പാപ്പിനിശ്ശേരി: ബഡ്ഡിങ് റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു

 



പാപ്പിനിശ്ശേരി :

സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം വരെ നടപ്പിലാക്കുന്ന ഗുണമേന്മ പദ്ധതിയായ ബഡ്ഡിങ് റൈറ്റേഴ്സ് എഴുത്തുകൂട്ടം - വായനാകൂട്ടം പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി അധ്യാപക ശില്പശാല സംഘടിപ്പിച്ചു.

പാപ്പിനിശ്ശേരി , തളിപ്പറമ്പ് സൗത്ത് ബി ആർ സി പരിധിയിലെ അധ്യാപകർക്കുള്ള പരിശീലനം വളപട്ടണം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. വളപട്ടണം ഗ്രാമ പഞ്ചായത്ത് ലൈബ്രേറിയനും സാംസ്കാരിക പ്രവർത്തകനുമായ ബിനോയ് മാത്യു ഉദ്ഘാടനം ചെയ്തു.

പാപ്പിനിശ്ശേരി ബി ആർ സി ബ്ലോക്ക് പ്രൊജക്ട് കോ ഓർഡിനേറ്റർ കെ പ്രകാശൻ അധ്യക്ഷത വഹിച്ചു.

സ്കൂൾ സീനിയർ അസിസ്റ്റന്റ് സീന എം ആശംസകളർപ്പിച്ചു സംസാരിച്ചു.

ബി ആർ സി ട്രെയ്നർ സീമ സി സ്വാഗതവും 

സി ആർ സി കോ ഓർഡിനേറ്റർ രാരീഷ് കെ നന്ദിയും പറഞ്ഞു.

റിസോഴ്സ് പേഴ്സൺമാരായ ജിഷ സി ചാലിൽ , ശില്പ എം എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..