കണ്ണൂർ :വ്യാജ ബയോ ക്യാരിബാഗുകൾ വ്യാപകം; അസിസ്റ്റൻറ് കലക്ടറുടെ നേതൃത്വത്തിൽ എൻഫോഴ്സ്മെൻ്റ് പരിശോധന

 


വ്യാജ ബയോ ക്യാരിബാഗുകൾ വ്യാപകം; അസിസ്റ്റൻറ് കലക്ടറുടെ നേതൃത്വത്തിൽ എൻഫോഴ്സ്മെൻ്റ് പരിശോധന


 കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ പ്ലാസ്റ്റിക് മൊത്ത വ്യാപാരികളുടെ കടകളിൽ അസിസ്റ്റൻറ് കലക്ടർ ഗ്രന്ഥേ സായ് കൃഷ്ണ ഐഎഎസ്ൻ്റെ നേതൃത്വത്തിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി. രഹ്നാ പ്ളാസ്റ്റിക്',ടി.കെ സുലെെമാൻ ആൻ്റ് സൺസ്, മാരുതി ട്രെയ്ഡേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ഗോഡൗണുകളും സംഘം പരിശോധിച്ചു. വിൽപനയ്ക്കായി സൂക്ഷിച്ച വിവിധ ബയോ ക്യാരി സാമ്പിളുകൾ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധിച്ചു. റിയോ , ഭാരത്, എക്കോ ഈ-ടി ടെക് എന്നീ ബ്രാൻ്റുകളിൽ ലഭ്യമായവ വ്യാജ ബായാേ ക്യാരീബാഗുകൾ ആണെന്ന് കണ്ടെത്തി. മൂന്നു ബ്രാൻ്റുകളിൽ നിന്നുള്ള സാമ്പിളുകളും ഡൈക്ളോറോ മീ ഫൈൻ ടെസ്റ്റിൽ പരാജയപ്പെട്ടു. പരിശോധനയിൽ ഹാജി റോഡിലെ രഹന പ്ലാസ്റ്റിക്സിൽ നിന്നും നിരോധിത ഉൽപ്പന്നങ്ങളായ പേപ്പർ വാഴയില തെർമോകോൾ പ്ലേറ്റുകൾ , പേപ്പർ പ്ലേറ്റ് എന്നിവയും സംഘം പിടിച്ചെടുത്തു. '10000 രൂപ പിഴ ചുമത്തി തുടർന്ന് നടപടികൾ എടുക്കാൻ കണ്ണൂർ നഗരസഭ കോർപ്പറേഷന് സ് ക്വാഡ് നിർദ്ദേശം നൽകി. അസിസ്റ്റൻ്റ് കലക്ടർ ഗ്രന്ഥേ സായ് കൃഷ്ണ ഐഎഎസിനോടൊപ്പം സ്ക്വാഡ് ലീഡർ ലജി, എം. എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ.അജയകുമാർ ,ശെരീകുൽ അൻസാർ, എൽനാ ജോസഫ്, ദീപവല്ലി, ദിബിൽ സി.കെ എന്നിവർ പങ്കെടുത്തു





Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..