നാറാത്ത് വാഴും മുച്ചിലോട്ടമ്മയുടെ തിരുമുടി നിവരൽ ഇന്ന്

 


നാറാത്ത്: നാറാത്ത് വാഴുന്ന ഭുവനേശ്വരി മുച്ചിലോട്ടമ്മയുടെ കളിയാട്ടമുറ്റത്തേക്ക് ഭക്തജനങ്ങളുടെ അണമുറിയാത്ത പ്രവാഹം. നമ്പ്രം മുച്ചിലോട്ട് കാവിലെ ഊരാളനായ അറയിൽ പൊന്നൻ കണ്ണനാണ് ദേവീ ചൈതന്യത്തെ ഇവിടേക്ക് ആവാഹിച്ചതെന്നാണ് ഐതീഹ്യം.


തേലക്കാടൻ പുതിയ വീട്ടിൽ തറവാട് ദാനമേകിയ ഭൂമിയിലാണ് മുച്ചിലോട്ടമ്മയുടെ സ്ഥാനം. തന്ത്രി സ്ഥാനത്തെ കരുമാരത്തില്ലക്കാരുടെതാണ് പ്രതിഷ്‌ഠ. കഴകപ്പുരയിൽ അന്തിത്തിരിയൻമാരായിരുന്ന കേളു, രാമൻ, പുതിയിടയിൽ ഗോവിന്ദൻ, എളമന കണ്ണൻ, ചാത്തുക്കുട്ടി തുടങ്ങിയവ പൂർവികരാണ് ആദ്യകാല ദേവീ ഉപാസകർ. ചെന്നൈയിലെ വ്യവസായി കെ.വി. വിശ്വമോഹനൻ, പ്രവാസി വ്യവസായികളായ പി.പി. ഹരിദാസ്, കെ.പി.ശശിധരൻ, സി.പി.ജയശ്രീ എന്നിവരാണ് രക്ഷാധികാരികളായി പ്രവർത്തിക്കുന്നത്. പി.പി. സോമൻ പ്രസിഡന്റായും പി.വി. സുരേഷ്‌ബാബു സെക്രട്ടറിയായും പി.പി. രതീഷ്‌കുമാർ ഖജാൻജിയുമായ കമ്മിറ്റിയാണ് കളിയാട്ട-ഉത്സവാഘോഷങ്ങൾ നടത്തി വരുന്നത്. ക്ഷേത്രത്തിലെ ശീതികരിച്ച കല്യാണ മണ്ഡപം, ഒ ാഡിറ്റോറിയം എന്നിവ മിതമായ നിരക്കിലാണ് നൽകി വരുന്നത്. പത്മഭൂഷൺ സി.പി. കൃഷ്‌ണൻ നായരുടെ സ്‌മരണക്ക് മക്കൾ നിർമിച്ചു നൽകിയ ഊട്ടുപുര,പഴമയടെ പ്രൗഡിയിൽ കെ.പി. ശശിധരൻ പുനർനിർമിച്ച കഴകപ്പുര എന്നിവ ക്ഷേത്രത്തിലേക്കുള്ള പ്രധാന സംഭാവനകളാണ്.


മുച്ചിലോട്ട് ഭഗവതിയെ കൂടാതെ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി വിഷ്‌ണുമൂർത്തി, നരമ്പിൽ ഭഗവതി, കരിവേടൻ ദൈവം തുടങ്ങിയ തെയ്യങ്ങളും ഉണ്ട്. പ്രധാന ചടങ്ങായ തിരുമുടി നിവരൽ 12-ന് ഉച്ചക്ക് ഒന്നിന് നടക്കും. രാത്രി 12-ന് ആറാടിക്കലോടെ കളിയാട്ടം സമാപിക്കും. എൻ.


പത്മജ, പി.വി. ഉഷ എന്നിവരുടെ നേത്യത്വത്തിലുള്ള മാതൃസമിതിയാണ് കളിയാട്ട വിശേഷ ദിനങ്ങളിൽ ക്ഷേത്ര ശുചീകരണത്തിന് മറ്റും നേതൃത്വം നൽകുന്നത്. കെ.വി. വിദ്യാധരൻ, കെ.വി. പ്രമോദ്, മഠത്തിൽ ജനാർദ്ധനൻ, പി.പി. മോഹനൻ, പി.വി. രാജൻ, ഉഷസ് ഹരീന്ദ്രൻ, പി.പി. അരവിന്ദഘോഷ് തുടങ്ങിയവരുൾപ്പെട്ട പ്രവർത്തക സമിതിയാണ് ക്ഷേത്രം ഭരണ നിർവഹണം നടത്തുന്നത്.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..