 10 ന്   ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.  മുഖ്യപ്രഭാഷണം പി കെ നവാസ്.  മുഖ്യാതിഥികൾ : ബഹുമാനപ്പെട്ട സജിവ് ജോസഫ് എംഎൽഎ, അബ്ദുൽ കരീം ചേലേരി.

ഞായറാഴ്‌ചകളിൽ പാപ്പിനിശ്ശേരി സാമൂഹ്യ ആരോഗ്യകേന്ദ്രം അടച്ചു പൂട്ടുന്നു; അടിയന്തിര ചികിത്സ തേടിയെത്തിയ രോഗികൾ ദുരിതത്തിൽ

Image
  പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരി സാമൂഹ്യ ആരോഗ്യകേന്ദ്രം സമീപകാലത്ത് എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് ശേഷം യാതൊരു മുൻകൂട്ടി അറിയിപ്പുമില്ലാതെ അടച്ചിടുന്നു. ഇതോടെ വൈകുന്നേരവും രാത്രികാലവും അടിയന്തിര ചികിത്സ തേടിയെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ദുരിതത്തിലാകുകയാണ്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ പിഞ്ചുകുട്ടിയെ തെരുവ് നായ കടിച്ചതിനെ തുടർന്ന് ചികിത്സ തേടി രക്ഷിതാക്കൾ ആശുപത്രിയിലെത്തിയെങ്കിലും ഗേറ്റ് അടച്ച നിലയിലായിരുന്നു. സമീപവാസികളും കടക്കാരും ഇടപെട്ടതിനെ തുടർന്ന് ഇവരെ ധർമ്മശാലയിൽ പ്രവർത്തിക്കുന്ന അമ്മയെയും കുഞ്ഞും ആശുപത്രിയിലേക്ക് എത്തിച്ച് ചികിത്സ ഉറപ്പാക്കുകയായിരുന്നു. കിച്ചേരി സ്വദേശികളായ സി. അനിലും ഭാര്യയുമാണ് നായയുടെ കടിയേറ്റ പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലെത്തി ചികിൽസ കിട്ടാതെ മടങ്ങിയത്. പ്രദേശത്തും സമീപ പഞ്ചായത്തുകളിലുമുള്ള രോഗികൾ അടിയന്തിര സാഹചര്യങ്ങളിൽ ആശ്രയിക്കുന്ന പ്രധാന ചികിത്സാ കേന്ദ്രമാണ് പാപ്പിനിശ്ശേരി സാമൂഹ്യ ആരോഗ്യകേന്ദ്രം. എന്നാൽ ഉച്ചയ്ക്ക് ശേഷം മുതൽ രാത്രി വൈകുവോളം ആശുപത്രി പ്രവർത്തിക്കാതിരിക്കുന്നതിൽ വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമാകുകയാണ്. ആശുപത്രിയുടെ ഗേറ്റ് ...

പാപ്പിനിശ്ശേരി ബോട്ട് ജെട്ടി: പള്ളിക്ക് സമീപം താമസിക്കുന്ന അബൂബക്കർ നിര്യാതനായി.

Image
  പാപ്പിനിശ്ശേരി ബോട്ട് ജെട്ടി: പള്ളിക്ക് സമീപം താമസിക്കുന്ന അബൂബക്കർ നിര്യാതനായി. (ചായ കച്ചവടം )

മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

Image
  കൊച്ചി: മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എംഎസ്എഫിലൂടെയാണ് വി കെ ഇബ്രാഹിംകുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2001ലും 2006ലും മട്ടാഞ്ചേരിയില്‍ നിന്ന് മത്സരിച്ചു. 2011ലും 2016ലും കളമശ്ശേരിയെ പ്രതിനിധീകരിച്ചു. മട്ടാഞ്ചേരി മണ്ഡലത്തിന്റെ അവസാന എംഎല്‍എയും കളമശ്ശേരി മണ്ഡലത്തിന്റെ ആദ്യ എംഎല്‍എയുമാണ് വി കെ ഇബ്രാഹിംകുഞ്ഞ്.  2005 മുതല്‍ 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്. 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് മന്ത്രിയായിരുന്നു. മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ അദ്ദേഹം എംഎല്‍എയായി. നിലവില്‍ മുസ് ലിംലീഗ് നാഷണല്‍ എക്‌സിക്യൂട്ടിവ് അംഗമായിരുന്നു.

കൊളച്ചേരി മുക്ക് : പണയം വെച്ച സ്വർണ്ണം ബേങ്കിൽ നിന്ന് എടുത്തുതരാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയിൽ നിന്ന് ലക്ഷങ്ങൾ തട്ടി ; സംഭവം നടന്നത് കൊളച്ചേരി മുക്കിൽ.

Image
കൊളച്ചേരി :പണയം വെച്ച സ്വർണ്ണം എടുത്തുതരാമെന്ന് വിശ്വസിപ്പിച്ച് ഇരിക്കൂർ സ്വദേശിയായ ജ്വല്ലറി ഉടമയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി.  ഇന്നലെ ജനുവരി 5 തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ കൊളച്ചേരിമുക്കിലെ മുല്ലക്കൊടി സഹകരണ ബേങ്കിന് മുന്നിൽ വെച്ചായിരുന്നു സംഭവം നടന്നത്. മുല്ലക്കൊടി കോപ്പറേറ്റീവ് ബാങ്കിന്റെ ഹെഡ് ഓഫീസിൽ പണയം വെച്ച സ്വർണ്ണം എടുത്തു തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്നും പ്രതി 6,75000 രൂപ കൈക്കലാക്കുകയും തുടർന്ന് പണയ സ്വർണമോ പണമോ തിരികെ നൽകാതെ രക്ഷപ്പെടുകയുമായിരുന്നു. രണ്ടാം പ്രതിയോടൊപ്പം സ്‌കൂട്ടറിൻ്റെ പിറകിൽ കയറി കമ്പിൽ ഭാഗത്തേക്ക് ഓടിച്ചു പോകുകയും ചെയ്‌തതായി ദൃസാക്ഷികൾ പറയുന്നു. സംഭവത്തിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുതിയതെരു : കളത്തിൽഹാരിസ് അന്തരിച്ചു

Image
  പുതിയതെരു: കീരിയാട് കളത്തിൽ തറവാട്ടംഗം കെ. ഹാരിസ് (65) അന്തരിച്ചു.  കൊല്ലറ ത്തിക്കൽ പെട്രോൾ പമ്പിനടുത്താണ് താമസം. ഭാര്യ. സാജിത ,മക്കൾ. സമാസ് , ഫാത്തിമ, താനി സ് , പരേതനായ ഹോമിയോപതി ഡോക്ടർ കെ.പി.ഹംസയുടെയും കളത്തിൽ പാത്തുട്ടിയുടെയും മകനായ ഹാരിസ് നേരത്തെ ഖത്തർ, ബഹറ യ്ൻ, ദുബൈ എന്നിവിടങ്ങളിൽജോലി ചെയ്തിരുന്നു.ഇപ്പോൾ നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനിസാണ്.

കമ്പിൽ ആശുപത്രി ബസ് വേ യിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുക

Image
   കമ്പിൽ ബസാറിലെ ആശുപത്രി ബസ് സ്റ്റോപ്പിൽ PWD നിർമ്മിച്ച ബസ് വേയിൽ ബസ് നിർത്തി യാത്രക്കാർക്ക് സുഗമായി ബസിൽ കയറാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് കമ്പിൽ സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം PWD അധികൃതരോടും മയ്യിൽ പോലീസ് അധികാരികളോടും ആവശ്യപെട്ടു. ബസുകൾ റോഡിൽ നിർത്തി ആളുകളെ കയറ്റുന്നത് കാരണം റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കുകയും വാഹനങ്ങൾ യൂടേൺ എടുക്കുന്ന ഘട്ടത്തിൽ അപകടം പതിവാകുകയുമാണ്.  കമ്പിൽ ആശുപത്രി ബസ് സ്റ്റോപിൽ ബോർഡ് സ്ഥാപിച്ച് സ്വാകാര്യ വാഹന പാർക്കിംഗ് ഒഴിവാക്കി യഥാസമയം ബസുകൾക്ക് നിർത്തിയിടാൻ സൗകര്യമൊരുക്കണമെന്ന് സംഘമിത്ര ആവശ്യപെട്ടു. അനധികൃത പാർക്കിംഗ് നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതടക്കമുള്ള കർശന നിയമനടപടി സ്വീകരിക്കണമെന്നും അധികാരികളോട് ആവശ്യപെട്ടു.

പാപ്പിനിശ്ശേരി വെസ്റ്റ് കൊട്ടപ്പാലത്തിന് സമീപം കാനായി രാജേഷ് (50) നിര്യാതനായി.

Image
  പാപ്പിനിശ്ശേരി വെസ്റ്റ് കൊട്ടപ്പാലത്തിന് സമീപം കാനായി രാജേഷ് (50) നിര്യാതനായി. അച്ഛൻ : കാനായി ദാമോദരൻ (കരിക്കൻ കുളം 1 ബ്രാഞ്ച് മെമ്പർ) അമ്മ : രതി  സഹോദരങ്ങൾ : സതീശൻ കാനായി (സിപിഐ (എം) കരിക്കൻകുളം 1 ബ്രാഞ്ച് സെക്രട്ടറി) KSKTA പാപ്പിനിശ്ശേരി വെസ്റ്റ് വില്ലേജ് സെക്രട്ടറി, റീഷ (വടക്കാഞ്ചേരി ), ഷൈന, ഷിജു  സംസ്കാരം 06.01.2026 ചൊവ്വാഴ്ച ഉച്ചയ്ക്ക്

കണ്ണൂർ : യുവാവിനെ കാണ്മാനില്ല.

Image
  മട്ടന്നൂർ: പരിയാരത്തെ മിദ്‌ലാജിനെ (24) ഡിസംബർ 31 ബുധൻ പകൽ രണ്ട് മുതൽ കാണാനില്ലെന്ന് മട്ടന്നൂർ പൊലീസിൽ പരാതി. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9995 320 651 എന്ന നമ്പറിലോ അറിയിക്കുക.

കണ്ണാടിപ്പറമ്പ് : മാതോടം ചവിട്ടടിപ്പാറക്ക് സമീപം താമസിക്കുന്ന കല്ലേൻ ബാലൻ(73)നിര്യാതനായി

Image
  മാതോടം ചവിട്ടടിപ്പാറക്ക് സമീപം താമസിക്കുന്ന കല്ലേൻ ബാലൻ(73)നിര്യാതനായി  ഭാര്യ; ഭാനു മതി   മക്കൾ; നിതീഷ്, വർഷ  മരുമക്കൾ ; അഭിലാഷ് പഴയങ്ങാടി, കീർത്തന കണ്ണാടിപ്പറമ്പ്   ഭൗതികശരീരം വീട്ടിൽ  സംസ്കാരം 11 മണിക്ക് സമുദായ ശ്മശാനത്തിൽ

കണ്ണൂർ പള്ളിക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 'സുരക്ഷിതമാർഗ്' റോഡ് സേഫ്റ്റി ക്ലബ്ബിന് തുടക്കമാകുന്നു

Image
  കണ്ണൂർ പള്ളിക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 'സുരക്ഷിതമാർഗ്' റോഡ് സേഫ്റ്റി ക്ലബ്ബിന് തുടക്കമാകുന്നു.  പ്രമുഖ വാഹന വിതരണ ശൃംഖലയായ കൂറ്റൂക്കാരൻ ഗ്രൂപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പു എസ്‌.സി.എം.എസ് (SCMS) കോളേജുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജനുവരി 6-ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:45-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ റിട്ടയേർഡ് ആർ.ടി.ഒ ശ്രീ. മധുസൂദനൻ വി.വി ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ​വിദ്യാർത്ഥികൾക്കിടയിൽ ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും സുരക്ഷിതമായ ഒരു റോഡ് സംസ്കാരം കെട്ടിപ്പടുക്കുകയുമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, വാർഡ് കൗൺസിലർ, പി.ടി.എ പ്രസിഡന്റ് തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

മുക്കാൽ ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പി കുടിവെള്ളവും പിടികൂടി ത. സ്വ. ഭ. വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്.

Image
  മുക്കാൽ ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പി കുടിവെള്ളവും പിടികൂടി ത. സ്വ. ഭ. വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാടായി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിച്ചു വരുന്ന ഹോൾസെയിൽ സ്ഥാപനമായ വി എം സ്റ്റോറിൽ നിന്നും വിവിധ നിറത്തിലും വലിപ്പത്തി ലുമുള്ള 75 കിലോ നിരോധിത ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ക്യാരി ബാഗുകളും 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളും സ്‌ക്വാഡ് പിടിച്ചെടുത്തു. സ്ഥാപനത്തിൽ നിന്നും 10000 രൂപ പിഴയീടാക്കി. പിടിച്ചെടുത്ത വസ്തുക്കൾ മാടായി ഗ്രാമപഞ്ചായത്തിലേക്ക് മാറ്റുകയും തുടർനടപടികൾ സ്വീകരിക്കുവാൻ മാടായി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ നീതു രവി തുടങ്ങിയവർ പങ്കെടുത്തു

ഖത്തറിൽ റോഡ് നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് മലയാളി യുവാവ് മരിച്ചു

Image
  ഖത്തറിൽ റോഡ് നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് മലയാളി യുവാവ് മരിച്ചു ദോഹ: ഖത്തറിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ എടുത്ത കുഴിയിൽ വീണ് മലയാളി യുവാവ് മരിച്ചു. തൃശൂർ തളിക്കുളങ്ങര അമ്പലത്തിന് വടക്ക് അയ്യംകുളത്ത് താമസിക്കുന്ന കല്ലിപറമ്പിൽ റഹ്മത്തലിയുടെ മകൻ മുഹമ്മദ് അമീൻ (24) ആണ് മരിച്ചത്. ഖത്തറിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു ഇദ്ദേഹം. കളിക്കാൻ പോയ അമീനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. താമസസ്ഥലത്തിന് സമീപം റോഡ് പണികൾക്കായി എടുത്ത വലിയ കുഴിയിൽ അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഖബറടക്കം പിന്നീട് നടക്കും .

അബുദാബി വാഹനാപകടം; ചികിത്സയിലുണ്ടായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു , മരണം 5 ആയി

Image
  അബുദാബി വാഹനാപകടം; ചികിത്സയിലുണ്ടായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു , മരണം 5 ആയി അബുദാബി: അബുദാബിയിൽ മലയാളികൾ സഞ്ചരിച്ച കാറപകടത്തിൽ ചികിത്സയിലുണ്ടായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. അസാം ബിൻ അബ്ദുല്ലത്തീഫ് (7) ആണ് മരിച്ചത്. നേരത്തെ, ഈ കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാലുപേർ മരിച്ചിരുന്നു. അബുദാബിയിൽ നിന്ന് മടങ്ങുന്ന വഴിയിൽ ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ കാർ അപകടത്തിൽപെടുകയായിരുന്നു. ഇവരുടെ വീട്ടുജോലിക്കാരിയായ മലപ്പുറം ചമ്രവട്ടം സ്വദേശിയും മരിച്ചിരുന്നു. മലപ്പുറം കീഴ്‌ശേരി സ്വദേശിയും ദുബൈയിൽ വ്യാപാരിയായ അബ്‌ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപെട്ടത്. അബ്ദുൽ ലത്തീഫിൻ്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിയായ ബുഷറയുമാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അബ്‌ദുൽ ലത്തീഫും ഭാര്യയും അമ്മയും നിലവിൽ ചികിത്സയിലാണ്. ചികിത്സയിലുള്ള ഒരു കുട്ടിയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.

ഒന്ന് മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾ നിർബന്ധമായും വിര ഗുളിക കഴിക്കണം- ജില്ലാ മെഡിക്കൽ ഓഫീസർ

Image
  കണ്ണൂർ: വിരവിമുക്ത ദിനാചാരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ മുണ്ടേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം നിർവഹിക്കും. ജില്ലയിലെ ഒന്ന് മുതൽ 19 വയസ്സ് വരെയുള്ള മുഴുവൻ കുട്ടികളും വിരഗുളിക നിർബന്ധമായും കഴിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ടി രേഖ അറിയിച്ചു. ജനുവരി 6ന് ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഒന്ന് മുതൽ 19 വയസ്സ് വരെയുള്ള മുഴുവൻ കുട്ടികൾക്കും വിര നശീകരണ ഗുളിക നൽകും. സ്കൂളുകൾ, അങ്കണവാടികൾ എന്നിവ വഴിയാണ് ഗുളിക നൽകുക. അധ്യാപകരുടെ സാനിധ്യത്തിൽ കുട്ടികൾ വിരഗുളിക കഴിക്കണം. എന്തുകൊണ്ട് വിരഗുളിക നിർബന്ധമായും കഴിക്കണം ? കുട്ടികളിൽ കാണപ്പെടുന്ന വിളർച്ചക്ക് പ്രധാന കാരണം വിരയാണ്.   വിര കുട്ടികളിൽ പോഷണക്കുറവ്, ക്ഷീണം, എന്നിവ ഉണ്ടാക്കുന്നു. ഇവ കുട്ടികളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കുകയും പഠിത്തത്തിലും പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ കുറക്കുന്നു. കുട്ടികളുടെ ആരോഗ്യത്തെയും പഠനത്തെയും ഉത്സാഹത്തെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ വളരെ ഗൗരവമായി കാണേണ്ടതാണ്.