പാപ്പിനിശ്ശേരി : കല്ലയ്ക്കൽ ശാഖ മുസ്ലിം ലീഗ്, കെ എം സി സി യുമായി സഹകരിച്ച് നടപ്പിലാക്കുന്ന സഹപ്രവർത്തകർക്ക് ഉപജീവന മാർഗ്ഗം *മഈശത്തുൽ റഹ്മ* പദ്ധതി പ്രകാരം ഓട്ടോ റിക്ഷ താക്കോൽ ദാനം

 


*കല്ലൈക്കൽ മുസ്ലിം ലീഗ് യുത്ത് ലീഗ് പ്രവർത്തകർക്കുള്ള മാഹീശത്തുറഹ്മ താക്കോൽ ദാനം പാണക്കാട് സയ്യിദ്മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു*


കല്ലൈക്കൽ ശാഖ മുസ്ലിം ലീഗും മസ്ക്കറ്റ് കെഎംസിസിയും സംയുക്‌തമായി സംഘടിപ്പിച്ച മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്കുള്ള ഓട്ടോറിക്ഷയുടെ താക്കോൽദാനഠ മുനവ്വറലി ശിഹാബ് തങ്ങൾ കൈമാറി.

എംഎസ്എഫ് കുട്ടികൾക്കുള്ള കൈമുട്ടിപ്പാട്ട് ഉപകരണ വിതരണം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കരീം ചേലേരിയും നിർവഹിച്ചു

 കേരളത്തിന് തന്നെ മാതൃകാപരമായ കാരുണ്യപ്രവർത്തനമാണ് കല്ലൈക്കൽ ശാഖ മുസ്ലിം ലീഗ് നടത്തുന്നത് കൂടെയുള്ളവന്റെ പ്രയാസങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ എല്ലാവരും മാതൃകയാക്കണമെന്നും മുൻകൈ എടുക്കണമെന്നും തങ്ങൾ കൂട്ടി ച്ചേർത്തു.

പരിപാടിയിൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സി പി റഷീദ് അധ്യക്ഷത വഹിക്കുകയും മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡണ്ട് കരീം ചേലേരി കണ്ണൂർ ജില്ല ജോൺ സെക്രട്ടറി എംപി മുഹമ്മദലി മഹല്ല് ഖത്തീബ് ഹാരിസ് ഫൈസി സയ്യിദ് ഷാഫി തങ്ങൾ,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഒ കെ മൊയ്തു,ജനറൽ സെക്രട്ടറി ഇസ്മായിൽ ഹാജി,കല്ലയ്ക്കൽ ശാഖാ ജിസിസി കെഎംസിസി വൈസ് പ്രസിഡണ്ട്‌ അയ്യൂബ് കെ പി, ടി.വിസലാം ,ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് പി, സി എച് അബ്ദുൽ സലാം ശാഖ ട്രഷർ എം പി മൊയ്‌ദു സാഹിബ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.

ജില്ലാ ,പഞ്ചായത്ത് , ശാഖ നേതാക്കമാരും പ്രവർത്തകരും പങ്കെടുത്തു കല്ലൈക്കൽ ശാഖ മുസ്‌ലിം ലീഗ് സെക്ട്ടറി കെ പി യാസർ സ്വഗതവും മുസ്‌ലിം യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട് കെ പി ജാഫർ നന്ദിയും പറഞ്ഞു.






Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം