പാമ്പുരുത്തി പാലം നിർമ്മാണം ; പ്രതിപക്ഷ ഉപനേതാവിന് നിവേദനം നൽകി

 


കണ്ണൂർ : പാമ്പുരുത്തിയിൽ പുതിയ പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഫയൽ നീക്കം ദ്രുതഗതിയിലാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പാമ്പുരുത്തി വാർഡ് മെമ്പർ കെ.പി അബ്ദുൽസലാം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലികുട്ടിക്ക് നിവേദനം നൽകി. 

        

കഴിഞ്ഞ 2 വർഷവും പാമ്പുരുത്തി പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ബജറ്റ് നിർദ്ദേശം വന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ സ്ഥലം വിട്ടുനൽക്കുകയും സർവ്വേ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. മാത്രമല്ല പാലത്തിൻ്റെ പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയാറാക്കി സർക്കാറിന് സമർപ്പിക്കുകയും സർക്കാറിന് നബാർഡിനു കൈമാറുകയും ചെയ്തിരുന്നു. എന്നാല് അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് നിവേദനം നൽകിയത്.


മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള, കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി എന്നിവർ സന്നിഹിതരായിരുന്നു.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..