മയ്യിൽ : എൻ അജിതക്ക്‌ ലൈബ്രേറിയൻ പുരസ്‌കാരം.

 



എൻ അജിതക്ക്‌ ലൈബ്രേറിയൻ പുരസ്‌കാരം

 മയ്യിൽ : 

എട്ടാമത്‌ അക്ഷരായനം വായനോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മികച്ച ഗ്രാമീണ ലൈബ്രേറിയന്മാർക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം ലൈബ്രേറിയൻ എൻ അജിതയ്‌ക്ക്‌. 26ന്‌ തൃശൂർ വിവേകോദയം സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. അശോകൻ ചരുവിൽ, ആർ രാജശ്രീ, കരിവെള്ളൂർ മുരളി, സി രാവുണ്ണി തുടങ്ങിയവർ അതിഥികളാവും.

  വായന വളർത്തുന്നതിനായി നടപ്പാക്കിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ മികവിനാണ്‌ പുരസ്‌കാരം. ‘പെൺവായന’ എന്ന പേരിൽ  വനിതകൾക്കായി നടപ്പാക്കിയ വർഷം മുഴുവൻ നീളുന്ന വായനാചലഞ്ച്‌, കുട്ടികൾക്കായി അവധിക്കാലത്ത്‌ നടപ്പാക്കിയ ‘അവധിക്കാലത്ത്‌ എത്ര പുസ്‌തകം വായിക്കും?’ ചലഞ്ച്‌, തായംപൊയിൽ എഎൽപി സ്‌കൂളിൽ വർഷങ്ങളായി നടപ്പാക്കുന്ന ‘കുഞ്ഞുവായനക്കാരെ തേടി പുസ്‌തകങ്ങൾ’ തുടങ്ങിയ പദ്ധതികൾ പുരസ്‌കാരത്തിനായി പവരഗണിച്ചു.

 ഇരുപത്‌ വർഷമായി അജിത ഈ എ പ്ലസ്‌ ഗ്രന്ഥാലയത്തിലെ ലൈബ്രേറിയനാണ്‌. ബാർകോഡ്‌ ഉപയോഗിച്ചാണ്‌ പുസ്‌തകക്രമീകരണം. പുസ്‌തകവിതരണം കടലാസ്‌ രഹിതമാണ്‌.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..