എ.ഡി.എം നവീന്‍ ബാബുവിന്റെ മൃതദേഹം നാട്ടിലെക്ക് കൊണ്ടുപോയത് ഇന്ന് പുലര്‍ച്ചെ, സംസ്കാരം നാളെ.

 



പരിയാരം: ജീവനൊടുക്കിയ കണ്ണൂർ എ.ഡി.എം നവീന്‍ബാബുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും പത്തനംതിട്ടയിലേക്ക് കൊണ്ടുപേയത് ബുധനാഴ്ച്ച പുലര്‍ച്ചെ 1.15 ന്. 

രാത്രി12.30 ഓടെയാണ് ബന്ധുക്കള്‍ പരിയാരത്ത് എത്തിയത്. ഉന്നത ഉദ്യോഗസ്ഥരടക്കം വലിയ ജനക്കൂട്ടമാണ് ആദരാഞ്ജലിയര്‍പ്പിക്കാനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറി പരിസരത്ത് എത്തിയത്. സി.പി.എം. ജില്ലാ സെക്രട്ടെറി എം.വി.ജയരാജന്‍, ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി, മുന്‍ എം.എല്‍.എ ടി.വി.രാജേഷ്, ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്‍ തുടങ്ങി നിരവധി പേര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. വൈകുന്നേരം ആറോടെ ബന്ധുക്കള്‍ എത്തിച്ചേരുമെന്ന് അറിയിച്ചതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വലിയൊരു സംഘം തന്നെ മെഡിക്കല്‍ കോളേജ് മോര്‍ച്ചറി പരിസരത്ത് ഉണ്ടായിരുന്നു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം