കക്കാട് : കിടപ്പ് രോഗികൾക്ക് കിറ്റ് കൈമാറി
കക്കാട്: കേരള പാലിയേറ്റീവ് കെയർ ദിനത്തിൽ ഡോ.അബ്ദുസ്സലാം ഓലയാട്ട് ചെയർമാനായ കണിയാങ്കണ്ടി അബൂബക്കർ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റിന്റെ സഹകരണത്തോടെ ബദർ പള്ളി ദയ ചാരിറ്റബിൾ സൊസൈറ്റി പുഴാതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ കീഴിലുള്ള കിടപ്പ് രോഗികൾക്കുള്ള കിറ്റ് കൈമാറ്റം യു എ ഇ നോർത്തേൺ എമിറേറ്റ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, യു എ ഇ കക്കാട് മഹൽ കൂട്ടായ്മ (യു കെ എം കെ) ജനറൽ സെക്രട്ടറിയുമായ പി വി ജംഷീർ നിർവഹിച്ചു. പുഴാതി പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ:ഷൈനി എസ് ഏറ്റുവാങ്ങി. പാലിയേറ്റീവ് കെയറിൻറെ പ്രാധാന്യം ഡോക്ടർ വിശദീകരിച്ചു.
കണ്ണൂർ കോർപറേഷൻ കൗൺസിലർമാരായ ടി രവീന്ദ്രൻ, എം ശകുന്തള, കൂക്കിരി രാജേഷ്
ബദർ പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികളായ സി ഉസ്മാൻ, കെ ടി ഇസ്മായിൽ, കെ വി ബഷീർ, ദയ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ കെ മഹമൂദ്, വി സി സലീം, ടി കെ ജലീൽ,ബദർ പള്ളി സി എച്ച് സെൻ്റർ ചെയർമാൻ കെ ടി ഹാഷിം, ടി. അബ്ദുൽ അസീസ്, എം പി അബ്ദുൽ അസീസ്,
തുടങ്ങിയവർ സംബന്ധിച്ചു. പാലിയേറ്റീവ് രംഗത്ത്, അടിയന്തിര ഘട്ടങ്ങളിൽ ആംബുലൻസ് സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതർ ബദർപളളി സി എച്ച് സെൻറർ ഭാരവാഹികളുമായി ചർച്ച നടത്തി. ആവശ്യമായ സഹായ സഹകരണങ്ങൾ സി എച്ച് സെൻറർ ഉറപ്പ് നൽകി.
പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതരുടെ കൂടെ കിടപ്പ് രോഗികളെ സന്ദർശിക്കുകയും ചെയ്തു
ദയ ചാരിറ്റബിൾ സൊസൈറ്റി ട്രഷറർ സി എം അബ്ഷാം സ്വാഗതം പറഞ്ഞു
Comments
Post a Comment