കമ്പിൽ : വിദ്യാർത്ഥിയുടെ ആത്മഹത്യ കമ്പിൽ ഹയർസെക്കൻഡറി സ്കൂളിൽ എം എസ് എഫ് പ്രതിഷേധ പ്രകടനം നടത്തി
കമ്പിൽ: ഒരു കൂട്ടം അധ്യാപകരുടെ മാനസിക-ശാരീരിക പീഡനത്താൽ മനംനൊന്ത് ജീവിതമവസാനിപ്പിച്ച
ഭവത് മാനവ് എന്ന
കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയുടെ മരണത്തിന് കാരണക്കാരായ അധ്യാപകരെ സ്കൂളിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ യൂണിറ്റ് എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാമ്പസിൽ
പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡണ്ട് നസീർ പുറത്തിയിൽ ഉദ്ഘാടനം ചെയ്തു
പ്രതിഷേധ പ്രകടനത്തിന് യൂണിറ്റ് എം എസ് എഫ് ചെയർമാൻ ഫസീഹ്, യൂണിറ്റ് പ്രസിഡണ്ട് ഹുമൈദ്, ജനറൽ സെക്രട്ടറി ഇബ്രാഹിം, യൂണിറ്റ് എംഎസ്എഫ് ട്രഷറർ നജ തുടങ്ങിയവർ നേതൃത്വം നൽകി
എം എസ് എഫ് കൊളച്ചേരി പഞ്ചായത്ത് ഭാരവാഹികളായ ആരിഫ് പാമ്പുരുത്തി , റാസിം പാട്ടയം , ഹാദി ദാലിൽ , അസീം സംസാരിച്ചു
Comments
Post a Comment