നാറാത്ത് : വൃക്ക രോഗം ബാധിച്ചവർക്കുള്ള ധനസഹായം വിതരണം ചെയ്യണം കോൺഗ്രസ്സ്

 


വൃക്ക രോഗം വന്ന് ഡയാലിസിസ്‌ ചെയ്യുന്നവർക്കുള്ള ധനസഹായം ഉടനടി വിതരണം ചെയ്യണമെന്ന് കോൺഗ്രസ്സ് ചിറക്കൽ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ് കണ്ണോത്ത് ഉത്തരവാദിത്വപ്പെട്ട അധികാരികളോടവശ്യപ്പെട്ടു. ചെറിയ കാരണങ്ങളുടെ പേരിൽ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുമ്പോൾ രോഗബാധിതരുടെ വിഷമങ്ങൾ പിന്നെയും കൂടുകയാണെന്നും അർഹതപ്പെട്ട ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യാനുള്ള നടപടികൾ എത്രയും പെട്ടെന്ന് തന്നെ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. . .രോഗബാധ കൂടി വരുന്ന നമ്മുടെ നാട്ടിൽ പ്രതിരോധപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും അതിന് ബന്ധപ്പെട്ടവരുടെ ഭാഗത്ത്‌ നിന്നും പൊതുജനങ്ങൾക്ക് ആവശ്യമായ ബോധവത്കരണം. ആരംഭിക്കണമെന്നും. അദ്ദേഹം അഭിപ്രായപ്പെട്ടു. ധനസഹായം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ്, ജില്ലാ മെഡിക്കൽ ആഫീസർ എന്നിവർക്ക് നിവേദനവും ആരോഗ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്നിവർക്ക് മെയിലും അയച്ചു. നൗഫൽ നാറാത്ത്, പുന്നക്കൽ ആബിദ് തുടങ്ങിയവർ നേതൃത്വം നൽകി.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..