കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു.
എടക്കാട് ട്രെയിൻ തട്ടി യുവാവ് മരിച്ചു
എടക്കാട്: ടൗണിന് സമീപം ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു. ഇണ്ടേരി ശിവക്ഷേത്രത്തിന് സമീപം ചെറുവറക്കൽ പ്രശോഭ് (37) ആണ് ഇന്നലെ രാത്രി 7.30 ഓടെ അപകടത്തിൽ പെട്ടത്. യുവാവ് വീട്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് റെയിൽട്രാക്കിനടുത്തുകൂടി നടക്കുമ്പോൾ വണ്ടി തട്ടുകയായിരുന്നു. മൃതദേഹം കണ്ണൂർ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. ചെറുവറക്കൽ ബാലന്റെയും സുശീലയുടെയും മകനാണ്. സഹോദരങ്ങൾ: സുഭാഷ്, നിഷ.
Comments
Post a Comment