പി വി അൻവർ MLA രാജി വെച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീഷനോട് മാപ്പ് ചോദിച്ച് അൻവർ






തിരുവനന്തപുരം: പി.വി.അൻവർ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി. തൃണമൂൽ കോൺഗ്രസിൽ ചേരുമ്പോൾ അയോഗ്യത വരുന്നത് തടയാനാണ് രാജിവച്ചത്.


സ്വതന്ത്ര എംഎൽഎ ഏതെങ്കിലും പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാക്കപ്പെടും. ഇത് മുന്നില്‍ കണ്ടാണ് രാജി തീരുമാനം. മമതാ ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അൻവർ തിരുവനന്തപുരത്ത് എത്തിയത്. രാജിവച്ച ശേഷം നിലമ്പൂരിൽ വീണ്ടും മത്സരിക്കുമ്പോൾ അടി തെറ്റിയാൽ സംരക്ഷിക്കാമെന്ന ഉറപ്പ് മമത നൽകിയതായാണ് സൂചന. 4 മാസത്തിന് ശേഷം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ അടക്കം പരിഗണിച്ചേക്കും. നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതല ടിഎംസി അൻവറിന് നൽകിയിട്ടുണ്ട്. എൽഡിഎഫ് പാളയത്തിൽ നിന്ന് പിണങ്ങിയ ഇറങ്ങിയ അൻവറിൻ്റെ യുഡിഎഫ് പ്രവേശനം അദ്ദേഹം പ്രതീക്ഷിച്ചത് പോലെ സാധ്യമായില്ല . തുടർന്നാണ് തൃണമൂലിൽ രാഷ്ട്രീയ അഭയം തേടാനുള്ള അൻവറിൻ്റെ തീരുമാനം.




Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..