നാറാത്ത് : പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖല കമ്മറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
പ്രവാസികളായ വിശ്വാസികളുടെ അഭ്യർത്ഥന മാനിച്ച് ഗൾഫ് നാടായ അജ്മാനിൽ തെയ്യം കെട്ടിയാടിയതിൻ്റെ പേരിൽ തെയ്യം കലാകാരന്മാർക്ക് ജില്ലയിലെ ചില കാവുകളിൽ വിലക്ക് ഏർപെടുത്തിയതിൽ പ്രതിഷേധിച്ച് പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖല കമ്മറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം എസ്പി രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.
ടി പി നിഷ, രതീശൻ ചെക്കിക്കുളം, സി എച്ച് സജീവൻ പ്രസംഗിച്ചു.
മേഖല സിക്രട്ടറി എ. അശോകൻ സ്വാഗതവും പ്രസിഡൻ്റ് വിനോദ് കെ നമ്പ്രം നന്ദിയും പറഞ്ഞു
Comments
Post a Comment