കട്ടാമ്പള്ളി : ജന ജാഗ്രതാ പദയാത്ര സംഘടിപ്പിച്ചു

 


      കാട്ടാമ്പള്ളി: പിണറായി പൊലീസ്‌ ആർ എസ് എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു,

      എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജന ജാഗ്രതാ കാമ്പയിന്റെ ഭാഗമായി അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് നടത്തുന്ന വാഹന ജാഥയുടെ പ്രചരണാർത്ഥം എസ് ഡി പി ഐ ചിറക്കൽ പഞ്ചായത്ത്‌ കമ്മിറ്റി ജന ജാഗ്രതാ പദയാത്ര സംഘടിപ്പിച്ചു,

     എസ് ഡി പി ഐ മണ്ഡലം ട്രഷറർ ഇസ്മായിൽ പൂതപ്പാറ എസ് ഡി പി ഐ പഞ്ചായത്ത് പ്രസിഡണ്ട് നിസാർ കട്ടമ്പള്ളിക്കു പതാക കൈമാറി ഉദ്ഘാടനം ചെയ്തു പദയാത്ര കാട്ടാമ്പള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു പുതിയതെരുവിൽ സമാപിച്ചു, പഞ്ചായത്ത് ജോയിൻ്റ് സെക്രട്ടറി റിയാസ് കോട്ടക്കുന്ന്, പഞ്ചായത്ത് കമ്മിറ്റി അംഗം ഷാഹുൽഹമീദ് കാട്ടാമ്പള്ളി എന്നിവർ വിവിധ സ്ഥലങ്ങളിൽ വിഷയാവതരണം നടത്തി സംസാരിച്ചു, പഞ്ചായത്ത് സെക്രട്ടറി മിഫ്താഹ് കൊല്ലറത്തിക്കൽ, വൈസ് പ്രസിഡൻ്റ് റഫീക്ക് എം ടീ, ട്രഷറർ റിഷാദ് കെ വി തുടങ്ങിയവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം