നാറാത്തൊരുമ യു എ ഇ വാർഷിക ജനറൽ ബോഡി ജനുവരി 19ന് ഷാർജയിൽ
ഷാർജ: നാറാത്ത് മഹല്ലിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ നാറാത്തൊരുമ യു എ ഇ കമ്മറ്റിയുടെ ഇരുപത്തിനാലാം വാർഷിക ജനറൽ ബോഡി ജനുവരി 19ന് നടക്കും. മഹല്ലിലെ തൊഴലന്വേഷകർക്കുള്ള പ്രത്യേക ഹെല്പ് ഡെസ്ക് യോഗത്തിൽ ലഭ്യമാവും. പങ്കെടുക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് പരിശുദ്ധ ഉംറക്കുള്ള അവസരവും നൽകുന്നതാണ്. ഞായറാഴ്ച വൈകുന്നേരം 5മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടക്കുന്ന യോഗത്തിൽ യു എ ഇ യിലെ എല്ലാ മഹൽ നിവാസികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങൾക്കും വാഹന സൗകര്യങ്ങൾക്കും ബന്ധപ്പെടുക: 050 4983691, 050 411 5579, 050 208 4407
Comments
Post a Comment