തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ പെണ്‍കുട്ടികള്‍ വീണ് ഉണ്ടായ അപകടത്തില്‍ മരണം രണ്ടായി.

 



തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ പെണ്‍കുട്ടികള്‍ വീണ് ഉണ്ടായ അപകടത്തില്‍ മരണം രണ്ടായി.


ചികിത്സയിലായിരുന്ന പട്ടിക്കാട് ചാണോത്ത് പാറാശ്ശേരി സജി- സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16) ആണ് മരിച്ചത്.


തൃശൂര്‍ സെന്റ് ക്ലെയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. പട്ടികാട് സ്വദേശിനി എറിന്‍ (16) അതീവ ഗുരുതര അവസ്ഥയില്‍ തുടരുകയാണ്. 


നേരത്തെ പട്ടിക്കാട് സ്വദേശിനി അലീന ഷാജന്‍ (16) മരിച്ചിരുന്നു. തൃശൂർ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിൽ ആയിരുന്ന അലീന പുലര്‍ച്ചെ 12.30 ഓടെയാണ് മരിച്ചത്. 


ഇന്നലെ വൈകീട്ട് മൂന്നരയോടെ ആയിരുന്നു അപകടം. സഹപാഠിയായ ഹിമയുടെ വീട്ടില്‍ പള്ളി പെരുന്നാളിന് എത്തിയ വിദ്യാര്‍ഥികള്‍ റിസര്‍വോയര്‍ കാണാൻ എത്തിയതായിരുന്നു.


ചെരിഞ്ഞ് നില്‍ക്കുന്ന പാറയില്‍ നിന്ന് കാല്‍ വഴുതി ആദ്യം രണ്ട് പേര്‍ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിന് ഇടെയാണ് മറ്റ് രണ്ട് പേരും വീണത്. 


കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാല് പേരെയും പുറത്തെടുത്ത് ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..