ഹയർ സെക്കൻഡറി വിദ്യാർത്ഥിയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ നിയമനടപടി സ്വീകരിക്കണം അഡ്വ: അബ്ദുൽ കരീം ചേലേരി.

 



ഹയർ സെക്കൻഡറി വിദ്യാർത്ഥിയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ നിയമനടപടി സ്വീകരിക്കണം

       അഡ്വ: അബ്ദുൽ കരീം ചേലേരി.


കമ്പിൽ : കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ഭവത് മാനവിന്‍റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു. വിദ്യാർത്ഥിയുടെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുന്നതിനുള്ള കുടുംബത്തിൻ്റെ നടപടികൾക്ക് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

         അധ്യാപകരുടെ ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പറയപ്പെടുന്നത്. സ്കൂളിൻ്റെ അച്ചടക്കം നിലനിർത്താൻ മനശാസ്ത്രപരമായ സമീപനങ്ങൾ സ്വീകരിക്കുന്നതിന് പകരം കായികമായും മാനസികമായും വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നതായാണ് അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു 

     എം എസ് എഫ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് നസീർ പുറത്തീൽ, മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, മുസ്ലിം യൂത്ത്‌ ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..